Connect with us

Health

വേനലിനെ പ്രതിരോധിക്കാന്‍ മാമ്പഴവും മള്‍ബറിയും

മനസ്സും ശരീരവും തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും ആവശ്യമാണ്

Published

on

കൊടും വേനലിന്റെ ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഏത് വിധേനയും താപനിലയോടു പൊരുത്തപ്പെടാന്‍ ശ്രമിച്ചില്ലെങ്കില്‍ അപകടമാണ്. വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വര്‍ഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും ആവശ്യമാണ്. വേനലില്‍ കഴിക്കേണ്ട പഴങ്ങളുടെ കൂട്ടത്തില്‍ പ്രധാനമാണ് മാമ്പഴവും മള്‍ബറിയും.

ഓരോ കാലത്തും ലഭ്യമായ പഴങ്ങള്‍ ആണ് അതാത് കാലത്ത് കഴിക്കേണ്ടത്. മാമ്പഴം , മലബാറി , തണ്ണിമത്തന്‍ എന്നിവ വേനല്‍കാലഫലങ്ങളാണ്. വേനലില്‍ ഇവ ശീലമാക്കുന്നതുകൊണ്ടുള്ള പ്രയോജനം നോക്കാം.

മാമ്പഴം –

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. ദഹനത്തിനു സഹായിക്കുന്നതു മുതല്‍ അര്‍ബുദം തടയാന്‍ വരെ മാമ്പഴത്തിനു കഴിയും. .ആരോഗ്യപരമായ ഗുണനകളെ മുന്‍നിര്‍ത്തി പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മള്‍ബറി

പോഷകത്തിന്റെ അകലവറയാണ്.ജീവകം സി ധാരാളം അടങ്ങിയ മള്‍ബറി ദഹനത്തിനും സഹായകം.ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മള്‍ബറിപ്പഴങ്ങള്‍. ആന്റിഓക്‌സിഡന്റായ ആന്തോസയാനിന്‍, അര്‍ബുദം പ്രതിരോധിക്കുന്ന റെസ്വെറാട്രോള്‍ ഇവയും മള്‍ബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മള്‍ബറി ദഹനത്തിനും സഹായകം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഈ സീസണില്‍ സുലഭമാണ്. പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനില്‍ 94 ശതമാനവും വെള്ളം ആണ്. വേനല്‍ക്കാലത്ത് കഴിക്കാന്‍ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീന്‍ ധാരാളമുള്ള തണ്ണിമത്തന്‍ ഹൃദയാരോഗ്യവുമേകുന്നു.

Advertisement

Health

കൈയടിക്കാം; കോവിഡിനെ പ്രതിരോധിക്കാന്‍ യൂസഫലി 10 കോടി നല്‍കുന്നു

കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിന് 10 കോടി രൂപ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി യൂസഫലി

Published

on

കോവിഡ് 19നെ പ്രതിരോധിക്കാന്‍ സംരംഭകരും മുന്നിട്ടിറങ്ങുന്ന വാര്‍ത്തകളാണ് വരുന്നത്. സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രശസ്ത സംരംഭകനും ലുലു ഗ്രൂപ്പ് സ്ഥാപകനുമായ എം എ യൂസഫലി 10 കോടി രൂപ നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി അറിയിച്ചതായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

കോവിഡ് – 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്രയും ഉള്‍പ്പടെ നിരവധി പേര്‍ വലിയ തോതിലുള്ള സഹായമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയ്യുന്നത്.

Continue Reading

Health

ഒരു കോടിയിലേറെ ഐസൊലേഷന്‍ ബെഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയാറാക്കാം, ഇങ്ങനെ

ഒരു കോടിയിലേറെ ഐസൊലേഷന്‍ ബെഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയാറാക്കാനുള്ള ആശയം മുന്നോട്ടു വെച്ച് അസറ്റ് ഹോംസ്

Published

on

പലരും ഭയപ്പെടുന്നതുപോലെ കൊവിഡ് 19 സമൂഹവ്യാപനത്തിലൂടെ ഇന്ത്യയില്‍ പടര്‍ന്നു പിടിയ്ക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം തന്നെ ഒരു കോടിയിലേറെ ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാക്കാനുള്ള ആശയവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസ്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേ കോച്ചുകള്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഐസൊലേഷന്‍ ബെഡുകളും ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അധികൃതര്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന ആശയത്തില്‍ അസറ്റ് ഹോംസ് ഉന്നയിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു.

ശരാശരി 23-30 കോച്ചുകളുള്ള 12,617 ട്രെയിനുകള്‍ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവ ഹോസ്പിറ്റലുകളാക്കി മാറ്റാന്‍ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്റ്റോര്‍, ചുരുങ്ങിയത് ആയിരം ബെഡ്, ഒരു ഐസിയു, പാന്‍ട്രി എന്നിവ ഇങ്ങനെ ഒരുക്കാം. ടോയ്ലറ്റ് സൗകര്യമാകട്ടെ അവയില്‍ നേരത്തെ തന്നെ ഉണ്ടുതാനും. ഇന്ത്യയിലെമ്പാടുമായുള്ള 7500-ലേറെ വരുന്ന വലുതും ചെറുതുമായ റെയില്‍വേ സ്റ്റേഷനുകള്‍ വഴി ഈ സേവനത്തിലേയ്ക്കുള്ള പ്രവേശനം നല്‍കാമെന്നും രാജ്യത്തെ ഒരു കോടി കിമീ ദൈര്‍ഘ്യമുള്ള റെയില്‍വെ ശൃംഖല മുഴുവന്‍ ഈ സേവനം ലഭ്യമാക്കാമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു.

രോഗബാധയുള്ള സ്ഥലങ്ങളിലേയ്ക്ക് പെട്ടെന്നു തന്നെ ഈ കോച്ചുകള്‍ എത്തിക്കാന്‍ കഴിയും. ഓരോ റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകള്‍ വിന്യസിച്ച് ദിവസം രണ്ടായിരം പേര്‍ക്ക് സേവനമെത്തിക്കാമെന്നാണ് നിര്‍ദേശം.

ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി വിവിധ രീതിയില്‍ സഹകരിക്കാനുള്ള സന്നദ്ധതയും അസറ്റ് ഹോംസ് അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

133 കോടിയ്ക്കടുത്ത് ജനസംഖ്യയുള്ള ഇന്ത്യയില്‍ 10% പേര്‍ക്ക് പോലും രോഗം പിടിപെട്ടാല്‍ 10 കോടി കിടയ്ക്ക ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 0.7 കിടയ്ക്ക മാത്രമേ ഉള്ളെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആയിരം പേര്‍ക്ക് 2 കിടയ്ക്ക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇത് 3 എണ്ണമെങ്കിലുമാക്കണമെന്ന് ലോകാരോഗ്യ സംഘടനയും നിര്‍ദേശിക്കുന്നു.

Continue Reading

Business

കോവിഡിനെ തോല്‍പ്പിക്കാന്‍ ആക്‌സിസ് ബാങ്ക് നല്‍കും 100 കോടി

കോവിഡ് 19നെ പ്രതിരോധിക്കാന്‍ സജീവമായി ആക്‌സിസ് ബാങ്ക്. ഇതിനായി 100 കോടി മാറ്റിവച്ചു

Published

on

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് 19 പടരുന്നതു തടുക്കാനായി ആക്‌സിസ് ബാങ്ക് 100 കോടി രൂപ മാറ്റിവെച്ചു. ഉപഭോക്താക്കള്‍, ജീവനക്കാര്‍, വെന്‍ഡര്‍മാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്കു പിന്തുണ നല്‍കാനായാണ് ആക്സിസ് ബാങ്ക് തുക വിനിയോഗിക്കുക. 100 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

രാജ്യത്ത് 2.6 കോടി ഉപഭോക്താക്കളുള്ള ധനകാര്യസ്ഥാപനമാണ് ആക്സിസ് ബാങ്ക്. സേവിങ്സ്, കറന്റ് എക്കൗണ്ടുകള്‍, പ്രീ പെയ്ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ ഐഎംപിഎസ്, എടിഎം സാമ്പത്തിക, സാമ്പത്തിക ഇതര ഇടപാടുകള്‍ തുടങ്ങിയവയ്ക്കുള്ള ചാര്‍ജുകള്‍ മാര്‍ച്ച് 31 വരെ ഇളവു ചെയ്തു നല്‍കാനും ബാങ്ക് തീരുമാനിച്ചു.

ഉപഭോക്താക്കള്‍ തങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇപ്പോള്‍ നല്ലതെന്നും ബാങ്ക് അറിയിച്ചു. ബാങ്കില്‍ നേരിട്ട് വരുന്ന പ്രവണത കുറയ്ക്കണമെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി അഭ്യര്‍ത്ഥിച്ചു.

ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സൗകര്യപ്രദമായ ബാങ്കിങ് ഇടപാടുകള്‍ക്കായി തങ്ങള്‍ വിവിധ ഇടപാടുകളുടെ ചാര്‍ജുകള്‍ ഒഴിവാക്കുകയാണ്. ഈയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending