Connect with us

Home

ഇഷ്ടികയോ സിമന്റ് കട്ടയോ ? ഏതാണ് നിങ്ങളുടെ വീടിന് ഉചിതം?

ഇഷ്ടിക വേണോ സിമന്റ് കട്ട വേണോ എന്ന ചോദ്യം ഏറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്

Published

on

സ്വന്തമായ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു വ്യക്തി നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് വീട് നിര്‍മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുക എന്നത്. ഇതില്‍ത്തന്നെ ഇഷ്ടിക വേണോ സിമന്റ് കട്ട വേണോ എന്ന ചോദ്യം ഏറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പണ്ട് കാലത്ത് വീട് വയ്ക്കുന്നതിനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് കളിമണ്ണില്‍ നിര്‍മിച്ച് ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടിക തന്നെയായിരുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കുന്ന വീടുകള്‍ക്ക് ഈടും ഉറപ്പും കൂടുതലാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ മുന്‍പ് ലഭിച്ചിരുന്ന പോലെ ഇന്ന് ഇഷ്ടിക എളുപ്പത്തില്‍ ലഭിക്കുന്നില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇഷ്ടിക നിര്‍മാണം ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലാണ് ഇഷ്ടികകള്‍ക്കുള്ള ബദല്‍ മാര്‍ഗമായി ഹോളോബ്രിക്ക് എന്ന പേരില്‍ സിമന്റ് കട്ടകള്‍ വിപണിയില്‍ എത്തുന്നത്.തുടക്കത്തില്‍ സിമന്റ് കട്ടകള്‍ ഉള്‍ക്കൊള്ളുന്നതിനു ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ചില മടിയുണ്ടായിരുന്നു എങ്കിലുംഇഷ്ടികയുടെ ലഭ്യതക്കുറവ് ഈ ഉല്‍പ്പന്നത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

ഇഷ്ടിക താരമാണ്..പക്ഷേ…

പണ്ടുള്ളവര്‍ പറയുന്നത് പോലെ തന്നെ കെട്ടിട നിര്‍മാണത്തിലെ താരമാണ് ഇഷ്ടികകള്‍. എന്നാല്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയാല്‍ ഫലം വിപരീതമായിരിക്കും. മാത്രമല്ല, കളിമണ്ണിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഇഷ്ടികച്ചൂളകള്‍ പലതും അടച്ചു പൂട്ടിയതോടെ ഇഷ്ടികയുടെ ലഭ്യതയും ഗണ്യമായികുറഞ്ഞു.എന്നാല്‍ ഇഷ്ടിക തന്നെ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് വാങ്ങാം.ചുട്ടെടുത്ത ഇഷ്ടികയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. അതുതന്നെ രണ്ടുതരം ഉണ്ട്. ഒന്ന് സാധാരണ ചൂള ഇഷ്ടിക, വയര്‍കട്ട് (മെഷീന്‍ കട്ട്) ഇഷ്ടിക എന്നിവയാണവ. നാടന്‍ ഇഷ്ടിക 6 രൂപ മുതല്‍ 8 രൂപവരെ വിലയുണ്ടെങ്കില്‍ വയര്‍കട്ട് ഇഷ്ടിക 8 രൂപ മുതല്‍ 10 രൂപവരെയാണ് വില.

ഈട്, ഉറപ്പ് എന്നീ ഗുണങ്ങള്‍ക്കപ്പുറം ചിതല്‍ശല്യം കുറവായിരിക്കും ഇത്തരം ഭിത്തികളില്‍ എന്നത് ഒരു പ്രത്യേകതയാണ്. മഴയില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും അതുമൂലമുണ്ടാകുന്ന ഫംഗസില്‍ നിന്നും ഇഷ്ടിക പ്രതിരോധം സൃഷ്ടിക്കുന്നു.എളുപ്പത്തില്‍ പണി പുരോഗമിക്കുന്നതിനും ഇഷ്ടിക സഹായിക്കുന്നു.വീടിനകത്ത് ചൂട് കുറക്കുന്നതിനും ഇഷ്ടിക സഹായിക്കുന്നു.രണ്ട് ഇഷ്ടികകകള്‍ തമ്മില്‍ പിടിക്കുമ്പോള്‍ ലോഹത്തില്‍ അടിക്കുന്ന ശബ്ദമാണ് വരുന്നത് എങ്കില്‍ നല്ല ഇഷ്ടികയാണ് എന്ന് ഉറപ്പിക്കാം. അത് പോലെ തന്നെ ഗുണമേന്മയുള്ള ഇഷ്ടികയാണ് എങ്കില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേയ്ക്കിട്ടാല്‍ പൊട്ടില്ല.

സിമന്റ് കട്ടക്ക് ആവശ്യക്കാര്‍ ഏറെ

ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിനു ഏറ്റവും വ്യാപകമായി ഉപയോഗിച്ച് വരുന്നത് സിമന്റ് കട്ടകള്‍ ആണ്. എളുപ്പത്തില്‍ ലഭ്യമാകുന്നു, വലുപ്പം കൂടുതലായതിനാല്‍ എളുപ്പത്തില്‍ പണി പൂര്‍ത്തിയാക്കാനും അത് വഴി ചെലവ് ലാഭിക്കാനും കഴിയുന്നു. ഇപ്പോള്‍ വീടുകള്‍ക്ക് പുറമെ , ഫ്‌ലാറ്റുകള്‍, വന്‍കിട കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തിന് ഉപയോഗിക്കുന്നത് സിമന്റ് ബ്ലോക്കുകള്‍ തന്നെയാണ്. നിശ്ചിത അനുപാതത്തില്‍ സിമന്റ്, മെറ്റല്‍, ചിപ്സ്, പാം ഓയില്‍ എന്നിവ കോണ്‍ക്രീറ്റ് ചെയ്‌തെടുത്താണ് ഇവയുടെ നിര്‍മാണം. അതിനാല്‍ ഇവയെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നും വിളിക്കുന്നു.നന്നായി മിക്സ് ചെയ്തു നനച്ച് എടുക്കുന്ന ഇഷ്ടികക്ക് ഗുണമേന്മ കൂട്ടും. നാലിഞ്ച്, ആറിഞ്ച്. എട്ടിഞ്ച് വരെ ഘനത്തില്‍ ഇവ ലഭ്യമാണ്.

സിമന്റ് ബ്ലോക്ക് ഉപയോഗിച്ച് ചെയ്യുമ്പോള്‍ ശരിയായ രീതിയിലല്ല നിര്‍മ്മാണമെങ്കില്‍ പൊട്ടല്‍ വീഴാന്‍ സാധ്യത ഉണ്ട്. ഇതിനു പ്രധാനമായ കാരണം നിര്‍മ്മാണത്തിലുള്ള പിഴവുകളാണ്.നിര്‍മാണ സമയത്ത് വെള്ളം മെറ്റീരിയല്‍ പാര്‍ട്ടിക്കുകള്‍ക്കിടയില്‍ കയറുമ്പോള്‍ അത് വികസിക്കുകയും, പിന്നീട് ഈ വെള്ളം നഷ്ടപ്പെടുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നു. ഇതുമൂലമാണ് കട്ടയില്‍ പൊട്ടലുകള്‍ വീഴുന്നത്. സിമന്റ് അല്ലെങ്കില്‍ ലൈം ബേസ്ഡ് ആയിട്ടുള്ള എല്ലാ മെറ്റീരിയലുകളും ഈ സ്സ്വഭാവം പ്രകടമാക്കുന്നു. സിമന്റ് കട്ട നിര്‍മ്മാണത്തിലും , ചാന്ത് നിര്‍മ്മാണത്തിലും ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.പൊടി നിറഞ്ഞ മണല്‍ ഉപയോഗിക്കാന്‍ പാടില്ല . പാറപ്പൊടി എന്ന പേരില്‍ വരുന്ന നേര്‍ത്ത പൊടി പോലുള്ള മണല്‍ യാതൊരു കാരണവശാലും സിമന്റ് കട്ട നിര്‍മ്മാണത്തിലും , ചാന്ത് നിര്‍മ്മാണത്തിലും ഉപയോഗിക്കരുത്, ഇത് നിര്‍മാതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാല്‍ ഇഷ്ടികകള്‍ തെരെഞ്ഞെടുക്കുന്നതിനേക്കാള്‍ ഏറെ ശ്രദ്ധയോടെ വേണം സിമന്റ് കട്ടകള്‍ തെരഞ്ഞെടുക്കാന്‍

വെട്ടുകല്ല് സൂപ്പറാണ്

ഇഷ്ടികയെപ്പോലെ ഈടില്‍ ഉറപ്പ് പറയുന്ന ഒന്നാണ് വെട്ടുകല്ല്. ഭാവന നിര്‍മാണത്തിനായി കേരളത്തില്‍ നൂറ്റ്‌റാണ്ടുകള്‍ക്ക് മുന്‍പേ ഉപയോഗിച്ചിരുന്ന ഒന്നാണ് വെട്ടുകല്ല്.പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് വെട്ടുകല്ലാണ്.ചെങ്കല്ല് എന്നും ഇതിനെ പറയുന്നു.ചൂട് ഇല്ലാതാക്കുന്നതിന് ഇഷ്ടികയെക്കാള്‍ മുന്‍പന്തിയിലാണ് വെട്ടുകല്ലിന്റെ സ്ഥാനം. ഏകദേശം 32 സെ. മീ നീളവും 21 സെ. മീ വീതിയും 16സെ. മീ ഘനവും ആണ് ഒരു വെട്ടുകല്ലിനുള്ളത്. അതിനാല്‍ സിമന്റ് കട്ടകള്‍ പോലെ തന്നെ എളുപ്പത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. ക്വാറികളില്‍ നിന്നും മെഷീന്‍ ഉപയോഗിച്ചാണ് വെട്ടുകല്ല് ചെത്തിയെടുക്കുന്നത്. 30രൂപ മുതല്‍ 35 രൂപവരെ ഇതിനു വിലവരും.

വെട്ടുകല്ല് തിരഞ്ഞെടുക്കുമ്പോള്‍ ചുവന്നതും കൂടുതല്‍ ദ്വാരങ്ങള്‍ ഇല്ലാത്തതും കളിമണ്ണിന്റെ അംശം കുറഞ്ഞതും മാത്രം എടുക്കുക. വെട്ടുകല്ലിന് കാലപ്പഴക്കം ചെല്ലുന്തോറും ബലം കൂടി വരും എന്നാണ് പറയപ്പെടുന്നത്. അതിനാലാണ് വെട്ടുകല്ലില്‍ തീര്‍ത്ത നൂറു കണക്കിന് പഴക്കമുള്ള പലകെട്ടിടങ്ങളും ഇന്നും ഒരു കേടും കൂടാതെ നില്‍ക്കുന്നത്. ഉറപ്പും ബലവും എല്ലാം ഉണ്ടെങ്കിലും ചിതല്‍ ശല്യത്തിന് കാരണമാകുന്നു എന്നത് ഇതിന്റെ പ്രധാന ന്യൂനതയാണ്. എന്നാല്‍ ഇന്ന് പെസ്റ്റ് കണ്‍ട്രോള്‍ ചെയ്ത കല്ലുകള്‍ വില്‍പ്പനക്ക് ലഭ്യമാണ്.

ഇന്റര്‍ലോക്ക് കട്ടകള്‍

വീട് നിര്‍മാണത്തിനായി ഏറ്റവും കുരസിച്ചു മാത്രം ഉപയോഗിച്ച് വരുന്നവയാണ് ഇന്റര്‍ലോക്ക് കട്ടകള്‍. വെട്ടുകല്ല് പൊടി ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. വെട്ടുകല്ല് പൊടി യന്ത്രങ്ങളില്‍ അരച്ച് നിര്‍മ്മിക്കുന്ന ബ്ളോക്കുകളാണ് ഇന്റര്‍ലോക്ക് ഇഷ്ടികകകള്‍.കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് കൂടുതലായും പ്രചാരത്തിലുള്ളത്. 40 രൂപയാണ് ഇത്തരട്ടത്തില്‍ നിര്‍മിക്കുന്ന ഒരിഷ്ടികയുടെ വില.

എന്നറിയപ്പെടുന്നത്. ഒരു കാലത്ത് വടക്കന്‍ കേരളത്തില്‍ ഇത് ഏറെ പ്രചാരത്തിലുണ്ട്. ഇന്ന് തെക്കന്‍ കേരളത്തില്‍ മണ്ണ് അരച്ച് ഇന്റര്‍ലോക്ക് ചെയ്യുന്നുണ്ട്. ഈ ഇഷ്ടിക ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യാതെ ധാരാളം നിര്‍മ്മാണം ഈ മേഖലയില്‍ ചെയ്യുന്നുണ്ട്. ഒരു ഇഷ്ടികയ്ക്ക് 14 മുതല്‍ 36 രൂപവരെ വരെ വിലവരും. സ്‌റ്റൈലിന് അനുസരിച്ച് വിലയില്‍ മാറ്റം വരും.വെട്ടുകല്ല് 500 എണ്ണം ഉപയോഗിക്കേണ്ടിടത്ത് 900 ഇന്റര്‍ലോക് കട്ട വേണ്ടിവരും.ഒറ്റനില വീടുകള്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം.

Advertisement

Home

സ്വന്തമായൊരു വീടെന്ന സ്വപ്‌നം ‘ലൈഫ്’ പദ്ധതിയെപ്പറ്റി അറിയാം

വിവിധ പദ്ധതികളില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ പൂര്‍ത്തീകരിക്കലായിരുന്നു ആദ്യ ഘട്ടം

Published

on

കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം, അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം , ആ വലിയ ലക്ഷ്യത്തിലേക്കുള്ള സര്‍ക്കാരിന്റെ ചുവടുവെപ്പാണ് ‘ലൈഫ്’. വിവിധ പദ്ധതികളില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ പൂര്‍ത്തീകരിക്കലായിരുന്നു ആദ്യ ഘട്ടം. സ്വന്തമായി ഭൂമി ഉള്ള ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മാണം രണ്ടാം ഘട്ടം. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങള്‍ മൂന്നാം ഘട്ടം.

ആദ്യ രണ്ടു ഘട്ടങ്ങളിലായാണ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നത്. വീട് നിര്‍മ്മാണത്തിന് കുറഞ്ഞത് നാലു ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇതിനു പുറമെ പി എം എ വൈ പദ്ധതിയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ക്കും കേരളത്തില്‍ നാലു ലക്ഷം ലഭ്യമാക്കി. പി എം എ വൈ ഗ്രാമീണില്‍ 72,000 രൂപയും പി എം എ വൈ (നഗരം) പദ്ധതിയില്‍ 1.5 ലക്ഷം രൂപയുമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം 4 ലക്ഷം രൂപ കേരളത്തില്‍ ലഭിക്കും. അവരുടെ ഗുണഭോക്തൃവിഹിതം അടക്കം സംസ്ഥാനം ഏറ്റെടുത്തു.

ലൈഫിന്റെ മൂന്നാം ഘട്ടം കൂടി ആരംഭിച്ചു കഴിഞ്ഞു. ഭവന രഹിതരായ എല്ലാവരേയും ചേര്‍ത്തുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടു ലക്ഷം കിടപ്പാടമെന്ന കടമ്പ പിന്നിടുന്നത് ആ ലക്ഷ്യത്തിലേക്കെത്താന്‍ സര്‍ക്കാരിന് പ്രചോദനമാണ്.

Continue Reading

Home

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനുള്ള വഴികള്‍

ഇന്ത്യയിലെ നാല് അംഗീകൃത ക്രെഡിറ്റ് ബ്യൂറോകളില്‍ ഒന്നാണ് സിബില്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിച്ചാല്‍ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷന്‍, കൂടുതല്‍ തിരിച്ചടവ് കാലയളവ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും

Published

on

വീട് വയ്ക്കുക, വാഹനം വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു ലോണ്‍ എടുക്കാന്‍ അപേക്ഷിക്കുമ്പോഴായിരിക്കും പലപ്പോഴും മുന്‌പെടുത്തതും അടച്ചു തീരാത്തതുമായ ലോണ്‍ തലവേദനയാകുന്നത്. പേര് സിബില്‍ പട്ടികയില്‍ പെടാന്‍ വേറെ എന്ത് വേണം? ഇന്ത്യയിലെ നാല് അംഗീകൃത ക്രെഡിറ്റ് ബ്യൂറോകളില്‍ ഒന്നാണ് സിബില്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിച്ചാല്‍ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷന്‍, കൂടുതല്‍ തിരിച്ചടവ് കാലയളവ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ സിബില്‍ സ്‌കോര്‍ പിന്നില്‍ ആണെങ്കില്‍ വായ്പ എടുക്കല്‍ വിഷയം തദൈവ .

സിബില്‍ സ്‌കോര്‍ 300നും 900 ഇടയില്‍ ആണ് വേണ്ടത്. ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിനുള്ള മികച്ച സ്‌കോര്‍ 700ന് മുകളിലാണ്. സ്‌കോര്‍ 900 ലേക്ക് അടുക്കുമ്പോള്‍ വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യത കൂടും.സിബില്‍ സ്‌കോര്‍ മികച്ചതാക്കി സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും മികവാണ്. സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമായ കാര്യവുമാണ് ഇത്.

സിബില്‍ സ്‌കോര്‍ മികച്ചതാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

യാതൊരുവിധ പേ്‌മെന്റുകളും വൈകിപ്പിക്കുകയോ നടത്താതിരിക്കുകയോ ചെയ്യരുത്

സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകള്‍ക്കിടയില്‍ ഒരു ബാലന്‍സ് സൂക്ഷിക്കുക.

ക്രെഡിറ്റ് പരിധിയുടെ 50% ല്‍ കൂടുതല്‍ ഉപയോഗിക്കരുത്

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ശ്രദ്ധ പുലര്‍ത്തുകയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പതിവായി പരിശോധിക്കുകയും ചെയ്യുക.

ഒന്നിലധികം വായ്പകള്‍ക്ക് ഒരേ സമയം അപേക്ഷിക്കരുത്.

Continue Reading

Home

ലൈഫ്: പ്രീഫാബ് വീടുകള്‍ക്ക് പച്ചക്കൊടി കാട്ടി മുഖ്യമന്ത്രി

ആധുനിക നിര്‍മാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിര്‍മാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published

on

ലൈഫ് ഭവനപദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് കടമ്പൂര്‍ പനോന്നേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. സംസ്ഥാനത്തു ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് വീട് ഒരുക്കുന്നതിനാണ് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ആധുനിക നിര്‍മാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിര്‍മാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിര്‍മാണരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇത് വഴി തെളിക്കും. സംസ്ഥാനത്തെ സ്വന്തമായി വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് വെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതിനകം രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങള്‍ ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടം കൂടി പൂര്‍ത്തിയാവുന്നതോടെ അഞ്ച് ലക്ഷം പേര്‍ക്ക് വീടുകള്‍ ലഭിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നതാണ് ലൈഫ് മിഷന്‍ ഭവനങ്ങളുടെ നിര്‍മാണം അല്‍പം വൈകിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ലൈഫ് മിഷന്‍ ഭവന പദ്ധതി രാജ്യത്തിന് മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധ സംഘങ്ങള്‍ കേരളത്തിലെത്തുന്നത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനൊപ്പം അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കും. നിലവില്‍ ലൈഫ് പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി അവരെ പങ്കെടുപ്പിച്ച് കുടുംബസംഗമങ്ങള്‍ നടത്തിവരികയാണെന്നും അത്തരം സംഗമങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. ലൈഫ് ഗുണഭോക്താക്കളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വകുപ്പുതല നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.

പനോന്നേരി വെസ്റ്റില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവനസമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ 2815 ഗുണഭോക്താക്കളാണുള്ളത്. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്ളാറ്റ് സമുച്ചയം പണിയുന്നതിന് 36 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചിറക്കല്‍, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വര്‍ഷം ഏപ്രിലോടെ ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending