Connect with us

Business

കൊറോണാനന്തരം ബിസിനസ് മെച്ചപ്പെടും സാമ്പത്തിക രംഗം കരുത്താര്‍ജിക്കും

കേരളത്തില്‍ അങ്ങോളമിങ്ങോളം കെട്ടിടനിര്‍മാണം നല്ല രീതിയില്‍ പുരോഗമിക്കവെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപനം.

Media Ink

Published

on

കോവിഡ് 19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍മാണമേഖലയുള്‍പ്പെടെയുള്ള ബിസിനസ് രംഗം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി കൂടെ നിന്ന് കൊണ്ട് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാകുകയാണ് ജ്യോതി ആര്‍ നമ്പ്യാര്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ട്രീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സിഇഒയാണ് ജ്യോതി ആര്‍ നമ്പ്യാര്‍. കൊറോണാനന്തരം ബിസിനസ് പൂര്‍വാധികം ശക്തമായിത്തന്നെ തിരിച്ചെത്തുമെന്നും സാമ്പത്തികരംഗം കരുത്താര്‍ജിക്കുമെന്നുമാണ് ജ്യോതിയുടെ വിലയിരുത്തല്‍.

അപ്രതീക്ഷിതമായ വീഴ്ചകളെ എങ്ങനെ നയപരമായി നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു സ്ഥാപനത്തിന്റെ വിജയവും പരാജയവും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്റെ 20 വര്‍ഷത്തിന് മുകളിലുള്ള അനുഭവ സമ്പത്തിനെ മുന്‍നിര്‍ത്തി കൊറോണക്കാലത്തെ അതിജീവിക്കുന്നതിനായി ജ്യോതിക്ക് കരുത്ത് നല്‍കിയത് ഇത്തരത്തില്‍ ഒരു തന്ത്രമാണ്.

അപ്രതീക്ഷിതമായി വൈറസ് വ്യാപനമുണ്ടായതും അതിവേഗം രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നതും ബിസിനസില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കിയെന്നു ജ്യോതി പറയുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം കെട്ടിടനിര്‍മാണം നല്ല രീതിയില്‍ പുരോഗമിക്കവെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപനം. അതോടെ ഫണ്ടിംഗ് ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിട്ടു. എന്നാല്‍ പിന്തിരിഞ്ഞു പോകുക എന്നതോ, തോറ്റ് പിന്മാറുക എന്നതോ കേരളത്തില്‍ ഒരു പതിറ്റാണ്ടോളം പരിചയസമ്പത്തുള്ള ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ലഭ്യമായ റിസോഴ്‌സുകള്‍ ഫലവത്തായി ഉപയോഗിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ കാലം അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തി-ഡിസൈന്‍ട്രീയുടെ കൊറോണക്കാലത്തെ അതിജീവനം ജ്യോതി നമ്പ്യാര്‍ വിവരിക്കുന്നു.

യാഥാര്‍ത്ഥ്യം തിരിച്ചറിയുക

എന്താണ് വിപണിയിലെ അവസ്ഥ എന്ന് സ്വയം തിരിച്ചറിയുകയായിരുന്നു പ്രധാനം. തുടക്കത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനവും പാതി വഴിയില്‍ പ്രോജക്റ്റുകള്‍ നിന്ന് പോകുന്നതുമെല്ലാം വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പിന്നീട് നിജസ്ഥിതി മനസിലാക്കി. സുരക്ഷിതമായി നിലനില്‍ക്കുകയാണ് ഈ അവസ്ഥയില്‍ ഏറ്റവും അനിവാര്യം എന്നറിഞ്ഞതോടെ ഈ ഘട്ടത്തെ എങ്ങനെ ആരോഗ്യകരമായി മറികടക്കണം എന്നതായി ചിന്ത. തൊഴിലാളികളെ കൂടെ നിര്‍ത്തണം എന്നതിനായിരുന്നു ആദ്യം പ്രാധാന്യം നല്‍കിയത്. പണിപ്പുരയില്‍ ഇരിക്കുന്ന പ്രോജക്റ്റുകള്‍ കൊറോണയ്ക്ക് ശേഷം തുടരാന്‍ കഴിയും എന്നും നിലവിലുള്ളത് താത്കാലികമായ ഒരു പ്രതിസന്ധി മാത്രമാണ് എന്നും മനസിലാക്കി.

തൊഴിലാളികളാണ് കരുത്ത്

വരുമാനം നിലയ്ക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളെ നിലനിര്‍ത്തുക എന്നതാണ് ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ചേര്‍ത്ത് നിര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ അത് ചെയ്യാതിരിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് ചേര്‍ന്ന കാര്യമല്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ മാര്‍ച്ച് വരെയുള്ള ശമ്പളം പൂര്‍ണമായും നല്‍കി. ഏപ്രില്‍ മാസത്തില്‍ ജോലി ഇല്ലാത്തതിനാല്‍ വരുമാനവും ഇല്ലായിരുന്നു. അതിനാല്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയ ശേഷം ശമ്പളത്തിന്റെ നിശ്ചിത ശതമാനം അവര്‍ക്ക് നല്‍കി. മാത്രമല്ല എല്ലാവിധ അത്യാവശ്യ ചെലവുകളും നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. കാരാര്‍ തൊഴിലാളികളായി ധാരാളം മറ്റ്‌സംസ്ഥാനക്കാര്‍ കൂടെ ഉണ്ട്. അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ നിര്‍ണായകമായ ഘടകം തൊഴിലാളികളാണ് എന്നതിനാല്‍ തന്നെ അവര്‍ക്ക് തന്നെയാണ് മുന്‍ഗണന.

ബിസിനസ് തിരിച്ചു വരും

കൊറോണയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റി വലിയ ആശങ്കകള്‍ ഇല്ല. തീര്‍ച്ചയായും ബിസിനസ് തിരിച്ചുവരും എന്ന് തന്നെയാണ് എന്റെ നിഗമനം. നിര്‍മാണ മേഖലയുടെ കാര്യം പറയുകയാണെങ്കില്‍ മിഡില്‍ ഇന്‍കം ഗ്രൂപ്പുകളെയാണ് കൊറോണയെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ബാധിച്ചിരിക്കുന്നത്. ഹൈ ഇന്‍കം ഗ്രൂപ്പുകളെ ഇത് ബാധിക്കുന്നില്ല. ആ വിഭാഗത്തില്‍ നിന്നുള്ള പ്രോജക്റ്റുകള്‍ തുടരുക തന്നെ ചെയ്യും. മറ്റ് ഏത് ബിസിനസിന്റെ കാര്യമായാലും അങ്ങനെ തന്നെയാണ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെട്ടാല്‍ തന്നെ ബിസിനസ് രംഗം ഊര്‍ജസ്വലമാകും.കണ്‍സ്ട്രക്ഷന്‍ പോലുള്ള മേഖലകള്‍ക്ക് കുറഞ്ഞ മാന്‍പവര്‍ കൊണ്ട് പ്രവര്‍ത്തിക്കാനാവില്ല എന്നത് വലിയൊരു പോരായ്മയാണ്. അതിനാല്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായും എടുത്ത് നീക്കിയാല്‍ മാത്രമേ ഈ മേഖല ഉണരൂ. എന്ന് കരുതി ഭാവിയെ പറ്റി ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. പ്രവാസികളുടേത് അടക്കം നിരവധി പ്രോജക്റ്റുകള്‍ പണിപ്പുരയിലുണ്ട്. ഇവയെല്ലാം ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്.നിലവിലെ മാന്ദ്യാവസ്ഥ താല്‍ക്കാലികം മാത്രമാണ്.

സര്‍ക്കാര്‍ മികച്ച ഫോമില്‍

പ്രതിസന്ധിയുടെ ഈ കാലത്ത് എടുത്ത് പറയേണ്ടത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം തന്നെയാണ്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി മികച്ച പദ്ധതികളും നയങ്ങളുമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന്റെ പൂര്‍ണ ക്രെഡിറ്റും സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ്. പ്രവാസികളുടെ തിരിച്ചുവരവിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ.

പലിശ രഹിത മൊറൊട്ടോറിയം ആവശ്യം

സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ക്കും വരുമാനം നിലച്ചിരിക്കുന്നു ഈ കാലഘട്ടത്തില്‍ ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്.എന്നാല്‍ പലിശ ഈടാക്കുന്ന രീതിയിലുള്ള മൊറട്ടോറിയമാണ് പ്രഖ്യാപിച്ചത് എന്നത് ഏറെ നിരാശയുളവാക്കി. ഇത് വീണു കിടക്കുന്നവനെ ചവിട്ടുന്നതിനു തുല്യമാണ്. മൂന്നു മാസത്തേക്കെങ്കിലും പലിശ രഹിത മൊറട്ടോറിയം ലഭ്യമാക്കേണ്ടതായിരുന്നു.

Advertisement

Business

സുഭിക്ഷ കേരളം; കൃഷിഭവന്‍ സേവനകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം

വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി രണ്ട് രൂപ ചെലവില്‍ നടപ്പാക്കുന്നു

Media Ink

Published

on

കൂടുതല്‍ വ്യക്തികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി ജനകീയവത്ക്കരിച്ചുകൊണ്ട് വിവിധങ്ങളായ സേവനങ്ങള്‍ കൃഷിഭവന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ പലര്‍ക്കും ഇത്തരം സേവനകളെപ്പറ്റി അറിയില്ല എന്നതാണ് വാസ്തവം. പദ്ധതി പ്രകാരം താഴെപ്പറയുന്ന സേവനങ്ങള്‍ കൃഷിഭവന്‍ ലഭ്യമാക്കുന്നു

 • കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
 • പമ്പ്‌സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
 • കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് :- തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.
 • മണ്ണ് പരിശോധന :- 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
 • പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം :- 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
 • വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന് 1 ന് 2രൂപ പ്രകാരം.
 • കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
 • പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍

 • രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.
 • അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
 • നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.
 • കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും. കാര്‍ഷിക പരിശീലന പരിപാടികള്‍
 • സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം :- നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
 • സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
 • കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് :- 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

Continue Reading

Business

ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ സംരംഭകന്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

പാതി വഴിയില്‍ ഉപേക്ഷിച്ചു പിന്തിരിയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് പണസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇരട്ടി ശ്രദ്ധ അനിവാര്യമാണ്.

Media Ink

Published

on

ബിസിനസിലേക്ക് ഇറങ്ങുകയെന്നാല്‍ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. പാതി വഴിയില്‍ ഉപേക്ഷിച്ചു പിന്തിരിയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് പണസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇരട്ടി ശ്രദ്ധ അനിവാര്യമാണ്. അതിനാല്‍ തന്നെ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തി ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഫിനാന്‍സ് മാനേജ്മെന്റിലാണ്.

1. വായ്പകള്‍ അതിമായെടുക്കരുത്

സംരംഭകത്വ വായ്പകള്‍ എടുക്കുന്നത് ഒരു സംരംഭത്തിന്റെ തുടക്കത്തില്‍ ഏറെ പ്രയോജനം ചെയ്യും. എന്നാല്‍ വായ്പായില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിപരീത ഫലമാണ് ചെയ്യുക. ആവശ്യത്തിന് മാത്രം വായ്പകള്‍ പ്രയോജനപ്പെടുത്തുക. പലിശയില്ലാത്ത രീതിയില്‍ ലഭിക്കുന്ന വായ്പകള്‍ മാത്രം തെരഞ്ഞെടുക്കുക.

2. ക്രെഡിറ്റ് സ്‌കോര്‍ താഴുന്നു

വ്യക്തിഗത വായ്പകള്‍, സംരംഭകത്വ വായ്പകള്‍ എന്നിവയ്ക്ക് മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ നിശ്ചയിക്കുന്നതില്‍ വരെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് ഭാഗികമായെങ്കിലും പങ്കുണ്ട്. ബിസിനസുമായി ബന്ധമില്ലാത്ത, ശ്രദ്ധിക്കപ്പെടാതെ പോയ ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന ക്രെഡിറ്റ് സ്‌കോര്‍ ഇടിവ് ബിസിനസില്‍ വിനയാകാം. അതിനാല്‍ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് ശ്രദ്ധാപൂര്‍വം മനസ്സിലാക്കി അതു മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുക.

3. ബില്ലുകള്‍ കൃത്യമായി അടക്കുക

കൃത്യമായി ബില്ലുകള്‍ അടക്കുക എന്നത് മികച്ച ഒരു ബിസിനസ് രീതിയാണ്. പണം ചെലവാകും എന്ന പേരില്‍ ബില്ലുകളെ അവഗണിച്ചിട്ട് കാര്യമില്ല. യഥാസമയം അതിനായി തുക നീക്കിവെച്ച് അടച്ചു തീര്‍ക്കുക. അടയ്ക്കാതിരിക്കുന്നതിലൂടെ താല്‍ക്കാലിക രക്ഷപ്പെടല്‍ സാധ്യമാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സ്ഥിതി വഷളാക്കും. എക്കൗണ്ടില്‍ നിന്നു തന്നെ യഥാസമയം ബില്‍ തുക നല്‍കാനുള്ള സൗകര്യമൊരുക്കുക. അല്ലാത്തപക്ഷം അപകടം സംരംഭകന്‍ തേടിയെത്തും.

4 . വേണം എമര്‍ജന്‍സി ഫണ്ട്

ലോക്ക് ഡൗണില്‍ പല സംരംഭങ്ങളും ലോക്ക് ആകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് എമര്‍ജന്‍സി ഫണ്ട് ഇല്ലാതെ പോയതാണ്. അതിനാല്‍ കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി ഫണ്ടായി വിലയിരുത്തണം.മികച്ച ബാക്ക് അപ്പ് പ്ലാന്‍ നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ വീട്ടു വാടക നല്‍കാന്‍ പോലും പണം കണ്ടെത്താന്‍ വിഷമിക്കും. അതിനാല്‍ ഇക്കാര്യം മനസില്‍ സൂക്ഷിച്ചുകൊണ്ട് മാത്രം മറ്റ് പരിപാടികളുമായി മുന്നോട്ട് പോകുക.

Continue Reading

Business

ക്ലൈമറ്റ് വന്നു…ഇനി പഴയതൊന്നും പഴയതല്ല!

ഉപയോഗശൂന്യമായ പഴയ വസ്ത്രങ്ങളില്‍ നിന്നും ഇന്നത്തെ ട്രെന്‍ഡിനനുസൃതമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് മിനിമലിസം എന്ന ആശയത്തെ ക്ലൈമറ്റ് എന്ന ഇക്കോഫ്രണ്ട്‌ലി മൂവ്‌മെന്റ് വഴി പരിചയപ്പെടുത്തുകയാണ് രേണുക സി ശേഖര്‍

Media Ink

Published

on

വാര്‍ഡ്രോബിന്റെ നല്ലൊരു ഭാഗം കയ്യടക്കിയിരിക്കുന്ന ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഏതൊരു വ്യക്തിയുടെയും പ്രധാന തലവേദനകളില്‍ ഒന്നാണ്. ഫാഷന്‍ മാറിയതും പാകമല്ലാതായതും നിറം അല്‍പം മങ്ങിയതുമെല്ലാം പ്രിയപ്പെട്ട വസ്ത്രങ്ങളെ വാര്‍ഡ്രോബില്‍ തന്നെ ഒതുക്കുന്നതിന് കാരണമായി. നാളുകള്‍ക്കുള്ളില്‍ മാലിന്യകൂമ്പാരത്തിലേക്ക് തള്ളപ്പെടുന്ന ഈ വസ്ത്രങ്ങള്‍ക്ക് പഴയതിനേക്കാള്‍ മികച്ച രൂപവും ഭാവവും നല്‍കാന്‍ കഴിഞ്ഞാലോ? ചോദിക്കുന്നതും ഈ ചലഞ്ച് ഏറ്റെടുക്കുന്നതും ഇന്റര്‍നാഷണല്‍ ഫാഷന്‍ ഡിസൈനറും സ്‌റ്റൈല്‍ കണ്‍സള്‍ട്ടന്റുമായ രേണുക സി ശേഖറാണ്. ഇനി പഴയതൊന്നും പഴയതല്ല, എന്ന സ്റ്റേറ്റ്‌മെന്റോടെ രേണുക തുടക്കം കുറിച്ചിരിക്കുന്ന ക്ലൈമറ്റ് എന്ന ഇക്കോഫ്രണ്ട്‌ലി മൂവ്‌മെന്റ് മിനിമലിസം എന്ന ആശയത്തില്‍ അധിഷ്ഠിതമായുള്ളതാണ്.

നിലവില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രേണുക സി ശേഖര്‍ 14 വര്‍ഷമായി ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. അഡിഡാസ്, ഗാപ്, ബനാന റിപ്പബ്ലിക് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കരിയര്‍ ആരംഭിച്ച രേണുക, പിന്നീട് ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോകുകയും യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

വിദേശത്ത് നിന്നും മടങ്ങിയെത്തിയ ശേഷമാണ് അഡോറിയോ എന്ന പേരില്‍ രേണുക സ്വന്തം ബ്രാന്‍ഡ് വിപുലീകരിച്ചത്. നീണ്ട ഒന്നര പതിറ്റാണ്ടു കാലത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ അനുഭവസമ്പത്താണ് മിനിമലിസം എന്ന ആശയം ജനകീയമാക്കുന്നതിന് രേണുകയെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി രേണുക തുടക്കം കുറിച്ച ക്ലൈമറ്റ് എന്ന മൂവ്‌മെന്റിന് ഇന്ത്യക്കകത്തും പുറത്തും നിന്നുമായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൈയ്യടിക്കാം മിനിമലിസത്തിന്

ആഗോളതലത്തില്‍ കയ്യടി നേടിയതും എന്നാല്‍ കേരള വിപണിക്ക് അത്രകണ്ട് പരിചിതമല്ലാത്തതുമായ ഒരു ആശയമാണ് മിനിമലിസം. ഒരിക്കലോ, പലവട്ടമോ ഉപയോഗിച്ചശേഷം ഫാഷന്‍ മാറി എന്ന പേരില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍, ബാഗുകള്‍, ഹെയര്‍ ക്ലിപ്പ് മുതല്‍ ഷൂസ് വരെ വരുന്ന വസ്തുക്കള്‍, ഇവയ്ക്കെല്ലാം പുതിയൊരു മാനം നല്‍കുകയാണ് മിനിമലിസം എന്ന ആശയം. ഏതൊരു വസ്തുവും അതിന്റെ പരമാവധി കാലഘട്ടം ഉപയോഗിക്കുക എന്നതാണ് മിനിമലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ പഴയ വസ്ത്രങ്ങളും മറ്റും അതേ രൂപത്തിലും ഭാവത്തിലും ഉപയോഗിക്കാനല്ല മിനിമലിസത്തിലൂടെ രേണുക ആവശ്യപ്പെടുന്നത്. പഴയ വസ്ത്രങ്ങള്‍ക്ക് ഇന്നത്തെ ട്രെന്‍ഡിനനുസരിച്ചുള്ള രൂപമാറ്റം വരുത്താനുള്ള ചുമതല രേണുകയുടെ നേതൃത്വത്തിലുള്ള ടീം ഏറ്റെടുക്കുന്നു. അവിടെയാണ് രേണുക മുന്നോട്ട് വയ്ക്കുന്ന ക്ലൈമറ്റ് എന്ന മൂവ്‌മെന്റിന്റെ പ്രസക്തി.

‘റീ വെയര്‍, റീ പെയര്‍, റീ യൂസ് എന്നതാണ് ക്ലൈമറ്റ് എന്ന മൂവ്‌മെന്റ് കൊണ്ട് ഞാന്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. മാറുന്ന ഫാഷനൊപ്പം വാര്‍ഡ്രോബിലെ വസ്ത്രങ്ങളും മാറ്റുക എന്നതിനാണ് മലയാളികള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ തന്നെ ഉപയോഗപ്രദമായ പല വസ്ത്രങ്ങളും മാലിന്യത്തിന്റെ കൂട്ടത്തില്‍പെടുന്നു. ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന വസ്ത്രങ്ങളില്‍ പോളിസ്റ്റര്‍ പോലുള്ള മെറ്റിരിയലുകളും ധാരാളമായി ഉള്‍പ്പെടുന്നുണ്ട്.

ഇത് കാലാകാലത്തോളം മണ്ണില്‍ ലയിക്കാതെ കിടക്കുന്നു. പ്രകൃതിക്ക് ഇതുമൂലം വലിയ തോതിലുള്ള ദോഷങ്ങളാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ക്ലൈമറ്റ് എന്ന മൂവ്‌മെന്റിന് ഞാന്‍ തുടക്കം കുറിച്ചിരിക്കുന്നത്,” രേണുക സി ശേഖര്‍ പറയുന്നു

എന്തുകൊണ്ട് ക്ലൈമറ്റ് ?

ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായി നിന്നുകൊണ്ട് പ്രകൃതിസംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള ഒരു മുന്നേറ്റത്തിനാണ് രേണുക തുടക്കം കുറിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തോടൊപ്പം തന്നെ വലിയ രീതിയില്‍ തന്നെ സാമ്പത്തിക നേട്ടം കൈവരിക്കാനും മിനിമലിസത്തിലൂടെ സാധിക്കുന്നു. ഏറ്റവും കുറച്ചു വസ്ത്രങ്ങള്‍ ഉപയോഗിക്കുക, കൈവശമുള്ള വസ്ത്രങ്ങള്‍ പരമാവധി വിനിയോഗിക്കുക തുടങ്ങിയ മിനിമലിസത്തിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിക്കാന്‍ മലയാളികള്‍ക്ക് നിലവില്‍ അത്രകണ്ട് കഴിഞ്ഞിട്ടില്ലെങ്കിലും പഴയ വസ്ത്രങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്ന രീതിക്ക് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ”വിവിധ പ്രൊജക്റ്റുകളുടെ ഭാഗമായി വിദേശരാജ്യങ്ങളുടെ സഞ്ചരിച്ചപ്പോള്‍ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്, അവരെല്ലാം തന്നെ വളരെ കുറച്ചു വസ്ത്രങ്ങളാണ് വാങ്ങുന്നതും ഉപയോഗിക്കുന്നതും.

രണ്ടോ മൂന്നോ ജീന്‍സും ടോപ്പും രണ്ട് ഷോളും ഒരു ജാക്കറ്റും ഉണ്ടെങ്കില്‍ വിദേശികള്‍ ഒരു മാസക്കാലം സുഖകരമായി ചെലവഴിക്കും. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് അവസ്ഥ. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ കൈവശം ഒരു വലിയ ബാഗ് തന്നെയുണ്ടാകും. ഇത്തരത്തിലുള്ള കാലഹരണപ്പെട്ട രീതികള്‍ക്ക് ഒരു മാറ്റമാണ് ഞാന്‍ ക്ലൈമറ്റ് വഴി ഉദ്ദേശിക്കുന്നത്‌,” രേണുക പറയുന്നു.

കൊറോണക്കാലമായതോടെ ഷോപ്പിംഗ് കുറഞ്ഞതും കയ്യിലെ പണത്തിന്റെ അളവ് കുറഞ്ഞതുമെല്ലാം ക്ലൈമറ്റ് എന്ന മിനിമസ്റ്റിക് ആശയത്തിന് ബലമായിട്ടുണ്ടെന്ന് രേണുക പറയുന്നു. ക്ലൈമറ്റിലൂടെ തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ക്ക് രൂപമാറ്റം വരുത്തി ഉപയോഗിക്കാന്‍ ഒരു വ്യക്തി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രേണുക ഒരു വിര്‍ച്വല്‍ സെഷന്‍ വഴി പ്രസ്തുത വ്യക്തിയുടെ വാര്‍ഡ്രോബ് പരിശോധിക്കുകയാണ് ചെയ്യുക. വസ്ത്രധാരണ രീതികള്‍, താല്‍പര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി നടത്തുന്ന ഈ വാര്‍ഡ്രോബ് പരിശോധന വഴി പുനരുപയോഗിക്കാന്‍ കഴിയുന്ന പരമാവധി വസ്ത്രങ്ങള്‍ രേണുക കണ്ടെത്തും.

ശേഷം ഉപഭോക്താവിന്റെ ആവശ്യാനുസരണം നിലവിലെ സൈസ് അനുസരിച്ച് പഴയ വസ്ത്രങ്ങള്‍ക്ക് രൂപമാറ്റം വരുത്തും. വസ്ത്രങ്ങള്‍ കൊറിയറായി രേണുകയ്ക്ക് അയച്ചുകൊടുത്താല്‍ പുതിയ രൂപത്തില്‍ അവ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിക്കും. അതും വമ്പന്‍ മാറ്റത്തോടെ.

പ്രചോദനമായത് മകള്‍ തന്‍വി ഗിരീഷ്

മിനിമലിസം എന്ന ആശയത്തെ ക്ലൈമറ്റിലൂടെ അവതരിപ്പിക്കുന്നതിന് രേണുകയ്ക്ക് പൂര്‍ണ പ്രചോദനം നല്‍കിയത് മകള്‍ തന്‍വി ഗിരീഷ് ആണ്. പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കാത്ത, തുണികളും മറ്റും ഉപയോഗിച്ച് സ്വയം കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന തന്‍വിയായിരുന്നു ക്ലൈമറ്റ് എന്ന ആശയത്തിന്റെ ഏറ്റവും ചെറിയ ബ്രാന്‍ഡ് അംബാസഡര്‍.

പിറന്നാള്‍ സമ്മാനമായി കയ്യിലുള്ള പാവക്ക് ഒരു പുതിയ ഉടുപ്പ് തുന്നി തന്നാല്‍ മതി എന്ന് പറയുന്ന തന്‍വി മുറുകെപ്പിടിക്കുന്ന മിനിമലിസത്തിന്റെ ഏറ്റവും മൂല്യമേറിയ ആശയങ്ങള്‍ ക്ലൈമറ്റിലൂടെ വിശാലമായ ഒരു പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുകയാണ് രേണുക ചെയ്തത്. അതിനാല്‍ തന്നെ ക്ലൈമറ്റ് മുന്നോട്ട് വയ്ക്കുന്ന മിനിമലിസം എന്ന ആശയം എല്ലാപ്രായക്കാരും എല്ലാ മേഖലകളും ഒരു പോലെ ഏറ്റെടുക്കണം എന്നാണ് രേണുക ആഗ്രഹിക്കുന്നത്.

ആര്‍ക്കും ക്ലൈമറ്റ് സ്‌ക്വാഡിന്റെ ഭാഗമാകാം

സംരംഭകത്വം എന്നതില്‍ ഉപരിയായി സാമൂഹിക സംരംഭകത്വത്തിന്റെ മാനമാണ് രേണുക സി ശേഖര്‍ ക്ലൈമറ്റിന് നല്‍കുന്നത്. ഓരോ ഉല്‍പ്പന്നവും പരമാവധി ഉപയോഗിക്കുക എന്നതിനൊപ്പം തന്നെ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനും രേണുക പ്രാധാന്യം നല്‍കുന്നു. ഇതിന്റെ ഭാഗമായി ക്ലൈമറ്റ് ഫാഷന്‍ സ്‌ക്വാഡ് എന്ന പേരില്‍ മിനിമലിസത്തിന്റെ ഈ ആശയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള വ്യക്തികളെ തന്റെ പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്‌. തയ്യല്‍ അറിയാവുന്ന സാധാരണ വ്യക്തികള്‍ക്കും ടെയ്ലര്‍മാര്‍ക്കും എല്ലാം തന്നെ ഇതിന്റെ പ്രയോജനം ലഭിക്കും.

റീസൈക്ലിംഗിന്റെ ഭാഗമായി കിട്ടുന്ന ഓര്‍ഡറുകള്‍ പുതിയ ഡിസൈനിലേക്ക് മാറ്റുന്നതിനുള്ള അവസരമാണ് രേണുക ഇവര്‍ക്ക് നല്‍കുന്നത്. ഇതിലൂടെ വരുമാനത്തിനുള്ള ഒരു മാര്‍ഗം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെളിഞ്ഞു കിട്ടുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ വസ്ത്രം വാങ്ങുന്ന ചെലവ് ഇല്ലാതെ തന്നെ പുത്തന്‍ വസ്ത്രം ലഭിക്കുകയും ചെയ്യുന്നു. ക്ലൈമറ്റ് മ്യൂസിക് ഫെസ്റ്റിവല്‍, ഈ രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയിലൂടെ ക്ലൈമറ്റ് അവേര്‍നെസ്സ് കാമ്പയിന്‍ മുന്നോട്ട് കൊണ്ട് പോകുകയാണ് രേണുകയിപ്പോള്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto2 months ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Trending