Connect with us

Auto

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Media Ink

Published

on

2025-ഓടെ ഇന്ത്യയിലെ ആമസോണ്‍ ഡെലിവറി വാഹനങ്ങളില്‍ 10,000 എണ്ണം ഇലക്ട്രിക് ആക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ആമസോണിന് ഉള്ളത്. നേരത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തോടെ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പാക്കേജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് തുടച്ച് നീക്കുകയാണ് ലക്ഷ്യം..

Advertisement

Auto

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Media Ink

Published

on

കിയ മോട്ടോഴ്സിന്റെ സോണറ്റ് വിപണിയിലെത്തിയതോടെ ആവേശത്തിലാണ് ഓട്ടോ പ്രേമികള്‍. ആറു വകഭേദങ്ങളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന് കൂട്ടായുള്ളത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. 83 ബിഎച്ച്പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ക്ലച് രഹിത മാനുവല്‍ ട്രാന്‍സ്മിഷനായ, ആറ് സ്പീഡ് ഐ എംടി ഗീയര്‍ബോക്സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സും ലഭിക്കും.

ഡീസല്‍ വിഭാഗത്തിണെങ്കില്‍ 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കിയ സോണറ്റിന് കരുത്തു പകരുക. ആറ് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് ട്രാന്‍സ്മിഷനെങ്കില്‍ 100 ബി എച്ച് പി കരുത്ത് ലഭിക്കും.

ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ഡീസല്‍ എന്‍ജിനു കൂട്ടായി ഓട്ടമാറ്റിക് ഗിയര്‍ബോക്സ് എത്തുന്നത് ആദ്യമായിട്ടാണെന്നതും സോണറ്റിന്റെ സവിശേഷതയാണ്.

യുവോ കണക്ടഡ് സിസ്റ്റത്തില്‍ 57ഓളം ഫീച്ചറുകളാണുള്ളത്. 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി സൗണ്ട് മൂഡ് ലാമ്പുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സണ്‍റൂഫ് തുടങ്ങി നിരവധി മറ്റ് ഫീച്ചറുകളുമുണ്ട്.

ടെക് ലൈനിലും ജി ടി ലൈനിലുമായി ആകെ ആറു വകഭേദങ്ങളാണ് കിയ അണിനിരത്തുന്നത്.

Continue Reading

Auto

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Media Ink

Published

on

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

ഇലക്ട്രിക് കാറുകളുടെ യുഗമാണ് ആസന്നമായിക്കൊണ്ടിരിക്കുന്നത്. കോറോണ കൂടി വന്നതോടെ വാഹന വിപണി കൂടുതല്‍ പ്രകൃതി സൗഹൃദമാകേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ആണെന്ന് ചിന്തിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

ഇതിന്റെ ഭാഗമായി ജര്‍മനിയില്‍ നിങ്ങള്‍ക്ക് ഇലക്ട്രിക്ക് കാര്‍ സൗജന്യമായി വരെ ലഭിക്കും. അതും ചില്ലറ കമ്പനിയുടെ കാര്‍ ഒന്നുമല്ല, റെനോയുടെ ഇലക്ട്രിക്ക് കാര്‍ തന്നെ വേണേല്‍ വെറുതെ കിട്ടും. അത്ര മാത്രം സബ്സിഡി ആണ് സര്‍ക്കാര്‍ നല്‍കുന്നത്. ജനങ്ങളെ കൊണ്ട് എങ്ങനെയെങ്കിലും ഇലക്ട്രിക്ക് കാറുകള്‍ വാങ്ങിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് സര്‍കാര്‍.

ഓട്ടോഹോസ്സ് കോയിങ് എന്ന കാര്‍ ഡീലര്‍ഷിപ് കമ്പനി ആണ് റെനോ സൂ കാര്‍ സൗജന്യമായി വാങ്ങാന്‍ അവസരം ഒരുക്കുന്നത്. കാറിന്റെ മൊത്തം ചെലവും സബ്‌സിഡി ഇനത്തില്‍ കവര്‍ ചെയ്യും എന്നാണ് വാഗ്ദാനം. ഡൗണ്‍ പേയ്‌മെന്റ് ആയ 3100 യൂറോ എന്‍വിയോന്‍മെന്റ് സബ്‌സിഡി ആയും പീഡസ്ട്രിന്‍ അലര്‍ട്ടുള്ള കാറുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ആയും ലഭിക്കും.

പ്രതിമാസ ഇ എം ഐ ആയ 125 യൂറോ സര്‍ക്കാര്‍ നല്‍കുന്ന ഇന്നോവഷന്‍ ബോണസ് ഇനത്തിലും ലഭിക്കും. ഇതു മൊത്തത്തില്‍ 3000 യൂറോ ലഭിക്കുമത്രെ.

Continue Reading

Auto

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

‘കോള്‍ ഓഫ് ദ ബ്ലൂ’. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

ശങ്കര്‍ മീറ്റ്‌ന

Published

on

കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ രംഗത്ത്. പുതുതായി ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റ് ആരംഭിച്ചതായി ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കള്‍ അറിയിച്ചു. വിവിധ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ 360 ഡിഗ്രിയില്‍ കാണാന്‍ കഴിയുന്ന വിര്‍ച്വല്‍ സ്റ്റോറാണ് തുറന്നത്. എല്ലാ മോഡലുകളുടെയും സ്‌പെസിഫിക്കേഷനുകള്‍ താരതമ്യം ചെയ്യാന്‍ കഴിയുംവിധമാണ് വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

‘കോള്‍ ഓഫ് ദ ബ്ലൂ’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം. മാത്രമല്ല,ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ആയിരിക്കും യമഹ ഡീലര്‍മാര്‍ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നത്. വിവിധ മോഡലുകള്‍ സമ്പര്‍ക്കമില്ലാതെ ഉപയോക്താക്കള്‍ക്ക് ഡെലിവറി ചെയ്യും.

ചെന്നൈയിലാണ് ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനം ആദ്യം പ്രവര്‍ത്തനമാരംഭിക്കുന്നത്. ക്രമേണ രാജ്യത്തെ മുന്നൂറോളം ഡീലര്‍ഷിപ്പുകളിലും ഈ സംവിധാനമേര്‍പ്പെടുത്തും. മിക്ക ഇരുചക്ര വാഹന,കാര്‍ നിര്‍മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto2 months ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Trending