Connect with us

Politics

ജ്യോതിരാദിത്യ സിന്ധി ബിജെപിയില്‍; ‘കോണ്‍ഗ്രസ് പഴയ പാര്‍ട്ടിയല്ല’

ബിജെപി കുടുംബത്തിലേക്ക് ക്ഷണിച്ചതിന് മോദിയോടും ഷായോടും നന്ദി പറഞ്ഞ് കോണ്‍ഗ്രസിന്റെ മുന്‍യുവതുര്‍ക്കി ജ്യോതിരാദിത്യ സിന്ധ്യ

Media Ink

Published

on

ബിജെപി കുടുംബത്തിലേക്ക് ക്ഷണിച്ചതിന് മോദിയോടും ഷായോടും നന്ദി പറഞ്ഞ് കോണ്‍ഗ്രസിന്റെ മുന്‍യുവതുര്‍ക്കി ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിന്റെ യുവതുര്‍ക്കികളില്‍ പ്രധാനിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ സംഘപ്രവേശം.

ബിജെപി കുടുംബത്തില്‍ ഒരു സ്ഥാനം നല്‍കിയതിന് ജെ പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നതായും കോണ്‍ഗ്രസിന്റെ മുന്‍ എംപി പറഞ്ഞു. അച്ഛന്‍ മരിച്ച ദിനവും കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട ദിനവും ജീവിതത്തിലെ വഴിതിരിച്ചുവിടുന്ന രണ്ട് തീരുമാനമങ്ങളായിരുന്നുവെന്ന് സിന്ധ്യ പറഞ്ഞു.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും അവിടെയിരുന്ന് പൊതുസേവനം സാധ്യമല്ലെന്നും സിന്ധ്യ പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യയുടെ 75ാം ജന്മദിനമായ ഇന്നലെയാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നുരാജിവെച്ചത്.

Advertisement

Business

സമ്പദ് വ്യവസ്ഥ ശരിയാകണോ; ഇതാ മന്‍മോഹന്റെ 3 നിര്‍ദേശങ്ങള്‍

മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറയുന്നു, ഈ മൂന്ന് കാര്യങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകും

Media Ink

Published

on

കോവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചത് തൊഴിലില്ലായ്മ കൂട്ടുകയും വിപണിയിലെ പണമൊഴുക്ക് കുറയ്ക്കുകയും ചെയ്തിരിക്കുന്നു. പാവപ്പെട്ടവരുടെയും സാധരണക്കാരുടെയും കയ്യിലേക്ക് പണമെത്താത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളെന്ന് ഓര്‍മപ്പെടുത്തുകയാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍ഹമോഹന്‍ സിംഗ്.

സാധാരണക്കാരെ സംരക്ഷിക്കുന്നതിന് നേരിട്ട് അവരിലേക്ക് പണമെത്തിക്കുന്ന പദ്ധതികള്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം പറയുന്നു. എങ്കിലേ അവരുടെ വാങ്ങല്‍ ശേഷി നിലനിര്‍ത്താനും വിപണി പതുക്കെ കരകയറാന്‍ വഴിവെക്കൂ.

ബിസിനസുകള്‍ക്ക് മൂലധനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വായ്പാ ഗ്യാരന്റി പദ്ധതികള്‍ വേണമെന്നും അദ്ദേഹം പറയുന്നു. ധനകാര്യ സേവനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്വയംഭരണാവകാശം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ഇന്ത്യ കൂപ്പ് കുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് സിംഗിന്റെ പ്രതികരണം. ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫറും മൂലധനവും എല്ലാം ലഭ്യമാക്കുന്നതിന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കടമെടുക്കുന്നതുകൊണ്ട് ഒരു പ്രശ്‌നമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ കട-ജിഡിപി അനുപാതം കൂടുമെന്ന് ഇപ്പോള്‍ ആശങ്കപ്പെടുന്നതില്‍ ഒരു കാര്യവുമില്ല. എങ്ങനെയെങ്കിലും ജനങ്ങളുടെ ജീവിതം രക്ഷിക്കുകയും സാമ്പത്തിക വളര്‍ച്ച് തിരിച്ചുപിടിക്കുകയും മാത്രമാണ് മുന്നിലുള്ള വഴി. അതിന് കടമെടുക്കുന്നതുകൊണ്ട് തെറ്റില്ലെന്നാണ് സിംഗ് ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ മഹാമാരിയുടെ കാലത്ത് ക്ഷേമ പദ്ധതികള്‍ക്കായി ഇന്ത്യ കൂടുതല്‍ പണം പ്രിന്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് നൊബേല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജി ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.

Continue Reading

Business

ആപ്പിള്‍ മാക്കും ഐപാഡുകളും ഇന്ത്യയില്‍ നിര്‍മിക്കും; അര ലക്ഷം തൊഴിലും

ചൈന റ്റു ഇന്ത്യ; ആപ്പിള്‍ മാക്കും ഐപാഡും ഇന്ത്യയില്‍ നിര്‍മിക്കും. 55,000 തദ്ദേശീയര്‍ക്ക് തൊഴിലും

Media Ink

Published

on

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ കരാറെടുത്ത് നിര്‍മിക്കുന്ന വന്‍കിട കമ്പനികള്‍ തങ്ങളുടെ നിര്‍മാണ പ്ലാന്റുകള്‍ ചൈനയില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു.

ടെക് ഭീമന്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രധാന കരാര്‍ കമ്പനി തങ്ങളുടെ ആറ് നിര്‍മാണ പ്ലാന്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം 55 ബില്യണ്‍ ഡോളര്‍ വരുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുകയാണ് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായി ആപ്പിള്‍ ഐപാഡുകളും മാക്കുമെല്ലാം ഇന്ത്യയില്‍ നിര്‍മിക്കും. അത് മാത്രമല്ല 55,000ത്തോളം പ്രാദേശിക തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കപ്പെടും. ചൈനയില്‍ നിന്നും വന്‍കിട ഉല്‍പ്പാദകരെ ആകര്‍ഷിക്കാന്‍ തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.

ഐഫോണ്‍ 11ഉം ഐഫോണ്‍ എക്‌സ്ആറും ഇതിനോടകം ഇന്ത്യയില്‍ നിര്‍മിക്കുന്ന പദ്ധതികളുമായി ആപ്പിള്‍ മുന്നോട്ടുപോകുന്നുണ്ട്. ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പുകളും ടാബ് ലെറ്റുകളും ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കം വലിയ മാറ്റങ്ങളുണ്ടാക്കും. മാത്രമല്ല ആപ്പിള്‍ ഐപാഡുകളും മാക്ക് ബുക്കുകളുമെല്ലാം ഇന്ത്യന്‍ വിപണിയില്‍ വില കുറച്ച് ലഭ്യമാകുകയും ചെയ്യും.

Continue Reading

Politics

ഇത് മോഷണമെന്ന് ചൈന; ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് ലഭിച്ചേക്കില്ല

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്.

Media Ink

Published

on

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ജനകീയ ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് യുഎസിലും നിരോധന ഭീഷണിയിലാണ്. നിരോധനം ഒഴിവാക്കാന്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് ടെക്‌നോളജി മോഷണമാണെന്നും ടിക് ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കാനുള്ള നടപടി തടയണമെന്നും ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള മാധ്യമം ചൈനയോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഒരു ചൈനീസ് ടെക്‌നോളജി കമ്പനിയെ അമേരിക്ക ഇത്തരത്തില്‍ കട്ടെടുത്തുകൊണ്ടുപോകുന്നത് തടയണമെന്നും അതിന് തക്ക മറുപടി നല്‍കണമെന്നുമാണ് പത്രം എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 15ന് മുമ്പ് ടിക്‌ടോക്കിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതാണ് ട്രംപിന്റെ ഉത്തരവ്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കയാണ്.

ടിക് ടോക്കിനെ രക്ഷപ്പെടുത്താനല്ല കൊല്ലാനാണ് ട്രംപിന്റെ ശ്രമമെന്നാണ് ബൈറ്റ്ഡാന്‍സ് സ്ഥാപകനും ശതകോടീശ്വര സംരംഭകനുമായ ഷാങ് യിമിങ് കരുതുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ്.

രാജ്യസുരക്ഷയെ ബാധിക്കുമെന്നും സ്വകാര്യതാനിയമങ്ങളെ ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ടിക് ടോക്കിനെതിരെ വാളോങ്ങിയിരിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto5 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto5 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto1 day ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto5 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending