Connect with us

Tech

ചീത്തപ്പേര് മാറണം; ടിക് ടോക് ലണ്ടനിലേക്ക് കുടിയേറിയേക്കും

ചൈനീസ് ബ്രാന്‍ഡെന്ന പ്രതിച്ഛായ മാറ്റാന്‍ ടിക് ടോക് ലണ്ടനിലേക്ക് ആസ്ഥാനം മാറ്റിയേക്കും

Media Ink

Published

on

59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അതില്‍ ഏറ്റവും അടിയേറ്റത് ടിക് ടോക്കിനായിരുന്നു. അത്രമാത്രം വളര്‍ച്ചയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ലഭിച്ചത്.

എന്നാല്‍ ചൈനീസ് ഉടമസ്ഥതയുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് കമ്പനിക്കേറ്റ തിരിച്ചടി സമാനതകളില്ലാത്തതായിരുന്നു. സമാനമായ നിരോധനം യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും ടിക് ടോക്ക് നേരിടാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് തങ്ങളുടെ ആഗോള ആസ്ഥാനം ചൈനയില്‍ നിന്ന് മറ്റേതെങ്കിലും വിദേശ നഗരത്തേക്ക് മാറ്റാനാണ് ഇവര്‍ ഒരുങ്ങുന്നത്.

ലണ്ടനാണ് ടിക് ടോക് പരിഗണിക്കുന്ന നഗരങ്ങളില്‍ പ്രധാന സ്ഥാനത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാരുമായി ടിക് ടോക് അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്. ഏഴ് നഗരങ്ങളെയാണ് ആസ്ഥാനത്തിനായി ചൈനീസ് കമ്പനി പരിഗണിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.

ടിക് ടോക്ക് ഈ വര്‍ഷം പുതിയ ചീഫ് എക്‌സിക്യൂട്ടിവിനെ നിയമിച്ചിരുന്നു. കലിഫോര്‍ണിയക്കാരനായ കെവിന്‍ മേയര്‍. വാള്‍ട്ട് ഡിസ്‌നിയിലായിരുന്നു മേയര്‍ മുമ്പ്. അതിനാല്‍ കാലിഫോര്‍ണിയ ആസ്ഥാനമായി തെരഞ്ഞെടുക്കപ്പെടാനും സാധ്യതയുണ്ട്.

ചൈനീസ് സ്റ്റാര്‍ട്ടപ്പായ ബൈറ്റ്ഡന്‍സാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ബൈറ്റ്ഡന്‍സ്. ആസ്ഥാനം മാറിയാലും ചൈനീസ് ചീത്തപ്പേര് കമ്പനിക്ക് മാറുമോയെന്നത് കണ്ടറിയണം.

Advertisement

Politics

ഇത് മോഷണമെന്ന് ചൈന; ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് ലഭിച്ചേക്കില്ല

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്.

Media Ink

Published

on

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ജനകീയ ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് യുഎസിലും നിരോധന ഭീഷണിയിലാണ്. നിരോധനം ഒഴിവാക്കാന്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് ടെക്‌നോളജി മോഷണമാണെന്നും ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കാനുള്ള നടപടി തടയണമെന്നും ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള മാധ്യമം ചൈനയോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഒരു ചൈനീസ് ടെക്‌നോളജി കമ്പനിയെ അമേരിക്ക ഇത്തരത്തില്‍ കട്ടെടുത്തുകൊണ്ടുപോകുന്നത് തടയണമെന്നും അതിന് തക്ക മറുപടി നല്‍കണമെന്നുമാണ് പത്രം എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കയാണ്.

ടിക് ടോക്കിനെ രക്ഷപ്പെടുത്താനല്ല കൊല്ലാനാണ് ട്രംപിന്റെ ശ്രമമെന്നാണ് ബൈറ്റ്ഡാന്‍സ് സ്ഥാപകനും ശതകോടീശ്വര സംരംഭകനുമായ ഷാങ് യിമിങ് കരുതുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്.

രാജ്യസുരക്ഷയെ ബാധിക്കുമെന്നും സ്വകാര്യതാനിയമങ്ങളെ ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ടിക് ടോക്കിനെതിരെ വാളോങ്ങിയിരിക്കുന്നത്.

Continue Reading

Tech

മികച്ച കൊവിഡ് ആപ്പിനുള്ള ആഗോള പുരസ്‌കാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പിന്

അഭിമാനം. മലയാളി സ്റ്റാര്‍ട്ടപ്പായ ക്യുകോപ്പിയുടെ ആപ്പിന് മികച്ച ആഗോള ആപ്പിനുള്ള പുരസ്‌കാരം

Media Ink

Published

on

ലോകത്താകമാനം വലിയ പ്രതിസന്ധിയാണ് കൊവിഡ് തീര്‍ത്തത്. എന്നാല്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സാധ്യമാകുന്നതെല്ലാം തന്നെ മാനവരാശി ചെയ്യുന്നുമുണ്ട്. കൊറോണ പ്രതിസന്ധി മറികടക്കാന്‍ സമൂഹത്തെയും ജനങ്ങളെയും സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി ഒരു മലയാളി സ്റ്റാര്‍ട്ടപ്പും മാറിയിരിക്കുന്നു.

ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് വികസിപ്പിച്ച ജിഒകെ ഡയറക്ട്-കേരളയാണ് മികച്ച ആപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തിലുള്ള ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസാണ് ജിഒകെ ഡയറക്ട്-കേരള വികസിപ്പിച്ചത്.

ആഗോള തലത്തില്‍ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇന്‍കോര്‍പേറേറ്റഡ് എന്ന സ്ഥാപനം അവസാന ലിസ്റ്റില്‍ തെരഞ്ഞെടുത്തത്. ഈ ആപ്പുകള്‍ക്കെല്ലാം കൂടി രണ്ടു കോടി രൂപയുടെ ഗ്രാന്റും് ലഭിക്കും. 3.75 ലക്ഷം രൂപയാണ് ക്യുകോപ്പിക്കു ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആപ് ആണ് ജിഒകെ ഡയറക്ട് എന്നതും കേരളത്തിന് അഭിമാനമേകുന്നു.

നേരത്തെ നിപ്പ, പ്രളയം തുടങ്ങിയ ദുരന്ത വേളകളിലും കൃത്യമായ വിവരങ്ങളും വസ്തുതകളും ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ജിഒകെ ഡയറക്ട് നടത്തിയ ശ്രമങ്ങള്‍ അവാര്‍ഡ് നേടാന്‍ സഹായകമായതായി ആപ്പിന്റെ അണിയറക്കാര്‍ പറയുന്നു.

കേരള സര്‍ക്കാരില്‍നിന്നുള്ള വിവരങ്ങള്‍ ജനങ്ങളില്‍ വളരെ വേഗത്തിലും എളുപ്പവും എത്തിക്കുന്ന ആപ് ആയാണ് ജിഒകെ ഡയറക്റ്റിനെ ക്യുകോപ്പി വികസിപ്പിച്ചെടുത്തത്. സര്‍ക്കാരിന്റെ അറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും ക്വാറന്റീന്‍ വിവരങ്ങളുമെല്ലാം ഈ ആപ്പ് വഴി ലഭ്യമാകും. സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സന്ദര്‍ശകര്‍ പാലിക്കേണ്ട നിബന്ധനകളും കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജിഒകെ ഡയറക്ട് ആപ് വഴി ലഭിക്കുമെന്നതും പ്രത്യേകതയാണ്.

Continue Reading

Tech

ട്വിസ്റ്റ്!ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കും

ഇനി എല്ലാം കോംപ്രമൈസ്; ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കും. അതോടെ സകലിടത്തും ആപ്പ് വീണ്ടുമെത്തും

Media Ink

Published

on

ഇന്ത്യക്ക് പിന്നാലെ യുഎസിലും ടിക് ടോക്ക് നിരോധിക്കാന്‍ ചടുലനീക്കം നടക്കുന്നതിനിടെയാണ് വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. യുഎസ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് വിവാദമായ ചൈനീസ് വിഡിയോ ആപ്പിനെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

ദേശീയ സുരക്ഷാ ഭീഷണിയും സ്വകാര്യതാ നിയമപ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വമ്പന്‍ ജനകീയ ആപ്പായ ടിക് ടോക്കിനെ ഇന്ത്യ നിരോധിച്ചത്. സമാനമായ കാരണങ്ങള്‍ തന്നെയാണ് ചൈനയിലെ ബൈറ്റ്ഡന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെ നിരോധിക്കാന്‍ യുഎസും നിരത്തുന്നത്.

അതിനിടെയാണ് ടിക് ടോക് ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിരോധനം സംഭവിക്കാതിരിക്കാന്‍ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനയിലെ ബൈറ്റ്ഡാന്‍സ് കൈവെടുക എന്ന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് മുന്നോട്ടുവച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യന്‍-അമേരിക്കന്‍ സത്യ നദെല്ലയാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റിനെ നയിക്കുന്നത്. തിങ്കളാഴ്ച്ചയോടെ ഏറ്റെടുക്കല്‍ ഡീല്‍ അന്തിമമായേക്കുമെന്നാണ് സൂചന.

അമേരിക്കക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ടിക് ടോക്ക് ശേഖരിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ടിക് ടോക് നിരോധനത്തെ അമേരിക്ക സ്വാഗതം ചെയ്യുകയുമുണ്ടായി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto16 mins ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto20 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Trending