Connect with us

Life

കിടിലന്‍ ടേസ്റ്റ്; വൈകുന്നരേം കടച്ചക്ക ബജ്ജിയും ചമ്മന്തീം സൂപ്പറാണ്

കോവിഡ് കാലത്ത് പരീക്ഷിക്കാവുന്ന മികച്ച ഈവനിംഗ് പലഹാരമാണ് കടച്ചക്ക ബജ്ജി. ആര്‍ക്കും ഇഷ്ടമാകും. ഉറപ്പ്

ലക്ഷ്മി നാരായണന്‍

Published

on

കടപ്ലാവ് വീട്ടില്‍ നിന്നാല്‍ കടം വരുമെന്ന് പറഞ്ഞ് അച്ഛന്റെ ഒരു അടുത്ത സുഹൃത്ത് ഞങ്ങളുടെ പഴേ വീട്ടിലെ കടപ്ലാവ് വെട്ടിച്ച കാര്യം ഓരോ തവണ കാശ് കൊടുത്ത് കടച്ചക്ക വാങ്ങുമ്പോഴും ‘അമ്മ പറഞ്ഞ് നെടുവീര്‍പ്പിടും…എന്നിട്ടിപ്പൊ എന്താ…അച്ഛന്റെ ആ സുഹൃത്തിന്റെ വീട്ടില്‍ കായ്ച്ചു നില്‍ക്കുന്നു യമണ്ടന്‍ 2 കടപ്ലാവ്.വര്‍ഷാവര്‍ഷം കടച്ചക്ക വിറ്റ് പുള്ളി കടം വരാതെ തന്നെ പതിനായിരങ്ങള്‍ കൊയ്യുന്നുമുണ്ട്…

ഹാ അതൊക്കെ ഒരു കഥ… ഇത്തവണയും കാശ് കൊടുത്ത് കടച്ചക്ക വാങ്ങേണ്ടി വന്നപ്പോള്‍ ചുമ്മാ ഇതെല്ലാം പിന്നേം ഓര്‍ത്തു..

Advertisement

പറഞ്ഞു വന്നത് നമ്മുടെ കടച്ചക്ക ബജിയുടെ കാര്യമാണ്…

ഇതാണ് റെസിപ്പി

കടച്ചക്ക ബജി വലുപ്പത്തില്‍ മുറിച്ചത്, കടലമാവും കായപ്പൊടിയും ലേശം മുളക് പൊടിയും ഉപ്പും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക..കൂട്ടിന് കോംബോ ആയി ലേശം ഉള്ളിച്ചമ്മന്തി കൂടി ഉണ്ടേല്‍ കിടു ആണ്..

Advertisement

Business

കുറഞ്ഞ ചെലവില്‍ ആഡംബര വീടുകള്‍ നിര്‍മിക്കുന്നതെങ്ങനെ? ദേവദത്തന്‍ പറയുന്നു

24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

Media Ink

Published

on

സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസില്‍ സൂക്ഷിക്കാത്ത ആളുകള്‍ കുറവായിരിക്കും. എന്നാല്‍ പഴമക്കാര്‍ പറയുന്നത് പോലെ വീട് നിര്‍മാണവും കല്യാണവും ഒക്കെ ഒരു നിയോഗമാണ്. സമയം ഒത്തുവരുമ്പോള്‍ മാത്രം നടക്കുന്ന ഒന്ന്. എന്നാല്‍ പലപ്പോഴും വീട് എന്ന സ്വപ്നം കയ്യില്‍ ഒതുങ്ങാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, വീട് നിര്‍മാണത്തിനുള്ള ചെലവ് കയ്യില്‍ ഒതുങ്ങില്ല എന്നതാണ്. എന്നാല്‍ ഈ ധാരണയ്ക്ക് പിന്നില്‍ ഒട്ടും യാഥാര്‍ഥ്യമില്ലെന്നും പത്തര ലക്ഷം രൂപ ചെലവില്‍ വരെ വീട് നിര്‍മിക്കാമെന്നും തെളിയിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍. 24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്‍, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.

ബഡ്ജറ്റ് ഹോമുകള്‍ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്നതിനുള്ള കാരണമെന്താണ് ?

Advertisement

പണ്ടത്തെ അപേക്ഷിച്ച് ആളുകളുടെ ചിന്താഗതിയില്‍ വന്ന മാറ്റം തന്നെയാണീ പ്രധാന കാരണം. കയ്യിലുള്ള പണം മുഴുവനായ്റ്റി ചെലവഴിച്ച വീട് നിര്‍മിക്കുന്ന രീതിയോട് ജനങ്ങള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ചെലവ് ചുരുക്കി, ഗുണമേന്മയില്‍ കോട്ടം തട്ടാതെ നിര്‍മിക്കുന്ന വീടുകളോടാണ് ആളുകള്‍ ഇന്ന് താല്പര്യം കാണിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ ആഡംബര ഗൃഹങ്ങളും ഉള്‍പ്പെടും എന്നത് തന്നെയാണ് പ്രധാന വിഷയം. അതിനാല്‍ തന്നെയാണ് ലോറ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബഡ്ജറ്റ് വീടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന വീട് ഗുണമേന്മയെ ബാധിക്കുമോ?

ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. വീടിന്റെ ഗുണമേന്മയിലും ബലത്തിലും യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചയും കൂടാതെ, ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചെലവ് ചുരുക്കുന്ന ഘടകം ബില്‍ഡറുടെ എക്‌സ്പീരിയന്‍സില്‍ നിന്നും ഉരുത്തിരിയുന്ന ചില മാറ്റങ്ങളാണ്. ഉദാഹരണമായി പറഞ്ഞാല്‍ അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കിയാല്‍ നല്ല രീതിയില്‍ ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. ഈ ഒരു രീതി ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ ഞങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

ബഡ്ജറ്റ് ഹോം കണ്‍സപ്റ്റിനോട് കേരളത്തിലെ ജനങ്ങളുടെ സമീപനം എന്താണ് ?

ആദ്യകാലത്ത് ബഡ്ജറ്റ് ഹോം എന്നത് വിദേശത്ത് മാത്രമായി ഒതുങ്ങി നിന്ന ഒരു ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ കാര്യമെടുത്താല്‍ ബഡ്ജറ്റ് ഹോമുകളും കോമ്പാക്റ്റ് ഹോമുകളും ഒന്നാണ് എന്ന ധാരണ ഇടക്കലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. അതിനാല്‍ ബഡ്ജറ്റ് ഹോമുകളോട് അത്ര താല്പര്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ബഡ്ജറ്റ് ഹോം എന്നത് കോമ്പാക്റ്റ് ഹോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്നും ബഡ്ജറ്റ് ഹോം ആശയത്തില്‍ ആഡംബര വീടുകള്‍ വരെ പണിയാനാകുമെന്നും ആളുകള്‍ മനസിലാക്കിക്കഴിഞ്ഞു. അതിനാല്‍ ഇന്ന് കേരളത്തില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തിന് പ്രാധാന്യം വര്‍ധിച്ചു വരികയാണ്.

ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ?

ചെലവ് കുറച്ചു നിര്‍മിക്കുന്ന വീടുകള്‍ പ്രധാനമായും എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയിലും കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയിലും പെടുന്നവയാണ്. ഇതില്‍ എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയാണ് 20-30 ലക്ഷം ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയ്ക്ക് എക്കണോമിക് ബഡ്ജറ്റ് വിഭാഗത്തേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറവായിരിക്കാം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ രണ്ട് വീടുകളും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. ഭാവിയില്‍ കോമ്പാക്റ്റ് ഹോമുകള്‍ ഗുണകരമാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.കോമ്പാക്റ്റ് ഹോം നിര്‍മിക്കുമ്പോള്‍ മുറികളുടെ വലുപ്പം പരമാവധി കുറച്ച്, വീടിന്റെ വിസ്തീര്‍ണം കുറക്കുന്നു. ഇതിലൂടെ നിര്‍മാണ ചെലവും കുറയും. എന്നാല്‍ ഇത്തരത്തില്‍ 900 ചതുരശ്ര അടിയില്‍ ഒരു മൂന്നു ബെഡ്‌റൂം വീട് നിര്‍മിക്കുന്നത് കൊണ്ട് വീട്ടുടമസ്ഥര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഇനി രണ്ട് ബെഡ് റൂം വീടാണ് താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തി നിര്‍മിക്കുന്നത് എങ്കില്‍ ഭാവിയില്‍ അംഗസംഖ്യ കൂടുമ്പോള്‍ അത് പ്രശ്നമാകുകയും ചെയ്യും. ഏത് തരത്തില്‍പ്പെട്ട വീട് നിര്‍മിച്ചാലും ലേബര്‍ ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വരുത്തുക.

അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ എങ്ങനെയാണു ചെലവ് ചുരുക്കല്‍ നടക്കുന്നത്?

ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുറയ്ക്കുക, സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നത്. ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും.

ചെലവ് കുറയ്ക്കലിന്റെ രണ്ടാം ഘട്ടം സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക എന്നതാണ്. അതായത് വീടിന്റെ അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. എന്ന് കരുതി വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം പണിയുക എന്നല്ല. അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. സ്റ്റോണ്‍ ക്ലാഡ്ഡിംഗുകള്‍, പര്‍ഗോളകള്‍ എന്നിവ ആവശ്യത്തിലേറെ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി, വീടിനു വ്യത്യസ്തമായ ലുക്ക് നല്‍കുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള എലവേഷനുകള്‍ സ്വീകരിക്കുക. എലവേഷനുകളില്‍ അത്യാഡംബരങ്ങള്‍ കാണിക്കുന്നത്കൊണ്ട് വീടിനകത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. പകരം ഇതിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ 30 ലക്ഷത്തിന്റെ ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണ ചെലവില്‍ നിന്നും 6 ലക്ഷം രൂപയോളം കുറയ്ക്കാന്‍ കഴിയും.

മറ്റു സൗകര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അനിവാര്യമാണോ ?

ഒരിക്കലുമില്ല. ഒരു കാര്യത്തിലും വിട്ടു വീഴ്ചയുടെ ആവശ്യമില്ല. പൈപ്പ് ഫിറ്റിങ്‌സ്, സാനിറ്ററി ഫിറ്റിങ്‌സ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള, വിപണിയില്‍ ലഭ്യമായ മികച്ച വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വാറന്റിയുമുണ്ട്. ഇനി ലോറ വെന്‍ച്വേഴ്സ് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ കാര്യമെടുത്താല്‍ പ്ലംബിംഗ്, വയറിംഗ്, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ അനിവാര്യമായി വന്നാല്‍ അത് ഞങ്ങളുടെ ടീം തന്നെയാണ് ചെയ്യുന്നത്.

നിലവില്‍ ലോറ വെന്‍ച്വേഴ്സിന് കീഴില്‍ ഏതെല്ലാം ബഡ്ജറ്റ് ഹോം ആശയങ്ങളാണുള്ളത് ?

കോവിഡുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ബഡ്ജറ്റ് ഹോം ആശയത്തില്‍ രണ്ട് വീട് നിര്‍മാണ രീതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് 24.5 ലക്ഷം രൂപ ചെലവില്‍ 3 ബെഡ്റൂമുകളോടെ നിര്‍മിക്കുന്ന വീടുകളാണ്. മോഡുലാര്‍ ഫിറ്റ്ഔട്ട്, പോര്‍ച്ച്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം. രണ്ടാമത്തേത് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന 2 ബെഡ്റൂമുകളോട് കൂടിയ വീടുകളാണ്. കേരളത്തില്‍ എവിടെയും നാല് സെന്റ് സ്ഥലം സ്വന്തമായുള്ള ഏതൊരു വ്യക്തിക്കും ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ചു കൊടുക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: +91 98046 55555

Continue Reading

Business

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ക്യൂമിന്‍ ഇനി കൊച്ചിയിലും

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍

Media Ink

Published

on

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് (ഐഎച്ച്‌സിഎല്‍) കീഴിലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ക്യൂമിന്‍ ഇനി മുതല്‍ കൊച്ചിയിലും ലഭ്യം.

കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ വിഭവങ്ങള്‍ ഇനി വീട്ടിലും ലഭ്യമാകും. ഇതിനാണ് ക്യൂമിന്‍ അവസരമൊരുക്കുന്നത്.

Advertisement

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍ വീട്ടിലെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ക്യൂമിന്‍ പറഞ്ഞു.

താജ് മലബാറിലെ വിഭവങ്ങള്‍ക്ക് പ്രിയമേറിയതിനാല്‍ കൊച്ചിയിലും ക്യൂമിന്‍ ആരംഭിക്കുകയാണെന്ന് താജ് മലബാര്‍ എന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ സിബി മാത്യു പറഞ്ഞു.

റൈസ്‌ബോട്ടില്‍നിന്നുള്ള പ്രോണ്‍സ് ഉലര്‍ത്തിയത്, മീന്‍ പൊള്ളിച്ചത്, ദ പവലിയനിലെ ഡ്രാഗണ്‍ ചിക്കന്‍, പെപ്പറിലെ കാഷ്മീരി ലാംബ് റോഗന്‍ ജോഷ് തുടങ്ങിയ വിഭവങ്ങളാണ് മനുവിലുള്ളത്.

Continue Reading

Business

സമ്പത്തില്‍ അംബാനിയെങ്കില്‍ കാരുണ്യത്തില്‍ അസിം പ്രേംജി

ഏറ്റവും കാരുണ്യവാനായ ശതകോടീശ്വരന്‍ അസിം പ്രേംജി. രണ്ടാമന്‍ ശിവ് നാടാര്‍. അംബാനി മൂന്നാം സ്ഥാനത്ത്

Media Ink

Published

on

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണ്, എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ സമ്പത്തനുസരിച്ച് അംബാനി സമൂഹത്തിന് തിരിച്ചു നല്‍കുന്നുണ്ടോ? എഡെല്‍ഗിവ് ഫൗണ്ടേഷന്‍ ഹുറണ്‍ ഇന്ത്യയും സംയുക്തമായി പുറത്തുവിട്ട 2020 ഫിലന്‍ട്രൊപി ലിസ്റ്റ് അനുസരിച്ച് ഏറ്റവും കാരുണ്യവാന്‍ അസം പ്രേംജിയാണ്.

ശതകോടീശ്വരന്മാരില്‍ ഏറ്റവുമധികം പണം സമൂഹത്തിന് തിരിച്ചു നല്‍കുന്നത് അസിം പ്രേംജിയും കുടുംബവുമാണെന്ന് 2020ലെ ഹുറണ്‍ പട്ടിക പറയുന്നു. ഐടി ഭീമന്‍ വിപ്രോയുടെ സ്ഥാപക ചെയര്‍മാനാണ് അസിം പ്രേംജി.

Advertisement

രണ്ടാം സ്ഥാനത്തുള്ളത് എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപക ചെയര്‍മാനായ ശിവ് നാടാറാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മൂന്നാം സ്ഥാനത്ത്.

പട്ടികയില്‍ നാലാമതുള്ളത് കുമാര്‍ മംഗളം ബിര്‍ളയാണ്. അഞ്ചാം സ്ഥാനത്ത് വേദാന്ത ഗ്രൂപ്പിന്റെ അനില്‍ അഗര്‍വാളും. ഇത്തവണത്തെ ഫിലന്‍ട്രോപി പട്ടികയില്‍ 112 പേരാണുള്ളത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയുണ്ട് ഇതില്‍. വിദ്യാഭ്യാസ മേഖലയിലാണ് കൂടുതലും ചാരിറ്റി ചെലവിടല്‍ നടക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health5 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life6 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala7 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics9 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education2 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business3 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion3 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business3 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion3 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion4 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life4 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life4 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion5 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion5 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto2 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto2 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto3 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto4 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto4 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto4 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto4 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto4 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto4 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending