Connect with us

Sport

യുവതാരങ്ങളെ വാര്‍ത്തെടുക്കാനായി ബാഡ്മിന്റണ്‍ ഗുരുകുല്‍

പരിശീലന മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബാഡ്്മിന്റണ്‍ ഗുരുകുല്‍ മുന്നിട്ടു വന്നിരിക്കുന്നത്

Media Ink

Published

on

കൊച്ചി: ബാഡ്മിന്റണ്‍ രംഗത്തെ പരിശീലന ആവശ്യങ്ങള്‍ നിറവേറ്റുവാനായി മുന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപിചന്ദും മുന്‍ അന്താരാഷ്ട്ര താരവുമായ സുപ്രിയ ദേവ്ഗണും സ്ഥാപിച്ച ബാഡ്മിന്റണ്‍ ഗുരുകുല്‍. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം ആഗോളതലത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയെ ഉയരങ്ങളില്‍ എത്താന്‍ സഹായിച്ചു. ഈ മാറ്റം തുടരുന്നതിനും അടിസ്ഥാനപരമായ വികസന പരിപാടികള്‍ക്ക് പുറമെ കോച്ചിങ് മേഖലയിലും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് പരിശീലന മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബാഡ്്മിന്റണ്‍ ഗുരുകുല്‍ മുന്നിട്ടു വന്നിരിക്കുന്നത്.

മുഖ്യ പങ്കാളികളായ ടാറ്റാ ഗ്രൂപ്പും അസോസിയേറ്റ് പാര്‍ട്ണറായ ടി.വി.എസ് ലോജിസ്റ്റിക്സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെ 14 നഗരങ്ങളില്‍ 28 പരിശീലന കേന്ദ്രങ്ങള്‍ ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുപത് മുന്‍ ദേശീയ, അന്തര്‍ദേശീയ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് കീഴില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച കോച്ചിങ് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അവസരമൊരുക്കി ഘടനാപരവും ചിട്ടയായതുമായ പരിശീലന പരിപാടി നല്‍കാനാണ് ബാഡ്മിന്റണ്‍ ഗുരുകുല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപ്രതീക്ഷിതമായ വളര്‍ച്ച ബാഡ്മിന്റണില്‍ ഉണ്ടായിട്ടുണ്ടെന്നും തല്‍ഫലമായി രാജ്യത്തുടനീളം ഗുണ നിലവാരമുള്ള ബാഡ്മിന്റണ്‍ കോച്ചുകളുടെ ആവശ്യകത വര്‍ധിച്ചതായും ബാഡ്മിന്റണ്‍ ഗുരുകുല്‍ ഉപദേഷ്ടാവും ഡയറക്ടറും സ്ഥാപകനുമായ പുല്ലേല ഗോപിചന്ദ് പറഞ്ഞു.

ബാഡ്മിന്റണ്‍ രംഗത്തെ പ്രതാപം വീണ്ടെടുക്കാനും പരിശീലകര്‍ക്ക് ആദരം നല്‍കാനുമാണ് ബാഡ്മിന്റണ്‍ ഗുരുകുലിലൂടെ ശ്രമിക്കുന്നതെന്നും ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സുപ്രിയ ദേവ്ഗണ്‍ പറഞ്ഞു.

Advertisement

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Media Ink

Published

on

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Media Ink

Published

on

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

Continue Reading

Sport

മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറായി തമന്നയും

വിരാട് കോഹ്‌ലിയാണ് മറ്റൊരു ബ്രാന്‍ഡ് അംബാസിഡര്‍

Media Ink

Published

on

ഇന്ത്യയിലെ ഏറ്റവും വലിയ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡറായി തമന്നയും. വിരാട് കോഹ്‌ലിയാണ് മറ്റൊരു ബ്രാന്‍ഡ് അംബാസിഡര്‍. ബോളിവുഡ് തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രേക്ഷകര്‍ക്കിടയിലേക്ക് ബ്രാന്‍ഡിനെ എത്തിക്കാന്‍ തമന്നയ്ക്ക് കഴിയുമെന്ന് എംപിഎല്‍ അറിയിച്ചു. എംപിഎല്ലിന് നിലവില്‍ 35 ദശലക്ഷം ഉപയോക്താക്കളും പ്ലാറ്റ്‌ഫോമില്‍ 40-ലേറെ ഗെയ്മുകളുമുണ്ട്. വരുന്ന ഐപിഎല്ലിന് മുന്നോടിയായി എംപിഎല്ലില്‍ 6 ക്രിക്കറ്റ് ഗെയ്മുകള്‍ കൂടി ഉള്‍പ്പെടുത്തി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ ചോയ്‌സാണ് ലഭ്യമാക്കിയിരിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto12 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto13 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 days ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto6 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending