Connect with us

Business

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി സ്‌കെയിലത്തണ്‍ സമ്മേളനവുമായി കെഎസ്യുഎം

അഞ്ച് കോടി രൂപയ്ക്കും 350 കോടി രൂപയ്ക്കും ഇടയില്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ജനുവരി ഏഴാം തിയതി ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 7 മണി വരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടക്കും

Published

on

കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വാധ്വാനി ഫൗണ്ടേഷന്‍, ഫിക്കി എന്നിവ ചേര്‍ന്ന് സ്‌കെയിലത്തണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു.

അഞ്ച് കോടി രൂപയ്ക്കും 350 കോടി രൂപയ്ക്കും ഇടയില്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ജനുവരി ഏഴാം തിയതി ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 7 മണി വരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടക്കും. മേല്‍പറഞ്ഞ തുകയില്‍ കുറഞ്ഞ വിറ്റുവരവുള്ള വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കും സ്‌കെയിലത്തണില്‍ പങ്കെടുക്കാം. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹഡില്‍ കേരളയില്‍ വച്ച് വാധ്വാനി ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കെയിലത്തണ്‍ സമ്മേളനം നടത്തുന്നത്.

വാധ്വാനി ഫൗണ്ടേഷനിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള വിദഗ്‌ധോപദേശം ലഭിക്കുന്നതിനുമുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മികച്ച സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷന്‍ നല്‍കും.’

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് രണ്ടാം ദിനത്തില്‍ പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.

സാങ്കേതിക വിദഗ്ധര്‍, സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ധര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ സ്‌കെയിലത്തോണില്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും സമ്മേളനത്തില്‍ പങ്കാളികളാണ്.

താത്പര്യമുള്ള ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് http://bit.ly/scalathonkochi എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Advertisement

Business

സംരംഭകത്വ സൗഹൃദ കേരളം സംരംഭകനെ എത്തിച്ചത് മാനസികാരോഗ്യ കേന്ദ്രത്തില്‍

വാടക നല്‍കിയില്ല എന്നതിന്റെ പേരില്‍ വീട്ടുടമസ്ഥന്‍ സുരേഷിന്റെ അക്വാറിയം ബിസിനസ് തകര്‍ത്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാനസിക നില തെറ്റി

Published

on

ബിസിനസ് സൗഹൃദ സംസ്ഥാനം എന്ന നിലക്ക് ഏറെ പേരുകേട്ട നാടാണ് കേരളം. എന്നാല്‍ ഇവിടുത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം യഥാര്‍ത്ഥത്തില്‍ ഒരു പൊയ്ക്കഥയാണ് എന്ന് തെളിയിക്കുകയാണ് മലയന്‍കീഴ് സ്വദേശിയായ സുരേഷിന്റെ കഥ. വാടക നല്‍കിയില്ല എന്നതിന്റെ പേരില്‍ വീട്ടുടമസ്ഥന്‍ സുരേഷിന്റെ അക്വാറിയം ബിസിനസ് തകര്‍ത്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാനസിക നില തെറ്റി. എന്നിട്ടും കരുണയില്ലാതെ ആ സംരംഭകനെ വീട്ടില്‍ നിന്നും പുറത്താക്കി. സന്ധ്യ ജനാര്ദനപിള്ള പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ കഥയിങ്ങനെ….

പോകാന്‍ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയില്‍ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനെസ്സ്‌കാരനായ അച്ഛന്‍ ചികിത്സയില്‍ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോള്‍ നമ്മുടെ നാട് നന്മകളാല്‍ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോയി

അക്ക്വാറിയം ബിസിനസ് നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടുടമസ്ഥന്‍ മലയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കുടിശ്ശിക പണം അവിടെ വെച്ച് തീര്‍ത്തു. ഒരു മാസം കൂടി അതായത് നവംബര്‍ 10നുള്ളില്‍ വീട് മാറികൊടുക്കാന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണയായി. എന്നാല്‍ അപ്രതീക്ഷിതമായി ഒക്ടോബര്‍ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുള്‍പ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയില്‍ ഇട്ടു.

പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു. ആറ്റു നോറ്റു വളര്‍ത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയില്‍ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ് കുറച്ചു മണിക്കൂറിനുള്ളില്‍ മണ്ണടിഞ്ഞു. വലിയ ഫിഷ്ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാര്‍ വണ്ടി പിടിച്ച് എടുത്തു കൊണ്ട് പോയി..

പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ -പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാന്‍ പൊലീസിന് ആര് അധികാരം നല്‍കി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധി നശിപ്പിക്കാന്‍ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.

കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയില്‍ നിന്നും ആഴ്ചകളോളം വെളിയില്‍ ഇറങ്ങാതായി. ആശുപ്ത്രിയില്‍ അഡ്മിറ്റ് ആയി. ഇപ്പോള്‍ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാല്‍ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ.

എന്താല്ലേ നമ്മുടെ നാട് ? ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട്

സംഭവം വാര്‍ത്തയായതോടെ നിരവധിയാളുകള്‍ ഇപ്പോള്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്.

Continue Reading

Business

കൊറോണ ബാധിച്ച ‘ആപ്പിള്‍’

ചൈനയിലെ ഫാക്ടറികള്‍ വീണ്ടും തുറക്കുന്നുണ്ടെങ്കിലും ഐഫോണ്‍ ഉത്പാദനം പ്രതീക്ഷിച്ചതിലും വളരെ സാവധാനത്തിലാണ്

Published

on

ചൈനയിലെ കൊറോണ വൈറസ് ബാധ ബിസിനസ് രംഗത്തും വിവിധങ്ങളായ മാറ്റങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആഗോള തലത്തില്‍ ഐഫോണ്‍ വിതരണം തകരാറിലായതിനാല്‍ 2020 ലെ ആദ്യ ത്രൈമാസം ആപ്പിള്‍ കമ്പനിയുടെ വിറ്റുവരവും ലാഭവും കുറയുമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു. ചൈനയിലെ ഫാക്ടറികള്‍ വീണ്ടും തുറക്കുന്നുണ്ടെങ്കിലും ഐഫോണ്‍ ഉത്പാദനം പ്രതീക്ഷിച്ചതിലും വളരെ സാവധാനത്തിലാണ്.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിള്‍ 91.8 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 63-67 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നതിനിടെയാണ് ആപ്പിള്‍ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ആഗോള വിതരണത്തില്‍ കുറവുണ്ടായതിനു പുറമെ, ചൈനയില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ ആവശ്യം കുറഞ്ഞത് ഐഫോണ്‍ വില്‍പ്പനയെ ബാധിച്ചു.

ഐഫോണ്‍ നിര്‍മ്മിക്കുന്ന എല്ലാ ഫാക്ടറികളും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹ്യൂബി പ്രവിശ്യയ്ക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്ണ്ട് ബിസിനസ് വര്‍ധിക്കാന്‍ കാര്യമാക്കുന്നില്ല. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രാദേശിക അധികാരികള്‍ അവധി കൂടുതല്‍ നല്‍കിയതിനാല്‍ ഫാക്ടറികള്‍ കൂടുതലും ജനുവരിയില്‍ അടച്ചിരുന്നു.

ജീവനക്കാര്‍, സപ്ലൈ ചെയിന്‍ പങ്കാളികള്‍, ഉപഭോക്താക്കള്‍, ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് ആപ്പിളിന്റെ ആദ്യത്തെ മുന്‍ഗണന. അതിനാല്‍ നഷ്ടത്തില്‍ വലിയ ദുഃഖം ഇല്ലെന്നും തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കമ്പനി വ്യക്തമാക്കി

Continue Reading

Business

വിപ്ലവകരമായ ഓള്‍ഇന്‍വണ്‍ അപ്ലിക്കേഷനുമായി കേരളീയ സ്റ്റാര്‍ട്ട്പ്പ് ബിറ്റില്‍

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എഐ, എആര്‍ എന്നിവ ഉപയോഗപ്പെടുത്തുന്ന അപ്ലിക്കേഷന്‍ ആദ്യവര്‍ഷം ലക്ഷ്യമിടുന്നത് 129 കോടി വരുമാനം

Published

on

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എഐ, എആര്‍ എന്നിവ ഉപയോഗപ്പെടുത്തുന്ന അപ്ലിക്കേഷന്‍ ആദ്യവര്‍ഷം ലക്ഷ്യമിടുന്നത് 129 കോടി വരുമാനം

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പായ ബിറ്റില്‍ ഇന്റഗ്രേറ്റഡ് ടെക്‌നോളജി ബഹുമുഖങ്ങളായ സേവനങ്ങള്‍ നല്‍കുന്ന ബിറ്റില്‍ (യശറേഹല) എന്ന അപ്ലിക്കേഷന്‍ വിപണിയിലിറക്കി. ഹൈബ്രിഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, സെര്‍ച്ച് എന്‍ജിന്‍, സോഷ്യല്‍ ഷോപ്പിംഗ്, ഷെയറിംഗ് ഇക്കണോമി, ഓണ്‍ലൈന്‍ പ്രശസ്തി, സിആര്‍എം, ഡേറ്റാ അനാലിറ്റിക്‌സ്, സാമൂഹ്യസേവനം, വിനോദം, എല്ലാറ്റിനുമുപരിയായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് 7 വര്‍ഷത്തെ ഗവേഷണവികസനത്തിലൂടെ ബിറ്റില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ അഭിമന്യു എസ്. പറഞ്ഞു. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ഹൈബ്രിഡ് വകഭേദങ്ങളില്‍ ഒരാഴ്ചക്കകം ലഭ്യമാകുന്ന ബിറ്റിലിന്റെ പൂര്‍ണരൂപവും സേവനങ്ങളും ഏതാനു ദിവസങ്ങള്‍ക്കകം യൂറോപ്പ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകുമെന്നും അഭിമന്യു പറഞ്ഞു.

ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് ബിറ്റിലെന്നും അഭിമന്യു പറഞ്ഞു. ആഗോളതലത്തില്‍ത്തന്നെ ഇത് വലിയ സ്വാധീനമുണ്ടാക്കും. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രധാനമായും സമയം കൊല്ലാന്‍ മാത്രം ഉപകരിക്കുമ്പോള്‍ സമൂഹത്തോടുള്ള പ്രതിബദ്ധതായാണ് ബിറ്റിലിന്റെ അനന്യമായ മികവ്. ഹൈബ്രിഡ് വിര്‍ച്വല്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോം, സ്മാര്‍ട് ഉപകരണങ്ങള്‍, വിര്‍ച്വല്‍ മെഡ് പാഡ്, എഐ, എആര്‍ എന്നിവ ഉപയോഗപ്പെടുത്തുന്ന ഇന്റലിജന്റ് പെഴ്‌സണല്‍ അസിസ്റ്റന്റ്, ഫേഷ്യല്‍, ഒബ്ജക്റ്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (ഫോയ്‌സ്) എന്നിവയുടെ മിശ്രണത്തിലൂടെയാണ് ബിറ്റില്‍ ഇത് നടപ്പാക്കുക.

വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്പെടും വിധമാണ് ബിറ്റിലിന്റെ രൂപകല്‍പ്പനയെന്ന് ഡയറക്ടറായ സുനില്‍ നടേശന്‍ പറഞ്ഞു. തൊഴില്‍പരമായും വിനോദപരമായും ഉപകാരപ്പെടുന്നതും സൗജന്യവും ഫീസുള്ളതുമായ വിവിധ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.

18 മുതല്‍ 35 വരെ പ്രായമുള്ളവരെയാണ് വ്യക്തിതലത്തില്‍ ബിറ്റില്‍ ലക്ഷ്യമിടുന്നത്. ബിസിനസ് കസ്റ്റമേഴ്‌സായി ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് വരെയുള്ളവര്‍ക്ക് സേവനം നല്‍കും. ബിറ്റില്‍ ശേഖരിക്കുന്നതും പ്രോസസ് ചെയ്യുന്നതുമായ ഡേറ്റ മുഴുവന്‍ അതത് രാജ്യങ്ങളില്‍ മാത്രമേ പ്രോസസ് ചെയ്യുകയുള്ളുവെന്നും എല്ലാം യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ (ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) അനുസൃതമായിരിക്കുമെന്നും അഭിമന്യു പറഞ്ഞു.

ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന നിത്യജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും ലളിതവും വേഗവും ചെലവു കുറഞ്ഞതുമാക്കാനുള്ള സേവനങ്ങളാണ് ബിറ്റിലിലൂടെ നല്‍കുകയെന്ന് ഡയറക്ടറായ ഷാജി എ വി പറഞ്ഞു. ‘ഉദാഹരണത്തിന് ഒരാളുടെ മെഡിക്കല്‍ ഹിസ്റ്ററി അദ്ദേഹത്തിന്റെ ഡോക്ടറുമായും ഭാഗികമായി ലബോറട്ടറിയുമായും പങ്കുവെയ്ക്കാനാവും. ബയോമെട്രിക് ഡേറ്റ ഉപയോഗിച്ച് കാണാതായവരെ കണ്ടെത്തുക, ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ കാലവിളംബം കൂടാതെ ലഭ്യമാക്കുക തുടങ്ങി അസംഖ്യം സേവനങ്ങള്‍ ബിറ്റില്‍ നിറവേറ്റും, അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala7 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life7 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf7 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business10 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL10 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video12 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 year ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Opinion22 hours ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion7 days ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion3 weeks ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business5 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business11 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business1 year ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 year ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion1 year ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Auto

Auto1 week ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto2 weeks ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto3 weeks ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto3 weeks ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 weeks ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Auto1 month ago

ഇന്ത്യക്കായി നിസ്സാന്റെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവി

വിറ്റാര ബ്രെസയും വെന്യുവും അരങ്ങുവാഴുന്ന വിപണിയിലേക്കാണ് എസ്‌യുവിയുമായി നിസാന്റെ വരവ്

Auto1 month ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto1 month ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto1 month ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 month ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Trending