Connect with us

Life

ഇത് രേഖ, രാജ്യത്തെ ആദ്യ ലൈസന്‍സ്ഡ് വനിത മത്സ്യബന്ധന തൊഴിലാളി

രാജ്യത്തെ ആദ്യ ലൈസന്‍സ്ഡ് വനിത മത്സ്യബന്ധന തൊഴിലാളിയായ രേഖയുടെ കടം വീട്ടാന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി

Media Ink

Published

on

രാജ്യത്തെ ആദ്യ ലൈസന്‍സ്ഡ് വനിത മത്സ്യബന്ധന തൊഴിലാളിയായ രേഖയുടെ കടം വീട്ടാന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ) നടത്തിയ ആദരണ ചടങ്ങ് ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് രാജ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് ലഭിച്ച ആദ്യത്തെ വനിതയായ രേഖ കാര്‍ത്തികേയന്‍ കരുതിയിരുന്നില്ല. രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകള്‍ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് നടത്തിയത്.

പനമ്പിള്ളി നഗറിലെ എം.പി.ഇ.ഡി.എ ആസ്ഥാനത്ത് നടന്ന ആദരണ ചടങ്ങിലാണ് ബാധ്യതകള്‍ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രേഖയുടെ 3 ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും. രേഖയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ട് കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിള്‍സ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എന്‍ജിനും വാങ്ങിക്കാന്‍ എടുത്ത വായ്പയായ 1.1 ലക്ഷം രൂപ എഎഫ്ഡിസി ഗ്രൂപ്പ് നല്‍കും. ഇതോടെ വനിത ദിനത്തോടനുബന്ധിച്ച ആദരണ ചടങ്ങ് കഴിഞ്ഞപ്പോഴേക്കും രേഖയുടെ കുടുംബം കടബാധ്യതകളില്‍ നിന്ന് ഒഴിവായി.

ഇതു കൂടാതെ എം.പി.ഇ.ഡി.എയുടെ ഭാഗത്തു നിന്നുള്ള സാമ്പത്തിക സഹായം കെ എസ് ശ്രീനിവാസ് രേഖയ്ക്ക് കൈമാറി. രേഖയ്ക്കും കാര്‍ത്തികേയനുമുള്ള ലൈഫ് ജാക്കറ്റുകളും ചടങ്ങില്‍ നല്‍കി. വായ്പത്തുകയും ചികിത്സാസഹായവും അതത് ബാങ്കുകള്‍ക്കും ആശുപത്രിക്കും നേരിട്ടായിരിക്കും കൈമാറുകയെന്ന് എംപിഇഡിഎ അറിയിച്ചു.

വനിത ദിനത്തില്‍ കേവലം ആദരിക്കലും മൊമെന്റോയും നല്‍കി പിരിയുന്നതിനു പകരം കഠിനാധ്വാനം ചെയ്യുന്ന ഈ സഹോദരിയുടെ ഭാവി ഭദ്രമാക്കി സമൂഹത്തിന് മാതൃക കാട്ടാനാണ് എം.പി.ഇ.ഡി.എ ശ്രമിച്ചതെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ഇക്കാര്യത്തില്‍ കയറ്റുമതി വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സേനയിലെ നേതൃപദവി, പൈലറ്റ്, തുടങ്ങി പുരുഷ മേധാവിത്തമുണ്ടായിരുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വരികയാണ്. സ്ത്രീ സമൂഹത്തിന് തന്നെ ഏറ്റവും പ്രചോദകമാകാന്‍ വേണ്ടിയാണ് രേഖയെ ആദരിക്കാനും അവരുമായി ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രേഖയുടെ ബാധ്യതകള്‍ പരിഹരിച്ചത് ഔദാര്യമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്ന് ടേസ്റ്റി നിബിള്‍സിന്റെ ഉടമ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. രേഖയെപ്പോലുള്ള മത്സ്യബന്ധന തൊഴിലാളികളില്ലെങ്കില്‍ കയറ്റുമതിക്കാരില്ല. ഇവരുടെ ബാധ്യതകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ എം.പി.ഇ.ഡി.എ കാട്ടിയ ശുഷ്‌കാന്തി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതികൂല അനുഭവങ്ങളില്‍ നിന്നാണ് താന്‍ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന് രേഖ പറഞ്ഞു. ആരുടെയും സ്വത്ത് മോഷ്ടിക്കാതെ അധ്വാനിച്ചാണ് ജീവിക്കുന്നത്. പുറംകടലില്‍ പോകുമ്പോള്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍ രേഖ എം.പി.ഇ.ഡി.എ ജീവനക്കാരുമായി പങ്ക് വച്ചു. തനിക്കെതിരെ പുരുഷ?ാരില്‍ നിന്നുണ്ടായ മോശം അനുഭവത്തെ നേരിട്ട രീതി പങ്കുവച്ചത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

കടലുമായി യാതൊരു ബന്ധവുമില്ലാത്ത തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ താന്‍ മത്സബന്ധന തൊഴില്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് രേഖ പറഞ്ഞു. ചേറ്റുവ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളി കെ വി കാര്‍ത്തികേയനുമായുള്ള പ്രേമവിവാഹത്തിനു ശേഷമാണ് ഉപജീവനമാര്‍ഗ്ഗമെന്നോണം കടലിലേക്കിറങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നതിനാല്‍ വീട്ടുകാരുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

നാലു പെണ്‍മക്കളുള്ള കുടുംബത്തിന്റെ കാര്യം സ്വയം നോക്കേണ്ടതിനാലാണ് ഈ ജോലിക്കിറങ്ങിയതെന്ന് രേഖ പറഞ്ഞു. 11 വര്‍ഷമായി കാര്‍ത്തികേയന്റെ കൂടെ രേഖ കടലില്‍ പോകാന്‍ തുടങ്ങിയിട്ട്. കടല്‍ച്ചൊരുക്കും പ്രതിസന്ധികളും തീര്‍ത്ത തിരമാലകളിലൂടെ മുന്നേറാന്‍ ഒട്ടും എളുപ്പമായിരുന്നില്ല. മാത്രമല്ല അടുത്ത കാലം വരെ രേഖയ്ക്ക് നീന്തലുമറിയില്ലായിരുന്നു.

പുലര്‍ച്ചെ 2 മണിക്ക് മുമ്പ് ഈ ദമ്പതികള്‍ കടലില്‍ പോകും. 50 നോട്ടിക്കല്‍ മൈല്‍ ദൂരം പോയതിനു ശേഷം പിറ്റേന്ന് തിരിച്ചെത്തുന്നതു വരെ നക്ഷത്രങ്ങള്‍ മാത്രമാണ് വഴികാട്ടികളെന്നും രേഖ പറഞ്ഞു.

Advertisement

Education

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

ആര്‍ഷ അഭിലാഷ്‌

Published

on

2020 എന്ന വര്‍ഷത്തിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്ന് ഒരു തരത്തിലും അറിയാതെയാണ് ഈ വര്‍ഷം തുടങ്ങിയത്. പതിയെപ്പതിയെ എല്ലാവരും ഒരേ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകാന്‍ തുടങ്ങിയത് മാര്‍ച്ചോടെ ആണ്. പക്ഷേ ഈ വര്‍ഷം, എല്ലാ നെഗറ്റീവ് അനുഭവങ്ങള്‍ക്കുമിടയിലും താത്വിക് എന്ന ഞങ്ങളുടെ ഒന്‍പതുവയസുകാരന്‍ ജീവിതത്തിലേക്ക് കയറുന്നത് മനോഹരങ്ങളായ ആംഗ്യങ്ങളും ചിഹ്നങ്ങളുമായാണ്-50 Days Of Sign Language.

മാര്‍ച്ച് പകുതിയിലെ ഒരു വ്യാഴാഴ്ചയാണ് അതുവരെ കേട്ടിരുന്ന ചൈനയിലേയും ഇറ്റലിയിലേയും കോവിഡ് വാര്‍ത്തകളിലേക്ക് അമേരിക്കയുടെ പേരുകൂടി ചേര്‍ത്ത് കേള്‍ക്കാന്‍ തുടങ്ങിയതും മകന്റെ സ്‌കൂളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ വെര്‍ച്വല്‍ ക്ളാസുകള്‍ ആണെന്നുള്ള അറിയിപ്പുകള്‍ വരുന്നതും. എല്ലാവരേയുംപോലെ ഞങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങിയത് ആ ആഴ്ച മുതലാണ്.

വെര്‍ച്ച്വല്‍ ക്ളാസുകളുടെ തുടക്കകാലം ആയിരുന്നത് കൊണ്ടുതന്നെ സ്‌കൂളുകാര്‍ക്കും വലിയ പിടിത്തമില്ല, രക്ഷിതാക്കള്‍ക്കും വലിയ പിടിത്തമില്ല എന്ന അവസ്ഥയില്‍ ആണ് രാവിലെ അരമണിക്കൂര്‍ സൂം മീറ്റുകള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള കാര്യങ്ങളുടെ ഒരു ടൈംടേബിള്‍ ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്.

പെട്ടെന്ന് വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടുപോയ കുഞ്ഞുങ്ങള്‍! അവരെ എങ്ങനെ ഉഷാറാക്കാം എന്നത് ഒരു ചിന്ത തന്നെയായിരുന്നു ഞങ്ങള്‍ക്ക്. മ്യൂസിക്കും, പിറ്റി (PT) യും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവനും ഉഷാര്‍ ആകട്ടെ എന്ന് കരുതിയാണ് ഓണ്‍ലൈന്‍ സ്‌കൂളിലെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ഒരു ദിവസത്തില്‍ രണ്ടു ലൈവ് സെഷന്‍സിലൂടെ പകരുക എന്നൊരു ഐഡിയയിലേക്ക് ഞങ്ങള്‍ എത്തിയത്. വലിയ കുഴപ്പമില്ലാതെ ആദ്യ ആഴ്ച കടന്നുപോയപോഴേക്കും സ്‌കൂള്‍ ‘സ്പ്രിങ്ങ് ബ്രേക്ക്’-നു വേണ്ടി അടച്ചു. ഫേസ്ബുക്കിലെ ലൈവ് ഞങ്ങളെ സംബന്ധിച്ച് ആളുകളോട് സംസാരിക്കാനുള്ള ഒരു മാര്‍ഗം ആയിരുന്നു. കുഞ്ഞുങ്ങളും ഞങ്ങളും വളരെയധികം ആസ്വദിക്കുന്ന 15 -20 മിനിറ്റുകളായി അത് അപ്പോഴേക്കും മാറി.

ലോക്ക്ഡൗണിന്റെ വിരസതയും ഭയവും ആശങ്കയും ഒക്കെ ഒഴിവാക്കാന്‍ ഉള്ള ഒരു നല്ല മാര്‍ഗമായിരുന്നു ഫേസ്ബുക്ക് ലൈവുകള്‍. ഇനിയുള്ള ഒരാഴ്ച എന്തുചെയ്യും എന്നാലോചിച്ചപ്പോള്‍ ആണ് ഓരോ ദിവസവും ഓരോ സൂത്രങ്ങള്‍ കാണിച്ചാലോ എന്ന ആശയം മകന്‍ മുന്നോട്ട് വെക്കുകയും അതിന്റെ ആദ്യ ദിവസം സ്‌കൂളിലെ ഒരു ഏകദിന വര്‍ക്ക്‌ഷോപ്പില്‍ നിന്നും പഠിച്ച ആംഗ്യഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ അവന്‍ പഠിപ്പിക്കാം എന്നൊരു തീരുമാനത്തില്‍ എത്തുകയും ചെയ്തത്.

സ്‌കൂളുകള്‍ അടയ്ക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് താത്വിക് സ്‌കൂളില്‍ നിന്നും വന്നയുടനെ ആവേശത്തോടെ പറഞ്ഞ വിശേഷം അന്ന് അവനൊരു സൈന്‍ ലാംഗ്വേജ് വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു എന്നും ‘ ഹായ്, ഹലോ, പേര്, എബിസിഡി’ ഒക്കെ ആംഗ്യഭാഷയില്‍ പറയാന്‍ പഠിച്ചു എന്നുമായിരുന്നു.

എല്ലാം വളരെയധികം ഉത്സാഹത്തോടെ ഞങ്ങളെ കാണിച്ചു തരുന്ന കൂട്ടത്തില്‍ ആശാന്‍ അടുത്ത വര്‍ഷം നാലാം ക്ളാസില്‍ ആകുമ്പോള്‍ ഓപ്ഷണല്‍ ആയി സൈന്‍ ലാംഗ്വേജ് എടുക്കാന്‍ പോകുകയാണ് എന്നൊരു തീരുമാനവും പറഞ്ഞിരുന്നു. ഒന്‍പതുവയസുകാരന്‍ സ്വയം അറിയാതെ ‘Inclusiveness’ പഠിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തോന്നിയത്. കുട്ടികള്‍ക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകാന്‍ സഹായിക്കുന്ന സ്‌കൂള്‍സിസ്റ്റത്തിനോട് ഉള്ള ബഹുമാനവും സ്‌നേഹവും ഒക്കെ സംസാരിച്ചാണ് അന്നത്തെ ഞങ്ങളുടെ ദിവസം അവസാനിച്ചതും. അത് ഇങ്ങനെ ലോക്ഡൗണ്‍ കാലത്തില്‍ അവനിലേക്ക് തിരികെ എത്തും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ ദിവസത്തെ ലൈവില്‍ ‘ഹായ് , ഹലോ, ഗുഡ് മോര്‍ണിംഗ്, പേരെന്താ’ എന്നൊക്കെയുള്ള അടിസ്ഥാന ചിഹ്നങ്ങള്‍ കാണിക്കുകയും ഇതൊക്കെ വീട്ടിലെ കുഞ്ഞുങ്ങളെ കാണിച്ചു അവരെക്കൊണ്ട് ചെയ്യിച്ചുള്ള വീഡിയോകള്‍ അയച്ചു തരണം എന്ന് പറയുകയും ചെയ്ത ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം പത്തോളം കുഞ്ഞുകൂട്ടുകാരുടെ വിഡിയോകള്‍ ആണ് എന്റെ ഇന്‍ബോക്‌സില്‍ എത്തിയത്. മുതിര്‍ന്നവരും നാളത്തെ ക്ളാസിനു കാത്തിരിക്കുന്നു എന്ന് സന്ദേശങ്ങള്‍ വന്നതോടെ ഇവിടുത്തെ ‘കുട്ടി സാറി’ന് ആവേശമായി. എന്നാല്‍ പിന്നെ ആ ആഴ്ച സൈന്‍ ലാംഗ്വേജ് തന്നെ ലൈവ് പോകാം എന്ന് തീരുമാനിക്കുകയും പിറ്റേന്ന് വീണ്ടും ചില അടിസ്ഥാന ഭാഷ പ്രയോഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഓരോ ദിവസവും ലൈവ് കാണുന്നവരുടെ എണ്ണവും കിട്ടുന്ന വീഡിയോ റെസ്‌പോണ്‍സിന്റെ എണ്ണവും കൂടിവന്നതോടെ ഞങ്ങള്‍ക്കും ആവേശമായി.

രണ്ടുമൂന്നു ദിവസത്തെ ക്ളാസിനു വേണ്ട ‘പഠിത്തം’ മാത്രമേ ആശാന്റെ കയ്യിലുണ്ടായിരുന്നുളളൂ എന്നതുകൊണ്ട് അതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ മകന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സൈന്‍ ലാംഗ്വേജ് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാതിരുന്നിട്ടും മകന്‍ അത് പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഉപയോഗപ്രദം ആക്കണമെന്നു എനിക്കും ഒരു ഐഡിയ തെളിഞ്ഞു വരികയായിരുന്നു.

പിന്നീടുള്ള 50 പ്രവൃത്തി ദിവസങ്ങള്‍ ഞങ്ങള്‍ മുടങ്ങാതെ സൈന്‍ ലാംഗ്വേജ് ക്ളാസുകള്‍ എടുത്തു എഫ്ബി ലൈവിലൂടെ. #കൊറോണസൈന്‍സ് #coronasigns എന്ന ടാഗ് കൊടുത്ത വീഡിയോകള്‍ അഞ്ഞൂറ് പേരോളം സ്ഥിരമായി കാണാന്‍ തുടങ്ങിയത് ഒരു ഒന്‍പത് വയസുകാരനെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരുന്നു. അനിയന്‍ നാലുവയസുകാരനെ സന്തോഷിപ്പിക്കാന്‍ അതില്‍ത്തന്നെ കുട്ടിപ്പാട്ടുകളും ഉള്‍പ്പെടുത്തി.

അങ്ങനെയങ്ങനെ ഇവിടെ വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്നത് വരെയുള്ള 50 സ്‌കൂള്‍ ദിനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് സൈന്‍ ലാംഗ്വേജ് ദിനങ്ങളായി മാറി. ഓരോ ദിവസവും അന്നത്തേക്ക് വേണ്ട ടോപ്പിക്കുകള്‍ – കളറുകള്‍, ആഴ്ചകള്‍, വീട്ടുപകരണങ്ങള്‍, പഴങ്ങള്‍ -അങ്ങനെ ഒരോന്നു തിരഞ്ഞെടുക്കാനും യൂട്യൂബില്‍ നിന്നും, ASL (അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് ) വെബ്‌സൈറ്റില്‍ നിന്നും ക്ളാസുകള്‍ തിരഞ്ഞെടുക്കാനും ഞങ്ങള്‍ അവനെ സഹായിച്ചു.

ആദ്യത്തെ സ്റ്റുഡന്റ് ആയി അമ്മയെ കിട്ടുന്നതില്‍ അവനും സന്തോഷമായി- അങ്ങനെ തിരികെ പഠിപ്പിക്കാന്‍ ഒരവസരം ആണല്ലോ അത്. എന്നും ഉച്ചക്ക് ഇവിടെ 12.00 മണിയാകുമ്പോള്‍, നാട്ടിലെ രാത്രി 10.30 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ലൈവ് ക്ളാസിനു റെഡി ആകും. സ്ഥിരമായി വരുന്ന ആന്റിമാരും മാമന്മാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവന്റെ പ്രായക്കാര്‍ കൂട്ടുകാരും ഒക്കെയായി സന്തോഷം നിറയ്ക്കുന്ന 15 -20 മിനിറ്റുകള്‍!

50 ദിവസങ്ങള്‍ കൊണ്ട് ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ ഒക്കെ ഒന്ന് പറഞ്ഞുപോകാന്‍ കഴിഞ്ഞു എങ്കിലും കൂടുതല്‍ ആഴത്തില്‍ പഠിക്കണം എന്ന് തീരുമാനിച്ചാണ് – മറ്റുള്ളവര്‍ക്ക് ഉറപ്പ് കൊടുത്താണ് – താത്വിക് ലൈവുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ ASL ന്റെ ബേസിക് സെര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ഓണ്‍ലൈന്‍ ആയി ചെയ്യുകയാണ് അവന്‍. ഒരു ASL സെര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടി ആകണം എന്നാണ് ഈ ഒമ്പതുവയസുകാരന്റെ ഇപ്പോഴത്തെ ആഗ്രഹം.

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Continue Reading

Business

24.5 ലക്ഷത്തിന് 3BHK വീട്, കേരളം ഏറ്റെടുത്ത കോവിഡ് പാക്കേജ്

ടെന്‍ഷന്‍ഫ്രീയായി 24.5 ലക്ഷത്തിന് 3BHK വീട് പണിയാം. വൈദ്യുതികണക്ഷനും സബ്‌സിഡിയും ഉള്‍പ്പടെ സകലതും ഇവര്‍ ചെയ്യും. പണി തുടങ്ങിക്കഴിഞ്ഞു

Media Ink

Published

on

കോവിഡ് പാക്കേജായി ലോറ വെന്‍ച്വേഴ്സ് അവതരിപ്പിച്ച 24.5 ലക്ഷത്തിന് 3BHK വീട് എന്ന പദ്ധതി കേരളം ഏറ്റെടുത്ത് കഴിഞ്ഞു. മൂന്ന് ബെഡ്റൂമുകള്‍, ഹാള്‍, ഡൈനിംഗ് ഹാള്‍, മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ അടുക്കള, പോര്‍ച്ച്, സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ 1400 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ നിര്‍മാണം പാലക്കാട്, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംരംഭമായി വളരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആ ഉത്തരവാദിത്വം കൃത്യമായ സമയത്ത് തന്നെ ഏറ്റെടുത്ത് നടപ്പിലാക്കി സംരംഭകത്വ രംഗത്ത് മാതൃകയാവുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സും മാനേജിംഗ് ഡയറക്റ്ററായ ദേവദത്തനും. കോവിഡ് വൈറസ് വ്യാപനം മൂലം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് തങ്ങളുടെ പ്രവര്‍ത്തന മേഖലയിലൂടെ സമൂഹത്തിനു താങ്ങാവുകയാണ് ലോറ വെന്‍ച്വേഴ്സ്.

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ബഡ്ജറ്റ് ഹോം എന്ന ആശയത്തിലേക്ക് ദേവദത്തന്‍ എത്തി ചേരുന്നത്. സ്വന്തമായൊരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് നിറം മങ്ങുന്ന ഈ കോവിഡ് കാലത്ത് നിറഞ്ഞ ആത്മവിശ്വാസത്തോടെ ഒരു വീട് സ്വന്തമാക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ മലയാളികളെ പ്രാപ്തനാക്കുകയാണ് ലോറ വെന്‍ച്വേഴ്സിന്റെ കോവിഡ് പാക്കേജിലൂടെ ദേവദത്തന്‍.

24.5 ലക്ഷത്തിന് 3BHK ആര്‍ക്കും കേരളത്തില്‍ എവിടെയും ഒരു വീട് സ്വന്തമാക്കാം എന്നതാണ് ലോറ വെന്‍ച്വേഴ്സിന്റെ കോവിഡ് പാക്കേജിന്റെ പ്രത്യേകത. ഗൃഹനിര്‍മാണ മേഖലയില്‍ നീണ്ട 10 വര്‍ഷത്തെ പാരമ്പര്യമുള്ള ലോറ വെന്‍ച്വഴ്സിനു ചെറുതും വലുതുമായ 80ല്‍ പരം പദ്ധതികള്‍ ഇതൊനൊടകം പൂര്‍ത്തിയാക്കിയ ചരിത്രമുണ്ട്.

ആ ചരിത്രത്തിന്റെ തുടര്‍ക്കഥയെന്നവണ്ണമാണ് 24.5 ലക്ഷത്തിന് 3BHK വീട്, 13 ലക്ഷത്തിന് 2BHK വീട് എന്നീ പദ്ധതികള്‍ ലോറ വെന്‍ച്വേഴ്സ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നു തുടക്കം കുറിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലഭിക്കുന്നത്. (കൂടുതല്‍ വിവരങ്ങള്‍ക്ക് 9804655555)

പാലക്കാട്, കോട്ടയം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ പദ്ധതി പ്രകാരം വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പി ദേവദത്തന്റെ നേതൃത്വത്തിലാണ് ലോറ വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനം മൂലം സമ്പദ്വ്യവസ്ഥ ആകെ തകര്‍ന്നപ്പോഴാണ് സ്വന്തമായൊരു കിടപ്പാടം ആഗ്രഹിക്കുന്നവര്‍ ഇനി എന്ത് ചെയ്യും എന്ന ചിന്ത ജനിക്കുന്നത്. പിന്നീട് അതേപ്പറ്റി കൂടുതല്‍ ആലോചിച്ചപ്പോള്‍ ഞങ്ങളുടെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായി കുറഞ്ഞ ചെലവില്‍ വീടുവയ്ക്കുവാന്‍ ആവശ്യക്കാരെ സഹായിക്കാം എന്ന തോന്നലുണ്ടായി. കെട്ടിട നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാതെ കെട്ടിട നിര്‍മാതാവ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ജിന്‍ പരമാവധി കുറച്ചുകൊണ്ട് ആ തുക വീട്ടുടമസ്ഥന് നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍ പറയുന്നു

ആഗസ്റ്റ് 15 നു തുടക്കം കുറിച്ച പദ്ധതി നവംബറില്‍ അവസാനിക്കും. ഈ നാലുമാസത്തിനുള്ളില്‍ ഈ പദ്ധതിക്ക് കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 വീടുകള്‍ നിര്‍മിച്ചു കൊടുക്കുക എന്നതാണ് ലോറ വെന്‍ച്വേഴ്സ് ലക്ഷ്യമിടുന്നത്. കരാര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പൂര്‍ണമായ ഉത്തരവാദിത്തത്തോടെ നിര്‍മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കി നല്‍കുന്നതിനുള്ള ചുമതല ലോറ വെന്‍ച്വേഴ്സ് ഏറ്റെടുക്കുന്നു. ഒന്‍പത് മാസമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി എടുക്കുന്ന സമയം.

നാല് സെന്റ് ഭൂമിയുണ്ടോ? ടെന്‍ഷന്‍ ഫ്രീ ആയി വീട് പണിയാം

കേരളത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തുണ്ടെങ്കില്‍ സ്വന്തമായി നാല് സെന്റ് ഭൂമിയുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതി പ്രകാരം 24.5 ലക്ഷം രൂപ ചെലവില്‍ 3BHK വീടോ 13 ലക്ഷം രൂപ ചെലവില്‍ 2BHK വീടോ നിര്‍മിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം വീട് നിര്‍മിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അതിന്റെ പൂര്‍ണമായ ചുമതല ലോറ വെന്‍ച്വേഴ്സ് ഏറ്റെടുക്കുന്നു. വീട് നിര്‍മിക്കാം എന്ന തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ ആദ്യപടി ക്ലയന്റുമായുള്ള തുറന്ന സംഭാഷണമാണ്. 1400 ചതുരശ്ര അടി വിസ്തീര്ണമുള്ള നിരവധി വീടുകളുടെ പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ ഘടന, ഉടമസ്ഥരുടെ ഇഷ്ടങ്ങള്‍, അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി പ്ലാനുകള്‍ പുതുക്കുകയോ വേറെ വരയ്ക്കുകയോ ചെയ്യും. പ്രഗത്ഭരായ ആര്‍ക്കിറ്റെക്ക്റ്റുകള്‍ നേതൃത്വം നല്‍കുന്ന ടീമാണ് പ്ലാന്‍ വരയ്ക്കുക.

വീടിന്റെ എലവേഷന്‍ ഏത് രീതിയില്‍ വേണം എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം വീട്ടുടമസ്ഥനായിരിക്കും. ഇതനുസരിച്ചാണ് വീട് ട്രഡീഷണല്‍ ആവണോ, കണ്ടംപററി ആവണോ എന്നെല്ലാം തീരുമാനിക്കുന്നത്. ഇത്തരത്തില്‍ വീടിന്റെ രൂപം, സൗകര്യങ്ങള്‍ എന്നിവ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാല്‍ പ്രസ്തുത പ്ലാനിനെ ആസ്പദമാക്കി വീടിന്റെ ത്രീഡി തയ്യാറാക്കും. ഇതില്‍ വീടിന്റെ പെയിന്റിന്റെ നിറം വരെ തീരുമാനിക്കുന്നതിനുള്ള അവസരം വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്നു.

വീട് വയ്ക്കാന്‍ തീരുമാനിച്ചാല്‍ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട എല്ലാവിധ സര്‍ക്കാര്‍ ലൈസന്‍സുകളുടെയും ചുമതല ലോറ വെന്‍ച്വേഴ്സിനാണ്. സ്ഥാപനത്തിന്റെ ഉത്തരവാദിത്വമുള്ള ജീവനക്കാര്‍ സ്ഥലഉടമയില്‍ നിന്നും ഡോക്യൂമെന്റുകള്‍ ശേഖരിക്കുകയും കെട്ടിടനിര്‍മാണത്തിനുള്ള ലൈസന്‍സ്, വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ എന്നിവ തയ്യാറാക്കി നല്‍കുകയും ചെയ്യുന്നു. ഈ സേവനങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും സൗജ്യമായാണ് ലോറ വെന്‍ച്വേഴ്സ് ചെയ്യുന്നത്.

സബ്സിഡി കഴിച്ച് 22 ലക്ഷം രൂപ ചെലവില്‍ 3BHK വീടും 10.5 ലക്ഷം രൂപ ചെലവില്‍ 2BHK വീടും നിര്‍മിക്കാന്‍ സാധിക്കും

സര്‍ക്കാരിലേക്ക് അടക്കേണ്ടതായി വരുന്ന തുക മാത്രമാണ് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ അംഗീകാരം കിട്ടിയാല്‍ ഉടന്‍ തന്നെ വീടിന്റെ നിര്‍മാണം ആരംഭിക്കും. നിര്‍മാണം തുടങ്ങുമ്പോള്‍ വീടിന്റെ ആകെ നിര്‍മാണച്ചെലവിന്റെ 15 ശതമാനമാണ് നല്‍കേണ്ടത്. ബാക്കിതുക ഓരോ ഘട്ടം പൂര്‍ത്തിയാക്കുന്നതിനനുസൃതമായി മാത്രം നല്‍കിയാല്‍ മതി.

ബാങ്ക് ലോണും സബ്സിഡിയും നല്‍കും

വീട് പണിയുന്നതിനായി ലോണ്‍ അനിവാര്യമായി വരുന്ന ഉപഭോക്താക്കള്‍ക്ക് ലോണ്‍ ലഭിക്കുന്നതിനായുള്ള എല്ലാവിധ സേവനങ്ങളും ലോറ വെന്‍ച്വേഴ്സ് തന്നെ ചെയ്തു കൊടുക്കും. ഗാര്‍ഹിക ലോണുമായി ബന്ധപ്പെട്ട് 10 മുന്‍നിര ബാങ്കുകളുമായി സ്ഥാപനത്തിന് ടൈ അപ്പുണ്ട്. അതിനാല്‍ തന്നെ വീട്ടുടമസ്ഥരുടെ ആവശ്യപ്രകാരം ഏത് ബാങ്കിന്റെ ലോണും നിശ്ചിത സമയത്തിനുള്ളില്‍ തയ്യാറാക്കി നല്‍കാന്‍ ലോറ വെന്‍ച്വേഴ്സിന് കഴിയും. ഇനി ഉപഭോക്താക്കള്‍ എന്‍ആര്‍ഐകള്‍ ആണെങ്കില്‍ ഫോണ്‍ വഴിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ലോണുകളും മറ്റും തയ്യറാക്കുന്നത്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇത്തരത്തില്‍ നടത്തുന്നു.

നിലവില്‍ പ്രവാസികളായി തുടരുന്ന വ്യക്തികള്‍ക്കും നാട്ടിലേക്ക് എത്തുന്നതിനു മുന്നോടിയായി ഇവിടെ ഒരു വീട് പണിയണം എന്ന ആഗ്രഹം ഉണ്ടായേക്കാം. എന്നാല്‍ വിശ്വസ്തരായ കോണ്‍ട്രാക്റ്റര്‍മാരെ കണ്ടെത്താനാവാത്തത് ഈ രംഗത്ത് ഒരു പ്രശ്‌നമാണ്. ഇത് മനസിലാക്കി ഗൃഹനിര്‍മ്മാണ രംഗത്ത് നൂറു ശതമാനം സുതാര്യത ഉറപ്പാക്കി ഗുണനിലവാരത്തിലധിഷ്ഠിതമായ സേവനം ഉറപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിപ്പോള്‍ ലോണിന്റെ കാര്യമായാലും ഡിസൈനിംഗ് സംബന്ധമായ കാര്യങ്ങളായാലും പൂര്‍ണമായ ഉത്തരവാദിത്വത്തോടെ ഞങ്ങള്‍ ചെയ്ത് കൊടുക്കുന്നു-ദേവദത്തന്‍ പറയുന്നു.

ചുരുങ്ങിയ ചെലവില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നവരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിക്കുന്ന രണ്ടര ലക്ഷം രൂപയുടെ സബ്സിഡി. ഇന്ത്യയിലെവിടെയും സ്വന്തമായി വീടില്ലാത്ത, സ്വന്തം പേരില്‍ കരമടയ്ക്കാത്ത, 1600 ചതുരശ്ര അടിയില്‍ താഴെ വലുപ്പത്തില്‍ വീട് നിര്‍മിക്കുന്ന വ്യക്തികള്‍ക്കാണ് ഈ സബ്സിഡിയുടെ പ്രയോജനം ലഭിക്കുക. സബ്സിഡി അര്‍ഹരായ വ്യക്തികള്‍ക്ക് അത് ലഭിക്കുന്നതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തന്നെ പൂര്‍ണ ഉത്തരവാദിത്വത്തോടെ, സൗജന്യമായി ലോറ വെന്‍ച്വേഴ്സ് ചെയ്തു കൊടുക്കുന്നു. ഫലത്തില്‍ സബ്സിഡി കഴിച്ച് 22 ലക്ഷം രൂപ ചെലവില്‍ 3BHK വീടും 10.5 ലക്ഷം രൂപ ചെലവില്‍ 2BHK വീടും നിര്‍മിക്കാന്‍ സാധിക്കും.

മൂന്ന് ബെഡ്റൂമുകള്‍, ഹാള്‍, ഡൈനിംഗ് ഹാള്‍, മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ അടുക്കള, പോര്‍ച്ച്, സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങളാണ് 1400 സ്‌ക്വയര്‍ ഫീറ്റില്‍ 24.5 ലക്ഷത്തിന് നിര്‍മിക്കുന്നത്. രണ്ട് ബെഡ് റൂമുകള്‍, ഹാള്‍, ഡൈനിംഗ് റൂം, മോഡുലാര്‍ കിച്ചന്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളോടെ 650 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്നത്. ഏത് വലുപ്പത്തിലുള്ള വീടുകളാണെങ്കിലും നിര്‍മാണരീതി, ഉപയോഗിക്കുന്ന മെറ്റിരിയലുകള്‍ എന്നിവ ഒന്നുതന്നെയായിരിക്കും. കെട്ടിട നിര്‍മാണ മേഖലയിലെ പ്രമുഖരായ ആര്‍ക്കിടെക്റ്റുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് പ്ലാനുകള്‍ തയ്യറാക്കിയിരിക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളിലെ ഫിറ്റിങ്‌സിന് ഏഴ് വര്‍ഷത്തെ ഗ്യാരന്റിയും ലോറ വെന്‍ച്വേഴ്‌സ് നല്‍കുന്നു.

ഏറ്റവും ചുരുങ്ങിയ ബജറ്റില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുന്നത്‌കൊണ്ട് മാത്രം ഞങ്ങളുടെ ഉത്തരവാദിത്വം തീരുന്നില്ല. എപ്പോള്‍, എന്ത് പരാതി വന്നാലും ഏഴു വര്‍ഷത്തേക്ക് ഞങ്ങള്‍ നേരിട്ട് പരിഹരിച്ചുകൊടുക്കും. ഇതിനായി പ്ലംബര്‍മാര്‍, ഇലക്ട്രിഷ്യന്‍, കാര്‍പെന്‍ഡര്‍ തുടങ്ങിയ അംഗങ്ങള്‍ അടങ്ങുന്ന വിദഗ്ധ ടീം എല്ലാ ജില്ലകളിലും ഉണ്ട്. അതിനാല്‍ തന്നെ പരമാവധി 12 മണിക്കൂറിനുള്ളില്‍ പ്രശ്നപരിഹാരം ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു, ദേവദത്തന്‍ പറയുന്നു

മുന്‍നിര ബ്രാന്‍ഡുകള്‍ മാത്രം

ഇത്രയും കുറഞ്ഞ ചെലവില്‍ ഒരു സാധാരണ കുടുംബത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിര്‍മിച്ചു നല്‍കുന്നു എന്ന് പറയുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റിരിയലുകളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഇക്കാര്യത്തിലും ലോറ വെന്‍ച്വേഴ്സ് സുതാര്യമായ സമീപനമാണ് സ്വീകരിക്കുന്നത്. മുന്‍നിര ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.

ഫ്‌ളോറിംഗിനായി മുന്‍നിര ടൈല്‍സ് ബ്രാന്‍ഡുകളായ കാജാരിയാ, RAK, നിക്കോ, ജോണ്‍സണ്‍, ഏഷ്യന്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. സാനിട്ടറിവെയറുകളില്‍ ഹിന്‍ഡ്വെയര്‍, ടോട്ടോ, സെറ, ജഗ്വാര്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നത്. പൈപ്പുകള്‍ സുപ്രീം, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ്. വയറിംഗ്, എലെക്ട്രിക്കല്‍സ് എന്നിവ ഹാവെല്‍സ്, വി ഗാര്‍ഡ്, ഫിനോലക്‌സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടേതാണ്. വീടിന്റെ പ്രധാന വാതിലും ജനലുകളും തെക്കില്‍ നിര്‍മിച്ചവയാണ്. ഉള്‍വശത്തുള്ള വാതിലുകള്‍ക്കും മറ്റ് ചാനലുകള്‍ക്കും ആഞ്ഞിലിയും പ്ലാവുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പെയിന്റുകള്‍ ഏഷ്യന്‍ പെയിന്റ്‌സ്, ബര്‍ജര്‍ എന്നിവയാണ് ഇപയോഗിക്കുന്നത്. വീടിനു ഏത് നിറത്തിലുള്ള പെയിന്റ് വേണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം വീട്ടുടമസ്ഥര്‍ക്കാണ്. രണ്ട് കോട്ട് പുട്ടി, എമല്‍ഷന്‍, പ്രൈമര്‍, വെതര്‍ കോട്ട് എന്നിവ അടിച്ചശേഷമാണ് വീടിന്റെ പെയിന്റിംഗ് പൂര്‍ത്തിയാക്കുന്നത്.

നിര്‍മാണത്തിനായി എടുത്തിരിക്കുന്ന 99 ശതമാനം സാധനങ്ങളും ഞങ്ങള്‍ നേരിട്ടാണ് പര്‍ച്ചേസ് ചെയ്യുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന റീറ്റെയ്ല്‍ മാര്‍ജിന്‍ കട്ട് ഓഫ് ചെയ്താണ് ഞങ്ങള്‍ ഈ തുകയ്ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ പദ്ധതി ലോറ വെന്‍ച്വേഴ്സ് മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനാല്‍ തന്നെ നവംബര്‍ മാസത്തിനുള്ളില്‍ ലഭിക്കുന്ന 50 വീടുകളുടെ കരാര്‍ മാത്രമായിരിക്കും ഞങ്ങള്‍ ഈ നിരക്കില്‍ ചെയ്ത് കൊടുക്കുന്നത്.

നിലവില്‍ പാലക്കാട്, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലായി വീടുകളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും കരാറുകള്‍ ലഭിച്ചുകൊണ്ടുമിരിക്കുന്നു. വ്യക്തമാക്കുന്നു.

Continue Reading

Life

ഭീമന്‍ ആമകള്‍, ഇഗ്വാനകള്‍…അത്ഭുത ദ്വീപായി ഗാലപ്പഗോസ്

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്

Media Ink

Published

on

ഗാലപ്പ്പഗോസ് ദ്വീപുകളെപ്പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് കേള്‍ക്കണം… പറ്റുമെങ്കില്‍ ഒന്ന് കാണണം.എന്നാല്‍ ആ കാഴ്ചയാത്ര എളുപ്പമാകില്ല എന്നുറപ്പ്. പ്രപച്ച വൈവിധ്യങ്ങളുടെ വലിയൊരു കലവറ തന്നെയാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ നിന്നും പ്രകൃതി സംരക്ഷിച്ചു പോരുന്നത്.

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഒരിക്കല്‍ അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാള്‍സ് ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. എന്നതാണ് ജീവ ശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ ഇടയില്ലാത്തയിനം വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങളെ കാണുന്നതിനുള്ള അവസരമാണ് ഇവിടെ എത്തിയാലുള്ളത്. പ്രധാന ആകര്‍ഷണം ഭീമന്‍ കരയാമകള്‍ തന്നെയാണ്. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്.

ഇഇഇ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണവും. ഭക്ഷണവും വെള്ളവും നല്‍കാതെ ഇട്ടാലും പെട്ടെന്നു ചാവാത്തതു കാരണം കപ്പല്‍ യാത്രക്കിടയില്‍ മാസങ്ങളോളം പുതിയ ഇറച്ചി കഴിക്കാം എന്ന ധാരണയില്‍ കപ്പല്‍ യാത്രികരും നാവികരും ഇവയെ പിടിച്ചെടുക്കാറുണ്ട്.

ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.അങ്ങനെ ഈ ഭീഏമാന്‍ ആമകള്‍ പതിയെ പതിയെ ഇല്ലാതായിത്തുടങ്ങി. .ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.

നമ്മുടെ നാട്ടിലെ ഭീമന്‍ ഉടുമ്പിനു സമാനമായ ഇഗ്വാനകളും ഇവിടെ കാണപ്പെടുന്നു. ഇവയില്‍ സസ്യഭോജികളും ഉണ്ട്. ആറ് അഗ്‌നി പര്‍വതങ്ങളാണ് ഈ ദ്വീപില്‍ ഉള്ളത്.ഇക്വഡോര്‍,വൂള്‍ഫ്,ഡാര്‍വിന്‍,അല്‍സെഡോ,സിറ നെഗ്ര,സെറോ അസോള്‍.ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. അതിനാല്‍ ഈ പ്രദേശം അത്ര തന്നെ സുരക്ഷിതമല്ലെന്നും പറയാം. പുതിയ ചെറു ദ്വീപുകള്‍ ഈ പ്രദേശത്തായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഗാലപ്പഗോസ് ദ്വീപ സമൂഹത്തിന്റെ പ്രത്യേകതയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto11 hours ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending