Connect with us

Politics

ഈ ബുദ്ധിസ്റ്റ് രാജ്യങ്ങളെ കൊറോണ വെറുതെ വിട്ടോ? കാരണമെന്ത്?

കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലൊന്നും കൊറോണ നാശം വിതച്ചില്ല

Media Ink

Published

on

കൊറോണ മഹാമാരി ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ചൈനയിലെ വുഹാനാണ് കൊറോണയുടെ പ്രഭവ കേന്ദ്രം. ഇറ്റലിയിലും യുഎസിലും യുകെയിലുമെല്ലാം കൊറോണ അതിന്റെ രൗദ്രഭാവം കാണിച്ചു. ഇന്ത്യയും വലിയ പ്രതിസന്ധിയിലാണിപ്പോള്‍. മരണസംഖ്യ ദിനംപ്രതി കൂടുന്നു.

എന്നാല്‍ ചൈനയോട് അടുത്ത് കടന്നിട്ടും പല രാജ്യങ്ങളും കൊറോണയെ വരിഞ്ഞുകെട്ടി. അടുത്തിടെ ഇക്കണോമിസ്റ്റ് മാസികയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ബുദ്ധിസത്തിന് ശക്തിയുള്ള ഈ രാജ്യങ്ങളില്‍ കൊറോണയ്ക്ക് കാര്യമായ നാശമൊന്നും വിതയ്ക്കാന്‍ സാധിച്ചില്ല.

കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് വേറിട്ടു നില്‍ക്കുന്നത്. ബുദ്ധിസമാണ് ഇവരെ ബന്ധിപ്പിക്കുന്ന പൊതുഘടകം.

97 ദശലക്ഷം പേരാണ് വിയറ്റ്‌നാമിലുള്ളത്. എന്നാല്‍ ഇതുവരെ കോവിഡ് കാരണം ഒരു മരണം പോലും സംഭവിച്ചിട്ടില്ല. തായ്‌ലന്‍ഡിലാകട്ടെ 70 ദശലക്ഷമാണ് ജനസംഖ്യ. ആകെ 58 മരണമാണുണ്ടായത്. കുറേദിവസമായി രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലത്രെ.

മ്യാന്‍മാറില്‍ ആകെ 317 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് മരണങ്ങളാണ് സംഭവിച്ചത്. കംബോഡിയയില്‍ സ്ഥിരീകരിക്കപ്പെട്ടത് ഇതുവരെ 141 കേസുകളാണ്, ചെറിയ രാജ്യമായ ലാവോസിലാകട്ടെ ആകെ 19 കേസുകളും. ഇവിടെയും മരണമോ ഏപ്രില്‍ മാസത്തില്‍ രോഗ വ്യാപനമോ ഇല്ല.

അതേസമയം ഇന്തോനേഷ്യയില്‍ 68,100 കേസുകളും 3,400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സില്‍ 1,300 പേര്‍ മരിച്ചു. ഇപ്പോഴും രോഗവ്യാപനം സംഭവിക്കുന്നു.

കമ്യൂണിസമാണ് വിയറ്റ്‌നാമിലെങ്കിലും ചൈനയുടെ സുതാര്യതയില്ലായ്മ നേരത്തെ തിരിച്ചറിഞ്ഞ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതാണ് വിയറ്റ്‌നാമിന് ഗുണം ചെയ്തത്. ചൈനയുമായുള്ള അതിര്‍ത്തി ഷി ജിന്‍പിംഗിന്റെ അപ്രീതി കണക്കിലെടുക്കാതെ വിയറ്റ്‌നാം അടച്ചിരുന്നു. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ വേണ്ടത്ര ടെസ്റ്റിങ് നടക്കാത്തതിനാലാണ് കേസുകളുടെ എണ്ണം കുറവെന്ന വാദത്തില്‍ അത്ര കഴമ്പില്ലെന്നാണ് പല വിദഗ്ധരുടെയും പക്ഷം.

ജനങ്ങള്‍ പരസ്പരം കാണുമ്പോള്‍ ബുദ്ധിസ്റ്റ് രീതിയിലുള്ള അഭിവാദനം ചെയ്യല്‍ സാമൂഹ്യ അകലം പാലിക്കുന്നതിനും കൊറോണയെ തടയുന്നതിനും വഴിവെച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കാരുടെ നമസ്‌തേക്ക് സമാനമായി വായ് എന്നറിയപ്പെടുന്ന അഭിവാദനരീതിയാണ് ഈ രാജ്യങ്ങളിലേത്.

ഇവിടങ്ങളിലെല്ലാം കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്നത് തിരക്കുപിടിച്ച നഗരങ്ങളിലല്ല, മറിച്ച് ഗ്രാമങ്ങളിലാണെന്നതും വൈറസ് വ്യാപനം കുറച്ചുവെന്ന് വാദമുണ്ട്. ജനാലകള്‍ തുറന്നിട്ട് ഫാനുകളോട് കൂടിയാണ് സാധാരണ ജീവിതം, എസി ഉപയോഗം കുറവാണെന്നും പറയപ്പെടുന്നു. മാസ്‌ക് വയ്ക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലെന്നതും ഗുണം ചെയ്തു.

Advertisement

Politics

ഇത് മോഷണമെന്ന് ചൈന; ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് ലഭിച്ചേക്കില്ല

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്.

Media Ink

Published

on

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ജനകീയ ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് യുഎസിലും നിരോധന ഭീഷണിയിലാണ്. നിരോധനം ഒഴിവാക്കാന്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് ടെക്‌നോളജി മോഷണമാണെന്നും ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കാനുള്ള നടപടി തടയണമെന്നും ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള മാധ്യമം ചൈനയോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഒരു ചൈനീസ് ടെക്‌നോളജി കമ്പനിയെ അമേരിക്ക ഇത്തരത്തില്‍ കട്ടെടുത്തുകൊണ്ടുപോകുന്നത് തടയണമെന്നും അതിന് തക്ക മറുപടി നല്‍കണമെന്നുമാണ് പത്രം എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കയാണ്.

ടിക് ടോക്കിനെ രക്ഷപ്പെടുത്താനല്ല കൊല്ലാനാണ് ട്രംപിന്റെ ശ്രമമെന്നാണ് ബൈറ്റ്ഡാന്‍സ് സ്ഥാപകനും ശതകോടീശ്വര സംരംഭകനുമായ ഷാങ് യിമിങ് കരുതുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്.

രാജ്യസുരക്ഷയെ ബാധിക്കുമെന്നും സ്വകാര്യതാനിയമങ്ങളെ ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ടിക് ടോക്കിനെതിരെ വാളോങ്ങിയിരിക്കുന്നത്.

Continue Reading

Life

പ്രധാനമന്ത്രിയുടെ ഇടപെടല്‍; വിമാനത്താവളത്തില്‍ ചായ വില 150ല്‍ നിന്ന് 15 രൂപയിലേക്ക്

കൊള്ളലാഭത്തിന് അറുതി. വിമാനത്താവളങ്ങളില്‍ ചായവില 15 രൂപയായും കാപ്പിവില 20 രൂപയായും കുറയും

Media Ink

Published

on

തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് ഫലമുണ്ടായി. വിമാനത്താവളങ്ങളില്‍ ചായയ്ക്കും കാപ്പിക്കും ഈടാക്കിയിരുന്ന കൊള്ളവില ഇതോടെ കുറയുകയാണ്.

100 രൂപയ്ക്ക് മുകളിലായിരുന്നു വിമാനത്താവളങ്ങളില്‍ ചായ വില. ഇത് 15 രൂപയായി കുറയും. കാപ്പിയുടെ വില 20 രൂപയായി കുറയും. ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്ക് കിട്ടും. ഇത് വലിയ ആശ്വാസമാണ് സാധാരണക്കാരായ യാത്രികര്‍ക്ക് നല്‍കുന്നത്.

വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് പൈസയുമൊപ്പിച്ച് യാത്രചെയ്യുന്ന സാധാരണക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ കൊള്ളവില കാരണം ചായ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

2019ല്‍ ഡെല്‍ഹി യാത്രയ്ക്കിടെ ഒരു ബ്ലാക് ടീക്ക് 150 രൂപ കൊടുക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ചാണ് തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചൂടുവെള്ളത്തില്‍ ടീ ബാഗ് ഇട്ടുതരുന്നതിന് 150 രൂപ വാങ്ങുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത സംഭവമായിട്ടാണ് സകലരും കരുതുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ കത്തയച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മറുപടി ലഭിക്കുകയുണ്ടായെന്ന് ഷാജി വ്യക്തമാക്കി. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം പോയത്.

Continue Reading

Politics

ഗെയിമിംഗ് ഭ്രാന്തന്മാരുടെ ശ്രദ്ധയ്ക്ക്; പബ്ജിക്കും പിടിവീഴും, മോദി ഉറച്ച് തന്നെ

അടുത്ത ഘട്ട ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ പബ്ജിയുമുണ്ട്. പലര്‍ക്കും ആശങ്ക

Media Ink

Published

on

59 ചൈനീസ് ആപ്പുകളെ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ ഹാങ്ഓവര്‍ ഇതുവരെ മാറിയിട്ടില്ല. അതിനിടെ അടുത്ത ഘട്ട നിരോധനത്തിനുള്ള ലിസ്റ്റ് തയാറായെന്നാണ് വിവരം. നിരോധന സാധ്യതയുള്ള 275 ചൈനീസ് ആപ്പുകളുടെ അടുത്ത പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയാറാക്കികഴിഞ്ഞു.

ദേശീയ സുരക്ഷ, സ്വകാര്യത ലംഘനം തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ ആപ്പുകളെ നിയന്ത്രിക്കാനുള്ള പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതില്‍ അതിജനകീയ ഗെയിമിംഗ് ആപ്പായ പബ്ജിയും ഉണ്ട്. ചൈനയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പ്രമുഖരായ ടെന്‍സന്റാണ് പബ്ജി പുറത്തിറക്കുന്നത്.

ഇതു കൂടാതെ ഷഓമിയുടെ സിലി, ആലിബാബയുടെ അലി എക്‌സ്പ്രസ്, റെസ്സോ, യുലൈക്ക് തുടങ്ങിയ ആപ്പുകളും നിരോധന സാധ്യതയുള്ള പട്ടികയിലുണ്ട്. 59 ആപ്പുകളെ നേരത്തെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതില്‍ ടിക് ടോക്ക്, ഹെലോ തുടങ്ങിയ വമ്പന്‍ ആപ്പുകളുമുണ്ടായിരുന്നു.

ടിക് ടോക്, ഹെലോ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ്ഡന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളാണ് റെസ്സോയും യുലൈക്കും. ഇനിയുള്ള പട്ടികയിലും ഇവര്‍ ഇടം നേടിയാല്‍ വമ്പന്‍ തിരിച്ചടിയായിരിക്കും ബൈറ്റ്ഡന്‍സിന് നേരിടേണ്ടി വരിക.

ദേശീയ സുരക്ഷയ്ക്ക് ഭീഷണി, ഡാറ്റ ഷെയറിങ്ങിലെ സുരക്ഷിതത്വമില്ലായ്മ, സ്വകാര്യതാ നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ചൈനീസ് ആപ്പുകള്‍ക്ക് വിനയാകുന്നത്. ഇന്ത്യ-ചൈന ബന്ധത്തിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto6 mins ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto20 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Trending