Connect with us

Life

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Published

on

ആനകളുടെ ചേര്‍ത്ത് കേള്‍ക്കുന്ന, ഭീതി ജനിപ്പിക്കുന്ന ഒരു പദമാണ് മദപ്പാട് എന്നത്. ഉത്സവത്തിനിടയ്ക്ക് ആനയ്ക്ക് അവിചാരിതമായി മദമിളകി, മദപ്പാടിലുള്ള ആന, മദയാനയുടെ ആക്രമണം തുടങ്ങിയ പ്രയോഗങ്ങള്‍ നാം കേട്ട് ശീലിച്ചവയാണ്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? പലരും ആ ചോദ്യത്തിന് മുന്നില്‍ നിശ്ശബ്ദരാകും.

മദപ്പാട് എന്നാല്‍ ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (ലേേെീേെലൃീില) 60 മടങ്ങ് വരെ വര്‍ദ്ധിക്കുന്നു. ഇണചേരുന്നതിനുള്ള അവസരം ലഭിക്കാതെ വരുന്ന അവസ്ഥയിലാണ് കൊമ്പനാനകളുടെ മദപ്പാട് കാലം പ്രശ്‌നബാധിതമായി മാറുന്നത്. നാഡന്‍ ആനകളിലാണ് മദപ്പാട്കാലം ദുരിതപൂര്‍ണമായ ഒന്നായി മാറുന്നത്. കാട്ടാനകള്‍ക്ക് ഈ കാലഘട്ടത്തില്‍ ഇണ ചേരുന്നതിനും ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യമുണ്ട്.

ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ ആനകളിലെ കൊമ്പനിലും കണ്ടുവരുന്നു പ്രത്യേക ശാരീരികപ്രക്രിയയാണ് മദം. ചെവിക്കും കണ്ണിനും മദ്ധ്യേ തൊലിക്കടിയില്‍ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീര്‍ത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) കവിളിലുടെ ഒഴുകിവരുന്നതും മദപ്പാടിന്റെ ലക്ഷണങ്ങളാണ്.

ആനകളെ ഇണചേരാന്‍ അനുവദിക്കാതിരിക്കുക, അവയോടുള്ള ക്രൂരത എന്നിവ മദമിളകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മദപ്പാട് കാലയളവില്‍ കൊമ്പനാനകളിലെ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് വര്‍ധിക്കുന്നു. മദപ്പാട് കാലം ഓരോ ആനകള്‍ക്കും വ്യത്യസ്തമായിരിക്കും. ഇത് 15 ദിവസം മുതല്‍ മൂന്നുമാസം വരെ മദക്കാലം നീണ്ടുനില്‍കാറുണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 5-7 മാസം വരെയും കാണാറുണ്ട്. തണുപ്പുകാലത്താണ് മദപ്പാട് കൂടുതലായും കണ്ടുവരുന്നത്. സ്വഭാവഘടന ആസ്പദമാക്കി മദകാലത്തെ മദത്തിനു മുന്‍പുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. മദപ്പാട് കാലയളവില്‍ ആനകളെ ഒറ്റയ്ക്ക് തളച്ചിടുകയാണ് പതിവ്.

21 വയസിനു ശേഷമാണു ആനകളില്‍ മദപ്പാട് കാലം ആരംഭിക്കുന്നത്. മദപ്പാട് കാലം നീര് കാലം എന്നും അറിയപ്പെടുന്നു. ഈ കാലയളവില്‍ നാട്ടാനകള്‍ പാപ്പാന്മാര്‍ക്ക് വഴങ്ങാറില്ല. മദം പൊട്ടുന്നതിനു ഓരോ ആനയിക്കും ഓരോ കാലമുണ്ട് എന്നതിനാല്‍ തന്നെ പെട്ടന്ന് മദം പൊട്ടി എന്ന് പറയുന്നത് ശരിയല്ല. മദപ്പാട് കളറ്റത്തിന് മുന്‍പായി ആന ലക്ഷണങ്ങള്‍ പ്രകടമാക്കും.

ലക്ഷണങ്ങള്‍ അവഗണിച്ചു ഉത്സവങ്ങള്‍ക്കിറക്കുന്ന ആനകളാണ് ആള്‍കൂട്ടത്തില്‍ ഇടയുന്നത്. മംഗലാംകുന്ന് കര്‍ണന്‍ നീര് കാലത്ത് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത തരം ആനയാണ്. മദപ്പാടില്‍ ആനകള്‍ പൊതുവെ ഭക്ഷണം കഴിക്കുന്നതില്‍ വിമുഖത കാണിക്കും. ശ്രദ്ധയോടെയുള്ള പരിചരണം അതിനാല്‍ നീര് കാലത് അനിവാര്യമാണ്.

Aanakkadha, a partner publication of Media Ink, publishes a YouTube channel under the same title Aanakkadha (ആനക്കഥ)

Advertisement

Health

കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ഗര്‍ഭിണികള്‍ കോവിഡിനെ വല്ലാതെ ഭയക്കേണ്ടതുണ്ടോ? വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ മേധാവി ഡോ. വിജയലക്ഷ്മി പറയുന്നത് കേള്‍ക്കുക

Published

on

കോവിഡ് ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. കോവിഡിനൊപ്പം നമ്മള്‍ കുറച്ചുകാലം ജീവിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. സാധാരണക്കാര്‍ പോലും ആശങ്കപ്പെടുമ്പോള്‍ കോവിഡിനെ ഗര്‍ഭിണികള്‍ കൂടുതല്‍ ഭയക്കുന്നുണ്ട്. എന്തെല്ലാമാണ് കോവിഡ്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ മേധാവിയും ആരോഗ്യ സേവന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഡോ. വിജയലക്ഷ്മി ജി പിള്ള കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നു

പുറത്തിറങ്ങാതിരിക്കുക

കോവിഡ് കാലത്ത് 10 വയസിന് താഴെയുള്ള കുട്ടികളും ഗര്‍ഭിണികളുമൊന്നും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത് ഗ്രീന്‍ സോണിലായാലും മറ്റ് ഏത് സോണിലായാലും അങ്ങനെതന്നെ. ഗര്‍ഭിണികള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് അനുമാനിക്കപ്പെടുന്നത്. പ്രതിരോധ ശേഷിയിലെ പ്രശ്‌നം കൊണ്ടാണത്.

ഗര്‍ഭിണികള്‍ക്ക് കോവിഡ് പിടിച്ചാല്‍ എന്ത് ചെയ്യുമെന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. കുറച്ചുകൂടി ഗൗരവകരമായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും രോഗപ്രതിരോധശേഷി കൂട്ടാനുമെല്ലാമാണ് പരമാവധി നോക്കുക. ഇതുവരെയുള്ള പഠനങ്ങളും കണക്കുകളും പ്രകാരം അമ്മയില്‍ നിന്നും അങ്ങനെ കോവിഡ് പകരുന്നതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ പെടുത്താവുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇറാനില്‍ അമ്മയില്‍ നിന്നും നേരിട്ട് കുട്ടിയിലേക്ക് കോവിഡ് പടര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ കേസ് അക്‌സപ്റ്റഡ് ആണോയെന്നറിയില്ല. പൊതുവെ ഇത്തരമൊരു വ്യാപനം ഇല്ല എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഏത് ത്രൈമാസത്തിലും ഗര്‍ഭിണികള്‍ക്ക് കോവിഡ് വന്നേക്കാം. ചെറുതായിട്ടാണ് രോഗം ബാധിക്കുന്നതെങ്കില്‍ കാര്യമായി ഒന്നും ചെയ്യേണ്ടതില്ല. ശരിയായി അവരെ ഒബ്‌സര്‍വ് ചെയ്യുക. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറവായതിനാലാണ് മൈല്‍ഡ് ഡിസീസ് വരുമ്പോഴേക്ക് അഡ്മിറ്റ് ചെയ്യുന്നത്.

സിവിയര്‍ ആകുമ്പോള്‍ പനി കുറയാനുള്ളതുള്‍പ്പടെയുള്ള മരുന്നുകള്‍ കൊടുക്കാറുണ്ട്. അതിലും കൂടുതലായിട്ടുള്ള സാഹചര്യത്തില്‍ മാത്രമാണ് വെന്റിലേറ്റര്‍ പോലുള്ള സപ്പോര്‍ട്ട് സംവിധാനങ്ങള്‍ വേണ്ടത്. ഗര്‍ഭിണികളില്‍ മൈല്‍ഡ് ഡിസീസാണ് 80 ശതമാനവും കണ്ടുവരുന്നത്.

കോവിഡിലെ പനി മൂര്‍ദ്ധന്യത്തില്‍ വന്നാല്‍ അബോര്‍ഷനാകാന്‍ സാധ്യതയുണ്ട്. രണ്ടാം ത്രൈമാസത്തില്‍ കോവിഡ് വന്നാല്‍ മറുപിള്ളയ്ക്ക് ബാധിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നുണ്ട്. കുട്ടിയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് കുറവാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്നാം ത്രൈമസാത്തില്‍ കോവിഡ് ബാധിച്ചാല്‍ സമയത്തിന്റെ കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. തീരുമാനങ്ങള്‍ക്കാണ് മാറ്റം. ഇപ്പോള്‍ പ്രസവിപ്പിക്കണോ? ഏത് രീതിയില്‍ പ്രസവിപ്പിക്കണം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് സ്ത്രീകളെ പ്രസവിപ്പിച്ചു. ആ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല. മൊത്തം നാല് ഗര്‍ഭിണി സ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ രണ്ട് പേര്‍ക്കേ പ്രസവ സമയത്തിനടുത്ത് കോവിഡ് വന്നിട്ടുള്ളൂ. ബാക്കി രണ്ട് പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞു.

ഇനിയും വഷളായോ എന്ന് ഭയക്കുന്ന സാഹചര്യങ്ങളിലേ സിസേറിയന്റെ ഓപ്ഷന്‍ വരുന്നുള്ളൂ. കോവിഡുള്ള ഗര്‍ഭിണി സ്ത്രീകള്‍ക്ക് സിസേറിയന്‍ നിര്‍ബന്ധമൊന്നുമില്ല. കോവിഡ് വന്ന ഗര്‍ഭിണികള്‍ക്ക് ലോകമെമ്പാടും നോര്‍മല്‍ ഡെലിവറി കൂടുതലായി സംഭവിക്കുന്നുമുണ്ട്.

എന്തെല്ലാം ശ്രദ്ധിക്കണം

ആരോഗ്യം സൂക്ഷിച്ചാല്‍ വരുന്ന അസുഖങ്ങളുടെ കാഠിന്യം കുറയും. ഡയബറ്റിസും മറ്റുമുള്ളവരിലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നത്. പ്രത്യക്ഷത്തില്‍ ഒരു പ്രത്യേക ഭക്ഷണക്രമത്തിന്റെ കാര്യമില്ല. ഭക്ഷണം ഒരു ദിവസത്തെ പ്രത്യേകതയല്ല. അതൊരു ശീലമാണ്. ഭാരതീയ ഭക്ഷണം ശീലമാക്കിയവരില്‍ പ്രതിരോധ ശേഷി മികച്ചതായിരിക്കാം എന്നുള്ള അഭിപ്രായങ്ങളുമുണ്ട്. നിങ്ങള്‍ നല്ല ഭക്ഷണം കഴിച്ച് സമാധാനത്തോടെയിരിക്കുക.

ചികില്‍സ

കോവിഡ് ബാധിച്ച ഒരു രോഗിയും സാധാരണ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് സര്‍ക്കാര്‍ നോമിനേറ്റഡ് ആശുപത്രികളുണ്ട്. അവിടെ എല്ലാ സംവിധാനങ്ങളുണ്ട്. മികച്ച മോണിറ്ററിംഗുമുണ്ട്. ഗര്‍ഭിണികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍

സ്ത്രീകളുടെയും കുട്ടികളുടെയും രോഗങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍. ഒബ്‌സ്റ്റെട്രിക്‌സും ഗൈനക്കോളജിയുമാണ് പ്രധാന വിഭാഗങ്ങള്‍. ഗര്‍ഭവും പ്രസവാനന്തര ചികില്‍സയും കൈകാര്യം ചെയ്യുന്നു ഗൈനക്കോളജിയില്‍ എല്ലാ ചികില്‍സയും ഉപചികില്‍സയും നല്‍കുന്നുണ്ട്. നിയോനറ്റോളജി, പീഡിയാട്രിക്‌സ്, ഇഎന്‍ടി സര്‍ജറി, ബ്രസ്റ്റ് ഓന്‍കോ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലും ചികില്‍സ ലഭ്യമാക്കുന്നു.

പന്ത്രണ്ട് വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. അതിന് മുമ്പ് ഞാന്‍ ഇന്ത്യക്ക് പുറത്തായിരുന്നു. മിക്ക ആശപുത്രികളിലും പണ്ട് ഗൈനക്കോളജിയുടെ ഒരു വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗര്‍ഭിണിയാണ് ഇവരെ സെപ്പറേറ്റായി നോക്കണമെന്ന രീതികളൊന്നും ഞങ്ങള്‍ തുടങ്ങുമ്പോഴുണ്ടായിരുന്നില്ല.

ഇവിടെ ഞാനാണ് ആദ്യമായി ഒരു സ്‌പെഷലൈസ്ഡ് ആശുപത്രി കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി തുടങ്ങിയത്. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

കോവിഡ്, ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകരുത്. ഞങ്ങള്‍ ഇപ്പോഴും നിബന്ധനകള്‍ എല്ലാം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ രോഗിയുടേയും പനിയടക്കം ചെക്ക് ചെയ്യുന്നുണ്ട്. യാത്രാ വിവരങ്ങളും ചോദിക്കാറുണ്ട്. നമ്മള്‍ ഇത്ര ജാഗ്രതയോടെ നേരിട്ടതുകൊണ്ട് മാത്രമാണ് ഇത് സ്പാനിഷ് ഫ്‌ളുവിന്റെ ലെവലിലേക്കൊന്നും പോകാതിരുന്നത്.

Continue Reading

Life

കിടിലന്‍ ടേസ്റ്റ്; വൈകുന്നരേം കടച്ചക്ക ബജ്ജിയും ചമ്മന്തീം സൂപ്പറാണ്

കോവിഡ് കാലത്ത് പരീക്ഷിക്കാവുന്ന മികച്ച ഈവനിംഗ് പലഹാരമാണ് കടച്ചക്ക ബജ്ജി. ആര്‍ക്കും ഇഷ്ടമാകും. ഉറപ്പ്

Published

on

കടപ്ലാവ് വീട്ടില്‍ നിന്നാല്‍ കടം വരുമെന്ന് പറഞ്ഞ് അച്ഛന്റെ ഒരു അടുത്ത സുഹൃത്ത് ഞങ്ങളുടെ പഴേ വീട്ടിലെ കടപ്ലാവ് വെട്ടിച്ച കാര്യം ഓരോ തവണ കാശ് കൊടുത്ത് കടച്ചക്ക വാങ്ങുമ്പോഴും ‘അമ്മ പറഞ്ഞ് നെടുവീര്‍പ്പിടും…എന്നിട്ടിപ്പൊ എന്താ…അച്ഛന്റെ ആ സുഹൃത്തിന്റെ വീട്ടില്‍ കായ്ച്ചു നില്‍ക്കുന്നു യമണ്ടന്‍ 2 കടപ്ലാവ്.വര്‍ഷാവര്‍ഷം കടച്ചക്ക വിറ്റ് പുള്ളി കടം വരാതെ തന്നെ പതിനായിരങ്ങള്‍ കൊയ്യുന്നുമുണ്ട്…

ഹാ അതൊക്കെ ഒരു കഥ… ഇത്തവണയും കാശ് കൊടുത്ത് കടച്ചക്ക വാങ്ങേണ്ടി വന്നപ്പോള്‍ ചുമ്മാ ഇതെല്ലാം പിന്നേം ഓര്‍ത്തു..

പറഞ്ഞു വന്നത് നമ്മുടെ കടച്ചക്ക ബജിയുടെ കാര്യമാണ്…

ഇതാണ് റെസിപ്പി

കടച്ചക്ക ബജി വലുപ്പത്തില്‍ മുറിച്ചത്, കടലമാവും കായപ്പൊടിയും ലേശം മുളക് പൊടിയും ഉപ്പും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക..കൂട്ടിന് കോംബോ ആയി ലേശം ഉള്ളിച്ചമ്മന്തി കൂടി ഉണ്ടേല്‍ കിടു ആണ്..

Continue Reading

Kerala

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Published

on

കൊവിഡിനെ പ്രതിരോധിക്കാന്‍ കുടയ്ക്ക് സാധിക്കുമോ? കോവിഡ് വിരുദ്ധ യുദ്ധത്തില്‍ കുടയും ആയുധമാണെന്ന് പറയുകയാണ് തണ്ണീര്‍മുക്കത്തുകാര്‍. മാസ്‌കിനും സാനിറ്റൈസറിനുമൊപ്പം കോവിഡ് പ്രതിരോധത്തില്‍ കുടയെയും ഉപയോഗപ്പെടുത്താമെന്ന് ഇവിടുത്തുകാര്‍ കാണിച്ച് തരുന്നു.

ഒരു കൊവിഡ് ഹോട്ട് സ്‌പോട്ടായിരുന്നു തണ്ണീര്‍മുക്കം പഞ്ചായത്ത്. എന്നാല്‍ ഇപ്പോഴല്ല. ശാരീരിക അകലം പാലിക്കാനാണ് ഇവര്‍ കുട ഉപയോഗപ്പെടുത്തുന്നത്. എങ്ങനെയെന്നല്ലേ, നോക്കാം. എല്ലാവരും പുറത്തിറങ്ങുമ്പോള്‍ കുട ചൂടണം, നിര്‍ബന്ധം-അത്ര തന്നെ.

എല്ലാവരും കുടചൂടി മാത്രം പുറത്തിറങ്ങിയാല്‍ ശാരീരിക അകലം പാലിക്കുന്നതിന് സാധിക്കുമെന്നാണ് തണ്ണീര്‍മുക്കത്തുകാര്‍ പറയുന്നത്. ഒരു വലിയ കുടയുടെ പകുതി ഏതാണ്ട് അരമീറ്റര്‍ വീതി വരും. എല്ലാവരും കുടചൂടി നിന്നാല്‍ ആളുകള്‍ തമ്മില്‍ തമ്മില്‍ ഒരു മീറ്റര്‍ അകലത്തിലേ നില്‍ക്കാന്‍ പറ്റൂ. കുടകള്‍ കൂട്ടിമുട്ടാന്‍ പാടില്ലെന്നു നിര്‍ബന്ധം. മാസ്
്കും ധരിച്ചിരിക്കണം. പഞ്ചായത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുകയാണ്-ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ എല്ലാ വീടുകളിലും ഒരു കുടയെങ്കിലും ഉണ്ടാകും. മഴക്കാലം വരികയല്ലേ അഡ്വാന്‍സായി എല്ലാവരും ഒരു കുടകൂടി വാങ്ങട്ടെ. കുടുംബശ്രീയുടെ മാരികുട ഹോള്‍സെയില്‍ വിലയ്ക്ക് ലഭ്യമാക്കും. പഞ്ചായത്ത് 20 ശതമാനം സബ്‌സിഡി നല്‍കും. വാങ്ങുന്നവര്‍ കുടുംബശ്രീ വഴി ആഴ്ചയില്‍ 10 രൂപ വച്ച് അടച്ചുതീര്‍ത്താല്‍ മതി. ഒരു നിവര്‍ത്തിയും ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങളുണ്ടലോ. അവര്‍ക്ക് വില കുറച്ചു കൊടുക്കാന്‍ സ്‌പോണ്‍സര്‍മാരെയും കണ്ടെത്തി. അങ്ങനെ അന്ത്യോദയ, ആശ്രയ കുടുംബങ്ങള്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടുകൂടിയും കൊടുക്കാന്‍ തീരുമാനിച്ചു. 12000 കുടകള്‍ വിതരണം ചെയ്യാനാണ് പ്രോജക്ട്. തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു-മന്ത്രി കുറിപ്പില്‍ വിശദീകരിച്ചു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business1 week ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto7 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending