Connect with us

Life

കോവിഡ് : ഐഷര്‍ മോട്ടോ ഴ്സ് 50 കോടി നല്‍കുന്നു

അപ്രതീക്ഷിതമായുണ്ടായ പകര്‍ച്ച വ്യാധിയില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയെന്ന പ്രതിബദ്ധതയാണ് ഐഷര്‍ പ്രകടിപ്പിക്കുന്നത്

Media Ink

Published

on

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക്, വാഹന നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ‘ഐഷര്‍ ‘ ആദ്യ പടിയായി 50 കോടി രൂപ സംഭാവന ചെയ്യുന്നു. അപ്രതീക്ഷിതമായുണ്ടായ പകര്‍ച്ച വ്യാധിയില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയെന്ന പ്രതിബദ്ധതയാണ് ഐഷര്‍ പ്രകടിപ്പിക്കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നാണ് ആദ്യ ഗഡുവായി ഈ തുക നല്കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ തുക വര്ധിപ്പിക്കുന്നതുമാണ്.

കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കും. ആദ്യ ഗഡുവായ 50 കോടി രൂപ താഴെ പറയുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ചെലവിടും.

  • രാജ്യത്തുടനീളം ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭക്ഷണം, പലവ്യഞ്ജനം , സാനിറ്റേഷന്‍ വസ്തുക്കള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. ഇതിനായി ഐഷര്‍ പ്രമുഖ സര്‍ക്കാറിതര ഏജന്‍സികളുമായി സഖ്യമുണ്ടാക്കും. അര്‍ഹരായവരുടെ ആവശ്യങ്ങള്‍ വിലയിരുത്താനും, അവര്‍ക്കു സഹായം എത്തിക്കാനും ഇതുവഴി സാധിക്കും .
  • ഫണ്ടിലെ ഒരു ഭാഗം ചെലവഴിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സംഭരണവും , വിതരണവും സ്ഥിരമാകുന്നത് വരെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇവ ലഭ്യമാക്കും.
  • മുന്‍കൂട്ടി നിശ്ചയിച്ച സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പ്രത്യേക വാര്‍ഡുകളും, ഐസൊലേഷന്‍ വാര്‍ഡുകളും, രോഗികളെ ചികില്‍സിക്കുന്നതിനു ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കും .
  • ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായി അവര്‍ക്കു ഭക്ഷണവും, സാനിറ്റേഷന്‍ വസ്തുക്കളും , കോവിഡ് പരിശോധന കിറ്റും ലഭ്യമാക്കും.
  • ഐഷര്‍ ജീവനക്കാര്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിത്തുടങ്ങി. ഇത് കൂടാതെ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്കും, മധ്യ പ്രദേശ് , തമിഴ് നാട് സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടുകളിലേക്കും ഐഷര്‍ ഗ്രൂപ്പ് സംഭാവനകള്‍ നല്‍കും.

വെന്റിലേറ്റര്‍ അടക്കമുള്ള ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സംഘടനകളുമായി ഐഷര്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി വരുന്നു. ആധുനിക സാങ്കേതിക വിദ്യയായ 3 ഡി പ്രിന്റിങ് സാധ്യതകളും ഉപയോഗപ്പെടുത്തും .

ഇതെല്ലാം പെട്ടെന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തികളാണ് . എന്നാല്‍ മധ്യ, ദീര്‍ഘ കാലത്തേക്കുള്ള പുനരധിവാസ പ്രവര്‍ത്തികളും ആലോചിക്കേണ്ടതുണ്ട്. കോവിഡിന് ശേഷം പുനരധിവാസത്തിന്റെ ഭാഗമായി തൊഴില്‍നൈപുണ്യ , പരിശീലന പരിപാടികള്‍ നല്‍കാനും ഐഷര്‍ ആലോചിക്കുന്നു.

Advertisement

Business

നാളികേര മേഖലയിലെ സംരംഭകര്‍ക്കിതാ സാങ്കേതിക സഹായം

‘യവ’ ഓണ്‍ലൈന്‍ സീരീസ് ജൂലൈയില്‍ എല്ലാ ശനിയാഴ്ചയും. വിവരങ്ങള്‍ക്ക് 8129182004

Media Ink

Published

on

സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എങ്കില്‍ സാങ്കേതിക സഹായം റെഡി. നാളികേര അധിഷ്ഠിത സാങ്കേതിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സി.പി.സി.ആര്‍.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

‘യവ’ എന്ന പേരില്‍ ഇതിനായി ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു.

ഒരു മാസമായി കല്‍പ്പ ഗ്രീന്‍ വെബ്ചാറ്റ് നാളികേര വ്യവസായവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ‘യവ’. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളാണ് ഇതിലൂടെ പരിചയപ്പെടുത്തുക.ശനിയാഴ്ച പരിപാടി ആരംഭിച്ചു. മൂന്നു ശനിയാഴ്ചകളിലും ഇത് തുടരും.

ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചും വിശദീകരിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Continue Reading

Health

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Media Ink

Published

on

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡന്‍ എംപി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ കോവിഡ്കാലത്ത് സുഹാസിനെ പോലുള്ളവര്‍ ജനങ്ങള്‍ക്കായി സഹിക്കുന്ന ത്യാഗങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹൈബി കുറിപ്പില്‍ പറയുന്നത്.

ഹൈബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ കൊറോണക്കാലത്തിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരില്‍ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടല്‍ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോര്‍ക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കല്‍ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്‌ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Continue Reading

Kerala

കൊറോണകാലത്ത് ഭാരമാകുന്ന പ്രവാസികള്‍

പ്രവാസികള്‍, അവര്‍ ഒരു മാസത്തെയും രണ്ടുമാസത്തെയും അവധിക്ക് വന്നു കഴിഞ്ഞാല്‍ പിന്നെ ബന്ധുമിത്രാതികള്‍ക്ക് ആഘോഷങ്ങളുടെ രാവുകളും പകലുകളും…

Avatar

Published

on

കുട്ടിക്കാലം മുതല്‍ പ്രവാസികള്‍ ഒരു കൗതുകമായിരുന്നു… പെട്ടി നിറയെ സുഗന്ധദ്രവ്യങ്ങളും, മിട്ടായികളും , പുത്തനുടുപ്പുകളുമായി വരുന്ന പ്രവാസികള്‍, അവര്‍ ഒരു മാസത്തെയും രണ്ടുമാസത്തെയും അവധിക്ക് വന്നു കഴിഞ്ഞാല്‍ പിന്നെ ബന്ധുമിത്രാതികള്‍ക്ക് ആഘോഷങ്ങളുടെ രാവുകളും പകലുകളും…

നാട്ടില്‍ എന്ത് വിശേഷം ഉണ്ടെങ്കിലും വാരിക്കോരി സംഭാവന കൊടുക്കുന്ന വിശാലമനസ്‌കര്‍, അവരെ ദൈവത്തെ പോലെ കണ്ടുവണങ്ങാന്‍ വീട്ടുപടിക്കല്‍ സന്ദര്‍ശകരുടെ ഇടതടവില്ലാത്ത പ്രവാഹം വിരുന്നുകാരുടെ ലിസ്റ്റ് എടുത്താല്‍ എഴുതാനൊരു പേജ് തികയാതെ വരും. കൈ നോക്കുന്ന കാക്കാത്തി മുതല്‍ രാഷ്ട്രീയക്കാര്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ , റിയല്‍ എസ്റ്റേറ്റുകാര്‍ അതിങ്ങനെ നീണ്ടുപോകും .

ഒരു പോലീസുകാരനോ പട്ടാളക്കാരനോ ആകണ മെന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എങ്കിലും ഒരു പ്രവാസിയുടെ ലൈഫ് സ്‌റ്റൈല്‍ വല്ലാതെ ആകര്‍ഷിച്ചിരുന്നു ഞാനും ഒരു പ്രവാസിയാകുന്നത് സ്വപ്നം കണ്ടിരുന്നു ആ സ്വപ്നം തീവ്രമായിരുന്നത് കൊണ്ടാകാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാനും ഒരു പ്രവാസിയായി ഒരുപാട് സ്വപ്നങ്ങളുമായി വിമാനം കയറി. പക്ഷെ 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലഞ്ഞ് ആദ്യ ഉദ്യമം വന്‍പരാജയമായി തിരികെ നാട്ടിലെത്തി …കാലചക്രം കറങ്ങിയപ്പോള്‍ വിധിയെന്നെ വീണ്ടും സ്വപ്നഭൂമിയായ മണലാരണ്യത്തിലെത്തിച്ചു ,

ഇന്ന് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് രണ്ട് കാര്യങ്ങളാണ് ഒന്ന് ഒരു കുടുംബത്തെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും നാട്ടുകാര്‍ തടഞ്ഞതായുള്ള ഒരു പത്രവാര്‍ത്ത, രണ്ട് പഴയ ഒരു സഹപാഠിയുമായുള്ള ഒരു സംഭാഷണം മദ്ധ്യേ ആള്‍ പറഞ്ഞ ചില വാക്കുകള്‍. സ്‌നേഹാന്വേഷണത്തിനൊടുവില്‍ ഇവിടെ കൊറോണയുടെ ആഘാതവും വിശേഷവും ഒക്കെ ചോദിച്ചു തുടങ്ങിയ സംഭാഷണമധ്യേ ഞാന്‍ നാട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചതിന് മറുപടിയായി എനിക്ക് ലഭിച്ച ഉത്തരം അക്ഷരാര്‍ഥത്തില്‍ എന്നെ സ്തബ്ധനാക്കി.

‘ എടാ ഇവിടെ അത്ര പ്രശ്‌നങ്ങളൊന്നും ഇല്ലാതെ എല്ലാം നല്ല രീതിയില്‍ പോയ്കൊണ്ടിരിക്കുകയായിരുന്നു പക്ഷെ കുറച്ചുപേര്‍ ദുബായില്‍ നിന്ന് വന്ന് എല്ലാര്‍ക്കും പടര്‍ത്തി ‘

ഇത് കേട്ട ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി ഇപ്പോള്‍ പ്രവാസികള്‍ ശരിക്കും പറഞ്ഞാല്‍ ഒരു ത്രിശങ്കുവിലാണ് തൊഴില്‍ നഷ്ടവും വിസാ കാലാവധി കഴിഞ്ഞതും രോഗാവസ്ഥയുമൊക്കെ കാരണം നാട്ടില്‍ വരാം എന്ന് വിചാരിച്ചാല്‍ നാട്ടുകാര്‍ക്ക് ഭയം മറ്റൊരു കാര്യം നമ്മുടെ സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ അതിന് കാരണം വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലത്രേ!

ആര്‍ക്ക്? ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക്! ഭാരതത്തിന്റെ ജനസംഘ്യയുടെ വെറും 2.8% മാത്രമാണ് കേരളജനസംഘ്യ എന്നിരുന്നാലും ഒരുവര്‍ഷം നമ്മുടെ രാജ്യത്ത് നടക്കുന്ന ചഞക റെമിറ്റന്‍സില്‍ 19% മാണ് നമ്മുടെ വക , അതായത് നൂറു രൂപയില്‍ പത്തൊന്‍പത് രൂപ ഞാനുള്‍പ്പെടുന്ന പ്രവാസി മലയാളികളുടെ സംഭാവനയാണ് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷെ അവരെ പറ്റി നമ്മള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ

സുഗന്ധദ്രവ്യം പൂശി പുത്തനുടുപ്പും കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ടു വര്‍ഷത്തില്‍ മുപ്പത് ദിവസ്സം വിലസി നടക്കുന്ന, എന്താവശ്യം പറഞ്ഞാലും മുന്‍പിന്‍ നോക്കാതെ സഹായിക്കുന്ന പ്രവാസികളെ മാത്രമേ നിങ്ങള്‍ക്കറിയൂ പക്ഷെബാക്കി ദിവസ്സങ്ങളില്‍ അവരുടെ ജീവിതം എങ്ങനെ എന്ന് ചിന്തിക്കാറുണ്ടോ ?

കൃത്യമായി പറഞ്ഞാല്‍ വര്‍ഷത്തില്‍ മുന്നൂറ്റിമുപ്പത്തിയഞ്ചു ദിവസ്സം സ്വന്തം നാടും വീടും വിട്ട് പ്രിയപെട്ടവരുടെ ജീവിതത്തിന് വെളിച്ചം പകരാന്‍ സ്വന്തം സുഖങ്ങള്‍ മറന്നു സ്വയം ഇരുട്ടില്‍ കഴിയുന്ന ജീവിതങ്ങളെ നിങ്ങള്‍ക്കറിയില്ല .

ഒരു ചെറിയ ശതമാനം ഒഴിച്ച് ഭൂരിപക്ഷം പേരുടെയും ജീവിതം പത്തും ഇരുപതും പേരൊന്നിച്ച് ഒരു ലേബര്‍ കാമ്പിലായിരിക്കും അല്ലെങ്കില്‍ ഒരു കുടുസ്സുമുറിയില്‍ ബെഡ്‌സ്‌പേസ് സൗകര്യത്തില്‍ ഞെങ്ങി ഞെരുങ്ങി ഉള്ള ജീവിതം .

നമ്മുടെ നാട്ടില്‍ പ്രവാസിപണത്തിന്റെ കുത്തൊഴുക്കില്‍ പടുത്തുയര്‍ത്തിയ രമ്യഹര്‍മ്മങ്ങളില്‍ ഇരുന്ന് നമ്മള്‍ പ്രവാസികളെ പുച്ഛിക്കുന്നു അവര്‍ വരുന്നത് കൊണ്ടാണത്രേ മഹാമാരി പടരുന്നത്! അപ്പോഴും നമ്മള്‍ സൗകര്യപൂര്‍വം ചിലത് മറക്കും…. രോഗ വ്യാപനത്തിന്റെ തോത് കൂടിയതെങ്ങനെ എന്ന്?….

അന്യസംസ്ഥാന ക്ഷമിക്കണം അതിഥിതൊഴിലാളികളുടെ സമരങ്ങളും (അതു പക്ഷെ അവശ്യ സാധനങ്ങളായ ടി വി , കാരം ബോര്‍ഡ്, ചിക്കന്‍, മുട്ട, പാല്‍ എന്നിവയഥാസമയം ലഭിക്കാത്തത് കൊണ്ടാണ് എന്ന് വിചാരിക്കാം ), ചില സമ്മേളനങ്ങളും , VVIP മരണങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതെ കൂട്ടംകൂടിയതും , ബസ്സുകളിലും മറ്റും ഇടിച്ചുകുത്തി യാത്ര ചെയ്യുന്നതും, മദ്യം വാങ്ങാന്‍ കൂട്ടം കൂടി ക്യുവില്‍ നില്‍ക്കുന്നതും,ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും ഗവണ്‍മെന്റിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാതെ ലോക്ക്‌ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കറങ്ങി നടന്ന് രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയതും എല്ലാം നമുക്ക് മറക്കാം .

പ്രളയവും ഓഖിയും മറ്റു ദുരന്തങ്ങളും വന്നപ്പോള്‍ നിങ്ങളെ കരുതലോടെ ചേര്‍ത്തുപിടിച്ചവര്‍ ആണ് പ്രവാസികള്‍ ഇപ്പോള്‍ അവര്‍ ദുരിതത്തിലാണ് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നൊരപേക്ഷയുണ്ട് പ്രവാസികളും ഇന്ത്യന്‍ പൗരന്മാരാണ് നിങ്ങള്‍ക്കുള്ള അതേ അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കുമുണ്ട്.അവരെയും ചേര്‍ത്തുപിടിക്കൂ ഈ മഹാമാരിക്കെതിരെ ഒരുമിച്ചു നില്‍ക്കാം ഒരുമിച്ചു പൊരുതാം ,ഈ കാലവും കഴിഞ്ഞു പോകും……

സ്റ്റേ സേഫ് സ്റ്റേ ഹെല്‍ത്തി ….

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health5 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion5 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National1 month ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion4 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending