Connect with us

National

‘2070ല്‍ ഇംഗ്ലീഷിന് പകരമുപയോഗിക്കുന്ന ഭാഷ സംസ്‌കൃതമായിരിക്കും!’

50 വര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷിന് പകരക്കാരനായി സംസ്‌കൃതം മാറുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Media Ink

Published

on

വീണ്ടുമൊരു പ്രവചനവുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനും ബിജെപി എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 2070 ആകുമ്പോഴേക്കും ഇംഗ്ലീഷിന് പകരം ഉപയോഗിക്കുന്ന ഭാഷയായി സംസ്‌കൃതം മാറുമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. അതിന് കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇംഗ്ലീഷിനെ ആഗോളവല്‍ക്കരിച്ചതിനാലാണ് അതിന് ഇന്ന് കാണുന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ സംസ്‌കൃതം വ്യാപകമായി ഉപയോഗിക്കുന്ന ശീലം വന്നാല്‍ അതിന് ആഗോള മാനം ലഭിക്കുമെന്നതാണ് സ്വാമി ഉദ്ദേശിക്കുന്നത്.

ലാപ്‌ടോപ്പുകള്‍ വിദേശനിര്‍മിതമാണ്. നമ്മള്‍ സ്വന്തമായി അത് നിര്‍മിക്കാന്‍ തുടങ്ങുമ്പോള്‍ സ്ഥിതി മാറും. സംസ്‌കൃതം ഇംഗ്ലീഷിനെ 50 വര്‍ഷത്തിനുള്ളില്‍ മാറ്റും-സ്വാമി പറഞ്ഞു. സ്വാമിയുടെ ട്വീറ്റ് അല്‍പ്പം അതിശയോക്തിപരമാണെങ്കിലും സംസ്‌കൃതത്തിന്റെ പ്രചരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. അത് ഭാഷയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മോദിയുടെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെ അടുത്തിടെ സ്വാമി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അനുഗുണമായല്ല നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെന്നാണ് സ്വാമിയുടെ നിലപാട്.

Advertisement

National

ക്യാപ്റ്റന്‍ ദീപക് സാഠെ; മിഗ്-21 പറത്തിയ എയര്‍ഫോഴ്‌സ് ഓഫീസര്‍

ക്യാപ്റ്റന്‍ ദീപക് സാഠെയുടെ മികവാണ് കരിപ്പൂരില്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചതെന്ന് വിലയിരുത്തപ്പെടുന്നു. അറിയാം അദ്ദേഹത്തെ കുറിച്ച്

Media Ink

Published

on

Image credit: Shiv Aroor/Twitter

കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡിംഗിന് ശ്രമിക്കവെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത് കോവിഡ് ആഘാതത്തിനിടയില്‍ മലയാളികളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി.

വിമാനത്തിലെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്. 190 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ വന്‍ അപകടം ഒഴിവായത്ത് പൈലറ്റ് ദീപക് വസന്ത് സാഠെയുടെ അനുഭവപരിചയത്തിന്റെ ബലത്തിലാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മികവുറ്റ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ഡി വി സാഠെ. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനമികവ് തന്നെയാണ് ഈ ദുരന്തത്തിന്റെ ആഴം കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. എയര്‍ ഫോഴ്‌സിലെ ഫ്‌ളൈറ്റ് ടെസ്റ്റിംഗ് വിംഗിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഓഫീസറായിരുന്ന അദ്ദേഹത്തിന് മിഗ്-21 യുദ്ധ വിമാനം പറത്തിയതടക്കമുള്ള വലിയ അനുഭവസമ്പത്തുണ്ട്. 1981 മുതല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 22 വര്‍ഷത്തെ സേവന പരിചയമുണ്ട്. എയര്‍ ഫോഴ്‌സ് അക്കാഡമിയിലുണ്ടായിരുന്ന സമയത്ത് സ്വോര്‍ഡ് ഓഫ് ഓണര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

സ്‌ക്വാഡ്രണ്‍ ലീഡറെന്ന നിലയിലാണ് എയര്‍ ഫോഴ്‌സില്‍ നിന്ന് പിരിഞ്ഞത്. സേനയില്‍ നിന്ന് പുറത്തുവന്ന ശേഷം എയര്‍ ഇന്ത്യയിലും തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാഡമിയിലെ ടോപ്പറെന്നാണ് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ (റിട്ട.) ട്വിറ്ററില്‍ കുറിച്ചത്.

എയര്‍ഫോഴ്‌സ് അക്കാഡമിയിലെ ഇന്‍സ്ട്രക്റ്റര്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍ സാഠേ. എയര്‍ബസ് 310, ബോയിംഗ് 737 വിമാനങ്ങളെല്ലാം പറത്തുന്നതില്‍ വലിയ വൈദഗ്ധ്യം നേടിയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.

Continue Reading

Business

ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ആശീര്‍വാദ് ആട്ട

പ്ലാസ്റ്റിക് എന്ന് ആരോപിക്കപ്പെടുന്ന പദാര്‍ത്ഥം വാസ്തവത്തില്‍ ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ പ്രോട്ടീന്‍ ആണെന്ന് കമ്പനി

Media Ink

Published

on

ആശീര്‍വാദ് ആട്ടയില്‍ പ്ലാസ്റ്റിക് / റബ്ബര്‍ കലര്‍ന്നിട്ടുണ്ട് എന്ന് ആരോപിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കുകയോ, സംപ്രേഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു.

ആശീര്‍വാദ് ആട്ടയില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുണ്ട് എന്ന് ആരോപിക്കുന്ന വീഡിയോകള്‍ വ്യാപകമാവുന്നുണ്ട്. ആശീര്‍വാദ് ആട്ട കുഴച്ചുണ്ടാക്കുന്ന മാവ് പല തവണ കഴുകിയാല്‍ ലഭിക്കുന്ന പശ പോലുള്ള പദാര്‍ഥം പ്ലാസ്റ്റിക് ആണ് എന്ന് ഈ വീഡിയോകളില്‍ അവകാശപ്പെടുന്നു. പ്ലാസ്റ്റിക് എന്ന് ആരോപിക്കപ്പെടുന്ന ഈ പദാര്‍ത്ഥം വാസ്തവത്തില്‍ ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ എന്ന പ്രോട്ടീന്‍ ആണ്-കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്റ്റ് 2006 നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ തന്നെ ആട്ടയില്‍ കുറഞ്ഞത് 6% എങ്കിലും ഗ്ലൂട്ടെന്‍ എന്നറിയപ്പെടുന്ന ഗോതമ്പ് പ്രോട്ടീന്‍ അടങ്ങിയിരിക്കണം എന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Continue Reading

Life

പ്രധാനമന്ത്രിയുടെ ഇടപെടല്‍; വിമാനത്താവളത്തില്‍ ചായ വില 150ല്‍ നിന്ന് 15 രൂപയിലേക്ക്

കൊള്ളലാഭത്തിന് അറുതി. വിമാനത്താവളങ്ങളില്‍ ചായവില 15 രൂപയായും കാപ്പിവില 20 രൂപയായും കുറയും

Media Ink

Published

on

തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് ഫലമുണ്ടായി. വിമാനത്താവളങ്ങളില്‍ ചായയ്ക്കും കാപ്പിക്കും ഈടാക്കിയിരുന്ന കൊള്ളവില ഇതോടെ കുറയുകയാണ്.

100 രൂപയ്ക്ക് മുകളിലായിരുന്നു വിമാനത്താവളങ്ങളില്‍ ചായ വില. ഇത് 15 രൂപയായി കുറയും. കാപ്പിയുടെ വില 20 രൂപയായി കുറയും. ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്ക് കിട്ടും. ഇത് വലിയ ആശ്വാസമാണ് സാധാരണക്കാരായ യാത്രികര്‍ക്ക് നല്‍കുന്നത്.

വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് പൈസയുമൊപ്പിച്ച് യാത്രചെയ്യുന്ന സാധാരണക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ കൊള്ളവില കാരണം ചായ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

2019ല്‍ ഡെല്‍ഹി യാത്രയ്ക്കിടെ ഒരു ബ്ലാക് ടീക്ക് 150 രൂപ കൊടുക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ചാണ് തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചൂടുവെള്ളത്തില്‍ ടീ ബാഗ് ഇട്ടുതരുന്നതിന് 150 രൂപ വാങ്ങുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത സംഭവമായിട്ടാണ് സകലരും കരുതുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ കത്തയച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മറുപടി ലഭിക്കുകയുണ്ടായെന്ന് ഷാജി വ്യക്തമാക്കി. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം പോയത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto19 hours ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto21 hours ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto5 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto7 days ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto2 weeks ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto2 weeks ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Trending