Connect with us

Auto

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Media Ink

Published

on

ഫോക്‌സ്‌വാഗണ്‍ ടി-റോക് വിപണിയിലെത്തുന്നത് കാത്തിരിക്കയാണ് ഓട്ടോ ആരാധകര്‍. ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഈ വര്‍ഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ടി-റോക്. കഴിഞ്ഞാഴ്ച ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സ് വിപണിയിലെത്തിയിരുന്നു. ടി-റോക്കിനെ ആവേശത്തോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മനോഹരമായ രൂപകല്‍പന, 7-സ്പീഡ് ഗിയര്‍ ബോക്‌സില്‍ 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 1.51 (ഇവോ) ടിഎസ്‌ഐ എന്‍ജിന്‍, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായകമായ ആക്റ്റീവ് സിലിണ്ടര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ കോക്പിറ്റ്, സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ യൂറോ എന്‍സിഎപി റേറ്റിങ് എന്നിവ ടി-റോക്കിന്റെ സവിശേഷതകളാണ്.

19.99 ലക്ഷം രൂപയാണ് എക്‌സ് -ഷോറും വില. ഏപ്രില്‍ മധ്യത്തോടെ ടി-റോക് ഷോറൂമുകളിലെത്തുമെന്നാണ് കമ്പനി പറയുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്റ്റര്‍ സ്റ്റെഫന്‍ നാപ്പാണ് അടുത്തിടെ മുംബൈയില്‍ അവതരിപ്പിച്ചത്.

Advertisement

Auto

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്…

ശങ്കര്‍ മീറ്റ്‌ന

Published

on

കിയ മോട്ടോഴ്‌സിന്റെ പുതിയ മോഡലായ സോണറ്റ് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയതിന്റെ ആവേശത്തിലാണ് ഓട്ടോ പ്രേമികള്‍. നാല് മീറ്ററില്‍ താഴെ നീളം വരുന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് കിയ സോണറ്റ്. സബ്‌കോംപാക്റ്റ് എസ് യുവി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ മൂന്നാമത്തെ മോഡലാണ് സോണറ്റ്. സെല്‍റ്റോസ് കോംപാക്റ്റ് എസ് യുവി, കാര്‍ണിവല്‍ എംപിവി എന്നിവയാണ് ആദ്യ രണ്ട് മോഡലുകള്‍.

ഇവയില്‍ കാര്‍ണിവല്‍ പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ സെല്‍റ്റോസ്, സോണറ്റ് എന്നിവ ഇന്ത്യയില്‍ നിര്‍മിക്കുകയാണ്. എച്ച്ടി ലൈന്‍, ജിടി ലൈന്‍ എന്നീ രണ്ട് വകഭേദങ്ങളിലായി മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ കിയ സോണറ്റ് ലഭിക്കും. ഏഴ് സിംഗിള്‍ ടോണ്‍ നിറങ്ങളിലും മൂന്ന് ഡുവല്‍ ടോണ്‍ നിറങ്ങളിലും കിയ സോണറ്റ് വിപണിയിലെത്തും.

കിയ മോട്ടോഴ്‌സിന്റെ പ്രത്യേകതയായ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഹെഡ്‌ലാംപുകളോട് ചേര്‍ന്ന് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്റ്റര്‍ ഫോഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, വെള്ളി നിറത്തിലുള്ള റൂഫ് റെയിലുകള്‍, 16 ഇഞ്ച് വ്യാസമുള്ള ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, ടെയ്ല്‍ ലൈറ്റുകള്‍ക്കിടയില്‍ റിഫ്‌ലക്റ്റര്‍ എന്നിവ കാറിന് പുറത്തെ സവിശേഷതകളാണ്.

മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘യുവോ’ കണക്റ്റിവിറ്റി, 4.2 ഇഞ്ച് എംഐഡി (മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ), ഏഴ് സ്പീക്കറുകള്‍, സബ് വൂഫര്‍ എന്നിവയോടുകൂടി ‘ബോസ്’ മ്യൂസിക് സിസ്റ്റം, എല്‍ഇഡി സൗണ്ട് മൂഡ് ലാംപുകള്‍, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്.

ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ റൂഫ് & പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, മുന്നില്‍ ചുവന്ന ബ്രേക്ക് കാലിപറുകള്‍, ചുവപ്പ് സാന്നിധ്യത്തോടെ ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, ചുവപ്പോടുകൂടി പിയാനോ ബ്ലാക്ക് നിറത്തിലുള്ള റിയര്‍ ഡിഫ്യൂസര്‍, സ്റ്റിയറിംഗ് വളയം, സീറ്റുകള്‍, ഡോര്‍ ആം റെസ്റ്റ് എന്നിവയില്‍ ചുവന്ന തുന്നലുകള്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ജിടി ലൈന്‍ വകഭേദത്തിന്റെ പ്രത്യേകതകളാണ്.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ഗ്രാന്‍സ്മിഷന്‍ ഓപ്ഷന്‍ 5 സ്പീഡ് മാന്വല്‍ മാത്രമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറിന്റെ ഓപ്ഷനുകള്‍.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ഓപ്ഷനുകള്‍ ഐഎംടി (ഇന്റലിജന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍), 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ്.

Continue Reading

Auto

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Media Ink

Published

on

ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ് യുവി എന്ന ആപ്തവാക്യത്തോടെ കിയാ സോണറ്റിനെ കിയ മോട്ടോഴ്‌സ് അനാവരണം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ഓട്ടോ നിര്‍മാതാക്കളിലൊന്നായ കിയ മോട്ടോഴ്സ് ഡിജിറ്റലായാണ് കിയ സോണറ്റ് അവതരിപ്പിച്ചത്. ആന്ധ്രാ പ്രദേശിലെ അനന്ത്പൂരിലുള്ള അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് കിയ സോണറ്റ് നിര്‍മിച്ചത്.

സ്മാര്‍ട്ട് അര്‍ബന്‍ കോംപാക്റ്റ് എസ്യുവിയെന്ന നിലയിലാണ് കിയ സോണറ്റിനെ പൊസിഷന്‍ ചെയ്തിരിക്കുന്നത്. സോണറ്റിലൂടെ കിയ കോംപാക്റ്റ് എസ്യുവി വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ കാറിന്റെ വില്‍പ്പന ആരംഭിക്കും. അതിന് ശേഷം ആഗോള വിപണികളിലേക്കും കയറ്റി അയക്കും. മികച്ച, ട്രെന്‍ഡി രൂപകല്‍പ്പനയാണ് കാറിന്റേത്.

നല്ല സ്‌പേഷ്യസ് ആയാണ് കാറിന്റെ അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ യാത്രികര്‍ക്കും ആവശ്യത്തിന് സ്‌പേസ് ലഭിക്കും. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വൈറസ് സംരക്ഷണം നല്‍കുന്ന സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, സബ് വൂഫറോടു കൂടിയ ബോസിന്റെ എഴ് സ്പീക്കര്‍ പ്രീമിയം ഓഡിയോ എന്നിവ സവിശേഷതകളാണ്.

ശബ്ദത്തിന്റെ മൂഡ് അനുസരിച്ച് മാറുന്ന എല്‍ഇഡിയും മാപ്പ് അപ്ഡേറ്റ്സും മള്‍ട്ടി-ഡ്രൈവ്-ട്രാക്ഷന്‍ മോഡുകളുമെല്ലാം കാറിനെ ആകര്‍ഷകമാക്കുന്നു.

Continue Reading

Auto

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

ശങ്കര്‍ മീറ്റ്‌ന

Published

on

പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മാരുതി സുസുകി എസ്-ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. അഞ്ച് നിറങ്ങളിലും ഏഴ് ട്രിമ്മുകളിലും എസ്-ക്രോസ് പെട്രോള്‍ ലഭിക്കും.

1.5 ലിറ്റര്‍ കെ15 ബി എന്‍ജിനാണ് മാരുതി സുസുകി എസ്-ക്രോസ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാരുതി സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമായ എസ് എച്ച് വി എസ് ലഭ്യമാണ്.

‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, തുകല്‍ അപോള്‍സ്റ്ററി, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാരുതി സുസുകി എസ്-ക്രോസ് പെട്രോള്‍.

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ മാരുതി സുസുകി എസ്-ക്രോസ് പെട്രോള്‍ ലഭിക്കും. നെക്‌സ ബ്ലൂ, കഫീന്‍ ബ്രൗണ്‍, ഗ്രാനൈറ്റ് ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ്, പ്രീമിയം സില്‍വര്‍ എന്നിവയാണ് അഞ്ച് കളര്‍ ഓപ്ഷനുകള്‍.

വേരിയന്റ് വില

സിഗ്മ എംടി 8.39 ലക്ഷം രൂപ

ഡെല്‍റ്റ എംടി 9.60 ലക്ഷം രൂപ

ഡെല്‍റ്റ എടി 10.83 ലക്ഷം രൂപ

സീറ്റ എംടി 9.95 ലക്ഷം രൂപ

സീറ്റ എടി 11.18 ലക്ഷം രൂപ

ആല്‍ഫ എംടി 11.15 ലക്ഷം രൂപ

ആല്‍ഫ എടി 12.39 ലക്ഷം രൂപ

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life1 week ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto1 day ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto3 days ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto4 days ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto7 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto1 week ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto1 week ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto1 week ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto1 week ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Trending