Politics
ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍
ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്കുമ്പോള് ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കളക്റ്റര്‍ എസ് സുഹാസ്.
ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയ സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്പില് കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി കളക്റ്റര്‍ വ്യക്തമാക്കി.
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്പില് അവമതിപ്പുണ്ടാക്കാന്‍ കാരണമാകും-അദ്ദേഹം പറഞ്ഞു.
Opinion
കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?
കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

റിയലന്‍സ് ജിയോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ലോകത്തിലെ മൂന്നാമത്തേതും. നമുക്ക് ജിയോയുടെ വിപണിയിലെ നുഴഞ്ഞുകയറ്റം ഒന്ന് പരിശോധിക്കാം.
റിയലന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് രൂപീകരിക്കപ്പെടുന്നത് 2007 ലാണ്. 2010 ല്‍ റിയലന്‍സ് ജിയോ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 95% ഷെയറുകള്‍ കരസ്ഥമാക്കി. 2016 ലാണ് അംബാനി ജിയോ 4ജി നെറ്റ്വര്‍ക്ക് പ്രഖ്യാപിക്കുന്നത്.
ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വരവ് ഒരു സംഭവമായിരുന്നു. സൗജന്യ സിമ്മും 4ജി ഡാറ്റയുമാണ് ജിയോ വാഗ്ദാനം നല്‍കിയത്. ഇഴഞ്ഞു നീങ്ങുന്ന വേഗതയിലും കൈപൊള്ളുന്ന വിലയിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്ന ജനത്തിന് അതിശയകരമായ അനുഭവം നല്കാന് ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍നെറ്റും കോളും ഒരു ആര്ഭാടമായിരുന്ന സമയത്ത് അഞ്ചു പൈസ ചിലവില്ലാതെ ഇതൊക്കെ ലഭിക്കുക അവിശ്വസനീയമായിരുന്നു. ജനങ്ങള്‍ ഇടിച്ചുകയറി. അന്നുവരെ ഇന്റര്‍നെറ്റിന്റെ ചെലവ് താങ്ങുവാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി വലിയൊരു അനുഗ്രഹമായി ജിയോ മാറി.
ജിയോയുടെ ലക്ഷ്യം 100 ദിവസത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കള്‍ എന്നതായിരുന്നു. 2016 ഡിസംബര്‍ വരെ ഉണ്ടായിരുന്ന ഓഫര്‍ ജിയോഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ എന്ന പേരില്‍ മാര്‍ച്ച് 2017 വരെ നീട്ടി. ഫെബ്രുവരിയില്‍ ജിയോ ലക്ഷ്യം കണ്ടു. ജൂണ്‍ ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം 20 കോടിയായി ഉയര്‍ന്നു. അതിപ്പോള്‍ 40 കോടിയിലെത്തി നില്ക്കുന്നു.
വേഗതയില്ലാത്ത ഇന്റര്‍നെറ്റും പണം കൊടുത്തുള്ള വിളികളും ശീലിച്ചിരുന്ന ജനതയെ ജിയോ സൗജന്യം ശീലിക്കുവാന്‍ പഠിപ്പിച്ചു. 4ജിയുടെ വേഗതയും സൗജന്യ വിളികളും ഉപഭോക്താക്കളെ ജിയോയുടെ ആരാധകരാക്കി. ഇനി സൗജന്യം അവസാനിപ്പിച്ചാല്‍ പോലും ഈ ലഹരിയില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്കാവില്ല. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അവര്‍ ഇപ്പോള്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നു. യുട്യൂബ് കാണുന്നു. ഗെയിം കളിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇനിയെങ്ങിനെ ഇതൊന്നുമില്ലാതെ മുന്നോട്ടു പോകും. ജിയോ കൊരുത്ത ചൂണ്ടക്കൊളുത്തില്‍ ഉപഭോക്താക്കള്‍ കുരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ 2017 മുതല്‍ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. ഈ കാലയളവു കൊണ്ടുതന്നെ മാര്‍ക്കറ്റിലെ മുന്നിരക്കാരായിരുന്ന എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവരൊക്കെ സിംഹഭാഗം ഉപഭോക്താക്കളും നഷ്ട്ടപ്പെട്ടവരായി. അവര്‍ അതിവിദഗ്ദ്ധമായി ചൂഷണം ചെയ്തിരുന്ന വിപണിയുടെ ജനാധിപത്യവത്ക്കരണത്തിന് ജിയോയുടെ ഇന്റര്‍നെറ്റ് വിപ്ലവം കാരണമായി. ഇന്ത്യയുടെ അതിവിദൂര ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ പോലും ജിയോ ഇന്റര്‍നെറ്റുമായി എത്തിച്ചേര്‍ന്നു.
ഈ മഹാമാരിയുടെ സമയത്ത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. 2019 20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവര്‍ദ്ധനവ് ഏകദേശം 88 ശതമാനവും.
ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം നാം പഠിക്കേണ്ടതാണ്. ഒരാള്‍ക്കും നിരസിക്കുവാനാകാത്ത വാഗ്ദാനം നല്കി വിപണിയില്‍ നുഴഞ്ഞു കയറുക. എതിരാളികള്‍ കുത്തകയാക്കി വെച്ചുകൊണ്ടിരുന്ന വിപണി പിടിച്ചെടുക്കുക. സൗജന്യം എന്ന ചൂണ്ടയില്‍ ഉപഭോക്താവിനെ കുരുക്കുക. അതില്‍ നിന്നും പുറത്തുകടക്കുവാനാവാത്ത രീതിയില്‍ ഉപഭോഗം ശീലിപ്പിക്കുക. പിന്നീട് അതേ സേവനത്തിന് പണം ഈടാക്കുക. ഈ തന്ത്രത്തിലൂടെ ടെലികോം രംഗത്തെ കുത്തക കയ്യടക്കുക. വിപണി തൂത്തുവാരി എന്നുതന്നെ പറയാം.
മറ്റ് സേവനദാതാക്കള്‍ ചൂഷണം ചെയ്തിരുന്ന ഉപഭോക്താക്കളെ അതില്‍ നിന്നും മോചിപ്പിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിപ്ലവത്തിന് നിലമൊരുക്കി എന്ന് ജിയോയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ വിപണിയിലെ കുത്തകവത്ക്കരണം ഒരിക്കലും ആശാസ്യകരമല്ല. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. അത് ഉറപ്പുവരുത്തേണ്ട കടമ ജനങ്ങളുടെതാണ്. ഏകപക്ഷീയമായ അധികാരം ഒരു മേഖലയിലും നീണ്ട കാലയളവില്‍ ഗുണകരമാകില്ല.
റിയലന്‍സ് ജിയോ നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോകുന്ന കാര്‍ഷിക ബില്ലുമായി ചേര്‍ത്തു വായിച്ചാലോ?
ബില്ലില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price) വാഗ്ദാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി കരാറിലേര്‍പ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ചെറിയ ഇടനിലക്കാരൊക്കെ അപ്രത്യക്ഷമാകും. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവയ്ക്ക് സംഭവിച്ചതുപോലെ. ഇന്ന് കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബി എസ് എന്‍ എല്‍ പോലെയാകും. കുറച്ചു കഴിയുമ്പോള്‍ വിപണിയുടെ കുത്തക കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കും.
ചെറുകിടക്കാര്‍ നാമാവശേഷമാകുകയും കോര്‍പ്പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ വില അവര്‍ നിശ്ചയിക്കും. വിപണിയിലെ വില നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാതിരിക്കെ ഉത്പന്നങ്ങള്‍ എന്തുവിലക്ക് വില്‍ക്കണം എന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം കുത്തകകള്‍ക്കാകും. അവസാനം വിപണിയെ നിയന്ത്രിക്കുന്നത് ഒന്നോ രണ്ടോ കുത്തക കോര്‍പ്പറേറ്റുകള്‍ മാത്രമാകും.
മാര്‍ക്കറ്റില്‍ വിളകള്‍ക്ക് വില ഉയരുമ്പോള്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമോ? സാധ്യത തീരെയില്ല. കാരണം കരാറുകള്‍ ഫോര്‍വേഡ് കോണ്ട്രാക്റ്റുകള് ആയിരിക്കും. മാര്‍ക്കറ്റില്‍ വില കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്ക് ലഭിക്കുക കരാറില്‍ പറഞ്ഞ തുകയായിരിക്കും. കുറയുമ്പോള്‍ ഗുണമാവില്ലേ? എന്ന ചോദ്യം വാദഗതിക്ക് ഉയര്‍ത്താമെന്നു മാത്രം. വിപണിയില്‍ സവാളക്ക് വില കുത്തനെ ഉയരുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ? എന്ത് കൊണ്ടാണ് അനിയന്ത്രിതമായി വില ഉയരുന്നത്? ഇപ്പോള്‍ ജിയോ ടെലികോം മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന പോലെ കോര്‍പ്പറേറ്റുകള്‍ മാര്‍ക്കറ്റ് നിയന്ത്രിക്കും. എതിരാളികള്‍ നിശബ്ദരാക്കപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകും. എന്ത് ഏത് വിലക്ക് വിപണിയിലെത്തണം എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.
കര്‍ഷകരും ഉപഭോക്താക്കളും ഒരു കെണിയില്‍ അകപ്പെടുമോ?. മാര്‍ക്കറ്റിന്റെ കുത്തകാവകാശം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയാല്‍ നാളെ ഉപഭോക്താക്കള്‍ എന്ത് കഴിക്കണമെന്നും എന്ത് വില അതിന് ഈടാക്കണമെന്നും അവര്‍ നിശ്ചയിക്കുന്നത് വിപണിയെ എങ്ങിനെയാണ് നീണ്ട കാലയളവില്‍ ബാധിക്കുവാന്‍ പോകുന്നത്? കുത്തകാവകാശം വിപണിയില്‍ ആശാസ്യമാണോ? യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?
ജന്മി കുടിയാന് ബന്ധങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരുന്നു. ചോദിക്കേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യങ്ങള്‍ നിരവധിയാണ്. നാം ചിന്തിക്കുകയും തര്‍ക്കിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ബിസിനസും രാഷ്ട്രീയവും ഇടകലരുമ്പോള്‍ മങ്ങിപ്പോകുന്ന കാഴ്ചകള്‍ക്ക് അല്‍പ്പം തെളിച്ചം പകരേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. അത് മറക്കാതിരിക്കാം.
ELECTION SPECIAL
തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ടോഗിളിന്റെ ‘ടിപ്സ്’
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാര്‍ലമെന്റ്, നിയമസഭാ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ‘ടിപ്സ്’ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ജനകീയമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നിസ്സാരമായി നേരിടാനുള്ള വഴിയൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് സംരംഭക രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന നിരവധി ആപ്പുകള്‍ ടോഗ്ഗിള്‍ ടെക്നോളജീസ് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ പുത്തന്‍ ഉല്‍പ്പന്നമായ ടിപ്സ് എന്ന മൊബീല്‍ ആപ്പ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ജനകീയമാകുകയാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് കേവലം നിശ്ചിത തുകയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ സാധ്യതകളും ലഭ്യമാക്കുന്ന ഒന്നാണ് ടിപ്സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍. മൊബീല്‍ ആപ്ലിക്കേഷന്‍ പുറമെ വെബ്സൈറ്റ് മുഖാന്തിരമുള്ള സേവനവും ടിപ്സ് ഉറപ്പു നല്കുന്നു. എന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോജു മോഹന്‍ എന്ന സംരംഭകന്റെ ആശയമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് സംസ്ഥാനത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. ലോഞ്ച് ചെയ്ത ദിവസങ്ങള്‍ക്കകം മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്.

മോജു മോഹന്‍, ബിനില്‍ കെ ടി എന്നീ സുഹൃത്തുക്കളുടെ ശ്രമഫലമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം. 2012 ല്‍ നേടിയ ബിടെക്ക് ബിരുദവുമായി സംരംഭകരംഗത്തേക്ക് ഇറങ്ങുമ്പോള്‍ മോജു മോഹന്‍ എന്ന യുവാവിന്റെ മനസ്സില്‍ താന്‍ ലക്ഷ്യമിടുന്ന മേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വികാസം, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനരംഗത്തിന്റെ വളര്‍ച്ച എന്നിവയായിരുന്നു മോജുവിനെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു സംരംഭത്തിലേക്ക് എത്തിച്ചത്. വ്യത്യസ്തമായി ചിന്തിക്കാനും ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാനും മോജുവിനുണ്ടായിരുന്ന മികവ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എളുപ്പത്തിലാക്കി. അതിന്റെ ഒരു പ്രതിഫലനമായാണ് സര്‍ക്കാര്‍ തലം മുതല്‍ തെരെഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിയന്ത്രണം വരെയുള്ള മേഖലകളില്‍ ടോഗ്ഗിള്‍ ടെക്നോളജീസ് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.

സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ ബിടെക്ക് ബിരുദധാരിയും കോളേജിലെ അടുത്ത സുഹൃത്തുമായ ബിനില്‍ കെ ടി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി. അതോടെ പിന്നീടുള്ള യാത്രയുടെ വേഗതയും വര്‍ധിച്ചു. കേരളം സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ ടോഗ്ഗിള്‍ ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ച് വളരെ ചെറിയ നാളുകള്‍ക്കുള്ളില്‍ ആയിരത്തോളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു. വ്യത്യസ്തമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു എന്നതാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

”ഒന്ന് രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തുന്നത്. ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന കാരണം. ഇത് പ്രകാരം ജോലി ഉപേക്ഷിച്ച ഞാന്‍ എട്ട് മാസമെടുത്താണ് എന്റെ ആദ്യ പ്രോഡക്റ്റ് നിര്‍മിച്ചത്.അതിന്റെ ആദ്യ വില്പനയില് നിന്നും എനിക്ക് കിട്ടിയത് 13000 രൂപയാണ്. അതായത് 8 മാസം ശമ്പളമില്ലാതെ ജോലി ചെയ്തപ്പോള്‍ കിട്ടിയതാണ് ഈ തുക. പക്ഷെ ഈ ഉല്‍പ്പന്നം 170 ല്‍ പരം ഉപഭോക്താക്കള്‍ക്ക് വില്ക്കാന് എനിക്ക് സാധിച്ചു. അതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് സംരംഭകന് എന്ന നിലയിലേക്ക് ഞാന്‍ പാകപ്പെടുകയായിരുന്നു. ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന ടിപ്സ് എന്ന ഒബീല്‍ ആപ്ലിക്കേഷന്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ” മോജു മോഹന്‍ പറയുന്നു.

തുടക്കം ‘സര്‍ക്കാര്‍ ഓഫിസില്‍’ നിന്നും
ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മോജുവും ബിനിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആപ്പുകളുടെ നിര്‍മാണത്തിലായിരുന്നു. തീര്‍ത്തും ആയാസകരമായ ഒരു ജോലിയെ ആയാസരഹിതമാക്കത്തക്കരീതിയില് ആപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള മോജുവിന്റെ കഴിവ് ആദ്യം തെളിയിക്കപ്പെട്ടത് സര്‍ക്കാര്‍ ഓഫീസ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സേവന സഹായി ആപ്ലിക്കേഷനായിരുന്നു സര്‍ക്കാര്‍ ഓഫീസ്. 450 ല്‍ പരം വരുന്ന സര്‍ക്കാര്‍ സേവനങ്ങളെ ഒറ്റ ആപ്ലിക്കേഷന്‍ മുഖാന്തിരം സര്‍ക്കാര്‍ ഓഫീസുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. തുടക്കം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് ഈ മൊബീല്‍ ആപ്പിന് ലഭിച്ചത്. സര്‍ക്കാര്‍ സംബന്ധമായ അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ ആപ്പ് സഹായകമായി
പാഠപുസ്തകം
ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു മൊബീല്‍ ആപ്ലിക്കേഷനാണ് പാഠപുസ്തകം. പാഠപുസ്തക അച്ചടി- വിതരണ സംവിധാനത്തിലെ അപാകതകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പഠനത്തിനായി പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ വന്നപ്പോഴാണ് ടോഗ്ഗിള്‍ ടെക്നോളജീസ് പാഠപുസ്തകം എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വിപണിയിലെത്തിച്ചത്. പ്ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷനില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പിഡിഎഫ് രൂപത്തില്‍ ലഭ്യമാക്കിയിരുന്നു. ഒരു സ്മാര്‍ട്ട്ഫോണ്‍ കൈവശമുണ്ടെങ്കില്‍ എളുപ്പത്തില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ഈ ആപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം ഒരു ലക്ഷത്തിലേറെ ഡൗണ്‍ ലോഡുകള്‍ ആണുണ്ടായത്. മാറ്റമുള്ള പാഠപുസ്തകങ്ങളും ഇത്തരത്തില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറബിക്, കന്നഡ തുടങ്ങിയ ഭാഷാ പഠന പുസ്തകങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തക ദൗര്‍ബല്യം എന്ന പ്രശ്നത്തെ ടോഗിള്‍ ടെക്നോളജീസ് പരിഹരിച്ചത്. അതോടു കൂടി സാമൂഹിക രംഗത്തും സ്ഥാപനം ശ്രദ്ധേയമായി. പാഠപുസ്തകം ഇനി വിരല്‍ തുമ്പില്‍ എന്ന ടാഗോടെ മൊബീല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ സ്വീകരിച്ചത് പുതിയ പദ്ധതികള്‍ക്കായുള്ള ഊര്‍ജ്ജം പകര്‍ന്നു.
എല്‍എസ്ജിഎഡി ആപ്പ്
ഒന്നിന് പുറകെ ഒന്നായി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ, പ്രശ്ന പരിഹാരം എന്ന മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ആപ്പുകളുടെ നിര്‍മാണത്തില്‍ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമാണ് എല്‍എസ്ജിഎഡി ആപ്പ്.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് എല്‍എസ്ജിഎഡി ആപ്പ് നിര്‍മിച്ചത്. ഇത് പ്രകാരം കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്ത് സംബന്ധമായ പുതിയ തീരുമാനങ്ങള്‍, വാര്‍ത്തകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുന്നു. ജിഐഎസ് മാപ്പിംഗ് വച്ചാണ് ഈ മൊബീല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 100 ല്‍ പരം ഗ്രാമ പഞ്ചായത്തുകളില്‍ വിജയകരമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പ്രദേശത്തെ ബ്ലഡ് ബാങ്ക്, ലേബര്‍ ബാങ്ക്, തുടങ്ങി എല്ലാവിധ സംവിധാനങ്ങളെപ്പയും ഈ ആപ്പ് മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്നു. പഞ്ചായത്തിലെ ഓരോ വീടുകള്‍ക്കും ഓരോ യുണീക്ക് ഐഡി നമ്പര്‍ നല്‍കിയശേഷമാണ് വീടുകളെ ഈ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
എഡ്യുസ് ആപ്പ്
വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ചിരിക്കുന്നത് മറ്റൊരു ആപ്പ് ആണ് എഡ്യുസ് ആപ്പ് . കുട്ടികളുടെ പഠനം എളുപ്പമാക്കുക എന്നതിലുപരിയായി സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിന് പിന്തുണ നല്‍കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് മെസ്സേജ് പോകുന്ന രീതിയിലുള്ള ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്നും തികച്ചതും വ്യത്യസ്തമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് എഡ്യുസ് ആപ്പ് മുഖാന്തിരം നടക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ വരാതിരുന്നാല്‍ ക്ളാസ് ടീച്ചറുടെ ശബ്ദത്തില്‍ ടീച്ചറുടെ ഫോണില്‍ നിന്നും മാതാപിതാക്കളുടെ ഫോണിലേക്ക് ഓട്ടോമാറ്റിക്ക് കോളുകള്‍ പോകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തിക്കുന്നത്.
കൊറോണ സമയത്ത് വീടുകളില്‍ ഇരുന്നു തന്നെ ട്യൂഷന് സെന്ററുകള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ആപ്പും റീട്ടെയില്‍ വിപണിയെ പിന്തുണയ്ക്കുന്ന ഒരു ആപ്പും ടോഗ്ഗിള്‍ ടെക്നോളജീസ് വികസിപ്പിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായും ഓണ്‍ലൈന്‍ നുഴഞ്ഞു കയറ്റം തടയുന്നതിനുമായുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും പോലീസ് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് സ്ഥാപനം. ഇത് പ്രകാരം സോഷ്യല്‍ മീഡിയയിലെ പാകിസ്ഥാന് നുഴഞ്ഞു കയറ്റം, ഫേക്ക് അകൗണ്ടുകളുടെ കുത്തൊഴുക്ക്, അതുവഴി ചാരപ്രവര്ത്തനങ്ങളിലേക്ക് വഴിയൊരുക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ പ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഐടി ഉല്പന്നങ്ങള്ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോം
വ്യത്യസ്തമായി ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഭാഗമായി ടോഗ്ഗിള്‍ വികസിപ്പിച്ചെടുത്ത മറ്റൊരു ഉല്‍പ്പന്നമാണ് ഐടി ഉല്പന്നങ്ങള്ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. ലോകത്ത് തന്നെ ആദ്യമായാണ് ഐടി സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചെയ്തെടുക്കുന്നതിനുമായി ഇത്തരത്തില്‍ ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. മൊബീല്‍ ആപ്പ്, വെബ്സൈറ്റ്, സോഫ്റ്റ്വെയര് തുടങ്ങി ടെക്നൊളജിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. 5000 ല്‍ ഏറെ ഐടി അധിഷ്ഠിത സ്ഥാപനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനും സമാന്തരമായി ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ ഉപഭോക്താവിനും തന്റെ കൈവശമുള്ള ബജറ്റിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കാന്‍ ഈ സൗകര്യം സഹായിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ചുരുക്കിപ്പറഞ്ഞാല്‍ ബ്രാന്‍ഡ് നോക്കി, റിവ്യൂ നോക്കി ഐറ്റി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും.
എബിഎസ്
അഫിലിയേറ്റ് ബിസിനസ് സ്കീം എന്ന പേരില്‍ ഐടി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് വിപണി നേടിയെടുക്കാന്‍ സഹായിക്കുക കൂടി ചെയ്യുകയാണ് ടോഗ്ഗിള്‍ ടെക്നോളജീസ്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കസ്റ്റമൈസ്ഡ് ആപ്പുകള്‍ തയ്യാറാക്കും എന്നതും ഐടി സംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നതുമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മുഖമുദ്ര. തൃശൂര്‍ സി ഷെല്‍ ബിസിനസ് സെന്ററില്‍ ആണ് ടോഗ്ഗിള്‍ ടെക്നോളജീസിന്റെ വിശാലമായ വര്‍ക്കിംഗ് സ്പേസ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Contact:
8086989900
7025880011
7012384605
8075644799
Business
ഏകജാലകം; 4 വര്‍ഷത്തിനിടെ 3,604.70 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു
അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം

ഏകജാലക ബോര്‍ഡ് വഴി വ്യവസായങ്ങള്‍ക്ക് അനുമതി നല്കുന്ന പ്രക്രിയ സംസ്ഥാന സര്‍ക്കാര്‍ പുനര്‍സംവിധാനം ചെയ്തത് ഫലം കാണുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ നാലു വര്‍ഷത്തില്‍ 3,604.70 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഇവയിലൂടെ സൃഷ്ടിക്കപ്പെട്ടതാകട്ടെ 34,786 തൊഴിലവസരങ്ങളും. പദ്ധതിക്ക് അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1999ല്‍ പാസാക്കിയ ഈ നിയമം അനുസരിച്ച് അനുമതി ലഭിക്കുന്നതിന് 45 ദിവസത്തെ സമയമാണ് നിഷ്കര്‍ഷിച്ചിരുന്നത്.
നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരാണ് അതില്‍ ഭേദഗതി വരുത്തി കാലയളവ് 30 ദിവസമാക്കി കുറച്ചത്.
2016 ജൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകജാലക ബോര്‍ഡ് 12 തവണ യോഗം ചേര്‍ന്ന് വിവിധ അനുമതികളില്‍ തീരുമാനമെടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 3,604.70 കോടി രൂപയുടെ 29 പദ്ധതികള്‍ക്കാണ് ഈ കാലയളവില്‍ അനുമതി നല്‍കിയത്.
15 കോടിയലധികം നിക്ഷേപസാധ്യതയുള്ള വ്യവസായങ്ങള്‍ക്കാണ് ഏകജാലക സംവിധാനം വഴി ദ്രുതഗതിയില്‍ അനുമതി ലഭിക്കുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന്(കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്റ്റര്‍ എസ് ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.
പ്രസ്റ്റീജ് ഗ്രൂപ്പിന്റെ 750 കോടി രൂപയുടെ വാണിജ്യ പദ്ധതി ഇതില്‍ പ്രധാനമാണ്. 539 കോടി രൂപ മുതല്‍മുടക്കില്‍ ബിലീവേഴ്സ് ചര്‍ച്ച് നിര്‍മിക്കുന്ന 1500 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഇതില്‍ പെടും. ലേക് ഷോര്‍ ആശുപത്രിയുടെ 363.50 കോടി രൂപയുടെ വികസന പദ്ധതി, പിറ്റിഎല് എന്റര്‍പ്രൈസസിന്റെ 250 കോടി രൂപയുടെ വികസന പദ്ധതി, കിംസ്ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റിന്റെ 210 കോടി രൂപയുടെ വികസന പദ്ധതി തുടങ്ങിയവയും അനുമതി ലഭിച്ചവയില്‍ പെടുന്നു.
-
Business1 week ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business4 weeks ago
കോവിഡില്‍ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിന്സ്; കുതിപ്പു തുടരാന്‍ പുതിയ ഉല്‍പ്പന്നങ്ങളും
-
Business1 week ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Entertainment4 weeks ago
ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ
-
Kerala4 weeks ago
ഇതാ വന്നെത്തി. കാലാവസ്ഥ മാറ്റങ്ങളും, മുന്നറിയിപ്പുകളും ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യത്തെ ആപ്പ്
-
Home3 days ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment3 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്