Connect with us

Health

ഹോങ്കോങ്ങില്‍ നായയ്ക്കും കൊറോണ വൈറസ് ബാധ

ഹോങ്കോങ്ങിലെ ഒരു നായയ്ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന

Media Ink

Published

on

ഹോങ്കോങ്ങിലെ ഒരു നായയ്ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന

ലോകം കടുത്ത കൊറോണ വൈറസ് ഭീതിയില്‍ കഴിയകുയാണ്. അതിവേഗമാണ് ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ വൈറസ് ബാധ വ്യാപിക്കുന്നത്. ദക്ഷിണ കൊറിയയിലെ വൈറസ് വ്യാപനത്തിന് ശരവേഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ ഇതിനോടകം രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു. മൊത്തം മരണസംഖ്യ 3,000 കടക്കുകയും ചെയ്തു.

ഇപ്പോഴിതാ ഒരു നായയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുമുണ്ട്. എങ്ങനെയാണ് നായയിലേക്ക് കൊറോണ വൈറസ് എത്തിയതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് പലവിധ അഭിപ്രായങ്ങളാണ്.

ഏതെങ്കിലും വൈറസ് ബാധിത പ്രതലങ്ങളില്‍ നിന്നാണോ വൈറസിനെ നായ സ്വാംശീകരിച്ചതെന്ന് സംശയമുണ്ട്. അതല്ലെ മനുഷ്യരുടെയിടയില്‍ വ്യാപിക്കുന്ന പോലെ തന്നെ നായയിലേക്ക് ഇതെത്തിയതാണോയെന്നും ഒരു വിഭാഗം സംശയിക്കുന്നു.

ഫെബ്രുവരി 12ന് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച ഹോങ്കോങ്ങിലെ 60കാരിയുടെ നായയ്ക്കാണ് ഇപ്പോള്‍ കൊറോണ വൈറസ് ബാധയേറ്റത്. നായകളെയും പൂച്ചകളെയും എല്ലാം ഐസലേഷന്‍ വാര്‍ഡിലേക്ക് കയറ്റേണ്ട സ്ഥിതിയിലെത്തിയിരിക്കയാണ് ഹോങ്കോങ്.

Advertisement

Health

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Media Ink

Published

on

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡന്‍ എംപി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ കോവിഡ്കാലത്ത് സുഹാസിനെ പോലുള്ളവര്‍ ജനങ്ങള്‍ക്കായി സഹിക്കുന്ന ത്യാഗങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹൈബി കുറിപ്പില്‍ പറയുന്നത്.

ഹൈബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ കൊറോണക്കാലത്തിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരില്‍ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടല്‍ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോര്‍ക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കല്‍ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്‌ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Continue Reading

Education

കോവിഡിനെ തോല്‍പ്പിക്കാന്‍ അണുനശീകരണ ബോക്‌സ് വികസിപ്പിച്ച് ഐഐടി റൂര്‍കി

മെഡിക്കല്‍ ഉപകരണങ്ങളും നമ്മുടെ വസ്ത്രങ്ങളുമെല്ലാം അണുമുക്തമാക്കാന്‍ ഈ ‘പെട്ടി’ക്കാകും

Media Ink

Published

on

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ ബോക്‌സ് വികസിപ്പിച്ചിരിക്കുകയാണ് ഐഐടി റൂര്‍കിയിലെ ഗവേഷകര്‍. വ്യക്തിപരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ വരെ അണുമുക്തമാക്കാന്‍ ഇവര്‍ വികസിപ്പിച്ച ബോക്‌സിന് സാധിക്കുമെന്ന് പ്രമുഖ എജുക്കേഷന്‍-സയന്‍സ് മാധ്യമമായ എജുക്കേഷന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂണിസേവിയര്‍ ബോക്‌സെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും (പിപിഇ), വസ്ത്രങ്ങളുമെല്ലാം ഇതുപയോഗിച്ച് അണുമുക്തമാക്കാം.

അള്‍ട്രാ വയലറ്റ് വികിരണങ്ങളുപയോഗിച്ചാണ് അണുമുക്തമാക്കുന്നത്. ഹെര്‍ബല്‍ ആന്റി ബാക്റ്റീരിയല്‍ ലെയറുകളും ആന്റി വൈറല്‍ ലെയറുകളും ബോക്‌സിനുണ്ട്.

Continue Reading

Health

പിസിആര്‍ കിറ്റുകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ വക 1344000 രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കി

Media Ink

Published

on

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിന് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ സംഭാവന നല്‍കി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കിയതായി വ്യവസായ വകുപ്പ് അറിയിച്ചു.

ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ റീജിയന്‍ ഹെഡ് സന്തോഷ്‌കുമാര്‍ കളക്ട്രേറ്റിലെത്തിയാണ് ചെക് നല്‍കിയത്. മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, കളക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health4 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion5 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National1 month ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion3 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion4 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending