Connect with us

Business

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Published

on

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു

തികച്ചും അവിശ്വസനീയമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഏറ്റവും മോശം സ്വപ്നങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കപ്പെടുവാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വന്നെത്തുന്നത്. സമൂഹം കടുത്ത ആശങ്കയിലാണ്. മാറ്റങ്ങള്‍ പ്രവചനാതീതം. കാലം ഉത്തരം നല്‌കേണ്ട ചോദ്യങ്ങള് നിരവധി ബാക്കിയാകുന്നു.

ബിസിനസ് സമൂഹത്തെ താറുമാറാക്കിയ ദുരന്തം എന്ന് നമുക്ക് കോവിഡിനെ വിശേഷിപ്പിക്കാം. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഈ മഹാമാരി ഇനിയുള്ള നാളുകളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കുവാന്‍ പോകുന്നത് ബിസിനസ് ലോകത്തെയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസ് സമൂഹം ഇനിയുള്ള നാളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.

മുതലാളിയും തൊഴിലാളിയും

സാമൂഹ്യ വ്യവസ്ഥയുടെ കാലാകാലങ്ങളിലുള്ള പരിണാമത്തിലൂടെ ബിസിനസ് സമൂഹത്തില്‍ സംഭവിച്ച പൊളിച്ചെഴുത്തുകള്‍ നാം കാണാതെ പോകരുത്. മുതലാളി തൊഴിലാളി എന്ന അതിര്‍വരമ്പ് നേര്‍ത്തു നേര്‍ത്തു വരികയാണ്. പണ്ട് ബിസിനസിലേക്ക് കടന്നു വരുന്നത് കയ്യില്‍ പണമുണ്ടായിരുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ആയിരുന്നെങ്കില്‍ പരിണാമദശയില്‍ അതിന് വ്യത്യാസം സംഭവിച്ചു. ഏതൊരു തൊഴിലാളിയും ഇന്ന് നാളത്തെ മുതലാളിയാവാം. ആശയം മാത്രം കയ്യിലുണ്ടെങ്കില്‍ ഒരു സംരംഭകനാകാവുന്ന ബിസിനസ് സാമൂഹ്യ വ്യവസ്ഥയോ സംസ്‌കാരമോ വ്യാപകമായി ഉടലെടുത്തു കഴിഞ്ഞു.

തൊഴിലാളികളേക്കാള്‍ ദരിദ്രനായ മുതലാളി

മുതലാളി ധനികനും തൊഴിലാളി ദരിദ്രനും എന്ന വ്യവസ്ഥിതി ഇന്ന് സാര്‍വത്രികമായ ഒന്നല്ല. സംരംഭങ്ങള്‍ നടത്തുന്ന മിക്ക മുതലാളികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഉള്ളതെല്ലാം തടുത്തു കൂട്ടിയും പോരാത്തത് കടം വാങ്ങിയും സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ മുതലാളി എന്ന വിശേഷണത്തിന്റെ ഭാരം ചുമക്കുന്നവരും മിക്കപ്പോഴും തൊഴിലാളികളേക്കാള്‍ ദരിദ്രരുമാകുന്നു.

എത്രപേര്‍ നിലനില്‍ക്കും?

വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും ഈ പ്രക്രിയ ആവര്‍ത്തിക്കും. സംരംഭം നടത്തുന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല സമൂഹത്തിന്റെ പൊതു അവസ്ഥയെക്കൂടി ഇത് ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഒരു ദിനം പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്നു. ഉടനെ ഒരു ജോലി ലഭ്യമാകുക എളുപ്പമല്ല. മുതലാളിയും തൊഴിലാളികളും ഒരുമിച്ച് ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.

തൊഴിലിടങ്ങള്‍ മാറുവാന്‍ തുടങ്ങുന്നു

ഒഴിവാക്കുവാനാകാത്ത ചില മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ വന്നു ചേരും. സംരംഭങ്ങള്‍ പുതിയൊരു സംസ്‌കാരം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവേണ്ടി വരും. തൊഴിലുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടും. തൊഴിലാളികളുടെ നിപുണതകളില്‍ കാലാനുസൃതമായ ദ്രുത മാറ്റങ്ങള്‍ ആവശ്യമായി വരും. ഇന്നലത്തെ തൊഴില്‍ അതുപോലെ, അതേ ഫലം ലഭ്യമാകുന്ന രീതിയില്‍ തുടരാന്‍ കഴിയാതെ വരാം.

കൂടുതല്‍ തൊഴിലാളികള്‍ എന്ന റിസ്‌ക് ഇനിയുള്ള കാലത്ത് സംരംഭകര്‍ എടുക്കുവാന്‍ തയ്യാറാകില്ല. കൃത്യമായ വലുപ്പത്തില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനായിരിക്കും അവര്‍ ശ്രമിക്കുക. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുവാന്‍ സാദ്ധ്യമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനം കൃത്യമായ ഫലം നല്‍കുന്നുണ്ടോ എന്നത് സൂക്ഷ്മമായ വിശകലനത്തിലൂടെ കടന്നു പോകും. ഒരു ജോലിയും ശാശ്വതമായ സുരക്ഷിത മണ്ഡലമാകും എന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല.

പല ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരാള്‍

കൃത്യമായ വലുപ്പത്തില്‍ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരംഭകര്‍ സ്വീകരിക്കുവാന്‍ പോകുന്ന ഒരു മാര്‍ഗ്ഗം പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ നിയമിക്കുക എന്നതായിരിക്കും. ഇന്നും ഇത് ഫലപ്രദമായി നടപ്പിലാക്കുന്ന സംരംഭങ്ങളുണ്ട്. ഈ സംസ്‌കാരം വ്യാപകമാകും. മുന്‍പ് ഇതില്‍ വിശ്വസിക്കാതിരുന്ന സംരംഭകര്‍ കൂടി ഇതിന്റെ ആവശ്യകതയിലേക്ക് എത്തപ്പെടും.

തൊഴിലാളികള്‍ക്ക് തങ്ങളുടെ നിപുണതകളില്‍ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരും. പല ജോലികള്‍ ഒരേസമയം നിര്‍വ്വഹിക്കുവാന്‍ സ്വയം പ്രാപ്തരാകേണ്ടത് അത്യാവശ്യമായി മാറും. സംരംഭത്തിന്റെ നിലനില്പ്പ് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുന്ന ഒരവസരം കൂടിയാണിത്.

യന്ത്രവത്ക്കരണവും സാങ്കേതിക വിപ്ലവവും

സാമൂഹിക അകലപാലനവും ശുചിത്വവും നിര്‍ബന്ധിതവും അവഗണിക്കാനാകാത്ത ആവശ്യകതയുമൊക്കെയാകുമ്പോള്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ ബിസിനസിനെ സജ്ജമാക്കേണ്ട ചുമതല സംരംഭകര്‍ക്കുണ്ട്. കഴിയാവുന്ന പരമാവധി മേഖലകളില്‍ യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും ഒഴിച്ചുകൂടാന്‍ കഴിയാതെ വരും. ഇത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാണ്. ഇതിന് പുറം തിരിഞ്ഞു നില്ക്കാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പോലുമാവില്ല.

സംരംഭങ്ങളിലെ നവീനങ്ങളായ ഇത്തരം മാറ്റങ്ങള്‍ ജോലിയുടെ സ്വഭാവത്തെ പുനര്‍നിര്‍വ്വചിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ദിനവും ഓഫീസില്‍ എത്തേണ്ട ആവശ്യം വരുന്നില്ല. എല്പ്പിക്കുന്ന ജോലികളില്‍ കൃത്യമായ ഫലം ഉറപ്പു വരുത്തണം എന്ന് മാത്രം. WORK FROM HOME ഒരു സംസ്‌കാരമാകും. കൂടുതല്‍ സാങ്കേതിക അറിവുകള്‍ ആവശ്യമുള്ള ജോലി സാദ്ധ്യതകള്‍ ഉടലെടുക്കും.

തൊഴിലാളിയെ നിരന്തരം വീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ തരുവാനും നാളെ ഒരു മേലധികാരി ഉണ്ടാകണമെന്നില്ല. സാങ്കേതിക വിദ്യയുടെ തുളച്ചുകയറല്‍ ഇത്തരം ചില ആവശ്യങ്ങളെ ഇല്ലാതെയാക്കും. തൊഴിലാളി എന്ത് ചെയ്യുന്നുവെന്നും അതിന്റെ ഫലം എന്താണ് എന്നും യന്ത്രങ്ങള്‍ രേഖപ്പെടുത്തും. ജോലി സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളിക്കാവുമ്പോള്‍ പരമാവധി ഫലം നല്‍കാന്‍ തൊഴിലാളി ശ്രമിക്കും. ഒരു ജോലിയും ശാശ്വതമാകില്ല. ഒരു ജോലി ഇട്ടെറിഞ്ഞു പോയി മറ്റൊരു ജോലി തേടി കണ്ടെത്തുകയും എളുപ്പമാവില്ല.

തൊഴില്‍ സംസ്‌കാരത്തിലും മാറ്റം വരും

നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം ആവശ്യമാണ്. തൊഴിലിനാവശ്യമായ നിപുണതകള്‍ നേടുക മുന്‍ഗണനയിലേക്ക് വരേണ്ടതുണ്ട്. ജോലി എങ്ങിനെ ചെയ്യുക എന്നതിനേക്കാള്‍ അതിന്റെ ഫലം ഉറപ്പു വരുത്തുക എന്നതാണ് പ്രാധാന്യം. ഇനിയൊരു കാലം വരെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയൊരു ഇടിവ് ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംരംഭങ്ങളുടെ നിലനില്‍പ്പിന് ഇത് ചിലപ്പോള്‍ ഒഴിവാക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴില്‍ നിലനിര്‍ത്തുവാന്‍ സംരംഭവും നിലനില്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്.

ഓഫീസില്‍ എത്തുമ്പോള്‍ മാത്രം ജോലി എന്ന ശീലവും മാറുകയാണ്. വീടും ഓഫീസായി രൂപാന്തരത്വം പ്രാപിക്കും. ഇത് തുടര്‍ന്നുപോന്ന ശീലങ്ങളെ മാറ്റിമറിക്കും. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യപ്പെടേണ്ട അവസ്ഥയില്‍ സമയശീലങ്ങളില്‍ വ്യത്യാസം വരും. സ്ഥിരശമ്പളം എന്ന വ്യവസ്ഥിതി ചിലപ്പോള്‍ മാറാം ഓരോ വ്യക്തിയുടേയും പ്രകടനത്തിനനുസരിച്ചു മാറുന്ന അസ്ഥിരമായ ഒരു ശമ്പളവ്യവസ്ഥ രൂപപ്പെടാം.

സ്ഥിരമായി ഒരേ സംരംഭത്തില്‍ ജോലി എന്ന കാഴ്ചപ്പാടും മാറി GIG ECONOMY കൂടുതല്‍ ശക്തി പ്രാപിക്കാം. തങ്ങളുടെ നിപുണതകള്‍ക്കനുസരിച്ചുള്ള നിശ്ചിത കാലത്തേക്കുള്ള പ്രൊജക്റ്റുകള്‍ സ്വീകരിക്കുകയും ചെയ്തു നല്‍കുകയും ചെയ്യുന്ന വ്യാപകമായ സംസ്‌കാരം ഉടലെടുക്കാം. ഇങ്ങനെ സ്വതന്ത്ര ജോലികള്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം സമീപ ഭാവിയില്‍ കുതിച്ചുയരാം. തൊഴിലാളികളെ സ്ഥിരമായി നിയമിച്ച് കൂടുതല്‍ ചിലവുകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന സംരംഭങ്ങള്‍ ഏകഏ ഋഇഛചഛങഥക്ക് കരുത്തു പകരും.

സംരംഭങ്ങള്‍ നിലനില്‍ക്കട്ടെ

എല്ലാ മാറ്റങ്ങളും നന്മയിലേക്കാവട്ടെ എന്ന് പ്രത്യാശിക്കാം. ഈ സമയത്ത് നിലനില്‍പ്പ് മാത്രമാണ് പ്രധാനം. അതിനപ്പുറം ചിന്തിക്കാവുന്ന ഒരു സമയം എത്താന്‍ കുറച്ചു കാലം കൂടി കഴിയണം. എല്ലാവരും കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംരംഭങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഒരുമിച്ചു നില്‍ക്കുകയും നേടുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

Advertisement

Business

40 വര്‍ഷത്തിനിടയിലെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് ഇന്ത്യ

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നെഗറ്റീവാകുമെന്ന് ആര്‍ബിഐ വിലയിരുത്തല്‍

Published

on

റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തി ആര്‍ബിഐ. വാണിജ്യബാങ്കുകള്‍ ആര്‍ബിഐക്ക് നല്‍കേണ്ട പലിശനിരക്കില്‍ 40 ബേസിസ് പോയ്ന്റിന്റെ കുറവാണ് കേന്ദ്ര ബാങ്ക് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി കുറഞ്ഞു. അതേസമയം വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലയളവ് മൂന്ന് മാസം നീട്ടുകയും ചെയ്തു.

കൊറോണ മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം 75 ബേസിസ് പോയ്ന്റ് കുറവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്. അതേസമയം റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ തീരെ ശുഭപ്രതീക്ഷ വെക്കുന്നില്ല. ജൂണ്‍ സാമ്പത്തിക പാദത്തില്‍ 45 ശതമാനം സമ്പദ് വ്യവസ്ഥ ചുരുങ്ങുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20 ലക്ഷം കോടി സാമ്പത്തിക പാക്കേജിന് പെട്ടെന്നുള്ള മാറ്റങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്താന്‍ സാധിക്കില്ലെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ -5 ശതമാനം വളര്‍ച്ചയാണ് ഇവര്‍ പ്രവചിക്കുന്നത്.

40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യമെത്തുമെന്നാണ് വിവിധ ഏജന്‍സികളുടെ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗവേഷണ ഏജന്‍സിയായ സിഎംഐഇയുടെ വിലയിരുത്തല്‍ പ്രകാരം 122 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഏപ്രിലില്‍ മാത്രം ജോലി നഷ്ടമായി. മിക്കവരും ദിവസ വേതനക്കാരാണ്. ജിഡിപി വളര്‍ച്ച പൂര്‍ണമായും ചുരുങ്ങുന്ന നാല്പത് വര്‍ഷത്തിനിടയിലെ ആദ്യ സാമ്പത്തിക വര്‍ഷമായി ഇത് മാറുമെന്നത് ഏകദേശം ഉറപ്പാകുകയാണ്.

Continue Reading

Business

‘ഒത്തൊരുമിച്ചാല്‍ മികച്ച നിക്ഷേപകേന്ദ്രമാകും കേരളം’

സംരംഭകര്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍.എല്ലാവരുംകൂടി പരിശ്രമിച്ചുകഴിഞ്ഞാല്‍ കേരളത്തെ ഒരു പ്രധാന നിക്ഷേപ ഇടമായി മാറ്റാം

Published

on

രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദാമായ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ വളര്‍ത്തിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സംരംഭക-വ്യവസായ-വാണിജ്യ ലോകത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡാനന്തരമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ കോര്‍പ്പറേറ്റ് ലോകത്തെ പ്രമുഖരുമായി സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും കൃഷിയിലും ഐടിയിലും ടൂറിസത്തിലുമാണ് സംസ്ഥാനം ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സംരംഭകര്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍. എല്ലാ പിന്തുണയും നല്‍കും. എല്ലാവരുംകൂടി പരിശ്രമിച്ചുകഴിഞ്ഞാല്‍ കേരളത്തെ ഒരു പ്രധാന നിക്ഷേപ ഇടമായി മാറ്റാന്‍ സാധിക്കും-മുഖ്യമന്ത്രി നയം വ്യക്തമാക്കി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ കേരളം തയാറാണെന്നും വ്യവസായം തുടങ്ങാന്‍ അപേക്ഷിച്ച് ഏഴ് ദിവസത്തിനകം അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവരാധിഷ്ഠിത വ്യവസായ മേഖലയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ടെന്നും നൈപുണ്യത്തോടൊപ്പം വിദ്യാഭ്യാസവുമുള്ള തൊഴില്‍ ശക്തിയാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യവിഭവശേഷിയോടൊപ്പം ഐടി, കാര്‍ഷിക മേഖലകള്‍ കേരളത്തിന്റെ കരുത്താണെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഢി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളം മികവുറ്റ പ്രകടനമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

Continue Reading

Business

കോവിഡ്; പ്രത്യേക സ്വര്‍ണ്ണ വായ്പകളുമായി കാനറ ബാങ്ക്

പ്രതിവര്‍ഷം 7.85 ശതമാനം പലിശനിരക്കില്‍ സ്വര്‍ണ്ണ വായ്പ ലഭ്യമാക്കും

Published

on

കോവിഡ് 19 മൂലം ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കാനറ ബാങ്ക് പ്രത്യേക സ്വര്‍ണ്ണ വായ്പകള്‍ ആരംഭിച്ചു. 2020 ജൂണ്‍ 30 വരെ പ്രതിവര്‍ഷം 7.85 ശതമാനം പലിശനിരക്കില്‍ സ്വര്‍ണ്ണ വായ്പ ലഭ്യമാക്കും. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ബിസിനസ്, ആരോഗ്യ അത്യാഹിതങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായ് വായ്പ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള എല്ലാ ബ്രാഞ്ചുകളില്‍ നിന്നും വായ്പാ സൗകര്യം ലഭ്യമാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. തിരിച്ചടവ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള വായ്പകള്‍ നല്‍കപ്പെടും.

കോവിഡ് -19 മൂലം ഉപഭോക്താക്കള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ബാങ്ക് മനസിലാക്കുന്നുവെന്നും അവരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവര്‍ക്ക് അടിയന്തര വായ്പ പിന്തുണ ആവശ്യമാണെന്നും ബാങ്കിന്റെ ജനറല്‍ മാനേജര്‍ ഡി വിജയ് കുമാര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് പ്രത്യേക സ്വര്‍ണ്ണ വായ്പ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business1 week ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto7 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending