Connect with us

Business

145 കമ്പനികള്‍ പങ്കെടുക്കുന്ന മെഷിനറി എക്‌സ്‌പോ തേക്കിന്‍കാട് മൈതാനത്ത്

വിവിധ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന 145 കമ്പനികളും സാങ്കേതിക വിദ്യ ദാതാക്കളും പങ്കെടുക്കും

Media Ink

Published

on

വിവിധ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന 145 കമ്പനികളും സാങ്കേതിക വിദ്യ ദാതാക്കളും പങ്കെടുക്കും

വ്യവസായ സൗഹൃദ കേരളത്തിന് ആധുനിക യന്ത്രസാമഗ്രികള്‍ പരിചയപ്പെടുത്താന്‍ വിപുലമായ പ്രദര്‍ശന മേളക്ക് നാളെ തുടക്കമാകുമെന്ന് വ്യവസായ വകുപ്പ്. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഈ മാസം 10 വരെയാണ് മേള.

Advertisement

വ്യവസായ രംഗവുമായി ബന്ധപ്പെട്ട അത്യാധുനിക യന്ത്ര സാമഗ്രികളും നമ്മുടെ പരിസ്ഥിതിക്ക് യോജിച്ച ആധുനിക സാങ്കേതിക വിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന 145 കമ്പനികളും സാങ്കേതിക വിദ്യ ദാതാക്കളും പങ്കെടുക്കും. ഉല്‍പാദന സംരംഭങ്ങള്‍ക്കും സേവന സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്ര സാമഗ്രികളും പ്രദര്‍ശിപ്പിക്കും. യന്ത്രങ്ങളുടെ പ്രവര്‍ത്തനം വ്യക്തമായി മനസ്സിലാക്കി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്.

തടി സംസ്‌കരണം, ഭക്ഷ്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം, നാളികേര സംസ്‌കരണം, തൊണ്ട് സംസ്‌കരണം, വസ്ത്ര നിര്‍മ്മാണം, ഔഷധ നിര്‍മ്മാണം, പാദരക്ഷ നിര്‍മ്മാണം, സിമെന്റ് ബ്ലോക്ക് നിര്‍മ്മാണം എന്നിവക്കുള്ള യന്ത്രങ്ങളും പ്രിന്റിങ് പ്രസ് മെഷീനുകള്‍, വിവിധ തരം മോട്ടോറുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് യന്ത്ര സാമഗ്രികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യന്ത്രസാമഗ്രികള്‍ പ്രദര്‍ശനത്തിനുണ്ടാകും.

കേരളത്തിനൊപ്പം തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന,തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണുള്ളത്. യന്ത്രങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് വ്യവസായ കേന്ദ്രത്തിന്റെ സഹായകേന്ദ്രവും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് അനുബന്ധമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിന് എംഎസ്എംഇ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും പ്രദര്‍ശന മേളയില്‍ ഉണ്ടാകും.

Advertisement

Business

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

ഗോദ്റെജിന്റെ ‘നൗ ഈസ് ദ് വൗവ് ഫെസിറ്റിവല്‍’ അവതരിപ്പിച്ചു

Media Ink

Published

on

ഉല്‍സവ ആഘോഷത്തിന് ആവേശം പകരുവാന്‍ നൂതനമായ ഓഫറുകള്‍ ഒരുക്കി ഗോദ്റെജിന്റെ ‘നൗ ഈസ് ദ് വൗവ് ഫെസിറ്റിവല്‍’ അവതരിപ്പിച്ചു. ഈ സമയത്ത് പണം കൈയില്‍ തന്നെ കരുതുന്നതിന് അല്ലെങ്കില്‍ സേവിങ്സിനാണ് ഉപഭോക്താക്കള്‍ പ്രധാന്യം കല്‍പ്പിക്കുന്നതെന്ന് ബ്രാന്‍ഡിന് മനസിലായി. ഉപഭോക്താക്കള്‍ക്ക് പണം സൗകര്യം പോലെ കൈകാര്യം ചെയ്യാവുന്ന വിധം വെറും 900 രൂപ മുതലുള്ള ഇഎംഐ, അധിക വാറന്റികള്‍, കാഷ് ബാക്ക്, പലിശ രഹിത ഇഎംഐ, പൂജ്യം ഡൗണ്‍പേയ്മെന്റ്, ഡിസ്‌ക്കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ തുടങ്ങിയ നിരവധി ഓഫറുകളാണ് പരിസ്ഥിതി സൗഹൃദവും പുത്തന്‍ സാങ്കേതിക വിദ്യയിലുള്ളതുമായ ഉപകരണങ്ങള്‍ക്ക് ഗോദ്റെജ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിങ്സിനെ കുറിച്ച് ആശങ്കപ്പെടാതെ ഈ ഉല്‍സവ കാലത്ത് നേട്ടങ്ങള്‍ കൊയ്യാനുള്ള അവസരമാണ് ഗോദ്റെജ് ഒരുക്കുന്നത്.

കോവിഡ്-19മായി ബന്ധപ്പെട്ട ലോക്ക്ഡൗണിലായിരുന്നെങ്കിലും ബ്രാന്‍ഡ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷമുടനീളം അവതരിപ്പിച്ചുകൊണ്ടിരുന്നു. ഫ്രോസ്റ്റ്-ഫ്രീ, ഡയറക്റ്റ് കൂളിങ് റഫ്രിജറേറ്ററുകള്‍, സെമി-ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍, യുവിസി അടിസ്ഥാനമാക്കിയുള്ള അണുമുക്ത ഉപകരണങ്ങള്‍, ഗോദ്റെജ് വൈറോഷീല്‍ഡ് തുടങ്ങിയ ഉപകരണങ്ങള്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. വരുന്ന ഉല്‍സവ കാലത്തേക്കായി 132 പുതിയ എസ്‌കെയുകളും ബ്രാന്‍ഡ് അവതരിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്.

Advertisement

പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പുറമേയാണ് ഗോദ്റെജ് ആകര്‍ഷകമായ ഓഫറുകളും അവതരിപ്പിക്കുന്നത്. വരുന്ന ഉല്‍സവ കാലത്തേക്കായി 900 രൂപയുടെ ഫിക്സഡ് ഇഎംഐ സ്‌കീം, 3559 രൂപ മൂല്യം വരുന്ന അധിക വാറന്റി, 6000 രൂപവരെ കാഷ് ബാക്ക് (തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക്), 10,000 രൂപ എംആര്‍പിവരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പലിശ രഹിത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ പ്രത്യേക മോഡലുകള്‍ക്ക് വിവിധ തരത്തിലുള്ള ഫൈനാന്‍സ് സ്‌കീം തുടങ്ങിയവയെല്ലാമുണ്ട്.

കോപ്പര്‍ കണ്ടന്‍സറോടു കൂടിയ ഗോദ്റെജ് എയര്‍കണ്ടീഷനറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ അധിക വാറന്റിയും ബ്രാന്‍ഡ് നല്‍കുന്നുണ്ട്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗോദ്റെജ് എയര്‍കണ്ടീഷനര്‍ മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവുകളുമുണ്ട്.

ഈ ഉത്സവ സീസണില്‍ മികച്ച പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിരിക്കുന്നു. ഒരു ഉപകരണം വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും, ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരാനിരിക്കുന്ന ഉത്സവ സീസണ്‍ സന്തോഷകരമാക്കാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ അടയാളങ്ങള്‍ കാണുന്നുവെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

നവംബര്‍ 20വരെ ഓഫറുകള്‍ ബാധകമാണ്. അധിക വാറന്റി ലഭിക്കുവാന്‍ ഉല്‍പ്പന്നം വാങ്ങി ഏഴു ദിവസത്തിനകം ഗോദ്റെജിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ 1800 209 5511 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക.

Continue Reading

Business

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും

Media Ink

Published

on

ഫോക്സ്വാഗണ്‍ ഇന്ത്യ കൊച്ചിയിലും തൃശൂരും പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഡിജിറ്റലായി സംയോജിപ്പിച്ച ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്റര്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും. പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വാറന്റി ഉള്‍പ്പെടെയുള്ള സേവനങ്ങളുണ്ട്. പ്രൊഫഷണല്‍ കാര്‍ മൂല്യനിര്‍ണ്ണയം, പ്രത്യേക ഫിനാന്‍സ് ഓഫറുകള്‍, ഉന്നത ആക്‌സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. നിലവില്‍, ഇന്ത്യയിലുടനീളം 105 ദസ് വെല്‍റ്റ് ഓട്ടോ (ഡിഡബ്ല്യുഎ) ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2020-21 ല്‍ 17 ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വിലയും സമഗ്രമായ പരിശോധനയും സര്‍ട്ടിഫിക്കറ്റും, കൂടാതെ, യഥാര്‍ത്ഥ ആക്സസറികള്‍, സര്‍വീസ്, വാറന്റി പാക്കേജുകള്‍ (12 മാസം വരെ), ഇന്‍ഷുറന്‍സ്, ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ ബിസിനസ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓരോ പ്രീ-ഓണ്‍ഡ് വാഹനവും സമഗ്രമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുകയും, 160-പോയിന്റ് ചെക്ക്ലിസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ടറുടെ പരിശോധന നടത്തുകയും ചെയ്യുന്നു. തടസ്സമില്ലാത്തതും സമ്പര്‍ക്കരഹിതവുമായ അനുഭവത്തിനായി ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററിലുടനീളം ഡിജിറ്റൈസേഷന്‍ പ്രാപ്തമാക്കിയിട്ടുണ്ട്.

Advertisement

ഡിഡബ്ല്യുഎ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ദസ് വെല്‍റ്റ് ഓട്ടോ വാല്യുവേറ്റര്‍ ആപ്ലിക്കേഷന്‍ വഴി കാറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും ഡിജിറ്റല്‍ അനുഭവത്തിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ തിരയുന്നവര്‍ക്കായി ഡിജിറ്റലായി പ്രാപ്തമാക്കിയ ഒരു പരിഹാരമാണ് ഫോക്സ്വാഗണ്‍ ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായി, ഫോക്‌സ്വാഗണ്‍ 2021ഓടെ 17 ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററുകള്‍ കൂടി ആരംഭിക്കും. ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനയും ആന്തരിക ഓഡിറ്റുകളും ബ്രാന്‍ഡ് നടത്തുന്നു.

ഉടമസ്ഥാവകാശ കാലയളവിലുടനീളം കണ്‍സള്‍ട്ടേഷന്‍, വിദഗ്‌ദ്ധോപദേശം, ഡിഡബ്ല്യുഎ റിലേഷന്‍ഷിപ്പ് മാനേജര്‍, റോഡ്-സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ടെസ്റ്റ് ഡ്രൈവ്, വെഹിക്കിള്‍ കസ്റ്റമൈസേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്റര്‍ വഴി ലഭിക്കും.

Continue Reading

Business

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

പ്രാദേശിക രുചിയുടെ വകഭേതങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് റോഷര്‍ മൊമെന്റ്സ്

Media Ink

Published

on

പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ഫെറേറോ ഗ്രൂപ്പിന്റെ ഭാഗമായ ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിലവു കുറഞ്ഞ പ്രീമിയം ഗിഫ്റ്റിംഗ് ചോക്ലേറ്റ് ഉല്‍പ്പന്നമായ ‘ഫെറേറോ റോഷര്‍ മൊമെന്റ്സ്’ പുറത്തിറക്കി. പ്രാദേശിക രുചിയുടെ വകഭേതങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് റോഷര്‍ മൊമെന്റ്സ്.ചിലവു കുറഞ്ഞതും എളുപ്പം സമ്മാനിക്കാന്‍ കഴിയുന്നതുമായ ഒരു പ്രീമിയം ഗിഫ്റ്റിംഗ് പാക്കാണ് റോഷര്‍ മൊമെന്റ്സ്. 12 എണ്ണത്തിന്റെ പായ്ക്കിന് 175 രൂപയും 24 എണ്ണത്തിന്റെ ഉത്സവകാല പായ്ക്കിന് 349 രൂപയുമാണ് വില. ഫെറേറോ റോഷര്‍ മൊമെന്റ്സ് എല്ലാ വാണിജ്യ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കള്‍ക്ക് ഫെറേറോ റോഷര്‍ മൊമെന്റ്സ് വാങ്ങാന്‍ കഴിയും.

ഉത്സവ നാളുകളില്‍ ആളുകളുടെ പ്രിയപ്പെട്ട ഗിഫ്റ്റിംഗ് ചോയിസായ ഫെറേറോ റോഷറിന്റെ പിന്തുടര്‍ച്ചയായാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്. ‘ഞങ്ങളുടെ ട്രോപ്പിക്കല്‍ പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ പുറത്തിറക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഫെറേറോ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണിത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കളുടെ ”ഗിഫ്റ്റ് ഓഫ് ചോയ്സ്” ആയി മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ ഫെറേറോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സ്റ്റെഫാനോ പെല്ലെ പറഞ്ഞു.

Advertisement

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തെര്‍മോറെസിസ്റ്റന്റ് ഹെര്‍മെറ്റിക് പാക്കേജിംഗാണ് ഉല്‍പ്പന്നത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉഷ്ണമേഖലയില്‍ പോലും ഉല്‍പ്പന്നത്തിന്റെ താപനിലയും രുചിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. റോഷര്‍ മൊമെന്റ്സിന്റെ പാചകക്കുറിപ്പില്‍ ഹാസില്‍നട്ട് ക്രീം, വേഫര്‍ ഷെല്ല്, മെിറംഗ് നഗ്ഗെറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. പൂനെക്കടുത്തുള്ള ബാരാമതിയിലെ ഫെറേറോയുടെ അത്യാധുനിക പ്ലാന്റില്‍ നിര്‍മ്മിച്ച ഫെറേറോ റോഷര്‍ മൊമെന്റ്സിന്റെ 60% അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി ലഭ്യമാകിയിട്ടുള്ളതാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business2 weeks ago

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

Business3 weeks ago

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

Entertainment3 weeks ago

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

Entertainment3 weeks ago

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നു

Business3 weeks ago

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

Kerala3 weeks ago

കളിയല്ല കല്യാണം – കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാര്‍ഡുകള്‍

Viral

Life2 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health4 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala6 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 weeks ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business2 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion2 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business2 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion2 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life3 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life3 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion4 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto3 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto4 weeks ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 month ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto2 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto3 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending