Connect with us

Life

കോവിഡ്; സെക്കന്‍ഡ് വേവ് പ്രതീക്ഷിച്ച് ഇറ്റലി; തിരിച്ചു വരവ് ഇങ്ങനെ…

സെക്കന്‍ഡ് വേവ് പ്രതീക്ഷിച്ചുകൊണ്ട് ഉപാധികള്‍ക്ക് മേല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഇറ്റലി പ്രവര്‍ത്തന നിരതമാകുകയാണ്

Media Ink

Published

on

കോവിഡ് 19 മൂലം അടിത്തറ വരെ ഇളകിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് ഇറ്റലി. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളിലായി കടുത്ത സാമ്പത്തിക, സാമൂഹിക നഷ്ടങ്ങളാണ് വൈറസ് വ്യാപനം മൂലം ഈ രാജ്യത്തുണ്ടായത്. ലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരായി. നല്ലൊരു ശതമാനം ആളുകള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും രണ്ടേകാല്‍ ലക്ഷത്ത്തിനു മുകളില്‍ ആളുകള്‍ മരണത്തിനു കീഴടങ്ങി. ഈ അവസരത്തില്‍ സെക്കന്‍ഡ് വേവ് പ്രതീക്ഷിച്ചുകൊണ്ട് ഉപാധികള്‍ക്ക് മേല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഇറ്റലി പ്രവര്‍ത്തന നിരതമാകുകയാണ്.

‘തിയേറ്റര്‍, പബ്, സ്വിമ്മിങ് പൂള്‍, സീ ബാത്ത്, ജിംനേഷ്യം തുടങ്ങിയവ ഒഴികെ എല്ലാ സ്ഥാപനങ്ങളും തന്നെ തുറന്നു. പക്ഷേ, എല്ലായിടത്തും റെസ്ട്രിക്ഷന്‍സ് ഉണ്ട്. റെസ്റ്റോറന്റ്, ബാര്‍ബര്‍ ഷോപ്പ്, പാര്‍ലര്‍ ഒക്കെ മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്തു മാത്രേ ആളുകളെ കയറ്റാന്‍ പാടുള്ളു.

ബാര്‍ബര്‍ ഷോപ്പില്‍ ആണെങ്കില്‍, അപ്പോയ്‌മെന്റ് പ്രകാരം ഒരാള്‍ക്ക് മാത്രേ പ്രവേശനമുള്ളൂ. മാസ്‌കും ഗ്ലൗസും ഉള്‍പ്പടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം. അത് കടയുടെ ഉത്തരവാദിത്തമാണ്. പോലീസ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ഇപ്പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലെങ്കില്‍ കടയുടെ ലൈസന്‍സ് കട്ടാവും. ഓരോ തവണയും ഉപകരണങ്ങള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കണം.
ബാക്കി കടകളിലൊക്കെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കാണാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ ഒരേസമയം കയറാവുന്ന ആള്‍ക്കാരുടെ എണ്ണത്തിന് നിയന്ത്രണമുണ്ട്.

അമ്മു ആന്‍ഡ്രുസ്

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആളുകള്‍ക്ക് നടക്കാന്‍ ലൈന്‍ വരച്ചിട്ടിട്ടുണ്ട്. ഒരു വഴിയിലൂടെ തന്നെ നമ്മള്‍ നടക്കണം. തിരികെ പിന്നോട്ട് നടക്കാനോ, വഴി തെറ്റിക്കാനോ പാടില്ല. കൈകൊണ്ട് തൊട്ട സാധനങ്ങള്‍ തിരികെ വെക്കരുത്. ട്രോളി ഉപയോഗിക്കണമെന്നത് നിര്‍ബന്ധമാണ്. കടയില്‍ കയറുന്നതിനു മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയിരിക്കണം. ഗ്ലൗസ്, മാസ്‌ക് എന്നിവയും നിര്‍ബന്ധമാണ്. അത് കൊണ്ടുവരാത്തവര്‍ക്ക് കടകളില്‍ നിന്നു തന്നെ ലഭിക്കും. കാരണം, മാസ്‌ക് ഇല്ലാതെ കടയില്‍ ആളുകയറിയാല്‍ സ്ഥാപനത്തിന് പിഴ ചുമത്തുകയോ, ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യാം.

ഇങ്ങനെയാണ് പൊതുവേ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. എങ്കിലും ഇറ്റലിയിലെ എല്ലാ പട്ടണങ്ങളിലും/സ്റ്റേറ്റുകളിലും ഒരേ അവസ്ഥയല്ലാത്തത് കൊണ്ട് അതാത് സ്ഥലങ്ങളിലെ അധികാരികള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാം. ഇന്റര്‍ സ്റ്റേറ്റ് യാത്രകള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. അടുത്തയാഴ്ചയോടെ അത് മാറും എന്നുകരുതുന്നു.

ഇപ്പോള്‍ പുതുതായി റിപ്പോര്‍ട്ട് ചെയുന്ന പോസിറ്റീവ് കേസുകള്‍ പകുതിയിലധികവും പ്രശ്‌നം ഉണ്ടായ  Lombadia യില്‍ തന്നെയാണ്. മറ്റ് സ്റ്റേറ്റുകളില്‍ എല്ലാം തന്നെ ഒരു മാസത്തോളമായി വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. അതില്‍ മിക്കതും തന്നെ എസിംപ്ന്റമാറ്റിക് കേസുകള്‍ ആയിരുന്നു. സിസിലിയില്‍ കഴിഞ്ഞ ആഴ്ചയൊക്കെ പോസിറ്റീവ് കേസുകള്‍ ഇല്ലായിരുന്നു. ഇന്നലെ 5 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൂടുകാലം തുടങ്ങിയത് ചെറിയൊരു ആശ്വാസമായി. എല്ലാ സ്ഥാപനങ്ങളും ജനലും വാതിലുകളും തുറന്നിടാന്‍ തുടങ്ങി. ഇത്തവണ ആഘോഷങ്ങളും പാര്‍ട്ടികളും ഒന്നുമില്ല. സാധാരണഗതിയില്‍ ഈ സമയം ആഘോഷങ്ങളുടേതാണ്. ഐസ്‌ക്രീം ഫെസ്റ്റ്, ബിയര്‍ ഫെസ്റ്റ്, കൈറ്റ് ഫെസ്റ്റ്.ഇത്തവണ ഒന്നുമില്ല. എന്നാല്‍ ചൂട് കൂടുമ്പോള്‍ സിറ്റികളിലെ വീടുകളില്‍ ഇരിക്കുന്നത് ഭയങ്കര പാടാണ്, പ്രത്യേകിച്ചും റോമിലൊക്കെ.ഇവിടെ ഒരു സെക്കന്‍ഡ് വേവ് പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നു. അടുത്ത സീസണില്‍ ഒരു ലോക്ക്ഡൗണ്‍ കൂടി ഉണ്ടായേക്കാം എന്ന രീതിയില്‍ ഇപ്പോഴേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

കടപ്പാട് : അമ്മു ആന്‍ഡ്രുസ് , ഇറ്റലി

Advertisement

Life

വേസ്റ്റ് ബിന്നും വാഷ് ബേസിനുമുള്ള ഓട്ടോറിക്ഷ; കൈയ്യടിയുമായി മഹീന്ദ്ര

വേസ്റ്റ് ബിന്നും വാഷ് ബേസിനും ഹാന്‍ഡ് വാഷുമുള്ള ഓട്ടോ റിക്ഷ അവതരിപ്പിച്ച ഡ്രൈവര്‍ക്ക് കൈയടിയുമായി ബിസിനസ് ലോകം

Media Ink

Published

on

രണ്ട് വേസ്റ്റ് ബിന്നുകള്‍…ഒന്ന് ഡ്രൈ വേസ്റ്റിനും മറ്റൊന്നു നനഞ്ഞ വേസ്റ്റുകള്‍ക്കും. ഒരു വാഷ് ബേസിന്‍. ഹാന്‍ഡ് വാഷുകള്‍ വേറെ. ഇനി കുടിക്കാന്‍ വെള്ളം വേണമെങ്കില്‍ അതും…അമ്പരക്കേണ്ട, ഒരു ഓട്ടോറിക്ഷയിലാണ് ഇക്കാര്യങ്ങളത്രയും.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട

കൊറോണ വൈറസ് ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സജ്ജീകരണങ്ങള്‍ സ്വന്തം ഓട്ടോറിക്ഷയിലൊരുക്കി മാതൃകയാകുകയാണ് മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍. നഗരത്തിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷയെന്നാണ് ഇതറിയപ്പെടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് സംവിധാനം, കൂളര്‍ ഫാന്‍, മൊബീല്‍ കണക്റ്റഡ് ടിവി, ബ്ലൂടൂത്ത് മ്യൂസിക് സംവിധാനം തുടങ്ങിയവയും ഈ ഓട്ടോറിക്ഷയിലുണ്ട്.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട. പുതിയതായി കല്യാണം കഴിച്ചവര്‍ക്കും യാത്രയില്‍ ഇലവുകളുണ്ട്.

കൊറോണയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും ഓട്ടോയില്‍ പ്രകടമാണ്. പ്രശസ്ത സംരംഭകരായ ആനന്ദ് മഹീന്ദ്രയും ഹര്‍ഷ് മാരിവാലയും ഈ ഓട്ടോ ഡ്രൈവറുടെ ഇന്നവേഷനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

Continue Reading

Business

നാളികേര മേഖലയിലെ സംരംഭകര്‍ക്കിതാ സാങ്കേതിക സഹായം

‘യവ’ ഓണ്‍ലൈന്‍ സീരീസ് ജൂലൈയില്‍ എല്ലാ ശനിയാഴ്ചയും. വിവരങ്ങള്‍ക്ക് 8129182004

Media Ink

Published

on

സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എങ്കില്‍ സാങ്കേതിക സഹായം റെഡി. നാളികേര അധിഷ്ഠിത സാങ്കേതിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സി.പി.സി.ആര്‍.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

‘യവ’ എന്ന പേരില്‍ ഇതിനായി ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു.

ഒരു മാസമായി കല്‍പ്പ ഗ്രീന്‍ വെബ്ചാറ്റ് നാളികേര വ്യവസായവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ‘യവ’. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളാണ് ഇതിലൂടെ പരിചയപ്പെടുത്തുക.ശനിയാഴ്ച പരിപാടി ആരംഭിച്ചു. മൂന്നു ശനിയാഴ്ചകളിലും ഇത് തുടരും.

ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചും വിശദീകരിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Continue Reading

Health

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Media Ink

Published

on

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡന്‍ എംപി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ കോവിഡ്കാലത്ത് സുഹാസിനെ പോലുള്ളവര്‍ ജനങ്ങള്‍ക്കായി സഹിക്കുന്ന ത്യാഗങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹൈബി കുറിപ്പില്‍ പറയുന്നത്.

ഹൈബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ കൊറോണക്കാലത്തിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരില്‍ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടല്‍ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോര്‍ക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കല്‍ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്‌ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 week ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion22 hours ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 week ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending