Connect with us

Kerala

ഇനിയൊരു സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കേരളത്തെ തള്ളിവിടരുതെന്ന് വ്യവസായലോകം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്-മേയ് മാസങ്ങളില്‍ മാത്രം കേരളത്തിന് നഷ്ടം സംഭവിച്ചത് 80,000 കോടി രൂപ

Media Ink

Published

on

കോവിഡ് പ്രതിരോധത്തിന് ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് വ്യവസായലോകത്തിന് കടുത്ത എതിര്‍പ്പ്. കോവിഡ് പ്രതിരോധിക്കുന്നതിനായി കേരളത്തെ ഇനിയൊരു സമ്പൂര്‍ണ ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ തള്ളിവിടരുതെന്ന് വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി).

ജനങ്ങളുടെ ആരോഗ്യവും സമ്പദ്ഘടനയുടെ അതിജീവനവും ഒരുപോലെ കണക്കിലെടുത്തു വേണം കോവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്നതു വരെ സ്വീകരിക്കേണ്ടതെന്ന് ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തും അയച്ചു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ മേയ് വരെ ഇന്ത്യയില്‍ നടപ്പാക്കിയ ലോക്ഡൗണില്‍ കേരളത്തിന് 80,000 കോടയുടെ നഷ്ടം സംഭവിച്ചതായാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളതെന്നി ഫിക്കി ചൂണ്ടിക്കാട്ടുന്നു.

സകല മേഖലകള്‍ക്കും വലിയ നഷ്ടമാണ് ലോക്ഡൗണ്‍ വരുത്തിവെച്ചത്. ദശലക്ഷക്കണക്കിനാളുകളുടെ ജീവിതം ലോക്ഡൗണിനെ തുടര്‍ന്ന് വഴിമുട്ടിയെന്നും ഫിക്കി.

ടൂറിസം, ഐടി, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം, ചില്ലറ വില്‍പന, പ്ലാന്റേഷന്‍ തുടങ്ങി അനേകം മേഖലകളെ ലോക്ഡൗണ്‍ ഗുരുതരമായി ബാധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

പ്രധാനപ്പെട്ട എല്ലാ മേഖലകളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മോശം പ്രകടനമാണ് നടത്തിയതെന്ന് ഫിക്കി നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ആശ്വാസ നടപടികളുടെ ബലത്തില്‍ വ്യവസായ മേഖല വലിയ ബാധ്യതകള്‍ സഹിച്ച് തിരച്ചുവവിന് ശ്രമം തുടങ്ങിയ ഈ സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് പറയുന്നതു പോലും ആശങ്കാജനകമാണ്.

പ്രവാസികളുടെ തിരിച്ചുവരവ് കൂടി കണക്കലെടുക്കുമ്പോള്‍ ഒരു സമ്പൂര്‍ണ ലോക്ഡൗണ്‍ കേരളത്തിന്റെ സമ്പദ്ഘടനക്ക് താങ്ങാനാകില്ലെന്നും ഫിക്കി പറയുന്നു.

കോവിഡ് രൂക്ഷമായ പല സംസ്ഥാനങ്ങളും പിന്നീട് സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറായില്ലെന്നത് കണക്കിലെടുക്കണം-ഫിക്കി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Advertisement

Health

നേത്രപരിചരണത്തിന് ടെലികണ്‍സള്‍ട്ടേഷന്‍ ഒരുക്കി ടൈറ്റന്‍ ഐപ്ലസും ശങ്കര നേത്രാലയയും

ചാറ്റു വഴിയും ടെലിഫോണ്‍ കോള്‍ വഴിയും വീഡിയോ കോള്‍ വഴിയും നേത്ര പരിചരണ സേവനം

Media Ink

Published

on

ടെറ്റന്‍ ഐപ്ലസ് ചെന്നൈയിലെ ശങ്കര നേത്രാലയവുമായി ചേര്‍ന്ന് ടൈറ്റന്‍ ഐപ്ലസ് സ്‌റ്റോറുകളില്‍ ടെലികണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കി തുടങ്ങി. എളുപ്പത്തില്‍ നേത്രപരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് നേത്രപരിശോധനയില്‍ പരിശീലനം നല്‍കുന്നത് 2008 മുതല്‍ ശങ്കര നേത്രാലയയാണ്. നേത്രപരിചരണ കണ്‍സള്‍ട്ടേഷനുള്ള പുതിയ സേവനം കൈകാര്യം ചെയ്യുന്നത് ശങ്കര നേത്രാലയയിലെ സൂപ്പര്‍ സ്‌പെഷലിസ്റ്റ് നേത്ര ഡോക്ടര്‍മാരായിരിക്കുമെന്ന് ഇരുസ്ഥാപനങ്ങളുമറിയിച്ചു.

ചാറ്റു വഴിയും ടെലിഫോണ്‍ കോള്‍ വഴിയും വീഡിയോ കോള്‍ വഴിയും തെരഞ്ഞെടുത്ത ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍നിന്നും വെബ്‌സൈറ്റില്‍നിന്നും നേത്ര പരിചരണ സേവനം ആവശ്യമുള്ളവര്‍ക്ക് തേടാവുന്നതാണ്.

ഉപയോക്തൃകേന്ദ്രീകൃതമായ നൂതന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുവെന്നതാണ് ടൈറ്റന്‍ ഐപ്ലസ് ബിസിനസ് മോഡലിന്റെ മര്‍മ്മമെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമിന്‍ ഭൗമിക് പറഞ്ഞു.

പ്രതിസന്ധിയെ അവസരമായി മാറ്റുന്നതിനുള്ള കാഴ്ചപ്പാടാണ് രൂപപ്പെടുത്തുന്നതെന്ന് ചെന്നൈ ശങ്കര നേത്രാലയ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റും അഡ്മിനിസ്‌ട്രേഷന്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഗിരീഷ് എസ്. റാവു പറഞ്ഞു.

Continue Reading

Business

സംബന്ധം 2020; വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ട്രേഡ് ഷോയുമായി അംബാനിയുടെ അജിയോ

കേരളത്തിലെ വ്യാപാരികള്‍ക്ക് സ്‌റ്റോക്കെടുക്കാനുള്ള മികച്ച അവസരം. ബിസിനസിന് ഗുണം ചെയ്യുമെന്ന് റിലയന്‍സ്

Media Ink

Published

on

അജിയോ ബിസിനസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രഥമ ഓണ്‍ലൈന്‍ ട്രേഡ് ഷോയായ സംബന്ധം 2020 ഓണത്തിന് കേരളത്തിലും. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് റീട്ടെയ്ല്‍ വ്യാപാരികളെ കര കയറ്റുകയാണ് ഷോയിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ അജിയോ ഉദ്ദേശിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉത്സവവും വ്യാപാരസീസണുമാണ്ഓണം. അതിനാലാണ് സംബന്ധം-നമ്മുടെ ഡിജിറ്റല്‍ ഉത്സവംഎന്നപേരില്‍ അജിയോ തങ്ങളുടെ ട്രേഡ്‌ഷോ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് അഞ്ചു വരെ കേരളത്തിലെ റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഈ ഓണ്‍ലൈന്‍ ട്രേഡ്‌ഷോയിലൂടെ ഓണത്തിനായുള്ള വസ്ത്രങ്ങളും പാദരക്ഷകളുംവാങ്ങാനുംതുടര്‍വില്‍പ്പനയ്ക്കായി സ്റ്റോക്ക് ചെയ്യുവാനുംസാധിക്കുംമെന്ന് അജിയോ അറിയിച്ചു.

ഈഡിജിറ്റല്‍പ്ലാറ്റ്‌ഫോമിലൂടെ റീട്ടെയില്‍ വ്യാപാരികള്‍ക്ക്തങ്ങളുടെ ഷോപ്പിലോ വീടുകളിലോ ഇരുന്നുകൊണ്ട്സുരക്ഷിതമായി കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഓണക്കച്ചവടത്തിനു തയാറെടുക്കാം.

റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത ഒരു ലക്ഷത്തിലേറെവരുന്ന വിവിധ സ്‌റ്റൈലുകളിലുള്ള 50 പ്രമുഖബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ളവ ഡിജിറ്റല്‍ കാറ്റലോഗിലൂടെ സ്വന്തം സ്റ്റോറുകളിലേക്ക്വാങ്ങാവുന്നതാണ്.

താങ്ങാവുന്ന വിലയില്‍ കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ വില്‍പ്പനയ്ക്കായി ലഭ്യമാകും എന്നതാണ്സംബന്ധം2020-നമ്മുടെ ഡിജിറ്റല്‍ ഉത്സവത്തിന്റെ പ്രത്യേകതയെന്ന് അജിയോ അറിയിച്ചു.

സംബന്ധം 2020ല്‍ പങ്കെടുക്കുന്നതിനായി റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.

Continue Reading

Kerala

കേരളത്തിന്റെ സൗരോര്‍ജ ബോട്ടിന് ലോകത്തിന്റെ കൈയടി

ആദിത്യ സോളാര്‍ ഫെറിക്ക് അന്തര്‍ദേശീയ ഗുസ്താവ് ട്രോവ് ബഹുമതി. ലാഭിച്ചത് 75 ലക്ഷം രൂപ

Media Ink

Published

on

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന് കീഴിലുള്ള ആദിത്യയ്ക്ക് അന്തര്‍ദേശീയ അംഗീകാരമായ ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ചു.

പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നല്‍കുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട് എന്ന അംഗീകാരമാണ് ആദിത്യയ്ക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഏക വൈദ്യുത ഫെറിയാണ് ആദിത്യയെന്നത് അവാര്‍ഡിന്റെ മാറ്റ് കൂട്ടുന്നു.

ആദിത്യ സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ പിന്നട്ടത് 70000 കി.മീറ്ററുകളാണ്. 10 ലക്ഷത്തിലധികം യാത്രക്കാരെ സേവിക്കാനും ബോട്ടിനായി.

വൈദ്യുതി ഫെറി ആയതിനാല്‍ തന്നെ ഈ ബോട്ട് ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസലാണ്. ഇതിലൂടെ 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദനം കുറയ്ക്കാനും ബോട്ടിന് സാധിച്ചു.

ഒരു ഡീസല്‍ ഫെറി ഇത്രയും കാലം പ്രവര്‍ത്തിച്ചാലുള്ള ചിലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിത്യയ്ക്കുണ്ടായിരുന്ന അധികച്ചിലവ് ഈ വര്‍ഷത്തോടു കൂടി അവസാനിക്കുകയും സര്‍വീസ് ലാഭകരമാവുകയും ചെയ്തതായി കണക്കാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യ്കമാക്കി.

ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിക്കുകയും സമാന മാതൃക തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto28 mins ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto20 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Trending