Connect with us

Education

അശോകാ സര്‍വകലാശാലയുടെ യംഗ് ഇന്ത്യാ ഫെലോഷിപ്പിനായുള്ള അഡ്മിഷന്‍ ആരംഭിച്ചു

ഫെബ്രുവരിന് രണ്ടിന് രണ്ടാം ഘട്ടം അവസാനിക്കും, അടുത്ത ദിവസം തന്നെ മൂന്നാം ഘട്ടം ആരംഭിക്കുകയും മാര്‍ച്ച് 31 ഓടെ അവസാനിക്കുകയും ചെയ്യും

Published

on

ഏത് ബിരുദക്കാര്‍ക്കും അപേക്ഷിക്കാവുന്ന അശോകാ സര്‍വകലാശാലയുടെ യംഗ് ഇന്ത്യാ ഫെലോഷിപ്പിനായുള്ള അപേക്ഷകള്‍ ആരംഭിച്ചു. ഒരു വര്‍ഷ മള്‍ട്ടി ഡിസിപ്ലിനറി റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ പ്രോഗ്രാമിലേക്കുള്ള രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഫെബ്രുവരിന് രണ്ടിന് രണ്ടാം ഘട്ടം അവസാനിക്കും, അടുത്ത ദിവസം തന്നെ മൂന്നാം ഘട്ടം ആരംഭിക്കുകയും മാര്‍ച്ച് 31 ഓടെ അവസാനിക്കുകയും ചെയ്യും. ജൂലൈ 15, 2020-ന് 28 വയസ്സില്‍ താഴെ പ്രായമുള്ളവരും ഏതെങ്കിലും അംഗീകൃത അണ്ടര്‍ ഗ്രാജുവേറ്റ് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവര്‍ക്കും (ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) അപേക്ഷിക്കാം. തൊഴില്‍പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അപേക്ഷാ പരിശോധന, ടെലിഫോണിക് അഭിമുഖം, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. വൈഐഎഫിലെ മൂന്നില്‍ രണ്ട് വിദ്യാര്‍ത്ഥികളും ആവശ്യാനുസരണമുള്ള സാമ്പത്തിക സഹായം ലഭിക്കുന്നവരാണ്. 30% വിദ്യാര്‍ത്ഥികളും 100% ട്യൂഷന്‍ ഫീസില്‍ ഇളവോ അതില്‍ കൂടുതലോ നേടുന്നവരാണ്

Advertisement

Education

യു എസ് ടി ഗ്ലോബല്‍ ഗോള്‍ ഫുട്‌ബോള്‍ ഫെസ്റ്റ്: ഇന്‍ഫോസിസ് ജേതാക്കള്‍

പത്താമത്തെ പതിപ്പാണ് ഇന്നലെ നടന്നത്. ടെക്നോപാര്‍ക്കിലെ 24 കമ്പനികള്‍ പങ്കാളികളായ ടൂര്‍ണമെന്റില്‍ നാനൂറിലേറെ ടെക്കികള്‍ പങ്കെടുത്തു.

Published

on

തിരുവനന്തപുരം, ഫെബ്രുവരി 3, 2020: യു എസ് ടി ഗ്ലോബല്‍ സംഘടിപ്പിച്ച കോര്‍പ്പറേറ്റ് ഫുട്‌ബോള്‍ മത്സരമായ ഗോളില്‍ ജേതാക്കളായി ഇന്‍ഫോസിസ്. കാര്യവട്ടം എല്‍ എന്‍ സി പി ഇ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ യു എസ് ടി ഗ്ലോബലിനെയാണ് ഇന്‍ഫോസിസ് പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാകാത്തതിനാല്‍, പെനാല്‍റ്റി ഷൂട്ട് ഔട്ടിലേയ്ക്ക് കളി നീണ്ടു. ഷൂട്ട് ഔട്ടില്‍ ഇന്‍ഫോസിസ് വിജയ ഗോള്‍ നേടി. പത്താമത്തെ പതിപ്പാണ് ഇന്നലെ നടന്നത്. ടെക്നോപാര്‍ക്കിലെ 24 കമ്പനികള്‍ പങ്കാളികളായ ടൂര്‍ണമെന്റില്‍ നാനൂറിലേറെ ടെക്കികള്‍ പങ്കെടുത്തു.
ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ യു എസ് ടി ഗ്ലോബലിലെ ജെയിന്‍ ടോപ്പ് സ്‌കോററായി. ഇന്‍ഫോസിസിലെ അഭിറാം ആണ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ജൂഡ്‌സണ്‍ (ഇന്‍ഫോസിസ്) നേടി. ജേതാക്കള്‍ക്ക് സായ് എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി കിഷോര്‍, യു എസ് ടി ഗ്ലോബല്‍ സെന്റര്‍ ഹെഡ് ശില്പ മേനോന്‍ എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു. ടെക്കികള്‍ക്കിടയിലെ ഫുട്‌ബോള്‍ കളി പ്രോത്സാഹിപ്പിക്കാനും ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്കിടയില്‍ ടീം സ്പിരിറ്റ് വര്‍ധിപ്പിക്കാനുമായി യു എസ് ടി ഗ്ലോബല്‍ 2007 -ല്‍ തുടക്കമിട്ടതാണ് ഗോള്‍. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും ടൂര്‍ണമെന്റ് അരങ്ങേറുന്നുണ്ട്.

Continue Reading

Education

പ്രായത്തെ വെല്ലുന്ന പാരമ്പര്യ പ്രതിഭയുമായി മരപ്പണിയില്‍ മാറ്റുരയ്ക്കാന്‍ ഒന്‍പതാം ക്ലാസ്സുകാരന്‍ മിഥുന്‍

ആശാരിപ്പണിയെന്നു കേട്ടാല്‍ മുഖം ചുളിക്കുന്ന ആധുനിക തലമുറയില്‍ പ്രായത്തെ വെല്ലുന്ന പാരമ്പര്യ പ്രതിഭയോടെയാണ് ‘ഇന്ത്യ സ്‌കില്‍സ് കേരള 2020’ ന്റെ ദക്ഷിണമേഖലാ മത്സരത്തില്‍ മിഥുന്‍ എത്തിയത്

Published

on

തിരുവനന്തപുരം: സാങ്കേതികവിദ്യകളില്‍ അഭിരുചിതേടുന്ന പൊതുവിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് വ്യത്യസ്തനാണ് ആലപ്പുഴ കായംകുളം കൃഷ്ണപുരം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ എസ്.ടി. ആശാരിപ്പണിയെന്നു കേട്ടാല്‍ മുഖം ചുളിക്കുന്ന ആധുനിക തലമുറയില്‍ പ്രായത്തെ വെല്ലുന്ന പാരമ്പര്യ പ്രതിഭയോടെയാണ് ‘ഇന്ത്യ സ്‌കില്‍സ് കേരള 2020’ ന്റെ ദക്ഷിണമേഖലാ മത്സരത്തില്‍ മിഥുന്‍ എത്തിയത്.

ആറ്റിങ്ങല്‍ ഗവ. ഐടിഐയില്‍ നടക്കുന്ന ദക്ഷിണമേഖലാ മത്സരത്തില്‍ കാര്‍പ്പന്ററിയില്‍ മത്സരിക്കുന്ന 17 പേരില്‍ ഏറ്റുവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയാണ് മിഥുന്‍. വട്ടിയൂര്‍ക്കാവ് വിഎച്ച്എസ്ഇ-യിലെ മിഥുന്‍ എസ്. എന്ന മറ്റൊരു വിദ്യാര്‍ത്ഥിയൊഴികെ ഈ വിഭാഗത്തിലെ മറ്റു മത്സരാര്‍ത്ഥികളെല്ലാം ഐടിഐ വിദ്യാര്‍ത്ഥികളാണ്.

തടിയില്‍ വിവിധ മോഡലുകളിലുള്ള തോക്കുകള്‍ കടഞ്ഞെടുത്ത് ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ചാണ് മിഥുന്‍ മരപ്പണിയോടുള്ള തന്റെ ആഭിമുഖ്യം ആദ്യം പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റില്‍മോഡലില്‍ എ ഗ്രേഡ് കരസ്ഥമാക്കി. വെറുതേയിരിക്കാന്‍ മടിയുള്ള മിഥുന്‍ അവധി ദിനങ്ങളില്‍ തന്നെ ജോലിയില്‍ സഹായിക്കാറുണ്ടെന്നും പിതാവ് സുനില്‍ പറഞ്ഞു.

തടിയുരുപ്പടി നിര്‍മ്മിക്കുമ്പോഴുള്ള യോജിപ്പിക്കലുകള്‍, നിവര്‍ത്തിയും വളച്ചുമുള്ള മുറിക്കലുകള്‍, ക്രമീകരിക്കലുകള്‍, ഷെയിപ്പിംഗ് എന്നിവയാണ് ഈ ഇനത്തില്‍ പരിശോധിക്കുന്നതെന്ന് മത്സരത്തിന് മേല്‍നോട്ടം വഹിച്ച ചാക്ക ഐടിഐയിലെ കാര്‍പ്പന്ററി വിഭാഗം ഇന്‍സ്‌പെക്ടര്‍ വിനീത് പറഞ്ഞു.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായാണ് അക്കാദമിക മികവിനുപരി നൈപുണ്യത്തില്‍ പ്രതിഭ തെളിയിക്കാന്‍ സംസ്ഥാന നൈപുണ്യ മേളയായ ‘ഇന്ത്യ സ്‌കില്‍സ് കേരള 2020’ ന് വേദിയൊരുക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ മത്സരാര്‍ത്ഥികളാണ് ജനുവരി 31 വരെ നടക്കുന്ന ദക്ഷിണമേഖലാ മത്സരങ്ങളില്‍ വിവിധ വേദികളിലായി പ്രതിഭ തെളിയിക്കുക. കാര്‍പ്പന്ററിക്കു പുറമേ ക്യാബിനറ്റ് മേക്കിംഗ്, പ്ലംബിംഗ് ആന്‍ഡ് ഹീറ്റിംഗ്, ഇലക്ട്രോണിക്‌സ്, ജോയിനറി, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍സ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് ഇനങ്ങളിലാണ് ഉദ്ഘാടന വേദിയായ ആറ്റിങ്ങല്‍ ഐടിഐയില്‍ മത്സരം നടക്കുന്നത്.

42 സ്‌കില്ലുകളില്‍ മൂന്നു മേഖലകളില്‍നിന്നുള്ള ജേതാക്കള്‍ക്ക് കോഴിക്കോട് സ്വപ്നനഗരിയില്‍ ഫെബ്രു.22 ന് ആരംഭിക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനാകും. സംസ്ഥാന തല ജേതാക്കളില്‍നിന്ന് ദേശീയ മത്സരങ്ങളിലേയ്ക്കും അവിടെനിന്ന് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മേളയിലേയ്ക്കും പോകാം.

Continue Reading

Education

ഇന്ത്യ സ്‌കില്‍സ് കേരള 2020: വൈദ്യുതോപകരണങ്ങള്‍ കളിക്കോപ്പുകളാക്കി ശ്രീദേവ്

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ജില്ലാതലത്തിലെ മികച്ച പ്രകടനമാണ് ശ്രീദേവിനെ മേഖലാതലത്തിലെത്തിച്ചത്

Published

on

തിരുവനന്തപുരം: വൈദ്യുതോപകരണങ്ങള്‍ ശ്രീദേവിന് കളിക്കോപ്പുകളാണ്. ഷോക്കടിക്കുമെന്നു ഭയന്ന് മുതിര്‍ന്നവര്‍ പോലും വൈദ്യുതോപകരണങ്ങളില്‍ തൊടാന്‍ മടിക്കുമ്പോള്‍ വൈദ്യുതിയെ കീഴടക്കി മുന്നേറുകയാണ് ഈ പതിനാലുകാരന്‍.

പത്തനംതിട്ട റാന്നിയിലെ ബിജു-ബിന്ദു ദമ്പതികളുടെ ഇളയ മകനായ ഈ എട്ടാം ക്ലാസുകാരന്‍ ഇന്ത്യ സ്‌കില്‍സ് കേരള 2020 ന്റെ മേഖലാതല മത്സരങ്ങളില്‍ മാറ്റുരയ്ക്കുകയാണ്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ജില്ലാതലത്തിലെ മികച്ച പ്രകടനമാണ് ശ്രീദേവിനെ മേഖലാതലത്തിലെത്തിച്ചത്. ഐടിഐയും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കിയ പ്രായത്തില്‍ തന്നെക്കാള്‍ മുന്നിലുള്ളവരോട് മത്സരിക്കാനാണ് പത്തനംതിട്ടയില്‍ നിന്ന് ഈ ബാലന്‍ തിരുവനന്തപുരത്തേയ്ക്ക് വണ്ടികയറിയത്.

ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മകനുള്ള കമ്പം ആദ്യം തിരിച്ചറിഞ്ഞത് അമ്മ ബിന്ദു തന്നെയായിരുന്നു. വീട്ടിലെ അലാറം മുതല്‍ ടോര്‍ച്ച് വരെയായിരുന്നു ശ്രീദേവിന്റെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങള്‍. പ്രായത്തിനൊപ്പം ഈ മേഖലയില്‍ താല്പര്യവും വളര്‍ന്നു. ഇപ്പോള്‍ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ശേഖരിച്ചാണ് ശ്രീദേവിന്റെ പഠനം. സമൂഹ മാധ്യമമായ യുട്യൂബും സഹായത്തിനെത്തി. വീട്ടില്‍ തന്നെ ഹോട്ടല്‍ നടത്തുന്ന അച്ഛനും അമ്മയും കൂടെ നിന്നു. എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നിന്റെ പ്രതിഭ നൈപുണ്യ മികവായി വളരുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസവും ഈ മേഖലയില്‍ തന്നെയാവണമെന്നാണ് ശ്രീദേവിന്റെ ആഗ്രഹം. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ നേടിയ എ ഗ്രേഡും മറ്റ് മത്സരങ്ങളില്‍ നിന്നുമുള്ള സമ്മാനങ്ങളും ശ്രീദേവിന്റെ നൈപുണ്യ യാത്രയിലെ മുതല്‍ക്കൂട്ടുകളാണ്. തന്റെ ഏറ്റവും വലിയ പ്രചോദകരും വിമര്‍ശകരും സ്‌കൂളിലെ സഹപാഠികളും അധ്യാപകരുമാണെന്നാണ് ഈ കൊച്ചു മിടുക്കന്റെ പക്ഷം. ഏറെ പ്രതീക്ഷയോടെയാണ് അഭിരുചിയും സ്വായത്തമാക്കിയ കഴിവുകളും കൈമുതലാക്കി ശ്രീദേവ് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്‌കില്‍സ് കേരള 2020 ന്റെ മേഖലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മേഖലാതല മത്സരങ്ങള്‍ ഈ മാസം 31 വരെയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala7 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life7 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf7 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business10 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL10 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video12 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Opinion21 hours ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion7 days ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion3 weeks ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business5 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business11 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Auto

Auto1 week ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 weeks ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto3 weeks ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto3 weeks ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 weeks ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto1 month ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto1 month ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto1 month ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto1 month ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 month ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Trending