Connect with us

Kerala

ഇത് കര്‍ഷകനായ ജയറാം; 70 പശുക്കള്‍, ദിവസം 300 ലിറ്റര്‍ പാല്‍

ജയറാമെന്ന നടനയേ നിങ്ങള്‍ക്കറിയൂ. ജയറാമെന്ന കര്‍ഷകനെ അറിയില്ല. സംരംഭകനായ ജയറാം ഇതാ..

Media Ink

Published

on

ജയറാമെന്ന നടനയേ നിങ്ങള്‍ക്കറിയൂ. ജയറാമെന്ന കര്‍ഷകനെ അറിയില്ല. സംരംഭകനായ ജയറാം ഇതാ..

കാര്‍ഷിക സംരംഭകനായ ജയറാമിനെ എത്ര പേര്‍ക്കറിയാം. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള നടന്‍ ജയറാമിന്റെ ഡയറി ഫാം സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ മാതൃക ഫാമായി മാറ്റാന്‍ പോകുകയാണ്. കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായരും എംഡി ഡോ. ബി ശ്രീകുമാറുമാണ് ഇക്കാര്യം അറിയിച്ചത്.

Advertisement

തെന്നിന്ത്യയിലെ സൂപ്പര്‍താരവും പത്മശ്രീ പുരസ്‌കാര ജേതാവുമെല്ലാമാണ് ജയറാം. എന്നാല്‍ അദ്ദേഹത്തിന്റെ അധികമാരും അറിയാത്ത താത്പര്യങ്ങളിലൊന്നാണ് പശുവളര്‍ത്തല്‍. സിനിമയ്ക്കു പുറമെ ചെണ്ടയിലും ആനപരിപാലനത്തിലും ജയറാമിനുള്ള കമ്പം പ്രസിദ്ധമാണ്.

എന്നാല്‍ പശുപരിപാലനത്തിലും കില്ലാഡിയാണ് ജയറാം. അത്യാധുനിക രീതികള്‍ അവലംബിച്ചിട്ടുള്ള ജയറാമിന്റെ ഫാം മറ്റ് സംരംഭകര്‍ക്ക് മുന്നില്‍ കേരള ഫീഡ്‌സ് മാതൃകയാക്കി അവതരിപ്പിക്കാന്‍ പോകുകയാണ്.

70 പശുക്കള്‍…

വ്യക്തിപരമായ ശ്രദ്ധയില്ലെങ്കില്‍ പശുവളര്‍ത്തല്‍ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നതാണ് ചെറുപ്പക്കാര്‍ക്ക് നല്‍കാനുള്ള പ്രധാന ഉപദേശമെന്ന് ജയറാം പറഞ്ഞു. നേരിട്ടാണ് താന്‍ പശുവിനെ വാങ്ങിക്കാന്‍ പോകുന്നത്. തൊഴുത്തിലെ വൃത്തി ഏറെ പ്രധാനമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്‍പ്പെടെയുള്ള സംവിധാനവും ഫാം തുടങ്ങുമ്പോള്‍ തന്നെ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിയിട്ട് വളര്‍ത്താതെ അഴിച്ച് വിടുകയെന്നത് മികച്ച പരിപാലനമാര്‍ഗ്ഗമാണ്.

ഡയറിഫാം തുടങ്ങാനായി ഈ മേഖലയിലേക്ക് പുതുതായി വരാനാഗ്രഹിക്കുന്നവര്‍ക്ക് കേരള ഫീഡ്‌സിന്റെ സംരംഭക സഹായ സെല്ല് വഴി വിദഗ്‌ധോപദേശം നല്‍കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം പശുക്കളുടെ പ്രത്യുത്പാദന ശേഷി 90 ശതമാനമെത്തിയിട്ടുണ്ടെന്ന് ജയറാം സാക്ഷ്യപ്പെടുത്തി.

പെരുമ്പാവൂരിലെ തോട്ടുവയിലുള്ള ജയറാമിന്റെ ആനന്ദ് ഫാംസില്‍ 70 ഓളം പശുക്കളാണുള്ളത്. മുത്തശ്ശി ആനന്ദവല്ലിയമ്മാളുടെ സ്മരണാര്‍ത്ഥമാണ് ഫാമിന് പേര് നല്‍കിയത്. പ്രതിദിനം ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്ന 300 ഓളം ലിറ്റര്‍ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ടും സമീപത്തുള്ള പാല്‍സൊസൈറ്റിയിലുമാണ് നല്‍കുന്നതെന്ന് ജയറാം പറഞ്ഞു.

Advertisement

Entertainment

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്തു, എന്നിവരാണ് എന്നിവരാണ് പ്രമുഖ വേഷങ്ങളില്‍ നായകരായെത്തുന്നത്

Media Ink

Published

on

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് വെളിപ്പെടുത്തി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്തു, എന്നിവരാണ് എന്നിവരാണ് പ്രമുഖ വേഷങ്ങളില്‍ നായകരായെത്തുന്നത്, 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ തൗഫീഖ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഉന്നത തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു, വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തില്‍ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിര്‍മ്മാണത്തില്‍ അതീവ തല്‍പരനാണ്. ചലച്ചിത്രനിര്‍മ്മാണത്തില്‍ കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നടിയപ്പെടുന്ന ഈയൊരു ബാച്ചിലറുടെ ജീവിതത്തിലേക്കാണ് ഉയര്‍ന്ന കോമഡി ഫാമിലി ഡ്രാമ ചെന്നെത്തുന്നത്. ‘ഹലാല്‍’ സിനിമ ചെയ്യാമെന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു കിക്ക്-സ്റ്റാര്‍ട്ട് ലഭിക്കുന്നു.

സംഗ്രഹം:

Advertisement

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തില്‍ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിര്‍മ്മാണത്തില്‍ അതീവ തല്‍പരനാണ്. അദ്ദേഹം തന്റെ സിനിമാ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെട്ട കേരളത്തിലെ ജനപ്രിയ ഇസ്ലാമിക് ഓര്‍ഗനൈസേഷനുകളിലൊന്നില്‍ സജീവ പ്രവര്‍ത്തകനും പ്രധാന പങ്കും വഹിക്കുന്നു. തന്റെ സംഘടനയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ഒരു സംരംഭമായി ഒരു സിനിമ നിര്‍മ്മിക്കുക എന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുന്നു. ജനപ്രിയ അസോസിയേറ്റ് ഡയറക്ടറായ സിരാജിനെ സംവിധായ പട്ടം ഏല്‍ക്കാന്‍ വേണ്ടി അവര്‍ ഉടന്‍ തന്നെ സമീപിക്കുകയും ചെയ്യുന്നു. ഹലാല്‍ നിലനിര്‍ത്തുക എന്നതാണ് ക്രൂവിനുള്ള ഏറ്റവും വലിയ വെല്ലുവിളി.

(ഇസ്ലാമിക വിശ്വാസപ്രകാരം ”നിയമാനുസൃതം” അല്ലെങ്കില്‍ ”ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്”) എന്നര്‍ഥമുള്ള ഖുറാന്‍ പദമായ ഹലാല്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്രൂ പാലിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സംഭവിക്കുന്നു. ആചാരനിഷ്ഠാരഹിതനായ സിറാജ് (ചലച്ചിത്ര സംവിധായകന്‍) ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാന്‍ പാടുപെടുന്നു.

Continue Reading

Kerala

കളിയല്ല കല്യാണം – കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാര്‍ഡുകള്‍

വൗ അവാര്‍ഡ്സ് ഏഷ്യാ 2020-ല്‍ റെയിന്‍മേക്കര്‍ ഇവന്റ്സിന് രണ്ടു വെള്ളിയും ഒരു വെങ്കലവും

Media Ink

Published

on

മൈസ്, ലൈവ് മാര്‍ക്കറ്റിംഗ്, എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഇവന്റസ് മേഖലകളില്‍ ഏഷ്യയിലെ ഏറ്റവും വലിയ അവാര്‍ഡായ വൗ അവാര്‍ഡ്സിന്റെ 12-ാമത് പതിപ്പായ വൗ അവാര്‍ഡ്സ് ഏഷ്യാ 2020-ല്‍ കേരളത്തിലെ പ്രമുഖ ഡെസ്റ്റിനേഷന്‍, ഇന്‍ബൗണ്ട് വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയായ റെയിന്‍മേക്കര്‍ ഇവന്റ്സ് രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. 6 വിഭാഗത്തിലായി 9 നോമിനേഷനുകള്‍ നേടിയ കമ്പനിയ്ക്ക് ബെസ്റ്റ് പോസ്റ്റ് വെഡ്ഡിംഗ് ഇവന്റ് ഓഫ് ദി ഇയര്‍, ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗങ്ങളിലാണ് വെള്ളി ലഭിച്ചത്. ഇവയ്ക്കു പുറമെ ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ വിഭാഗത്തില്‍ത്തന്നെ ഒരു വെങ്കലവും ലഭിച്ചു. 2019 കലണ്ടര്‍ വര്‍ഷം നടന്ന ഇവന്റുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാര്‍ഡുകള്‍ നല്‍കിയത്. പ്രമുഖ ജൂറി തെരഞ്ഞെടുത്ത നോമിനേഷനുകള്‍ കെപിഎംജിയാണ് റ്റാബുലേറ്റ് ചെയ്തത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ 26 രാജ്യങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുത്തു.

റെയിന്‍മേക്കര്‍ ഇവന്റ്‌സിന് ബെസ്റ്റ് പോസ്റ്റ് വെഡിംഗ് ഇവന്റ് ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ സില്‍വര്‍ വൗ നേടിക്കൊടുത്ത വിവാഹച്ചടങ്ങില്‍ നിന്ന്

തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ എകെ19 എന്ന പേരില്‍ അരങ്ങേറിയ ഒരു വിവാഹച്ചടങ്ങിന്റെ പോസ്റ്റ് വെഡിംഗ് ഇവന്റാണ് റെയിന്‍മേക്കര്‍ ഇവന്റ്സിന് ഒരു സില്‍വര്‍ വൗ നേടിക്കൊടുത്തത്. അയഥാര്‍ത്ഥമായ ഒരു അത്ഭുതലോകം സൃഷ്ടിച്ച ഈ പാര്‍ട്ടിയുടെ അലങ്കാരങ്ങള്‍, വിനോദങ്ങള്‍, അതിഥികളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ എന്നിവ ചടങ്ങിന്റെ ഓരോ ടച്ച് പോയന്റും വിസ്മയകരമാക്കിയിരുന്നു. ഒരു ലക്ഷം ക്രിസ്റ്റലുകള്‍ അലങ്കാരത്തിന് ഉപയോഗിച്ചു. ഫ്രഞ്ച് നൃത്തങ്ങള്‍, പ്രസിഡന്‍ഷ്യല്‍ മോട്ടോര്‍കേഡ്, 15 അംഗ തൈക്കൂടം ബ്രിഡ്ജ് സംഗീതം എന്നിവയും എകെ19ന് കൊഴുപ്പേകി.

Advertisement

Processed with VSCO with f2 preset

കഴിഞ്ഞ രണ്ടു വര്‍ഷമായി ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഡിസൈന്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ അവാര്‍ഡുകള്‍ ലഭിക്കുന്ന റെയിന്‍മേക്കറിന് ഇക്കുറിയും വൗ സില്‍വര്‍ നേടിക്കൊടുത്തത് എകെ19 എന്ന തൃശൂര്‍ വിവാഹം തന്നെ. ജോണ്‍ ഡീരെ ട്രാക്റ്റര്‍, മഹീന്ദ്ര ഓപ്പണ്‍ ജീപ്പുകള്‍, ബുള്ളറ്റുകള്‍, ധോല്‍ വാദകര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഹല്‍ദി ചടങ്ങ്. വളക്കട, ജ്യോതിഷം, ദാണ്ടിയ, ഉത്തരേന്ത്യന്‍ ഫുഡ് തേലാസ്, ഡപ്പാന്‍കുത്ത്, മാരി സ്‌റ്റൈല്‍ റൗഡീസ് ആന്‍ഡ് ഗുണ്ടാസ്, സിനിമാവില്ലന്‍മാരുടെ ഛായ ഉള്ള കലാകാരന്മാര്‍, ഏഴുനിലയുള്ള കേക്ക് എന്നിവയിരുന്നു മറ്റ് സവിശേഷതകള്‍.

കഴിഞ്ഞ വര്‍ഷം കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം എന്ന വിവാഹസല്‍ക്കാരമാണ് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ കമ്പനിക്ക് വെങ്കലം നേടിക്കൊടുത്തത്. സെലിബ്രിറ്റി അതിഥികളായി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പ്രിയദര്‍ശന്‍, ഇന്ദ്രജിത് എന്നിവര്‍ പങ്കെടുത്ത ഈ വിവാഹസല്‍ക്കാരത്തില്‍ ഹാര്‍ലി ഡേവിഡ്സണ്‍ എന്‍ടൂറേജ്, ശിങ്കാരിമേളം, 20 പേരുടെ സംഗീതപരിപാടി, 12 അടി ഉയരമുള്ള വെഡ്ഡിംഗ് കേക്ക് എന്നിവയും ഈ പരിപാടിയ്ക്ക് ആവേശം പകര്‍ന്നു.

2011-ല്‍ പ്രവര്‍ത്തനമാരംഭിച്ച റെയിന്‍മേക്കര്‍ ഇവന്റ്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്സ് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് വൗ അവാര്‍ഡ്സ് ഏഷ്യയില്‍ അവാര്‍ഡുകള്‍ നേടുന്നത്. ഇതുവരെ കമ്പനി 6 വൗ അവാര്‍ഡുകള്‍ നേടി.

Continue Reading

Kerala

ടൂറിസം എംഎസ് എംഇകള്‍ക്ക് സൗജന്യ ഹെല്‍പ് ഡസ്‌ക്കുമായി വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ്

ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

Media Ink

Published

on

കോവിഡ് 19 സമ്പൂര്‍ണ്ണ അടച്ചിടല്‍ തകര്‍ത്ത രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക്
താങ്ങാകാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് ഇന്ത്യ ഇന്‍ക്യുബേറ്റഡ് കമ്പനിയായ വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് പുതിയ സൗജന്യ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ടൂറിസം വ്യാവസായത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതിക വിദ്യ നടപ്പിലാക്കല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു ശ്രേണിയാകും ടൂറിസം സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

Advertisement

അന്താരാഷ്ട്ര ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ദിവസവും വൈകീട്ട് 5മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, പരമ്പരാഗത ട്രാവല്‍ കമ്പനികള്‍, ഗതാഗത ദാതാക്കള്‍, ടൂറിസം എക്‌സ്പീരിയന്‍സ് ദാതാക്കള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കുള്ള ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉടനടി അല്ലെങ്കില്‍ കൃത്യമായ ഉറവിടങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നല്‍കും.

‘കേരളത്തിലെ ടൂറിസം മേഖലയില്‍ 80ശതമാനവും കയ്യാളുന്നത് എംഎസ്എംഇകളാണ്. കോവിഡ് അടച്ചിടലില്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന മേഖലയും ഇതുതന്നെ. എന്നാല്‍ ടൂറിസം ആരംഭിക്കുന്നതോടെ ആഭ്യന്തര യാത്രികരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും ഈ സാഹചര്യത്തിന്റെ നേട്ടം കൊയ്യുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങളെ കൃത്യമായ ആസൂത്രണത്തോടെ തയ്യാറെടുക്കാന്‍ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് ലിമിറ്റഡ് സ്ഥാപകന്‍ നീല്‍കാന്ത് പരാരത് പറഞ്ഞു.

കൂടാതെ ‘സീറോ മോര്‍ട്ടാലിറ്റി ഇന്‍ ടൂറിസം എംഎസ്എംഇ’
(#ZeroMortalityInTourismMSMEs) എന്ന ഹാഷ്ടാഗില്‍ ഒരു ദേശീയ ക്യാമ്പയിനും ആരംഭിക്കും. കേന്ദ്ര ടൂറിസം റീജണല്‍ ഡയറക്ടര്‍(വെസ്റ്റ് &സെന്‍ട്രല്‍)വെങ്കടേശ്ശന്‍ ദത്താറേയന്‍ ക്യാമ്പയിന്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്യും.

വ്യവസായം പുന:രാരംഭിക്കുന്നതിനുള്ള
ആസൂത്രണത്തിന് സൗജന്യ കണ്‍സള്‍ട്ടിങ്, കോവിഡ് പ്രോട്ടോകോള്‍,
സുരക്ഷ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ചിലവ് ചുരുക്കല്‍, സെയില്‍സ്, കോവിഡ് അനന്തര വിപണി സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.webcrstravel.com/tourism-help-desk/
എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ +91 6238059497 വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടുക.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business2 weeks ago

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

Business3 weeks ago

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

Entertainment3 weeks ago

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

Entertainment3 weeks ago

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നു

Business3 weeks ago

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

Kerala3 weeks ago

കളിയല്ല കല്യാണം – കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാര്‍ഡുകള്‍

Viral

Life2 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health4 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala6 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 weeks ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business2 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion2 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business2 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion2 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life3 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life3 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion4 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 weeks ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 month ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto2 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto3 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending