Connect with us

Business

നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പുകളുടെ പ്രത്യേകത: സീഡിംഗ് കേരള 2020

ബഹിരാകാശ സാങ്കേതികവിദ്യയില്‍ കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന അഭിപ്രായവും സംഗമത്തിലുയര്‍ന്നു

Published

on

കൊച്ചി: നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം തേടുന്ന ആശയങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ എയ്ഞ്ചല്‍ നിക്ഷേപകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നതെന്ന് നിക്ഷേപക സംഗമമായ സീഡിംഗ് കേരള 2020 അഭിപ്രായപ്പെട്ടു.

അതേസമയം ബഹിരാകാശ സാങ്കേതികവിദ്യയില്‍ കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന അഭിപ്രായവും സംഗമത്തിലുയര്‍ന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരള-യില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഭാവി സാധ്യതകളും ചര്‍ച്ച ചെയ്തു. സാധാരണക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്ന ആശയങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും സാമൂഹികമായും സാമ്പത്തികമായും വലിയ സാധ്യതകളുണ്ടെന്ന് എയ്ഞ്ചല്‍ നിക്ഷേപകരുടെ പാനല്‍ ചര്‍ച്ചയില്‍ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി ചൂണ്ടിക്കാട്ടി.

ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയില്‍ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകളുണ്ടെന്ന് വിലയിരുത്തിയത് എക്‌സീഡ് സ്‌പേസ് സ്ഥാപകനും എംഡിയുമായ മഹേഷ് മൂര്‍ത്തിയായിരുന്നു. ഇത്തരം സംരംഭങ്ങളില്‍ ആദ്യ വര്‍ഷങ്ങളില്‍ തന്നെ മുടക്കിയ നിക്ഷേപം തിരിച്ചുകിട്ടും. സമാന സ്വഭാവമുള്ള സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ നിക്ഷേപം നടത്തുന്നത് കൂടുതല്‍ മെച്ചമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കിന്റെ സ്ഥാപകാംഗം പദ്മജ രുപെല്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്നും തുകല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

വായ്പ തിരിച്ചടയ്ക്കുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സബീന ഷാജി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പേരില്‍ സ്ഥലമുള്ളത് വളരെ കുറവാണെന്ന് മാത്രമല്ല, സ്വന്തം സ്ഥലം ഈട് നല്‍കുന്നതിന് സാമൂഹികമായ പ്രതിബന്ധങ്ങളുമുണ്ടെന്ന് അവര്‍ പറഞ്ഞു.

ലോകത്ത് വെഞ്ച്വര്‍ക്യാപിറ്റല്‍ ഫണ്ടിന്റെ മൂന്ന് ശതമാനം മാത്രമെ വനിതാ സംരംഭങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് എഡബ്ല്യുഇ ഫണ്ട്‌സ് സ്ഥാപക സീമ ചതുര്‍വേദി പറഞ്ഞു. എന്നാല്‍ 15-20 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. സംരംഭങ്ങളിലെ അധികാര കേന്ദ്രങ്ങളില്‍ വനിതാപ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

കരിയര്‍ ഗുരു എസ് ആര്‍ നായര്‍ മോഡറേറ്ററായിരുന്നു. ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപക ഡീന ജേക്കബ്, കെയര്‍സ്റ്റാക് ഓപ്പറേഷന്‍സ് മേധാവി അര്‍ജുന്‍ സതീഷ്, കെയര്‍സ്റ്റാക് സിഇഒ അഭി കെ, സര്‍വേ സ്പാരോ സിഇഒ ഷിഹാബ് മുഹമ്മദ്, കോണ്‍സെപ്റ്റ് ഔള്‍ സ്ഥാപകന്‍ രാജന്‍ സിംഗ്, എയ്ഞ്ചല്‍ നിക്ഷേപകനായ റോബിന്‍ അലക്‌സ് പണിക്കര്‍ എന്നിവരടങ്ങിയ പാനല്‍ തെറ്റുകളില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിച്ചു.

നിക്ഷേപകനും സ്ഥാപകനും തമ്മിലുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ സ്‌പെഷെയില്‍ ഇന്‍വസ്റ്റ് ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം, സിംഗപ്പൂരിലെ ഹൗം ടെക്‌നോളജി സിഇഒ ബിജയ് കെ.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

ഇക്വിഫിന്‍ വെഞ്ച്വര്‍ പാര്‍ട്ണര്‍ എസ് ബിനുരാജ്, ഉപായ സോഷ്യല്‍ വെഞ്ച്വേഴ്‌സ് ഇന്ത്യ ഡയറക്ടര്‍ അമിത് ആന്റണി അലക്‌സ്, എയ്ഞ്ചല്‍ നിക്ഷേപകരായ പി കെ ഗോപാലകൃഷ്ണന്‍, നവാസ് മീരാന്‍, നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി മാനേജര്‍ അനന്തു ഷാജി, സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രസിഡന്റ് നന്ദകുമാര്‍, മെഡ്ജീനോം സ്ഥാപകന്‍ സാം സന്തോഷ്, ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

Business

വീണ്ടും മുകേഷ് അംബാനി: 500 കോടി രൂപ നല്‍കും

ഹോസ്പിറ്റലിന് പുറമെ 510 കോടി രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ അതിസമ്പന്നന്‍ നല്‍കുന്നത്

Published

on

ഇന്ത്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനുമായ മുകേഷ് അംബാനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ കൂടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കാണ് തുക നല്‍കുക.

ഇന്ത്യയിലെ ആദ്യ കോവിഡ് 19 ഹോസ്പിറ്റലിന് മുന്‍കൈയെടുത്തതും മുകേഷ് അംബാനി തന്നെയാണ്. ഇതിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതവും മുകേഷ് അംബാനി നല്‍കിയിരുന്നു.

മുംബൈയില്‍ 100 ബെഡ്ഡുകളുള്ള കൊറോണ വൈറസ് ആശുപത്രി പ്രഖ്യാപനത്തിന് പുറമെയാണ് ഇതെല്ലാം. ഇതിന് പുറമെ ഒരു ലക്ഷം പ്രൊട്ടക്റ്റീവ് മാസ്‌ക്കുകള്‍ പ്രതിദിനം നിര്‍മിക്കുമെന്നും 50 ലക്ഷം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോവിഡ് 19 രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുമെന്നും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യം അതിസങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും റിലയന്‍സ് ഫൗണ്ടേഷന്റെ നിത അംബാനി പറഞ്ഞു.

കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി 1,500 കോടി രൂപ നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Continue Reading

Business

ബാങ്കിങ് സേവനങ്ങള്‍ വാട്ട്സാപ്പിലും ലഭ്യമാക്കി ഐസിഐസിഐ

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ തങ്ങളുടെ സേവിങ്സ് എക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം.

Published

on

കോവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ വാട്ട്സാപ്പ് വഴിയും ബാങ്കിങ് സേവനങ്ങള്‍ ആരംഭിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്.

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ തങ്ങളുടെ സേവിങ്സ് എക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വായ്പ ഓഫറുകളുടെ വിശദാംശങ്ങള്‍ അറിയാനും സുരക്ഷിതമായ രീതിയില്‍ ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. ഏറ്റവും അടുത്തുള്ള മൂന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് എടിഎമ്മുകളുടെയും ശാഖകളുടെയും വിശദാംശങ്ങളും ഈ സേവനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇതുവഴി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ വീട്ടിലിരുന്ന് തന്നെ സ്വന്തമായി നടപ്പിലാക്കാന്‍ കഴിയുമെന്നും സേവനങ്ങള്‍ വേഗത്തിലുള്ളതും സുരക്ഷിതവുമായിരിക്കുമെന്നും ഐ.സി.ഐ.സി.ഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

വാട്ട്സ്ആപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് എക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ഉപയോഗിക്കാന്‍ കഴിയും. സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഉപഭോക്താവ് ആദ്യം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ നമ്പര്‍ – 9324953001 മൊബീല്‍ ഫോണില്‍ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു ‘ഹായ്’ മെസേജ് അയക്കണം. ലഭ്യമായ സേവനങ്ങളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് ബാങ്ക് ഉപഭോക്താവിന് മറുപടി സന്ദേശം നല്‍കും. ഈ പട്ടികയില്‍ നിന്ന് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്ത് ഉപഭോക്താവിന് എളുപ്പത്തില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

Continue Reading

Business

കോവിഡ് 19നെ നേരിടാന്‍ 1,500 കോടി രൂപ നല്‍കാന്‍ ടാറ്റ

ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

Published

on

കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനായി ടാറ്റ ഗ്രൂപ്പ് മൊത്തത്തില്‍ 1,500 കോടി രൂപ സഹായം നല്‍കും. മഹാമാരി പ്രതിരോധിക്കുന്നതിനായി ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപ നല്‍കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ടാറ്റ സണ്‍സ് സ്വന്തം നിലയില്‍ 1,000 കോടി രൂപയും നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.

മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ സയമാണിതെന്ന് ടാറ്റ ഗ്രൂപ്പ് കരുതുന്നതായി രത്തന്‍ ടാറ്റ വ്യക്തമാക്കിയിരുന്നു. ആരോഗ്യരംഗത്ത് മുന്‍നിരയില്‍നിന്ന് പൊരുതുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ടാറ്റ മുന്‍കൈയെടുക്കും.

പരസ്പര സഹകരണത്തോടെ ടാറ്റ ബിസിനസ് ഗ്രൂപ്പിന്റെ മുഴുവന്‍ നൈപുണ്യവും കോവിഡിനെ പ്രതിരോധിക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Politics2 weeks ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala8 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life8 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf8 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business11 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL12 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Opinion

Opinion4 days ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 weeks ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion1 month ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion1 month ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion2 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business6 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business1 year ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Auto

Auto2 weeks ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 weeks ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 weeks ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto1 month ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto2 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto2 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto2 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto2 months ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto2 months ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Trending