Connect with us

Business

2020 -ലെ ലോകത്തെ മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ യു എസ് ടി ഗ്ലോബല്‍

ഗ്ലാസ്ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡ് കമ്പനിക്ക്
ലോകത്തെ പ്രമുഖരായ 31 ടെക് കമ്പനികളുടെ പട്ടികയിലും യു എസ് ടി ഗ്ലോബല്‍

Media Ink

Published

on

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഗ്ലാസ്ഡോര്‍ എംപ്ലോയീസ് ചോയ്സ് അവാര്‍ഡ്. 2020 -ലെ ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളില്‍ ഒന്നായാണ് യു എസ് ടി ഗ്ലോബല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം 2020 -ലെ ഏറ്റവും മികച്ച 31 ടെക്‌നോളജി കമ്പനികളില്‍ ഒന്നായും കമ്പനി അംഗീകാരം നേടി.
ലോകത്തെ ഏറ്റവും വലിയ തൊഴില്‍-റിക്രൂട്ടിങ് സൈറ്റായ ഗ്ലാസ്ഡോര്‍ ആണ് എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാര്‍ തങ്ങളുടെ ജോലി, തൊഴില്‍ അന്തരീക്ഷം എന്നിവയെ മുന്‍നിര്‍ത്തി നല്‍കുന്ന പ്രതികരണങ്ങളെ വിലയിരുത്തിയാണ് ഈ പുരസ്‌കാരം നിര്‍ണയിക്കുന്നത്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ തങ്ങളുടെ കമ്പനിക്ക് 5 -ല്‍ 4.3 റേറ്റിങ് നല്‍കി.
ജീവിതങ്ങളെ മാറ്റിമറിക്കുക എന്ന ദൗത്യവുമായി അതിവേഗം മുന്നേറുന്ന യു എസ് ടി ഗ്ലോബല്‍ ഫോര്‍ച്യൂണ്‍ 500, ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക പരിവര്‍ത്തനത്തിനുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും പ്ലാറ്റ് ഫോമുകളും പ്രദാനം ചെയ്യുന്നു.
ഈ വര്‍ഷത്തെ ബെസ്റ്റ് പ്ലെയ്സസ് റ്റു വര്‍ക്കില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമാണെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. ‘പൂര്‍ണമായും ജീവനക്കാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഈ പുരസ്‌കാരം കമ്പനിയുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ലഭിച്ച അംഗീകാരമായി കരുതുന്നു. ഉപയോക്താക്കള്‍ക്കായി മികച്ച സേവനം കാഴ്ചവെയ്ക്കുന്നതോടൊപ്പം ഏവരും ആഗ്രഹിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ലോകോത്തര നിലവാരമുള്ള ഒരു തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിലും ഞങ്ങളുടെ ജീവനക്കാര്‍ വ്യാപൃതരാണ്’ – അദ്ദേഹം പറഞ്ഞു.
കള്‍ച്ചര്‍ ഫസ്റ്റ് ദശാബ്ദം എന്ന നിലയില്‍ മാറ്റത്തിനു തുടക്കം കുറിക്കുന്ന വര്‍ഷമാണ് 2020 എന്ന് അഭിപ്രായപ്പെട്ട ഗ്ലാസ്ഡോര്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ക്രിസ്റ്റ്യന്‍ സതര്‍ലാന്‍ഡ് -വോങ്, ഇത്തവണത്തെ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡ് ജേതാക്കളെല്ലാം തങ്ങളുടെ ഏതു പ്രവര്‍ത്തനത്തിലും സംസ്‌കാരം, കമ്പനിയുടെ ആത്യന്തിക ലക്ഷ്യം, ജീവനക്കാര്‍ എന്നിവയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവയാണെന്ന് വിലയിരുത്തി. അതിനാലാണ് ജീവനക്കാര്‍ ബെസ്റ്റ് പ്ലെയ്സസ് റ്റു വര്‍ക്ക് ആയി അത്തരം സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതും- അദ്ദേഹം അഭിപ്രായപ്പെട്ടു.
യു എസ് ടി ഗ്ലോബലില്‍ ജീവനക്കാരായി എത്തുന്നവര്‍ തൊഴില്‍ രംഗത്ത് വിജയം കൈവരിക്കുക മാത്രമല്ല, സവിശേഷമായ നേട്ടങ്ങള്‍ കൂടി ആര്‍ജിച്ചെടുക്കുന്നുണ്ടെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ‘അറിവു സമ്പാദിച്ചും വളര്‍ച്ച കൈവരിച്ചും മുന്നേറുന്ന ഈ യാത്രയില്‍ അവര്‍ സ്വന്തം സ്ഥാപനത്തിന്റെയും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു. കമ്പനിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ജീവനക്കാരുടെ താല്പര്യത്തിന്റെയും അതിലൂടെ മെച്ചപ്പെട്ട ഒരു കരിയര്‍ വികസിപ്പിക്കാനുള്ള അവരുടെ ആഗ്രഹത്തിന്റെയും പ്രതിഫലനമായും ഈ പുരസ്‌കാരത്തെ വിലയിരുത്താം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗ്രെയ്റ്റ് പ്ലെയ്‌സ് റ്റു വര്‍ക്ക് പുരസ്‌കാരങ്ങള്‍, സ്ത്രീകള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട തൊഴിലന്തരീക്ഷം നിലവിലുള്ള 100 കമ്പനികളുടെ പട്ടികയില്‍ ഇടം, വര്‍ക്കിങ് മദര്‍ -അവതാര്‍ 100 എന്നിവ സംയുക്തമായി ഏര്‍പ്പെടുത്തിയ മോസ്റ്റ് ഇന്‍ക്ലൂസീവ് കമ്പനീസ് ഇന്‍ഡക്‌സില്‍( എം ഐ സി ഐ) പ്രമുഖ സ്ഥാനം തുടങ്ങി സമീപകാലത്ത് യു എസ് ടി ഗ്ലോബലിനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്.

Advertisement

Business

ഒടുവില്‍ നിക്ഷേപമാന്ത്രികനും തോറ്റു അംബനിക്ക് മുന്നില്‍

നിക്ഷേപ ഇതിഹാസം വാറന്‍ ബഫറ്റിനെ പിന്നിലാക്കി ആഗോള ധനികരുടെ പട്ടികയില്‍ അംബാനി ഏഴാം സ്ഥാനത്ത്

Media Ink

Published

on

ഒടുവില്‍ നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിനെയും മറികടന്നു നമ്മുടെ മുകേഷ് അംബാനി. ബര്‍ക്ഷയര്‍ ഹാത്തവേ മേധാവി ബഫറ്റിനെ പിന്നിലാക്കി ആഗോള സമ്പന്ന പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഴാം സ്ഥാനത്തെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയില്‍ വന്ന വമ്പന്‍ കുതിപ്പാണ് മുകേഷ് അംബാനിക്ക് തുണയായത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇരട്ടിയാണ് ഓഹരി വില. അതേസമയം ബഫറ്റിന്റെ പക്കലുള്ള ഓഹരിവിലകളില്‍ ഈ കുതിപ്പ് പ്രകടമായതുമില്ല.

70.1 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ അംബാനിയുടെ സമ്പന്നത്. വാറന്‍ ബഫറ്റിന്റേതാകട്ടെ 67.8 ബില്യണ്‍ ഡോളറും. അടുത്തിടെയാണ് ആഗോള സമ്പന്ന പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ അംബാനിയെത്തിയത്. ഇപ്പോള്‍ ഏഴാമതുമെത്തി.

റിലയന്‍സ് ജിയോയുടെ ഓഹരികള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്തത്തോടെയാണ് അംബാനിയുടെ മാതൃകമ്പനി വമ്പന്‍ കുതിപ്പ് നടത്തിയത്.

188.2 ബില്യണ്‍ ഡോളര്‍ സമ്പത്തുമായ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്.

Continue Reading

Business

ടിക് ടോക് ഡിലീറ്റ് ചെയ്യണമെന്ന് ആമസോണ്‍, പിന്നീട് തിരുത്തല്‍

ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലില്‍ കമ്പനി പറഞ്ഞത് ടിക് ടോക്ക് ഡിലീറ്റ് ചെയ്യാന്‍

Media Ink

Published

on

ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആമസോണിനും ടിക് ടോക് വലിയ തലവേദനയാകുകയാണ്. ടിക് ടോക് ആപ്പ് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആദ്യം ഇമെയില്‍ അയച്ചത്.

സുരക്ഷാ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ടിക് ടോക് തങ്ങളുടെ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആമസോണിന്റെ ആദ്യ മെയില്‍. ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ചായിരുന്നു മെയില്‍.

സംഭവം വൈറലായതോടെ ആമസോണ്‍ തിരുത്തലിനും തയാറായി. ഇത്തരമൊരു മെയില്‍ സാങ്കേതികപ്രശ്‌നത്തിന്റെ ഭാഗമായി വന്നതാണെന്നും ടിക് ടോക്കുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റമൊന്നുമില്ലെന്നുമായിരുന്നു തിരുത്തല്‍.

ചൈനയ്‌ക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത്ര താല്‍പ്പര്യമില്ലാത്ത സംരംഭകനാണ് ആമസോണ്‍ സ്ഥാപകനും ആഗോള സമ്പന്നനുമായ ജെഫ് ബെസോസ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം ട്രംപിന്റെ പ്രധാന വിമര്‍ശകരാണ്.

Continue Reading

Business

നാളികേര മേഖലയിലെ സംരംഭകര്‍ക്കിതാ സാങ്കേതിക സഹായം

‘യവ’ ഓണ്‍ലൈന്‍ സീരീസ് ജൂലൈയില്‍ എല്ലാ ശനിയാഴ്ചയും. വിവരങ്ങള്‍ക്ക് 8129182004

Media Ink

Published

on

സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എങ്കില്‍ സാങ്കേതിക സഹായം റെഡി. നാളികേര അധിഷ്ഠിത സാങ്കേതിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സി.പി.സി.ആര്‍.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

‘യവ’ എന്ന പേരില്‍ ഇതിനായി ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു.

ഒരു മാസമായി കല്‍പ്പ ഗ്രീന്‍ വെബ്ചാറ്റ് നാളികേര വ്യവസായവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ‘യവ’. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളാണ് ഇതിലൂടെ പരിചയപ്പെടുത്തുക.ശനിയാഴ്ച പരിപാടി ആരംഭിച്ചു. മൂന്നു ശനിയാഴ്ചകളിലും ഇത് തുടരും.

ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചും വിശദീകരിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion6 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending