Connect with us

Kerala

‘മന്നം ആധുനിക കേരള രൂപീകരണത്തിനു നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ്’

ദുരാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തിന്റെ സ്മരണ ഊര്‍ജം പകരും-മുഖ്യമന്ത്രി

Published

on

ദുരാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തിന്റെ സ്മരണ ഊര്‍ജം പകരും-മുഖ്യമന്ത്രി

എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ സംഭാവനകള്‍ വിശദമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റ് ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്.

മന്നം നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്‌കാരങ്ങള്‍ ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കുവാന്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. മനുസ്മൃതിയെ അടിസ്ഥാനമാക്കി ദുരാചാരങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ മന്നത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ചെറുത്തത് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്-മുഖ്യമന്ത്രി കുറിച്ചു.

നായര്‍ സമുദായത്തിലുണ്ടായിരുന്ന പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിന് മന്നം പ്രേരിപ്പിച്ചു. അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് സമുദായത്തെക്കൊണ്ട് ആവശ്യപ്പെടുവിക്കുന്നതിന് മന്നം നേതൃത്വം നല്‍കി. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിവയില്‍ മന്നം സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന്‍ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സവര്‍ണജാഥ നയിച്ചത് മന്നമായിരുന്നു-അദ്ദേഹം പറഞ്ഞു.

മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ പലതിനോടും വിയോജിക്കുന്നവര്‍ക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ് എന്ന് പറയാന്‍ കഴിയും. ദുരാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തിന്റെ സ്മരണ ഊര്‍ജം പകരും-മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

Kerala

ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് നേരത്തേ വന്നവര്‍ എന്നിവര്‍ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം

Published

on

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് കേരളം. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ കോവിഡ് ആശുപത്രികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കയാണ് സര്‍ക്കാര്‍.

നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കിയും നിരീക്ഷണം ശക്തമാക്കുമെന്നും സര്‍ക്കാര്‍. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കും. ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് നേരത്തേ വന്നവര്‍ എന്നിവര്‍ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം.

ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പ് ഒരുക്കും. മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളിള്‍ നിന്നും ഫണ്ട് കലക്ട് ചെയ്യുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നും തീരുമാനിച്ചു.

Continue Reading

Health

കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ സി എസ് ആര്‍ ഫണ്ട് ആരോഗ്യമേഖലയില്‍ ചിലവഴിക്കണം -സുധീര്‍ ബാബു.

രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പണം വലിയൊരു ഘടകമാണ്

Published

on

കൊറോണക്കെതിരെയുള്ള പ്രതിരോധ യുദ്ധം സംസ്ഥാനത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. എല്ലാ മേഖലകളേയും ഇത് ബാധിച്ചു കഴിഞ്ഞു. ഇനി വരുന്ന നാളുകള്‍ കഠിനങ്ങളായ പരീക്ഷണങ്ങളാണ് ജനങ്ങള്‍ക്കും സര്‍ക്കാരിനും സമ്മാനിക്കുവാന്‍ പോകുന്നത്. ചിലപ്പോള്‍ മാസങ്ങള്‍ എടുത്തേക്കാം ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കുവാന്‍.

സംസ്ഥാനത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ നീക്കിവെക്കുന്ന സി എസ് ആര്‍ ഫണ്ട് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലേക്ക് ഇപ്പോള്‍ ചിലവഴിക്കപ്പെടുകയാണെങ്കില്‍ അത് വലിയൊരു സഹായമാകും. രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പണം വലിയൊരു ഘടകമാണ്. നിശ്ചലമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ ഈ അടിയന്തിര ഘട്ടത്തെ തരണം ചെയ്യുവാന്‍ ഈ സഹായത്തിന് സാധിക്കുമെന്ന് ഡി വാലര്‍ മാനേജിംഗ് ഡയറക്ടര്‍ സുധീര്‍ ബാബു ചൂണ്ടിക്കാട്ടുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള സി എസ് ആര്‍ ഫണ്ട് നീക്കിയിരിപ്പുള്ള എല്ലാ സ്ഥാപനങ്ങളും ഇത്തരമൊരു തീരുമാനമെടുത്താല്‍ ഈ സാഹചര്യത്തെ ധീരമായി നേരിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും. പ്രസ്ഥാനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതക്ക് കൂടി അതൊരു മാതൃകയാകും.

Continue Reading

Business

യെസ് ബാങ്കില്‍ 300 കോടി നിക്ഷേപിക്കാന്‍ കേരളത്തിന്റെ ഫെഡറല്‍ ബാങ്ക്

യെസ് ബാങ്കിന്റെ 30 കോടി ഓഹരികള്‍ ഫെഡറല്‍ ബാങ്ക് വാങ്ങും. യെസ് ബാങ്ക് പുനരുജ്ജീവനത്തിന് കേരളത്തിലെ ബാങ്കും

Published

on

യെസ് ബാങ്കിനെ തകര്‍ച്ചയില്‍ നിന്നും കര കയറ്റുന്ന പുനരുജ്ജീവന പദ്ധതിയില്‍ പങ്കാളിയായി കേരളം കേന്ദ്രമാക്കിയ പ്രമുഖ ധനകാര്യസ്ഥാപനമായ ഫെഡറല്‍ ബാങ്കും. യെസ് ബാങ്കില്‍ 300 കോടി രൂപ നിക്ഷേപിക്കുമെന്ന് ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.

യെസ് ബാങ്കിന്റെ 30 കോടി രൂപയുടെ ഓഹരികള്‍ വാങ്ങാനാണ് തുക ഉപയോഗിക്കുക. പ്രതിഓഹരിക്ക് 30 രൂപയെന്ന നിരക്കിലാണ് യെസ് ബാങ്ക് ഓഹരികള്‍ ഫെഡറല്‍ ബാങ്ക് വാങ്ങുന്നത്.

വെള്ളിയാഴ്ച്ചയാണ് യെസ് ബാങ്കിനായുള്ള പുനരുജ്ജീവന പദ്ധതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമെന്നോണമാണ് ഫെഡറല്‍ ബാങ്കിന്റെയും നീക്കം. യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 6,200 കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

പുനരുജ്ജീവന പാക്കേജ് അനുസരിച്ച് പൊതുമേഖല സ്ഥാപനമായ എസ്ബിഐ 7250 കോടി രൂപയാണ് തകര്‍ച്ച നേരിടുന്ന യെസ് ബാങ്കില്‍ നിക്ഷേപിക്കുക. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരിയും എസ്ബിഐ ഏറ്റെടുക്കും.

ആലുവ ആസ്ഥാനമാക്കിയുള്ള ഫെഡറല്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നാണ്. പ്രവര്‍ത്തനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള ബാങ്കെന്ന നിലയിലും ബിസിനസ് ലോകത്ത് ശ്രദ്ധേയമാണ് ഫെഡറല്‍ ബാങ്ക്. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സിയും 1,000 കോടി രൂപ വീതമാണ് യെസ് ബാങ്കില്‍ നിക്ഷേപിക്കുന്നത്. ആക്‌സിസ് ബാങ്ക് 600 കോടി രൂപ നിക്ഷേപിച്ച് 60 കോടി ഓഹരികള്‍ വാങ്ങും.

നിലവില്‍ നിക്ഷേപം നടത്തുന്ന സ്വകാര്യ ബാങ്കുകള്‍ക്ക് മൂന്ന് വര്‍ഷം വരെ ഓഹരി വിറ്റഴിച്ച് പുറത്തുപോകാന്‍ സാധിക്കില്ലെന്ന നിബന്ധന ആര്‍ബിഐ വച്ചിട്ടുണ്ട്. കിട്ടാക്കടവും നിക്ഷേപ, വായ്പാ വളര്‍ച്ചയിലെ ഇടിവുമാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഭരണനിര്‍വഹണത്തിലെ പാളിച്ചയും വിനയായി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending