Connect with us

Entertainment

ഫോറന്‍സിക് പോരായ്മകളുടെ ആകെത്തുക (സ്പോയ്ലര്‍ അലേര്‍ട്ട് )

ലോജിക്ക് ഇല്ലായ്മയുടെ ഘോഷയാത്രയാണ് സിനിമയില്‍

Published

on

ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നു കാണാന്‍ പോയതാണ് ഫോറന്‍സിക്. കേരളത്തിലെ പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ബി ഉമാദത്തന്‍ സാറിന്റെ പുസ്തകങ്ങള്‍ റഫറന്‍സ് എടുത്തു എന്ന വാര്‍ത്ത ആയിരുന്നു പ്രതീക്ഷകള്‍ക് അടിസ്ഥാനം. അത്രയും താല്പര്യത്തോടെ വായിച്ച പുസ്തകങ്ങളാണ് അത്. ആ കോരിതരിപ്പ് പ്രതീക്ഷിച്ചു ചെന്ന എനിക് തെറ്റി.. പാടെ തെറ്റി.

ലോജിക്ക് ഇല്ലായ്മയുടെ ഘോഷയാത്രയാണ് സിനിമയില്‍.

 1. കണ്ടാല്‍ പേടി തോന്നുന്ന, വൃത്തിയില്ലാത്ത മാനസികരോഗിയായ വില്ലന്‍. അങ്ങനെയുള്ള ഒരു ആണ്കുട്ടിയെ കാണുന്ന മാത്രയില്‍ ഇഷ്ടം തോന്നി കൂടെപോകുന്ന ചെറിയ കുട്ടികള്‍. പൊതുസ്ഥലത്ത് വച്ചു ഇങ്ങനെ ഒരാളുടെ കൂടെ കുട്ടി പോകുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് വിശ്വാസ്യമല്ല.
 2. വാട്ടര്‍ theme പാര്‍ക്ക് പോലെ ഒരു സ്ഥലത്ത് പിച്ചക്കരനെ പോലൊരു കുട്ടി എങ്ങനെ അകത്തു കയറി എന്നും അവിടെ cctv ഇല്ലേ എന്ന സ്വാഭാവിക ചോദ്യവും പ്രേക്ഷകര്‍ക് ഉണ്ടാകും.
 3. Most wanted ആയ കുട്ടിവില്ലന്‍ കേരളം മുഴുവന്‍ വലവിരിച്ച പോലീസിനെ കളിയാക്കി പ്രമുഖ ഹോസ്പിറ്റലിന്റെ icu ന്റെ മുന്നില്‍ നിന്നു കുട്ടിയെ തട്ടി കൊണ്ടു പോകുന്നു.
 4. 5 വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു ഹോസ്പിറ്റലില്‍ icu ന് മുന്‍പില്‍ ഒറ്റക്ക് ഇരുത്തി പോകുന്ന ‘അമ്മ.
 5. അന്വേഷണ ഉദ്യോഗസ്ഥയോട് ഇത്രയും വൈരാഗ്യം തോന്നാനും മാത്രം അവര്‍ എന്താണ് ചെയ്തത് എന്നതിന് വ്യക്തതയില്ല.
 6. സ്വന്തം ഡോക്ടറെ പരിക്കേല്‍പ്പിച്ച കടന്നുകളയുന്ന ജൂവനെയില്‍ ക്രിമിനല്‍നെ പറ്റി ആ ഡോക്ടര്‍ എവിടെയും പരാതിപ്പെട്ടതായി കണ്ടില്ല.
 7. തെറ്റിദ്ധാരണയില്‍ അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയക്കുന്ന യുവാവിനോട് തോന്നുന്ന അനുകബയില്‍ ഡ്രൈവര്‍ ജോലി കൊടുക്കുന്ന പ്രമുഖ റിട്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. അയാള്‍ക്കു സ്വന്തം ഡ്രൈവര്‍ എന്തു ചെയ്യുന്നു ഇവിടെ പോകുന്നു എന്ന് യാതൊരു ധാരണയും ഇല്ല.
 8. കടുത്ത മാനസികരോഗിയും ക്രിമനല്‍ ബാല്യകാലവുമുള്ള പ്രധാന വില്ലന്‍ എങ്ങനെ പ്രമുഖ. മനോരോഗ വിദഗ്. ആയ മാജിക്. അതിനെക്കുറിച്ചു ഒരു വരി explanation ഇല്ല.
 9. ആദ്യ കേസ് തന്നെ ആള് മാറിപ്പിടിച്ച, എന്നിട്ട് ഇതേവരെ അതിനു തുമ്പു കണ്ടുപിടിക്കാത്ത വനിതാ പോലീസിനെ ഒരു കാരണവുമില്ലാതെ ഭയക്കുന്ന കൊടും ഭീകരനായ സീരിയല്‍ കില്ലര്‍.
 10. റിട്ട.ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ആയ കുറ്റവാളി എന്ന ആരോപിക്കപ്പെട്ട യുവാവ് കുശാഗ്ര ബുദ്ധിക്കാരനായ ഉദ്യോഗസ്ഥനെ പുല്ലു പോലെ കബളിപ്പിച്ചു സീരിയല്‍ കില്ലറിന്റെ അസിസ്റ്റന്റ് ആകുന്നു. അതിന്റെ ആവശ്യം എന്തായിരുന്നു എന്ന് ഒരു പിടിയും ഇല്ല. പിന്നീട് അങ്ങോട്ട് ചെന്ന് തലവച്ചു കൊടുത്തു നായകന്റെ കൈ കരുത്തിന് ഇരയാകുന്നു.
  ഒറിജിനല്‍ വില്ലനാല്‍ നിര്യാതനാകുന്നു.
 11. വില്ലനെ പിടിക്കാന്‍ ഓടുന്നതിനിടയില്‍ കൃത്യമായി കാട്ടില്‍ കിടക്കുന്ന വണ്ടി എടുത്ത് പിറകെ പായുന്ന ഫോറന്‍സിക് വിദഗ്ധന്‍. അയാള്‍ കാട്ടില്‍കൂടി ആ വഴി തന്നെ ഓടിവരുമെന്ന് മുന്‍കൂട്ടി കണ്ട് കുട്ടിയെ തട്ടിക്കൊണ്ടുവന്ന വണ്ടി ഫോന്‍സിക് വിദഗ്ധന് എടുക്കാന്‍ പാകത്തില്‍ ഇട്ടു കൊടുക്കുന്ന അല്‍ സൈക്കോ വില്ലന്‍. എന്താല്ലേ..
 12. സ്വന്തം വീടിന്റെ വാര്‍ക്കപുറത്ത് നടത്തുന്ന കൊലപാതക യാര്‍ഡ്. (അത് സൗണ്ട് പ്രൂഫ് ആണോ എന്തോ… അത്രയും പിള്ളേരെ കൊന്നിട്ടും ആരും അറിഞ്ഞില്ല). അതു കണ്ട മകന് ടെറസില്‍ നിന്ന് കൃത്യമായി കാല് തെറ്റി വീഴാന്‍ അവിടെ ബിയര്‍ ബോട്ടില്‍.
 13. സൈക്കോ ആയ പ്രതിയെ ഒരു പ്രൊട്ടക്ഷനും ഇല്ലാതെ സ്വന്തം വണ്ടിയില്‍ കൊണ്ടുപോകുന്ന നായകന്‍. പിടിക്കപ്പെട്ടു എന്നറിഞ്ഞ നിമിഷം നായകനെ കൊല്ലാന്‍ നോക്കാതെ ഫ്‌ലാഷ് ബാക്ക് മുഴുവന്‍ പറയുന്ന സൈകോ. ബ്രേക്ക് ചവിട്ടനും ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാനും മാര്‍ഗം ഉള്ളപ്പോള്‍ അത് ചെയ്യാതെ, നിര്‍ത്താതെ വണ്ടിയോടിച്ചു അപകടമുണ്ടാക്കി, ജീവനോടെ പിടികൂടേണ്ട പ്രതിയെ ഒരു കാര്യവുമില്ലാതെ കൊന്നു തള്ളുന്ന ഫോറന്‍സിക് വിദഗ്ദ്ധന്റെ end punch.
 14. ഒരു പരസഹായവുമില്ലാതെ അറിഞ്ചം പുറിഞ്ചാം കുട്ടികളെ കൊന്നു തള്ളുന്ന നായകന്‍ രണ്ടാം വരവില്‍ ഒരു സംഘം തന്നെ ഉണ്ടാക്കി ഇതേ പണി ഇതിലും മോശമായി ചെയ്യാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.
 15. സ്ഥിരം സിനിമയില്‍ സീ.കില്ലറുടെ വീക്കനസ് ആയ godown, പാവകുട്ടികള്‍, ചോര വരകള്‍, ലാലാ മ്യൂസിക് രാക്ഷസന്‍ മൂഡ് കൊണ്ടുവരാന്‍ ഉള്ള വിഫല ശ്രമം.
 16. .പ്രോജക്ട് ചെയ്യമായിരുന്ന ഫോറന്‍സിക് തെളിവെടുപ്പുകള്‍, അതിന്റെ വിശദാംശങ്ങള്‍, കുട്ടികളിലെ കുറ്റകൃത്യങ്ങള്‍, മാതാപിതാക്കളുടെ ഇടപെടലുകള്‍ എങ്ങനെ ആകണം എന്ന സന്ദേശങ്ങള്‍ ഒന്നും ഇല്ല.

സംയോജനത്തിലെ പിഴവുകള്‍.ഇത്രേം കുറ്റം പറഞ്ഞാലും ഒറ്റത്തവണ കാണാന്‍ ഉള്ളതുണ്ട്. ത്രില്ലര്‍ സിനിമ തന്നെയാണ്. കഥയില്‍ ചോദ്യമില്ല…
കുട്ടികളെ കൊണ്ടുപോകാണമെന്നില്ല.

തയ്യാറാക്കിയത് നിമ്മി എബ്രഹാം

Advertisement

Entertainment

100 പേര്‍ സിനിമ പഠിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 32,100 രൂപ

സിനിമ പഠിച്ച് കൊറോണയെ ചെറുക്കാം; ബുധനാഴ്ച നടക്കുന്ന സെഷനില്‍ ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനും സിനിമാട്ടോഗ്രാഫര്‍ സാനു ജോണ്‍ വര്‍ഗീസും ക്ലാസെടുക്കുന്നു

Published

on

ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മമാക്കുന്നതിന്റെ ഭാഗമായി 1983-യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഓണ്‍ലൈന്‍ സിനിമാ പഠന സെഷനില്‍ പങ്കെടുത്തവരില്‍ നിന്ന് ഫീസായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി.

വിഷുദിനത്തില്‍ ഉച്ചയ്ക്ക് മുന്നൂ മണിക്ക് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ മനു അശോകന്‍ എന്നിവര്‍ നയിച്ച ക്ലാസുകളില്‍ 103 പേരാണ് പങ്കെടുത്തത്. ഇവര്‍ക്കു പുറമെ ടീമഗംങ്ങളായ 4 പേരും ഫീസായ 300 രൂപ വീതം നല്‍കിയതുള്‍പ്പെടെയാണ് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയത്.

വരുന്ന ബുധനാഴ്ച (ഏപ്രില്‍ 22) നടക്കുന്ന അടുത്ത സെഷനില്‍ ടേക് ഓഫ്, നിര്‍മാണം പുരോഗമിക്കുന്ന മാലിക് എന്നിവയുടെ സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണന്‍ എന്നിവര്‍ സംവിധാനം, എഡിറ്റിംഗ്, സിനിമാട്ടൊഗ്രഫി എ്ന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. ഉച്ചയ്ക്ക് 3 മണിക്കാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി ആരംഭിക്കുക.

പങ്കെടുക്കുന്നവരില്‍ നിന്ന് ഫീസിനത്തില്‍ 300 രൂപ വീതം ഈടാക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഴുവനും പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുമെന്ന് ഡ്രീംകാച്ചറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. വിവരങ്ങള്‍ക്ക് 80865 38111.

Continue Reading

Entertainment

നിങ്ങളുടെ ഭാവനയെ ലോക്ഡൗണ്‍ ചെയ്യണ്ട; സിനിമയ്ക്ക് കഥയെഴുതാം

1983-ന്റെയും ക്വീന്‍-ന്റെയും നിര്‍മാതാക്കാളായ ഷംസ് ഫിലിംസ് കഥ കേള്‍ക്കാന്‍ തയാര്‍

Published

on

ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയേറ്റീവായി എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് പഠിപ്പിക്കുന്ന ഒരുപാട് സംഗതികള്‍ ദിവസംതോറും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതാ നിങ്ങളുടെ ക്രിയേറ്റിവിറ്റിയെത്തന്നെ വെല്ലുവിളിക്കുന്ന ഒരു സംരംഭവുമായി 1983യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ഷംസ് ഫിലിംസ്. ഈ അടച്ചിരുപ്പിന്റെ രാപ്പകലുകളില്‍ നിങ്ങള്‍ക്ക് ഒരു കഥയോ തിരക്കഥയോ ആശയമോ മെനഞ്ഞെടുക്കാമെങ്കില്‍, അതൊരു ജനപ്രിയ സിനിമയ്ക്കുള്ള വിത്താണെങ്കില്‍, അതിനെ നട്ടു നനച്ച് വളര്‍ത്തി ഒരു സിനിമയാക്കുന്ന കാര്യം ആലോചിക്കാമെന്നാണ് ഡ്രീം ക്യാച്ചര്‍്, വിദഗ്ധരുടെ കൂട്ടായ്മയായ തിങ്ക് ടാങ്ക് എന്നിവരുമായി സഹകരിച്ച് ഷംസ് ഫിലിംസ് വാഗ്ദാനം ചെയ്യുന്നത്.

മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങുന്ന പാനലാണ് അയച്ചു കിട്ടുന്ന കഥകളും ആശയങ്ങളും പരിഗണിക്കുക. പാനലിന്റെ അവലോകനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കും. തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അത് സിനിമയാക്കാനുള്ള ചുമതല ഷംസ് ഫിലിം ഏറ്റെടുക്കും. 1983, ക്വീന്‍ എന്നീ സിനിമകളിലൂടെ രണ്ട് പുതുമുഖ സംവിധായകരെയും നാല്പതിലധികം അഭിനേതാക്കളെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നിര്‍മാണ സ്ഥാപനമാണ് ഷംസ് ഫിലിംസ്. ‘കേരളത്തിലെ ക്രിയേറ്റീവായ ആളുകള്‍, വിശേഷിച്ചും പുതിയ തലമുറ, ഈ ലോക്ഡൗണ്‍ കാലത്ത് അലസരായി ഇരിയ്ക്കേണ്ടവരല്ല. ഇക്കാര്യത്തില്‍ ഞങ്ങളാലാവുന്നതു ചെയ്യുക എന്നതാണ് ഈ സംരംഭത്തിനു പിന്നിലുള്ളത്. ലോകം രോഗവിമുക്തിയമായി അടച്ചിട്ട വീടുകളില്‍ നിന്ന് നാം പുറത്തിറങ്ങുമ്പോള്‍ പുതിയതായി ഈ ലോകത്തിന് നല്‍കാന്‍ നമ്മുടെ കയ്യില്‍ എന്തെങ്കിലും ഉണ്ടാകണമല്ലൊ,’ ഷംസ് ഫിലിംസിന്റെ അമരക്കാരനായ ടി ആര്‍ ഷംസുദ്ദീന്‍ പറഞ്ഞു.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തങ്ങളുടെ ആശയങ്ങള്‍, കഥകള്‍, തിരക്കഥകള്‍ എന്നിവ വേശിസമേിസ@റൃലമാസമരേവലൃ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് 96336 29469.

ഇങ്ങനെ അയക്കുന്ന തിരക്കഥയുടെ മേലുള്ള ബൗദ്ധികാവകാശത്തിന്റെ രേഖയായി ഇ-മെയില്‍ സന്ദേശം മതിയാകുമെന്നും എഴുതിയ ആളുടെ ആളുടെ സമ്മതമില്ലാതെ അവ വാണിജ്യപരമായി ഉപയോഗിക്കില്ലെന്നും എന്നിരുന്നാലും ഇവയുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ഡ്രീംകാച്ചറോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ നിയമപരമായോ അല്ലാതെയോ ബാധ്യസ്ഥരാവുകയില്ലെന്നും ഡ്രീം കാച്ചറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Continue Reading

Entertainment

‘റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം’

നിയമം നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണമെന്ന് തമിഴ് സൂപ്പര്‍ താരം വിജയ്

Published

on

തമിഴ് സൂപ്പര്‍ താരം വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ കുറിക്ക് കൊള്ളുന്ന ഡയലോഗുകളുമായി താരം. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം നടന്ന പൊതുപരിപാടിയെന്ന നിലയില്‍ ഓഡിയോ ലോഞ്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജയുടെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. താരം നികുതികാര്യത്തില്‍ വളരെ പെര്‍ഫക്റ്റാണെന്ന് പറഞ്ഞ് ഒടുവില്‍ ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.

റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം. സമാധാനപരമായിരുന്നു അത്-ഇങ്ങനെയായിരുന്നു ഓഡിയോ ലോഞ്ചില്‍ താരത്തിന്റെ പ്രതികരണം. നിയമങ്ങള്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും ആരുടെയും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും വിജയ് പറഞ്ഞു.

തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താന്‍ ഡ്രസ് ചെയ്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. കറുത്ത ഡ്രസ് ധരിച്ചായിരുന്നു വിജയ് ചടങ്ങിനെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിനു വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life1 week ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics2 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

Business1 week ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion2 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Auto

Auto7 days ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto4 weeks ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto3 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending