Connect with us

Entertainment

ശ്രദ്ധ കപൂര്‍ ഹെലോ സൂപ്പര്‍ സ്റ്റാര്‍

ക്യാമ്പയിന്‍ നാലാം പതിപ്പിന്റെ അംബാസഡര്‍

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ, അതിന്റെ ജനപ്രിയ അപ്ലിക്കേഷന്‍ ക്യാമ്പയിനായ ഹെലോ സൂപ്പര്‍സ്റ്റാറിന്റെ നാലാമത്തെ പതിപ്പ് പ്രഖ്യാപിച്ചു. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ് നാലാം പതിപ്പിന്റെ അംബാസഡര്‍. ഫെബ്രുവരി രണ്ടു വരെ എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായി പങ്കെടുക്കാനും അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമാണ് ക്യാമ്പയിന്‍ ഉപയോക്താക്കളെ ക്ഷണിക്കുന്നത്. താഴേത്തട്ടിലുള്ള പ്രതിഭകളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമത്തോടെ, പ്ലാറ്റ്ഫോം രാജ്യത്തുടനീളമുള്ള വിവിധ വിദ്യാര്‍ഥി സമൂഹങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. വിജയികള്‍ക്ക് എല്ലാ ദിവസവും ആവേശകരമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ശ്രദ്ധ കപൂറിനെ നേരില്‍ കാണാനുള്ള പ്രത്യേക അവസരവുമുണ്ടാവും.

മുന്‍ പതിപ്പിലെ മികച്ച പ്രതികരണത്തിന് ശേഷം, ഏറ്റവും പുതിയ പതിപ്പില്‍ ഭക്ഷണം, ശാരീരികക്ഷമത എന്നീ രണ്ട് പുതിയ വിഭാഗങ്ങള്‍ കൂടി ക്യാമ്പയിനില്‍ അവതരിപ്പിക്കുന്നുണ്ട് കൂടാതെ നിലവിലുള്ള ജനപ്രിയ വിഭാഗങ്ങളായ യാത്ര, ജീവിത ശൈലി, വിദ്യാഭ്യാസം, കോമഡി, വിനോദം, വികാരം എന്നിവയുമുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ സര്‍ഗാത്മകത മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, മറാത്തി, ബംഗാളി, ഗുജറാത്തി തുടങ്ങി ഒമ്പത് വ്യത്യസ്ത ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാം. 2019 ഫെബ്രുവരിയിലാണ് ഹെലോ സൂപ്പര്‍ സ്റ്റാര്‍ അതിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. നിലവില്‍ ഏറ്റവും പ്രചാരത്തിലുള്ള ഇന്‍-ആപ്ലിക്കേഷന്‍ ക്യാമ്പയിനുകളില്‍ ഒന്നാണിത്.

Advertisement

Entertainment

വൈശാലി കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ അമരത്ത്

സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിച്ചത് കാര്‍ണിവലാണ്

Published

on

സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിച്ചത് കാര്‍ണിവലാണ്

കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഭാഗമായ കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ സിഇഒയും ഡയറക്റ്ററുമായി വൈശാലി സര്‍വാങ്കറെ നിയമിച്ചു. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ഇന്ത്യയിലെ അടിത്തറ കൂടുതല്‍ ശക്തമാക്കുകയാണ് ഉദ്ദേശ്യം. ഒരു ദശകത്തിലേറെയായി സിംഗപ്പൂരില്‍ വിവിധ ബിസിനസ് സംരംഭങ്ങളുടെ തലപ്പത്തായിരുന്നു വൈശാലി.

ഇടത്തരം ബജറ്റ് സിനിമകള്‍ നിര്‍മിക്കുകയും പുതിയ കലാകാരന്മാരെ കണ്ടെത്തുകയുമാണ് വൈശാലിയുടെ ലക്ഷ്യം. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസിയുടെ വിഭാവനങ്ങള്‍ക്കനുസരിച്ചാണ് ഇത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സ് ഒരു പുതിയ ഹിന്ദി ചിത്രം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൊല്ലം രണ്ടാം പകുതിയില്‍ ഇത് പൂര്‍ത്തിയാകും. രണ്ടു പ്രാദേശിക ഭാഷാ ചിത്രങ്ങളും വര്‍ഷാവസാനം റിലീസിനെത്തും. 2021-ല്‍ ചലച്ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വൈശാലി പറഞ്ഞു. സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം കണ്ടെത്താനുള്ള ഉത്തരവാദിത്വം, തന്നെ വിശ്വാസപൂര്‍വം ഏല്‍പ്പിച്ച ഡോ. ശ്രീകാന്ത് ഭാസിയോട് അവര്‍ നന്ദി രേഖപ്പെടുത്തി.

വൈശാലിയുടെ പരിചയ സമ്പത്തും വൈദഗ്ദ്ധ്യവും കൂടുതല്‍ ഔന്നത്യത്തിലേക്ക് കാര്‍ണിവലിനെ നയിക്കുമെന്ന് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി പ്രത്യാശിച്ചു. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സ് 2010ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളും ഹിന്ദി ചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. 2011-ല്‍ റിലീസ് ചെയ്ത മലയാളം ചലച്ചിത്രം വയലിന്‍ ആണ് ആദ്യത്തെ സിനിമ. രണ്ടാമത്തെ സിനിമയായ സെക്കന്‍ഡ് ഷോയിലൂടെ കാര്‍ണിവല്‍ മലയാളം സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ഡുല്‍ക്കറെ കുറിച്ച് ഹിന്ദിയിലും മറാത്തിയിലും ഇംഗ്ലീഷിലും നിര്‍മിച്ച ചിത്രം ഏറെ ജനപ്രീതി നേടി. ശിവസേനാ തലവന്‍ ബാല്‍താക്കറെയെപ്പറ്റി ഹിന്ദിയിലും മറാത്തിയിലും നിര്‍മിച്ച താക്കറെ എന്ന ചിത്രവും ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്.

മാറ്റിനി, ഹാങ് ഓവര്‍, അടി കപ്യാരേ കൂട്ടമണി, മുദ്ദുഗവ്, വാര്‍ച്ചോട് നാ യാര്‍, എടക്കാട് ബറ്റാലിയന്‍ 06 എന്നിവയാണ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ മറ്റു ചലച്ചിത്രങ്ങള്‍. പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ്, വൈശാലി സര്‍വാങ്കര്‍, ചല്ചിത്ര വിതരണ മേഖലയിലെ, കാര്‍ണിവല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ സി ഇ ഒയും ഡയറക്ടറുമായിരുന്നു.

Continue Reading

Entertainment

ഒരു ലക്ഷത്തില്‍പ്പരം റെക്കോഡുകള്‍, 260 പ്ലെയറുകള്‍ – സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയം ദേശീയശ്രദ്ധയില്‍

കോട്ടയം പ്ലാശനാലുള്ള ഇന്ത്യയുടെ ഗ്രാമഫോണ്‍ മ്യൂസിയത്തെ ദേശീയതലത്തില്‍ പ്രശസ്തമാക്കിക്കൊണ്ട് ഹിസ്റ്ററിടിവി18-ലെ ഒഎംജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡ് നാളെ (ജനു 13)

Published

on

കൊച്ചി/കോട്ടയം: മൊബൈല്‍ ഫോണിലും ബ്ലൂടൂത്ത് സ്പീക്കറിലുമെല്ലാമായി സംഗീതം എപ്പോഴും എവിടെയും ലഭ്യമാകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്നുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരേയൊരു മ്യൂസിക് പ്ലേയറായിരുന്ന ഗ്രാമഫോണ്‍ റെക്കോഡ് പ്ലേയറിനെ ഓര്‍ക്കുന്നത് രസകരമായിരിക്കും. പുതിയ തലമുറയിലെ പലരും നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഒരുപകരണം. അങ്ങനെ കണ്ടു മറന്നവര്‍ക്കും കാണാത്തവര്‍ക്കുമായി ഒരു ഗ്രാമഫോണ്‍ മ്യൂസിയം സങ്കല്‍പ്പിച്ചാലോ? കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത പ്ലാശനാല്‍ മുതലക്കുഴി സ്വദേശിയായ സണ്ണി മാത്യുവാണ് (64) ഇന്ത്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഒരേയൊരു മ്യൂസിയം നടത്തുന്നത്. ഈ വരുന്ന തിങ്കളാഴ്ച (ജനുവരി 13) രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ‘ഒഎംജി! യേ മേരാ ഇന്ത്യയുടെ പുതിയ എപ്പിസോഡിലൂടെ ദേശീയതലത്തില്‍ത്തന്നെ പ്രസിദ്ധാനാകാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് സണ്ണി മാത്യു. കുട്ടിക്കാലം മുതല്‍ തന്നെ ഗ്രാമഫോണ്‍ റെക്കോഡുകളോടും പ്ലേയറുകളോടും ഉണ്ടായിരുന്ന ഇഷ്ടമാണ് 2013-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയുടെ ഒരു ഭാഗം കൊണ്ട് ഗ്രാമഫോണ്‍ മ്യൂസിയം തുടങ്ങാന്‍ സണ്ണി മാത്യുവിന് പ്രേരണയായത്.

സണ്ണി മാത്യുവിനെപ്പോലെ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ കഥകളാണ് ഹിസ്റ്ററിടിവി18-ന്റെ ഏറ്റവും പുതിയ ‘ഒഎംജി! യേ മേരാ ഇന്ത്യയുടെ സീസണ്‍ 6-ന്റെ തിങ്കള്‍, ചൊവ്വ രാത്രികളിലെ എപ്പിസോഡുകളിലൂടെ ഇപ്പോള്‍ ജനലക്ഷങ്ങളെ ആവേശഭരിതരാക്കുന്നത്. 260 റെക്കോഡ് പ്ലേയറുകളും 1 ലക്ഷത്തിലേറെ വരുന്ന റെക്കോഡുകളുമാണ് സണ്ണി മാത്യുവിന്റെ ശേഖരത്തിലുള്ളത്. 1902-ല്‍, നൂറിലേറെ വര്‍ഷം മുമ്പ്, ഇന്ത്യയില്‍ ഏറ്റവും ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ട ഗാനത്തിന്റെ വിനൈല്‍ റെക്കോഡ് ഉള്‍പ്പെടെയുള്ളതാണ് സണ്ണി മാത്യുവിന്റെ ശേഖരം.

ഇത്തരത്തില്‍പ്പെട്ട അപൂര്‍വതകളാണ് ജനുവരി 13, 14 തീയതികളില്‍ രാത്രി 8-ന് ഹിസ്റ്ററിടിവി18 -ല്‍ സംപ്രേഷണം ചെയ്യുന്ന ‘ഒഎംജി! യേ മേരാ ഇന്ത്യ എപ്പിസോഡുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Continue Reading

Entertainment

നാടിനിണങ്ങുന്ന ഡിസൈനുമായി നീതു, പ്രചോദനമാകുന്നത് പ്രകൃതിയുടെ നിശ്വാസം

കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച ഡിസൈന്‍ വീക്കിനെത്തിയവരെ കൗതുകത്തിലാഴ്ത്തുന്ന കാഴ്ചകളായിരുന്നു കിസ്സ എന്ന സ്ഥാപനത്തിലൂടെ നീതു റഹ് മാന്‍ ഒരുക്കിയിരുന്നത്

Published

on

കൊച്ചി: ഡിസൈന്‍ എന്നത് ദന്തഗോപുര സൃഷ്ടിയല്ലെന്നും സാധാരണക്കാര്‍ക്കുവേണ്ടി പ്രകൃതിയോട് ഇണങ്ങുന്ന തരത്തില്‍ ഇത് പ്രായോഗികമാക്കാമെന്നും തെളിയിച്ചുകൊണ്ട് കൊച്ചി ഡിസൈന്‍ വീക്കില്‍ മലബാറില്‍നിന്നൊരു വനിത.

കൊച്ചിയില്‍ ഇന്നലെ ആരംഭിച്ച ഡിസൈന്‍ വീക്കിനെത്തിയവരെ കൗതുകത്തിലാഴ്ത്തുന്ന കാഴ്ചകളായിരുന്നു കിസ്സ എന്ന സ്ഥാപനത്തിലൂടെ നീതു റഹ് മാന്‍ ഒരുക്കിയിരുന്നത്.

കിസ്സയുടെ സ്ഥാപക കൂടിയായ നീതു സൗദിയില്‍ വീട്ടമ്മ ആയിരുന്നു. കലയോടും കലാവസ്തുക്കളോടും മാത്രമല്ല സംഗീതത്തിലും തല്പരയായ നീതുവിനെ ആ താല്പര്യമാണ് ഡിസൈനുകളോട് അടുപ്പിച്ചത്.

ഓരോ പരിപാടിയ്ക്കും അനുയോജ്യമായി ഓരോ മൂഡ് ഉണ്ടെന്നു പറയുന്ന നീതു . അതനുസരിച്ചാണ് തന്റെ സര്‍ഗശേഷി പ്രകടിപ്പിക്കുന്നത്. ഡിസൈന്‍ വീക്ക് ഒരു കോര്‍പ്പറേറ്റ് ഇവന്റ് ആയതിനാല്‍ വളരെയേറെ വിദഗ്ധര്‍ വരുന്ന ഇവിടെ പ്രതിഷ്ഠാപനങ്ങള്‍ നിര്‍മിക്കുന്നത് എളുപ്പമല്ല. ഉപയോഗിക്കുന്ന വസ്തുക്കളും ഈ ചടങ്ങിന് അനുസരിച്ചായിരിക്കണമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ കേരളത്തിനു പറയാനുള്ളത് അതില്‍ പ്രതിഫലിക്കുകയും വേണം.

പഴയ തക്കാളിപ്പെട്ടി പോലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടാണ് ഡിസൈന്‍ വീക്കിലെ പ്രതിഷ്ഠാപനങ്ങളുടെ ചുറ്റുവട്ടങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്.കടലാസു തോരണങ്ങളും,പേപ്പര്‍ ബോട്ടുകളും,ചേക്കുട്ടി പാവകളുമൊക്കെ ഈ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു.

ആറു പ്രതിഷ്ഠാപനങ്ങളാണ് കിസ്സ ഡിസൈന്‍ ചെയ്തിരിക്കുന്നത് . മലബാറിന്റെ ആതിഥേയ മര്യാദ പ്രകടമാക്കാന്‍ വേണ്ടി പല നിറത്തിലും രുചിയിലുമുള്ള കോഴിക്കോടന്‍ ഹല്‍വ വിതരണം ചെയ്യുന്നു. പ്രളയത്തിന്റെ ഫലവും അതിജീവനവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷ്ഠാപനങ്ങളുമുണ്ട്.

മത്സ്യ തൊഴിലാളികളോടുള്ള ആദര സൂചകമായി നിര്‍മിച്ചിരിക്കുന്ന ബോട്ട് ആണ് ഇതിലൊരു ആകര്‍ഷണം,.ബോട്ടില്‍ നിറയെ കടലാസുവള്ളങ്ങളില്‍ നന്ദിവാക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രീന്‍ സ്റ്റോം ഫൗണ്ടേഷനും യുഎന്‍ഇപി- യും ചേര്‍ന്ന് എല്ലാ വര്‍ഷവും നടത്തുന്ന ‘ഗ്രീന്‍ സ്റ്റോം ഫൗണ്ടേഷന്‍ പിക്‌റ്റെയില്‍ കോംപെറ്റീഷനില്‍ പങ്കെടുത്ത 4000 ചിത്രങ്ങളില്‍നിന്ന് വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്ത 50 ചിത്രങ്ങള്‍ ആണ് കിസ്സ ഡിസൈന്‍ ചെയ്ത മറ്റൊരു പ്രതിഷ്ഠാപനം. ‘പ്രകൃതിയുടെ ശ്വാസം ‘എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ മത്സരം. ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രളയവും ഒരു വിഷയം ആയതിനാല്‍ അതിനു അനുയോജ്യമായാണ് ഇത് രൂപകല്പന ചെയ്തത്.

ബുക്ക് ഓഫ് ലൈഫ് എന്ന പേരിലുള്ള പ്രതിഷ്ഠാപനം പറയുന്നത് പ്രളയം ഏറ്റവും കൂടുതല്‍ ആഘാതം ഏല്പിച്ച അരീക്കോട് എസ്.എസ് .എച് .എസ് .എസ്-ന്റെ കഥയാണ്. പ്രളയ ജലത്തില്‍ നശിച്ച പുസ്തകങ്ങളാണ് ഇതില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്.

കടലാസില്‍ നിര്‍മിച്ച തിരമാലകള്‍ ആണ് വേറൊരു ഇന്‍സ്റ്റലേഷനായി മാറുന്നു. .ഇതിനോടൊപ്പം കേരളത്തില്‍ പണ്ട് ലഭിച്ചിരുന്ന നാടന്‍ മിഠായി ശേഖരവുമുണ്ട് ഡിസൈന്‍ വീക്കില്‍. തേന്‍ മിഠായി,ശര്‍ക്കര മിഠായി,കടല മിഠായി തുടങ്ങിയവ മലയാളിയുടെ ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന തരത്തില്‍ കാഴ്ചക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

ഡിസൈന്‍ വീക്ക് നല്‍കുന്നത് നവ്യാനുഭവമാണെന്നും ജനം ഇരുകൈയും നീട്ടി ഈ സൃഷ്ടികളെ സ്വീകരിക്കുന്നുണ്ടെന്നും നീതു സാക്ഷ്യപ്പെടുത്തുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life5 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf5 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment11 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business3 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business11 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion11 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto2 days ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto1 week ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto4 weeks ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto3 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto4 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Trending