Connect with us

Business

ഫ്‌ലാറ്റ് വില്‍പ്പനക്ക് പിന്നിലെ ചതിക്കുഴികള്‍

നഗരങ്ങളില്‍ താമസക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വീട് എന്ന സ്വപ്നം ഫ്‌ലാറ്റിലേക്ക് ചേക്കേറി

Published

on

സാധാരണക്കാരനായ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട് . എന്നാല്‍ നഗരങ്ങളില്‍ താമസക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വീട് എന്ന സ്വപ്നം ഫ്‌ലാറ്റിലേക്ക് ചേക്കേറി. എന്നാല്‍ അടുത്തിടെ മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ നിലം പൊത്തിയതോടു കൂടി ഫ്‌ലാറ്റ് വാങ്ങാനും മലയാളികള്‍ക്ക് പേടിയായിത്തുടങ്ങി. ഒരു ഭൂമി വാങ്ങുമ്പോള്‍ ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍, അവകാശികള്‍ എന്നിങ്ങനെ തുടങ്ങി നിലവില്‍ ഉള്ള ബാധ്യതകള്‍ വരെ ഒറ്റ നോട്ടത്തില്‍ ഒരാധാരത്തില്‍ നിന്നു മാത്രമായി അറിയാന്‍ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട് ഇതെല്ലം മനസിലാക്കി വേണം വാങ്ങാന്‍.

ഇതിനായി ഒരു നിയമ വിദഗ്ധന്റെ സഹായത്തോടെ ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ അനുബന്ധ രേഖകള്‍ ശരിയായി പരിശോധിക്കുക എന്നതാണ് അനിവാര്യമായ കാര്യം. ഒരു ഫ്ളാറ്റ് സ്വന്തമാക്കുകയെന്നാല്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ ശ്രമകരമായ കാര്യമാണ്. രേഖകള്‍ എല്ലാം കൃത്യമായിട്ടുണ്ടോ എന്നുറപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിഴവ് കൂടാതെ ഫ്ളാറ്റ് വാങ്ങാന്‍ താഴെ പറയുന്ന കാര്യ്ങ്ങള്‍ ശ്രദ്ധിക്കുക

1 . പണി പൂര്‍ത്തിയാകാത്ത ഫ്‌ലാറ്റ്

പല സാഹചര്യങ്ങളിലും പ്രശ്‌നം സൃഷ്ടിക്കുന്നത് നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ഫ്‌ലാറ്റ് വാങ്ങുന്ന അവസ്ഥയാണ്. അഡ്വാന്‍സ് തുകയോ പൂര്‍ണമായ പേയ്മെന്റോ നല്‍കിയാല്‍ പിന്നെ പണി പൂര്‍ത്തിയാകുന്നത് വരെ കാത്തു നില്‍ക്കുകയെ മാര്‍ഗമുള്ളൂ. നിശ്ചിതകാലയളവില്‍ പണി തീര്‍ക്കുമെന്നും താക്കോല്‍ദാനം നടത്തുമെന്നുമെല്ലാം എഗ്രിമെന്റില്‍ പറഞ്ഞാലും നടപ്പിലായില്ലെങ്കില്‍ നിയമക്കുരുക്കും നൂലാമാലയുമായി നടക്കുക മാത്രമേ വഴിയുള്ളൂ. ഫ്‌ളാറ്റ് നിര്‍മിക്കുന്ന പ്രദേശം, പ്രദേശത്തെ ഭൂമിവില എന്നിവ കൃത്യമായി പരിശോധിക്കണം. മുന്‍കൂര്‍ പേയ്മെന്റ് നല്‍കുകയാണെങ്കില്‍ , പേയ്‌മെന്റിനനുസരിച്ച് ഫ്‌ളാറ്റിന്റെ നിര്‍മാണത്തില്‍ പുരോഗതി ഉണ്ടോ എന്നു ശ്രദ്ധിക്കണം.തൊഴിലാളികളുടെ ലഭ്യത, പണം ഇവയെല്ലാം സമയബന്ധിതമായ നിര്‍മ്മാണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഓരോ കരാറും തയാറാക്കപ്പെടുന്നത്. കരാറില്‍ ബില്‍ഡര്‍ 3 – 6 മാസം വരെ അധികസമയം ഉള്‍പ്പെടുത്താറുണ്ട്. ഭവന പദ്ധതികള്‍ സമയകൃത്യതയോടെ കൈമാറിയില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാല്‍ ലാഭം ബില്‍ഡര്‍ക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നല്‍കേണ്ടി വരും

2 ഉടമസ്ഥാവകാശം

ഫ്ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങള്‍ കൃത്യമായി പരിശോധിക്കണം. അടിയാധാരം, മുന്നാധാരം എന്നിവ പ്രത്യേകം ചോദിച്ചു വാങ്ങി പരിശോധിക്കണം. ബില്‍ഡര്‍മാര്‍ മറ്റുള്ളവരുടെ ഭൂമിയിലും ഫ്‌ലാറ്റുകള്‍ നിര്മിക്കാറുണ്ട്.അങ്ങനെയെങ്കില്‍, അതിന് ബില്‍ഡര്‍ക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം.

3 കോര്‍പ്പറേഷന്റെ അനുമതി

കോര്‍പറേഷന്‍, ഫയര്‍ഫോഴ്‌സ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ അനുമതി നിര്‍ബന്ധമാണ്.മേല്‍പ്പറഞ്ഞ അനുമതി പത്രങ്ങളുടെ അഭാവം ഫ്‌ലാറ്റ് ഉടമക്ക് തിരിച്ചടിയാകും. എല്ലാ കെട്ടിട നിര്‍മാണവും കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് അനുസരിച്ചായിരിക്കണം എന്നാണ് നിയമം. അതിനാല്‍ തന്നെ തന്നെ ഒരു ഫ്ളാറ്റ് സ്വന്തമാക്കുന്നതിനു മുന്‍പ് അതിന്റെ സ്ഥാനം, ഘടന, നിര്‍മാണം, റോഡവകാശം എന്നിവ നിയമവിധേയമാണെന്ന് രേഖകള്‍ പരിശോധിച്ചുറപ്പു വരുത്തുക.

4 ബില്‍ഡര്‍ വിശ്വസ്തനാണോ ?

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കള്ളനാണയങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.ഫ്ളാറ്റ് ഒരു സ്ഥിര നിക്ഷേപമാണെന്നിരിക്കെ നിങ്ങളുടെ ബില്‍ഡറെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ബില്‍ഡറുടെ എത്രാമത്തെ പ്രൊജക്റ്റാണിത്, മുന്‍കാല പ്രൊജക്റ്റുകളുടെ ഗുണനിലവാരം എപ്രകാരമാണ്?, നിര്‍മാണത്തിലെ മികവ് എത്രത്തോളമുണ്ട്, ബില്‍ഡര്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു ബോധ്യപ്പെടണം. മുന്‍കാല പ്രോജക്റ്റുകള്‍ പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കിനല്‍കിയിട്ടുണ്ടോ എന്ന് നോക്കുക

5 പ്രകൃതി സംരക്ഷണ നിയമം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുന്‍പരിചയമുള്ള ഒരു വ്യക്തിക്ക് പ്ലാന്‍ നോക്കിയാല്‍ ഭൂമി കണ്ടല്‍കാടുകളില്‍ പെട്ടതാണോ നിലമാണോ എന്നെല്ലാം.സര്‍വേ നമ്പറും വില്ലേജും നോക്കിയാണ് ഇത് മനസിലാക്കുന്നത്.ബേസിക് ടാക്സ് രജിസ്റ്റര്‍ (BTR), പോക്കുവരവ് രേഖപ്പെടുത്തുന്ന ആര്‍ഒആര്‍ രജിസ്റ്റര്‍ എന്നിവ നോക്കിയാല്‍ ആ ഭൂമി ഏതുതരത്തിലുള്ളതാണെന്ന് അതില്‍ വ്യക്തമായി എഴുതി വെച്ചിട്ടുണ്ടാവും.ഇത് അന്വേഷിച്ചറിയുക എന്നത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്.

6 നികുതിയും നിയമങ്ങളും

വില്‍പ്പനനികുതി, രജിസ്‌ട്രേഷന്‍ ചാര്‍ജ്, കെട്ടിടനികുതി തുടങ്ങിയ നികുതികള്‍ ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ബാധകമാണ്.ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ചില ബില്‍ഡര്‍മാര്‍ നികുതി അടയ്ക്കുകയും വാങ്ങുന്നവരില്‍ നിന്ന് വിലയില്‍ ഉള്‍പ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. തുടക്കത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത കൊണ്ട് വരണം.പണി പൂര്‍ത്തിയ ശേഷം ഫ്‌ലാറ്റ് കൈമാറുന്നതിനു മുമ്പ് നികുതികള്‍ അടച്ചുതീര്‍ക്കേണ്ടത് ബില്‍ഡറുടെ ഉത്തരവാദിത്തമാണ്.

7 എഗ്രിമെന്റുകള്‍ പാലിക്കണം

രണ്ട് തരം എഗ്രിമെന്റുകളാണ് ഫ്ളാറ്റ് വാങ്ങുമ്പോള്‍ എഴുതുന്നത്.ആദ്യത്തേത് എഗ്രിമെന്റ് ഫോര്‍ സെയില്‍ ആണ്. പ്രസ്തുത എഗ്രിമെന്റ് നടക്കുന്നത് അയാളും ഭൂഉടമയും തമ്മിലായിരിക്കും. ഈ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യും. അതില്‍ ഒരു അഡ്വാന്‍സ് തുകയും എഴുതിയിരിക്കും. അഡ്വാന്‍സ് തുകയുടെ രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീ ആയി അടക്കുകയും ചെയ്യും.രണ്ടാമത്തെ എഗ്രിമെന്റ് എഗ്രിമെന്റ് കെട്ടിടം ഉണ്ടാക്കുന്ന കമ്പനിയും ഫ്‌ലാറ്റ് വാങ്ങുന്ന വ്യക്തിയും തമ്മിലാണ്. ആ എഗ്രിമെന്റ്‌റ്റിന്റെ പേര് എഗ്രിമെന്റ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ എന്നാണ്. കൃത്യ സമയത്ത് ഫ്‌ലാറ്റിന്റെ പണി പൂര്‍ത്തിയാക്കി നല്‍കും എന്നുള്ള ഉടമ്പടിയാണിത്.ഈ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യാറില്ല.

8 കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്

വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും കെട്ടിടത്തിനു കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നും പരിശോധിക്കണം. കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്‌ലാറ്റ് ഉള്ളതെന്നും ഈ ഭൂമിക്ക് മറ്റ് ബാധ്യതകള്‍ ഇല്ലെന്നും ഇതിലൂടെ ഉറപ്പിക്കണം

9 മാലിന്യസംസ്‌കരണം

ഫ്‌ലാറ്റുകള്‍ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം . ഇതിനാവശ്യമായ സംവിധാനങ്ങള്‍ നിര്മിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം.സീവേജ് ട്രീറ്റ്മെന്റ് സംവിധാനം ഇല്ലാത്ത ഫ്ളാറ്റുകള്‍ ഭാവിയില്‍ താമസക്കാരില്ലാത്ത ഇടങ്ങളായി മാറും.

10 കാര്‍ പാര്‍ക്കിംഗ് സൗകര്യം

ഫ്ളാറ്റ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കാര്‍ പാര്‍ക്കിംഗിനുള്ള സൗകര്യം.കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം.കോമണ്‍ സ്പേസ് ഉപയോഗിക്കാം എന്ന് വാക്കാല്‍ മാത്രം പറഞ്ഞു വയ്ക്കുന്നത് ഉചിതമായ നടപടിയല്ല

Advertisement

Business

ബാങ്കിങ് സേവനങ്ങള്‍ വാട്ട്സാപ്പിലും ലഭ്യമാക്കി ഐസിഐസിഐ

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ തങ്ങളുടെ സേവിങ്സ് എക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം.

Published

on

കോവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ വാട്ട്സാപ്പ് വഴിയും ബാങ്കിങ് സേവനങ്ങള്‍ ആരംഭിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്.

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ തങ്ങളുടെ സേവിങ്സ് എക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വായ്പ ഓഫറുകളുടെ വിശദാംശങ്ങള്‍ അറിയാനും സുരക്ഷിതമായ രീതിയില്‍ ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. ഏറ്റവും അടുത്തുള്ള മൂന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് എടിഎമ്മുകളുടെയും ശാഖകളുടെയും വിശദാംശങ്ങളും ഈ സേവനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇതുവഴി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ വീട്ടിലിരുന്ന് തന്നെ സ്വന്തമായി നടപ്പിലാക്കാന്‍ കഴിയുമെന്നും സേവനങ്ങള്‍ വേഗത്തിലുള്ളതും സുരക്ഷിതവുമായിരിക്കുമെന്നും ഐ.സി.ഐ.സി.ഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

വാട്ട്സ്ആപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് എക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ഉപയോഗിക്കാന്‍ കഴിയും. സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഉപഭോക്താവ് ആദ്യം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ നമ്പര്‍ – 9324953001 മൊബീല്‍ ഫോണില്‍ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു ‘ഹായ്’ മെസേജ് അയക്കണം. ലഭ്യമായ സേവനങ്ങളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് ബാങ്ക് ഉപഭോക്താവിന് മറുപടി സന്ദേശം നല്‍കും. ഈ പട്ടികയില്‍ നിന്ന് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്ത് ഉപഭോക്താവിന് എളുപ്പത്തില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

Continue Reading

Business

കോവിഡ് 19നെ നേരിടാന്‍ 1,500 കോടി രൂപ നല്‍കാന്‍ ടാറ്റ

ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

Published

on

കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനായി ടാറ്റ ഗ്രൂപ്പ് മൊത്തത്തില്‍ 1,500 കോടി രൂപ സഹായം നല്‍കും. മഹാമാരി പ്രതിരോധിക്കുന്നതിനായി ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപ നല്‍കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ടാറ്റ സണ്‍സ് സ്വന്തം നിലയില്‍ 1,000 കോടി രൂപയും നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.

മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ സയമാണിതെന്ന് ടാറ്റ ഗ്രൂപ്പ് കരുതുന്നതായി രത്തന്‍ ടാറ്റ വ്യക്തമാക്കിയിരുന്നു. ആരോഗ്യരംഗത്ത് മുന്‍നിരയില്‍നിന്ന് പൊരുതുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ടാറ്റ മുന്‍കൈയെടുക്കും.

പരസ്പര സഹകരണത്തോടെ ടാറ്റ ബിസിനസ് ഗ്രൂപ്പിന്റെ മുഴുവന്‍ നൈപുണ്യവും കോവിഡിനെ പ്രതിരോധിക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

Continue Reading

Business

ആശ്വാസം, 3 മാസത്തേക്ക് ഇഎംഐ അടയ്‌ക്കേണ്ട

മൂന്ന് മാസത്തേക്ക് ഇഎംഐ മൊറട്ടോറിയം. ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നടപടി

Published

on

മൂന്ന് മാസത്തേക്ക് ഇഎംഐ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാകും. മൂന്ന് മാസത്തേക്ക് ഇനി രാജ്യത്ത് ആര്‍ക്കും വായ്പാതവണകള്‍ അടയ്‌ക്കേണ്ടതില്ല. എല്ലാ വാണിജ്യ, ഗ്രാമീണ, മേഖല ബാങ്കുകള്‍ക്കും സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ അനുമതിയുണ്ട്.

അടുത്ത മൂന്ന് മാസത്തേക്ക് ഒരാളുടെ എക്കൗണ്ടില്‍ നിന്നും ഇഎംഐ എടുക്കില്ല. ആരുടെയും ക്രെഡിറ്റ് സ്‌കോറിനെ ഇത് ബാധിക്കുകയുമില്ല. മൊറട്ടോറിയം കാലഘട്ടം കഴിഞ്ഞ ശേഷം ഇഎംഐ എടുക്കുന്നത് തുടരും.

സ്വയംതൊഴില്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് കൊറോണ കാലത്ത് ഗുണകരമാകും ഈ തീരുമാനം. ശമ്പളക്കാര്‍ക്ക് ശമ്പളം ലഭിച്ചേക്കുമെങ്കിലും സ്വയം തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം കൊറോണ കാലത്ത് നിലയ്ക്കുന്ന അവസ്ഥയാണ്.

റിപ്പോ നിരക്ക് .75 ശതമാനം കുറച്ച ആര്‍ബിഐയുടെ നടപടിയും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഭവന, വാഹന വായ്പാ നിരക്ക് കുറയുന്നതിന് ഇത് കാരണമാകും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending