Connect with us

Business

കൊറോണയെ സംരംഭകര്‍ അതിജീവിക്കും, പോസിറ്റിവിറ്റി കാപ്‌സ്യൂള്‍ ഇതാ..

കോവിഡ് 19 പോസിറ്റിവ് ആകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന ഈ സാഹചര്യത്തിലും നമുക്ക് അതിജീവനം എന്ന വാക്കിന് ഏറെ പ്രസക്തിയുണ്ട്

Media Ink

Published

on

കൊറോണ വൈറസ് വ്യാപനം ലോകത്തെ ഒന്നടങ്കം ആശങ്കയില്‍ ആഴ്ത്തിയതിനെ തുടര്‍ന്ന് ഏറ്റവും നെഗറ്റിവ് ആയി മാറിയ വാക്കാണ് പോസിറ്റിവ് എന്നത്. കോവിഡ് 19 പോസിറ്റിവ് ആകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന ഈ സാഹചര്യത്തിലും നമുക്ക് അതിജീവനം എന്ന വാക്കിന് ഏറെ പ്രസക്തിയുണ്ട്. സമ്മര്‍ദ്ദത്തിന്റെ ദിനങ്ങളെ അതിജീവിക്കുക എന്നതാണ് കൊറോണ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനെ അടിസ്ഥാനമാക്കിയിരിക്കും ഒരു സംരംഭന്റെ ബിസിനസിലേക്കുള്ള തിരിച്ചുവരവ്

സാമ്പത്തികമായി ഏറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സംരംഭങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് തലത്തിലുള്ള നിരവധി സംരംഭങ്ങള്‍ക്ക് ഇതിനോടകം പൂട്ട് വീണു കഴിഞ്ഞു. പ്രോജക്റ്റ് എങ്ങനെ മുന്നോട്ട് പോകും എന്ന ധാരണയില്‍ കഴിയുന്ന സംരംഭകര്‍ക്ക് സ്‌ട്രെസ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.എന്നാല്‍ അനാവശ്യമായി സ്‌ട്രെസ് ഉണ്ടാക്കിയത്‌കൊണ്ട് എന്ത് കാര്യം? വ്യക്തി ജീവിതത്തിലായാലും പ്രൊഫഷണല്‍ ജീവിതത്തിലായാലും കയറ്റിറക്കങ്ങള്‍ വരിക എന്നത് സ്വാഭാവികമാണ്. ഏതൊരു ദുര്‍ഘടമായ അവസ്ഥയിലും പിടിച്ചു നില്ക്കാന്‍ സഹായിക്കുന്നത് പോസിറ്റിവിറ്റി എന്ന ഘടകമാണ്.
ബിസിനസില്‍ കോവിഡ് പോലെ അപ്രതീക്ഷിതമായതും അല്ലാത്തതുമായ പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. വീഴ്ചകളില്‍ നിന്നും ഒരു സംരംഭകന്‍ പഠിക്കുന്ന പാഠങ്ങളാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ആക്കം കൂട്ടുന്നത്. അതിനാല്‍ പോസിറ്റിവ് ആയി കാര്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം.പോസിറ്റിവിറ്റി നിലനിര്‍ത്തി സ്ട്രെസ് കുറക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പരാജയത്തെ പറ്റി ഓര്‍ക്കാതിരിക്കുക

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച വിജയമന്ത്രം. പരാജയ ചിന്തയാണ് ഒരു വ്യക്തിയുടെ തകര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ കാരണം. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ മനസിനെ കീഴടക്കാക്കുന്ന ഭയമാണ്. അപരിചതമായ ഒന്നിനെ സ്വീകരിക്കുന്നതിനുള്ള ഈ ആശങ്ക നമ്മെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നു. എന്നാല്‍ എന്തും നേരിടാന്‍ കഴിയുമെന്നും പഠിച്ചെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയാത്തതായി ഒന്നും തന്നെയില്ല എന്നുമുള്ള ഉറച്ച വിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി. ഇത്തരം ചിന്ത വാക്കിലും പ്രവര്‍ത്തിയിലും ആത്മവിശ്വാസം നിറക്കുന്നതിന് കാരണമാകുന്നു. പുതിയ കാര്യനഗല്‍ പഠിക്കുക, പ്രാവര്‍ത്തികമാക്കുക എന്നിവ പ്രൊഫഷന്റെ ഭാഗമായി കാണുക.ജീവിതത്തിലെ ഓരോ ചെറിയ വിജയവും ആഘോഷിക്കുക.

വെല്ലുവിളികളെ അവസരങ്ങളാക്കുക

കൊറോണക്കാലത്ത് നമുക്ക് ചുറ്റും അവസരങ്ങളെക്കാള്‍ കൂടുതലായുള്ളത് വെല്ലുവിളികളാണ്. എന്നാല്‍ ഓരോ വെല്ലുവിളികളിലും അവസരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും മനസിലാക്കണം. കൊറോണയ്‌ക്കൊപ്പം ജീവിക്കുകയെന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. അതിനാല്‍ പിന്തിരിഞ്ഞു ചിന്തിക്കുന്നതില്‍ കാര്യമില്ല. മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് മനസിലാക്കുക. അതിനാല്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞുകണ്ടെത്തുക. അവസരങ്ങളെപ്പറ്റി മറ്റുള്ളവരോട് ചോദിച്ചറിയുക.പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലൂടെ, നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുന്നതിലൂടെ, ഈ രംഗത്തെ വിദഗ്ധരുമായി സംസാരിക്കുന്നതിലൂടെ, സെമിനാറുകളിലും മറ്റും പങ്കെടുക്കുന്നതിലൂടെയൊക്കെ പുതിയ അവസരങ്ങളെ കണ്ടെത്താനാകും.

ലക്ഷ്യം വിജയം മാത്രം

ഒന്നും ശ്രമിച്ചു നോക്കാതെ പരാജയം ഏറ്റുവാങ്ങുന്നതിനേക്കാള്‍ നല്ലത് തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ശ്രമിച്ചു നോക്കുക എന്നത്. പരാജയമാണ് ഫലമെങ്കില്‍ അങ്ങനെ ആവട്ടെ. എന്നാല്‍ പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയായിക്കണ്ട് ഉയര്‍ന്നുവന്നവരുടെ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം. ആദ്യ പരിശ്രമത്തില്‍ തന്നെ നിങ്ങള്‍ വിജയിച്ചിരിക്കണമെന്നാണ് ആരാണ് പറയുന്നത്? തുടര്‍ച്ചയായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന വിജയത്തിന് മധുരം കൂടും. വിജയിച്ച സംരംഭകരുടെ കഥകള്‍ വായിക്കുക, അവരുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള അവസരം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ അനിവാര്യം.ലക്ഷ്യം വിജയം മാത്രം എന്ന ചിന്തയാണ് തുടക്കം മുതല്‍ അനിവാര്യം

ബി പോസിറ്റിവ്

ശരിയായ ചിന്തകളെ വളര്‍ത്തുക എന്നതാണ് ബിസിനസില്‍ പ്രധാനം. ശരിയായ സമയത്ത് ശരിയായ ആളുകള്‍ ശരിയായ പ്രവൃത്തി ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുക.ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കുന്നവരാകാതെ ലക്ഷ്യത്തെ പൊരുതി നേടുന്ന മനോഭാവമാണ് ഇവിടെ പ്രധാനം. ചിട്ടയായ പരിശ്രമത്തിലൂടെയും വ്യക്തമായ ചിന്തകളിലൂടെയും ഏതൊരു വ്യക്തിക്കും അത്തരം ഒരു അവസ്ഥയിലേക്ക് സ്വയം പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. മനസിന് ഭാരമുണ്ടാക്കുന്ന കാര്യങ്ങളെ അകറ്റി നിര്‍ത്തുകയും ടെന്‍ഷനുകളെ സമചിത്തതയോടെയും നേരിടുക. പോസിറ്റിവ് ആയ ഒരു വ്യക്തിക്ക് ഒരിക്കലും തിരിഞ്ഞു നോക്കേണ്ട ആവശ്യമുണ്ടാകില്ല. അവര്‍ ഓരോ വീഴ്ചയിലും ഒരവസരം കണ്ടെത്താന് ശ്രമിച്ചുകൊണ്ടിരിക്കും.

സമയമാണ് പ്രധാനം

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… എന്ന് നാടോടിക്കറ്റില്‍ ശ്രീനിവാസന്‍ പറയുന്നില്ലേ ? അതാണ് വാസ്തവം. സമയത്തിലാണ് വിജയമിരിക്കുന്നത്. ടൈം മാനേജ്മെന്റില്‍ പരാജയപ്പെട്ടാല്‍ പിന്നെ തീര്‍ന്നു കാര്യം. കൃത്യ സമയത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമാണ്. ജീവിതത്തില്‍ താന്‍ പരാജയമാണെന്നും വാക്ക് പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് എന്ന തോന്നലിനും അത് ഇടയാക്കുന്നു. എന്നാല്‍ ടൈം മാനേജ്‌മെന്റില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഒരു ദിവസം ആരംഭിക്കുന്നതിനു മുന്‍പായി അന്ന് ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തി കുറിച്ചിടുക. കൊറോണ മൂലമുണ്ടാകുന്ന നഷ്ടം , ആപത്തിന്റെ നിരക് തുടങ്ങിയ വാര്‍ത്തകളില്‍ നിന്നും പരമാവധി അകലം പാലിക്കുക.

മികച്ച മാതൃകകള്‍ പിന്തുടരാം

കൊറോണ പോലുള്ള പ്രതിസന്ധികളെ അതിജീവിക്കുന്ന പല സംരംഭങ്ങളും ചുറ്റിനുമുണ്ട്. അവയുടെ ബിസിനസ് സ്ട്രാറ്റജി പിന്തുടരാം.ജീവിതത്തിലും പ്രൊഫഷനിലും വിജയിച്ച വ്യക്തികളോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുക. അവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.വിജയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ബന്ധം വിനിയോഗപ്പെടുത്തണം. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അത്ഭുതം കൊല്ലാതെ, സ്വന്തം വളര്‍ച്ചയ്ക്കായുള്ള പാതയൊരുക്കുക.

Advertisement

Business

ജ്യോതി ലാബ്സ്; 433 കോടി വിറ്റുവരവ്, 50 കോടി രൂപയുടെ അറ്റാദായം

കോവിഡ് കാലത്തും ജ്യോതി ലാബ്‌സ് നേടിയത് 50 കോടി രൂപയുടെ അറ്റാദായം

Media Ink

Published

on

ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ് ജുണിലവസാനിച്ച പാദത്തില്‍ 433 കോടി രൂപ വിറ്റുവരവ് നേടി. 50 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

മലയാളി സംരംഭകന്‍ എം പി രാമചന്ദ്രന്‍ സ്ഥാപിച്ച ജ്യോതി ലാബ്‌സിനെ ഇപ്പോള്‍ നയിക്കുന്നത് മകള്‍ എം ആര്‍ ജ്യോതിയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിറ്റുവരവില്‍ 2.5 ശതമാനം വര്‍ധന ഇവര്‍ നേടി. അറ്റാദായത്തില്‍ 33.8 ശതമാനവും വര്‍ധനയാണ് കമ്പനി കൈവരിച്ചത്.

കമ്പനിയുടെ വ്യാപാര വ്യാപ്ത്തതിലാകട്ടെ 6.1 ശതമാനം വളര്‍ച്ച ജൂണ്‍ പാദത്തില്‍ കൈവരിച്ചു. അതേസമയം ഫ്രാബ്രിക് കെയര്‍ വില്‍പ്പനയില്‍ 23.8 ശതമാനം ഇടിവുണ്ടായി. ഡിഷ് വാഷിംഗ് വില്‍പ്പനയില്‍ 16.6 ശതമാനം വര്‍ധനയുണ്ടായി. വീട്ടാവശ്യത്തിനുള്ള കീടനാശിനി വില്‍പ്പനയില്‍ 151 ശതമാനം വളര്‍ച്ചയും നേടി.

ലോക്ക്ഡൗണ്‍ കമ്പനിയുടെ ഉല്‍പ്പാദനത്തെ ബാധിച്ചുവെങ്കിലും ഇപ്പോഴത്തെ പ്രവര്‍ത്തനം ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കു തിരിച്ചെത്തിയെന്ന് ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്റ്റര്‍ എം ആര്‍ ജ്യോതി അറിയിച്ചു.

Continue Reading

Business

പുതുദൗത്യം; ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്റ്റര്‍ ബോര്‍ഡില്‍

ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡിയാണ് ആലീസ് ജി വൈദ്യന്‍

Media Ink

Published

on

ആലീസ് ജി വൈദ്യനെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്റ്റര്‍ ബോര്‍ഡംഗമായി നിയമിച്ചുവെന്ന് കമ്പനി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ആലീസ് വൈദ്യന് സ്വതന്ത്ര നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി നിയമനം നല്‍കിയത്.

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ വിരമിച്ച ആലീസ് വൈദ്യന്‍ ധനകാര്യ സേവന മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലാണ്.

ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡി കൂടിയാണ് ഈ മലയാളി വനിത. 1983 ല്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലാണ് ആലീസ് കരിയര്‍ ആരംഭിക്കുന്നത്. 2008 ല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 2016ലാണ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് പദവിയില്‍ നിന്ന് വിരമിച്ചത്. 36 വര്‍ഷത്തിലേറെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ആലീസ് ആഗോളതലത്തില്‍ അംഗീകാരം നേടിയ ഇന്‍ഷുറന്‍സ് വിദഗ്ധരില്‍ പ്രമുഖയാണ്.

ഇന്‍ഷുറന്‍സ് മേഖലയില്‍ ആലീസ് വൈദ്യന്റെ അഗാധമായ അറിവും അനുഭവ സമ്പത്തും ജിയോജിത്തിന് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി ജെ ജോര്‍ജ് പറഞ്ഞു.

Continue Reading

Business

കോവിഡ് പ്രതിരോധം; അണുനാശക വൈറോഷീല്‍ഡ് പുറത്തിറക്കി ഗോദ്‌റെജ്

പച്ചക്കറി മുതല്‍ കളിപ്പാട്ടങ്ങളും ഫോണും കറന്‍സിയും വരെ എന്തും അണുവിമുക്തമാക്കാം ഗോദ്‌റെജിന്റെ വൈറോഷീല്‍ഡില്‍

Media Ink

Published

on

കോവിഡിനെ പ്രതിരോധിക്കുന്നതിനായി യുവി-സി അധിഷ്ഠിത അണുനാശക ഉപകരണമായ വൈറോഷീല്‍ഡ് പുറത്തിറക്കിയിരിക്കയാണ് ഗോദ്‌റെജ്. രണ്ടു മുതല്‍ ആറു മിനിറ്റിനുള്ളില്‍ 99 ശതമാനം വൈറസുകളെയും ബാക്ടീരിയയെയും നിര്‍വീര്യമാക്കാന്‍ അനുയോജ്യമായ രീതിയില്‍ 254എന്‍എം തരംഗ ദൈര്‍ഘ്യത്തിലാണ് ഗോദ്‌റെജ് വൈറോഷീല്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐസിഎംആര്‍ എംപാനല്‍ ചെയ്ത ലാബ് വൈറോഷീല്‍ഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗോദ്‌റെജ് അധികൃതര്‍ പറയുന്നു.

യുവി സറൗണ്ട് സാങ്കേതികവിദ്യയിലുള്ള ഗോദ്‌റെജ് വൈറോഷീല്‍ഡ് 4 യുവി-സി ട്യൂബുകളും 6 സൈഡ് റിഫ്‌ളക്ടീവ് ഇന്റീരിയറുകളുമാണ് ഉപയോഗിക്കുന്നത്. പലചരക്കു സാധനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെ ഇതിലൂടെ അണുവിമുക്തമാക്കാം. മാസ്‌ക്കുകളും സ്വര്‍ണാഭരണങ്ങളും ഹെഡ് ഫോണുകളും കാര്‍ കീയും കളിപ്പാട്ടങ്ങളും കറന്‍സി നോട്ടുകളും വാലറ്റുകളുമെല്ലാം ഇതിലൂടെ അണുവിമുക്തമാക്കാം.

സുരക്ഷിതത്വം ഇതിന് കൂടുതലാണെന്നും കമ്പനി. 100 ശതമാനം യുവി ലീക്ക് പ്രൂഫ് ആയും ഡോര്‍ തുറക്കുമ്പോള്‍ സ്വയം കട്ട് ഓഫ് ആകുന്ന രീതിയിലും ആണ് വൈറോഷീല്‍ഡ് നിര്‍മിച്ചിരിക്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ദേശീയ വിപണന മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു.

കേരളത്തിലാണ് ഗോദ്‌റെജ് വൈറോഷീല്‍ഡ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 8990 രൂപയാണ് വില.

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് തങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. 6 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ ഫ്രീസര്‍ സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto19 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Auto1 week ago

റോയല്‍ എന്‍ഫീല്‍ഡ് ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പ്രഖ്യാപിച്ചു

പ്രത്യേകം സജ്ജീകരിച്ച 800 ബൈക്കുകള്‍ തയ്യാറാക്കിനിര്‍ത്തും

Trending