Connect with us

Business

3 ആഴ്ച്ച, ജിയോയെ തേടിയെത്തിയത് 60,000 കോടി; ഇനി സൗദിയും

സൗദി അറേബ്യയും അമേരിക്കയിലെ ജനറല്‍ അറ്റ്‌ലാന്റിക്കും ജിയോയെ നോട്ടമിട്ടുകഴിഞ്ഞു. വന്‍നിക്ഷേപം വരുന്നു

Media Ink

Published

on

മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ ജിയോയുടെ മാതൃകമ്പനി ജിയോ പ്ലാറ്റ്‌ഫോംസില്‍ അടുത്ത വന്‍ നിക്ഷേപം ഉടനെത്തും. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ജിയോ നേടിയത് 60,596.37 കോടി രൂപയുടെ നിക്ഷേപമാണ്. കമ്പനിയില്‍ അടുത്ത നിക്ഷേപകരായി എത്തുന്നത് വന്‍കിടക്കാര്‍ തന്നെയാകും.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ പരമോന്നത നിക്ഷേപക സ്ഥാപനമായ പബ്ലിക് ഇന്‍വെസ്റ്റ്മന്റ് ഫണ്ട്(പിഐഎഫ്) ജിയോയില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന എംബിഎസിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പിഐഎഫ്.

ജിയോയില്‍ ന്യൂനപക്ഷ ഓഹരി നേടാനാണ് സൗദി അറേബ്യന്‍ സ്ഥാപനം ശ്രമിക്കുന്നത്. അതേസമയം ജനറല്‍ അറ്റ്‌ലാന്റ് 95 കോടി രൂപയോളം ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചേക്കും.

നിലവില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്കാണ് ജിയോയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമ. 9.99 ശതമാനം ഓഹരിക്കായി ഫേസ്ബുക്ക് 43,574 കോടി രൂപയാണ് ജിയോയില്‍ നിക്ഷേപിച്ചത്. അതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ജിയോയില്‍ 5656 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഏറ്റവും ഒടുവിലായി നിക്ഷേപം നടത്തിയത് യുഎസ് ആസ്ഥാനമായി തന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്‍ നിക്ഷേപ സ്ഥാപനമായ വിസ്റ്റ ഇക്വിറ്റിയാണ്. ഇവര്‍ 11,367 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ധൃതി പിടിച്ചുള്ള ഐപിഒ കൂടാതെ തന്നെ കമ്പനിയുടെ അടിസ്ഥാനം ശക്തമാക്കാനുള്ള മുകേഷ് അംബാനിയുടെ തന്ത്രമാണ് തന്ത്രപരമായ ഓഹരി വില്‍പ്പനയെന്നു വേണം കരുതാന്‍.

Advertisement

Business

നാളികേര മേഖലയിലെ സംരംഭകര്‍ക്കിതാ സാങ്കേതിക സഹായം

‘യവ’ ഓണ്‍ലൈന്‍ സീരീസ് ജൂലൈയില്‍ എല്ലാ ശനിയാഴ്ചയും. വിവരങ്ങള്‍ക്ക് 8129182004

Media Ink

Published

on

സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എങ്കില്‍ സാങ്കേതിക സഹായം റെഡി. നാളികേര അധിഷ്ഠിത സാങ്കേതിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സി.പി.സി.ആര്‍.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

‘യവ’ എന്ന പേരില്‍ ഇതിനായി ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു.

ഒരു മാസമായി കല്‍പ്പ ഗ്രീന്‍ വെബ്ചാറ്റ് നാളികേര വ്യവസായവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ‘യവ’. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളാണ് ഇതിലൂടെ പരിചയപ്പെടുത്തുക.ശനിയാഴ്ച പരിപാടി ആരംഭിച്ചു. മൂന്നു ശനിയാഴ്ചകളിലും ഇത് തുടരും.

ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചും വിശദീകരിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Continue Reading

Business

സിജോ കുരുവിള കേന്ദ്ര ശാസ്ത്രസാങ്കേതിക നയരൂപീകരണ സമിതിയില്‍

സ്റ്റാര്‍ട്ടപ് വില്ലേജിന്റെ സ്ഥാപക സിഇഒയും റീ തിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമാണ് സിജോ കുരുവിള ജോര്‍ജ്

Media Ink

Published

on

കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനായുള്ള വിദഗ്ധസമിതിയിലേക്ക് മലയാളിയും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്ഥാപക സിഇഒയുമായ സിജോ കുരുവിള ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തെ സംരംഭകത്വ നയങ്ങള്‍ രൂപീകരിക്കുന്ന എട്ടംഗസമിതിയിലാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തി സിജോയും ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറും ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് 2020 ലെ ശാസ്ത്രസാങ്കേതിക നയം (സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പോളിസി 2020) രൂപീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ പ്രാബല്യത്തിലുള്ള 2013 ലെ നയം നവീനമായ മാറ്റങ്ങളോടെ പുതുക്കുക എന്ന ദൗത്യമാണ് സിജോ ഉള്‍പ്പെട്ട സംഘത്തിനുള്ളത്. ബഹിരാകാശം, ആരോഗ്യം, അറ്റോമിക് ഫിസിക്സ് തുടങ്ങിയവയ്ക്കൊപ്പമാണ് നയത്തിലുള്‍പ്പെടുത്തേണ്ട സംരഭകത്വ മേഖലയിലെ നവീനമായ മാറ്റങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.

നയരൂപീകരണത്തിലെ ആദ്യഘട്ടത്തിന്റെ ഭാഗമായി കേന്ദ്രം രൂപീകരിച്ച വിദഗ്ധസമിതിയിലാണ് സിജോ കുരുവിള ഇടം നേടിയിരിക്കുന്നത്. രണ്ടാംഘട്ടമായി സംസ്ഥാനങ്ങളോടും മൂന്നാം ഘട്ടമായി കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളോടും ശുപാര്‍ശകള്‍ തേടും. ഇത് രാജ്യത്തെ അഞ്ചാമത്തെ ശാസ്ത്രസാങ്കേതിക നയമാണ്.

സിജോ ഉള്‍പ്പെട്ട സംഘത്തെ നയിക്കുന്നത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവനായ ഹര്‍ക്കേഷ് മിത്തലാണ്. സ്റ്റാര്‍ട്ടപ് ഇന്ത്യ ഡയറക്ടര്‍ ശ്രുതി സിംഗും സംഘത്തിലുണ്ട്.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ കേരളവും സ്റ്റാര്‍ട്ടപ് വില്ലേജും കൈവരിച്ചന്ന നേട്ടങ്ങളുടെ പ്രതിഫലനമായിട്ടാണ് തന്നെ തെരഞ്ഞെടുത്തതിനെ കാണുന്നതെന്ന് സിജോ കുരുവിള പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് രംഗവുമായി ബന്ധപ്പെട്ട അവസരങ്ങളും സാങ്കേതിക നയങ്ങളും സംബന്ധിച്ച്് യുവസംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ചെയ്യുന്ന റീ-തിങ്ക് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് സിജോ കുരുവിള.

Continue Reading

Business

70 ശതമാനം സ്റ്റാര്‍ട്ടപ്പുകളെയും കോവിഡ് ബാധിച്ചെന്ന് സര്‍വേ

12 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് കാരണം അടച്ചുപൂട്ടിക്കഴിഞ്ഞു

Media Ink

Published

on

ഫിക്കിയും എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളെയും കോവിഡ് കാര്യമായി ബാധിച്ചു. അസാധാരണമാം വിധത്തില്‍ തങ്ങളുടെ ബിസിനസിനെ കോവിഡ് തടസപ്പെടുത്തിയെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പറയുന്നു.

22 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് പിടിച്ച് നില്‍ക്കാന്‍ ഫണ്ടൊള്ളൂ. 70 ശതമാനത്തിന്റെയും സ്ഥിതി വളരെ മോശമാണ്. 12 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം പൂട്ടിപ്പോയി.

സ്ഥിതി ഇതാണെങ്കില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് 30 ശതമാനം സ്റ്റാര്‍ട്ടപ്പുകളും വ്യക്തമാക്കി. 43 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഇതിനോടകം ജീവനക്കാരുടെ 20 മുതല്‍ 40 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചുകഴിഞ്ഞു, ഏപ്രില്‍-ജൂണ്‍ കാലയളവില്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health4 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion5 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National1 month ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion3 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion4 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending