Connect with us

Education

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഫോണ്‍ ബാങ്ക് പദ്ധതി തുടങ്ങി കോണ്‍ഗ്രസ് സംഘടന

പുതിയതോ, ഉപയോഗിച്ചതോ ആയ സ്മാര്‍ട്ട്‌ഫോണുകളും കംപ്യൂട്ടറുകളും മറ്റും കുട്ടികള്‍ക്ക് നല്‍കാനാണ് എഐപിസി പദ്ധതി

Media Ink

Published

on

സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളെ സഹായിക്കാനായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി). സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയും ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാക്കുന്നതിനായി ഫോണ്‍ ബാങ്ക് പദ്ധതി തുടങ്ങിയിരിക്കുകയാണ് സംഘടന.

പുതിയതോ, ഉപയോഗിച്ചതോ ആയ സ്മാര്‍ട്ട്‌ഫോണുകളും കംപ്യൂട്ടറുകളും ടെലിവിഷനുകളും കുട്ടികള്‍ക്ക് നല്‍കുകയാണ് പദ്ധതി. ഓണ്‍ലൈന്‍ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം.

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് പ്രസക്തിയേറുന്നു. വിര്‍ച്വല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാഹചര്യമില്ലാത്തതിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായ സംഘടനയാണ് എഐപിസി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യുന്നതിനായി ഒരു വെബ് പേജും തുടങ്ങിയിട്ടുണ്ട് എഐപിസി. എഐപിസി സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ലാലുമായോ സെക്രട്ടറി സുധീര്‍ മോഹനുമായോ ഡോണര്‍മാര്‍ക്ക് ഫേസ്ബുക്കിലും ബന്ധപ്പെടാവുന്നതാണ്. നിര്‍ദ്ധനരായ കുട്ടികളെ സഹായിക്കാന്‍ എ.ഐ.പി.സി. ഒരു ഫോണ്‍ ബാങ്ക് തുടങ്ങുന്നു. ഈ ഫോണ്‍ ബാങ്ക് വഴി പുതിയതോ പഴയതോ ആയ ഫോണുകളോ ടാബ്ലറ്റോ ലാപ്‌ടോപ്പോ കമ്പ്യൂട്ടറുകളോ കുട്ടികള്‍ക്കായി സംഭാവന ചെയ്യാം-ഡോ. ലാല്‍ പറഞ്ഞു.

സമാനമായ സംഘടനകളും ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരണമെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെയേ ഈ പരിമിതി മറികടക്കാന്‍ സാധിക്കൂവെന്നും ലാല്‍ പറഞ്ഞു.

Advertisement

Education

വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാന്‍ ബൈജൂസ്

300 മില്യണ്‍ ഡോളറിന്റെ ഓഫറാണ് ബൈജൂസ് വൈറ്റ്ഹാറ്റിന് മുന്നില്‍ വച്ചിരിക്കുന്നത്

Media Ink

Published

on

മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള തിങ്ക് ആന്‍ഡ് ലേണ്‍ സ്റ്റാര്‍ട്ടപ്പ് വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍. തിങ്ക് ആന്‍ഡ് ലേണിന്റെ ഉടമസ്ഥയിലുള്ള ഓണ്‍ലൈന്‍ ലേണിംഗ് ആപ്പാണ് ബൈജൂസ്.

300 മില്യണ്‍ ഡോളറാണ് വൈറ്റ് ഹാറ്റിനെ ഏറ്റെടുക്കുന്നതിനായി ബൈജൂസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് അമേരിക്കന്‍ സ്ഥാപനമായ ബോണ്ട് കാപ്പിറ്റലില്‍ നിന്ന് ബൈജൂസ് നിക്ഷേപം സമാഹരിച്ചത്. അതിന് പിന്നാലെയാണ് പുതിയ ഏറ്റെടുക്കല്‍ നീക്കം.

കുട്ടികളെ കോഡ് ചെയ്യാനും വാണിജ്യ സാധ്യതകളുള്ള ഗെയിമുകളും അനിമേഷനുകളും ആപ്പുകളും വികസിപ്പിക്കാനും പഠിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. 2018ലാണ് ഡിസ്‌കവറി നെറ്റ് വര്‍ക്ക്‌സ് ഇന്ത്യയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന കരണ്‍ ബജാജ് വൈറ്റ്ഹാറ്റ് ജൂനിയറിന് തുടക്കമിട്ടത്.

കുട്ടികളെ കോഡിംഗ് പഠിപ്പിച്ചാണ് ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പുതിയ നിക്ഷേപസമാഹരണത്തിനായി വൈറ്റ്ഹാറ്റ് ജൂനിയര്‍ ഇപ്പോള്‍ ശ്രമിച്ചുവരികയുമാണ്. ബൈജൂസ് നല്‍കിയ ഓഫറില്‍ ഇവര്‍ തൃപ്തരാണോ എന്ന കാര്യം വ്യക്തമല്ല.

Continue Reading

Education

കോവിഡിനെ തോല്‍പ്പിക്കാന്‍ അണുനശീകരണ ബോക്‌സ് വികസിപ്പിച്ച് ഐഐടി റൂര്‍കി

മെഡിക്കല്‍ ഉപകരണങ്ങളും നമ്മുടെ വസ്ത്രങ്ങളുമെല്ലാം അണുമുക്തമാക്കാന്‍ ഈ ‘പെട്ടി’ക്കാകും

Media Ink

Published

on

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ ബോക്‌സ് വികസിപ്പിച്ചിരിക്കുകയാണ് ഐഐടി റൂര്‍കിയിലെ ഗവേഷകര്‍. വ്യക്തിപരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ വരെ അണുമുക്തമാക്കാന്‍ ഇവര്‍ വികസിപ്പിച്ച ബോക്‌സിന് സാധിക്കുമെന്ന് പ്രമുഖ എജുക്കേഷന്‍-സയന്‍സ് മാധ്യമമായ എജുക്കേഷന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂണിസേവിയര്‍ ബോക്‌സെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും (പിപിഇ), വസ്ത്രങ്ങളുമെല്ലാം ഇതുപയോഗിച്ച് അണുമുക്തമാക്കാം.

അള്‍ട്രാ വയലറ്റ് വികിരണങ്ങളുപയോഗിച്ചാണ് അണുമുക്തമാക്കുന്നത്. ഹെര്‍ബല്‍ ആന്റി ബാക്റ്റീരിയല്‍ ലെയറുകളും ആന്റി വൈറല്‍ ലെയറുകളും ബോക്‌സിനുണ്ട്.

Continue Reading

Business

അഭിമാനം, ബൈജൂസിന്റെ മൂല്യം 80,000 കോടി രൂപയായി ഉയര്‍ന്നു!

10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ നിരയിലേക്ക് മലയാളിയുടെ സംരംഭവും

Media Ink

Published

on

കണ്ണൂരുകരന്‍ ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസിന്റെ മൂല്യത്തില്‍ വന്‍കുതിപ്പ്. ബൈജൂസിന്റെ മൂല്യം 10 ബില്യണ്‍ ഡോളര്‍ കടന്നു. ഏകദേശം 80,000 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍പ്പായി ബൈജൂസ് മാറി.

സിലിക്കണ്‍ വാലിയിലെ പ്രശസ്ത നിക്ഷേപകനായ മാരി മീക്കെര്‍ ബൈജൂസില്‍ നിക്ഷേപം നടത്തിയതോടെയാണ് മൂല്യത്തില്‍ വമ്പന്‍ കുതിപ്പുണ്ടായത്. ജനുവരിയില്‍ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമായിരുന്നു ഓണ്‍ലൈന്‍ ലേണിംഗ് ആപ്പായ ബൈജൂസിനുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 10.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചത്.

പേടിഎം കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. കോവിഡ് പ്രതിസന്ധി കാരണം പരമ്പരാഗത വിദ്യാഭ്യാസ രീതികള്‍ക്ക് തിരിച്ചടിയേറ്റതും ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ വ്യപകമായതും ബൈജൂസിന് ഗുണമായി.

ഓഫ്‌ലൈന്‍ കോച്ചിംഗ് സംരംഭം എന്ന നിലയില്‍ 2007ലാണ് ബൈജു രവീന്ദ്രന്‍ ബിസിനസിലേക്ക് കാലെടുത്തുവച്ചത്. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡെന്ന പേരില്‍ 2011ല്‍ കമ്പനി റെജിസ്റ്റര്‍ ചെയ്യുകയും 2015ല്‍ ആപ്പ് പുറത്തിറക്കുകയും ചെയ്തു.

57 ദശലക്ഷം റെജിസ്‌റ്റേഡ് വിദ്യാര്‍ത്ഥകളാണ് ബൈജൂസിനുള്ളത്. ഇതില്‍ 3.5 ദശലക്ഷം പെയ്ഡ് വരിക്കാരാണ്. വാള്‍ട്ട് ഡിസ്‌നിയുമായും അടുത്തിടെ ബൈജൂസ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ കൂടിയാണ് ബൈജൂസ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 week ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion1 day ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 week ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending