Connect with us

Business

റെയില്‍ മന്ത്രാലയത്തിന്റെ അനുമതി; തിരുവനന്തപുരം-കാസര്‍കോഡ് 4 മണിക്കൂര്‍

200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.

Published

on

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍)അനുമതി നല്‍കി.

ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ലഭിക്കും.

പദ്ധതി നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നതെന്ന് കെആര്‍ഡിസിഎല്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ അറിയിച്ചു.

കെആര്‍ഡിസിഎല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വെകളും പഠനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിക്ഷേപസമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഈയിടെ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ പദ്ധതി നിക്ഷേപത്തെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും.

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് കേരള റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും.
റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടര്‍ച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിര്‍മിക്കുന്ന പാലങ്ങളില്‍ ഈ റോഡ് ഒഴിവാക്കും. ചരക്കുലോറികള്‍ ട്രെയിനില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോള്‍ ഓണ്‍ റോള്‍ ഔട്ട് (റോറോ) സര്‍വ്വീസും ഉറപ്പാക്കും. സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തുവാന്‍ വൈദ്യുതി വാഹന സൗകര്യങ്ങളും പ്രദാനം ചെയ്യും. ഈ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേര്‍പ്പെടുത്തും.

കേരളത്തിലെ റെയില്‍പാതയില്‍ ഗതാഗതം ഇപ്പോള്‍തന്നെ 115 ശതമാനമാണ്. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നിരവധി ജീവനുകള്‍ പൊലിയുന്ന തരത്തില്‍ റോഡുമാര്‍ഗമുള്ള ഗതാഗതം അതീവദുഷ്‌കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി കേരളത്തില്‍ അതിവേഗ റെയില്‍ ഇടനാഴി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പാരീസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്.

പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രം ഒപ്പുവയ്ക്കും. സൗരോര്‍ജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോണ്‍ക്രീറ്റും പുനര്‍സംസ്‌കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും. നിര്‍മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കളും ഇങ്ങനെ സംസ്‌കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഹരിത നിര്‍മാണ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കുന്നത്.

Advertisement

Business

പ്രളയരഹിതം; നെതർലാൻഡ്‌സിലുണ്ട് ഒഴുകുന്ന വീടുകൾ

നെതർലൻഡിന്റെ പകുതിയിലധികം സമുദ്രനിരപ്പിലോ അതിൽ താഴെയോ ആണ്. അതായത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്രദേശം

Published

on

പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നത്തിനായി പലതരത്തിലുള്ള മാതൃകകൾ അന്വേഷിക്കുകയാണ് മനുഷ്യർ. അപ്രതീക്ഷിതമായി എത്തിയ പ്രളയം കഴിഞ്ഞ രണ്ടുവർഷങ്ങളിലും കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിയപ്പോൾ പ്രളയത്തെ ചെറുക്കുന്ന വിദേശമാതൃകൾ തേടി നാമിറങ്ങി. ഇത്തരത്തിൽ പ്രളയത്തെ ചെറുക്കുന്ന വീടുകൾക്കുദാഹരണമാണ് നെതർലാൻഡ്‌സിലെ ഒഴുകുന്ന വീടുകൾ .

ഭൂപ്രകൃതി കൊണ്ട് വളരെയേറെ വ്യത്യസ്തമാണ് നെതർലൻഡ്സ് എന്ന രാജ്യം. നെതർലൻഡിന്റെ പകുതിയിലധികം സമുദ്രനിരപ്പിലോ അതിൽ താഴെയോ ആണ്. അതായത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്രദേശം. കനാലുകളും തുറമുഖങ്ങളുമെല്ലാം കൊണ്ട് നിറഞ്ഞ ഈ പ്രദേശത്ത് വെള്ളപൊക്കം പുത്തരിയല്ല.

അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾക്ക് ഇടവച്ചതോടെയാണ് 2005-ൽ ഡച്ച് സർക്കാരിന് കീഴിലുള്ള നിർമ്മാണ സ്ഥാപനമായ ഡ്യൂറ വെർമീറിന് വെള്ളപ്പൊക്കം തടയുന്ന “അഡാപ്റ്റീവ് ബിൽഡിംഗ് ടെക്നിക്കുകൾ” പ്രഖ്യാപിക്കുന്നത്. ഇത് പ്രകാരം ഒഴുകുന്ന വീടുകൾ,അല്ലെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ രൂപകൽപന ചെയ്തു.

ഫ്ലോട്ടിംഗ് ഹല്ലുകൾ വീടുകളെ അടിത്തറയിൽ നിന്ന് 13 അടി ഉയരത്തിലേക്ക് വരെ ഉയർത്തി നിർത്തി. എന്നാൽ ഈ നിർമ്മാണ രീതിക്ക് വലിയചെലവ് വരുമെന്നതിനാൽ എല്ലായിടത്തും നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഒരു വലിയ വെള്ളപ്പൊക്കത്തിനുശേഷം പുനർനിർമിക്കുന്നതിനുള്ള ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറഞ്ഞ ചെലവാണെന്ന് ഒരുപക്ഷം വാദിക്കുന്നു

Continue Reading

Business

ഇന്റീരിയര്‍ ഡിസൈനിംഗ് ആകർഷകമാക്കാൻ 5 കാര്യങ്ങൾ

അകത്തളങ്ങളെ മനോഹരമാക്കുന്നു മറ്റൊരു കാര്യം അകത്തളങ്ങളിലെ പ്രകാശമാണ്.പണം എത്ര മുടക്കി പണിത വീടാണ് എങ്കിലും ആവശ്യത്തിന് വെട്ടവും വെളിച്ചവും ഇല്ലെങ്കില്‍ പിന്നെ കാര്യമില്ല

Published

on

നല്ലൊരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ വലിയൊരു തുക ചെലവിട്ട് വീട് വയ്ക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല. വീട് യഥാർത്ഥത്തിൽ ജീവനുള്ളതാകണം എങ്കിൽ വീടിനെ അടിമുടി ഒരുക്കുന്നതിൽ താമസക്കാരുടെ കരവിരുതും കൂടി ചേരണം. ഇതിൽ പ്രധാനമാണ് ഇന്റീരിയർ ഒരുക്കുക എന്നത്.
വീടുകള്‍ മനോഹരമാക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിംഗിന്റെ പ്രാധാന്യം നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ ഇന്റീരിയർ ഡിസൈനിംഗ് എന്നാൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രം ചെയ്യുന്ന എന്തോ കാര്യമാണ് എന്ന തോന്നലായിരുന്നു മലയാളിക്ക്. എന്നാൽ ഇന്ന്, കർട്ടനുകൾ തെരഞ്ഞെടുക്കുന്നത് മുതൽ പെയിന്റിംഗ് വരെ പല കാര്യങ്ങളും ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമാണ് എന്ന് മലയാളികൾ മനസ്സിലാക്കിയിരിക്കുന്നു

തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളില്‍ സൗകര്യം വര്‍ദ്ധിപ്പിക്കുവാനും , അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപ ഭംഗി വരുത്താനുമെല്ലാം ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് നിഷ്പ്രയാസം സാധിക്കും. എന്നാൽ ഡിസൈനിംഗിൽ അല്പം ശ്രദ്ധ ചെലുത്തണം എന്ന് മാത്രം. ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

  1. ബഡ്ജറ്റ് പ്ലാൻ അത്യാവശ്യം
    അകത്തളങ്ങൾ ഒരുക്കുമ്പോൾ അതിനായി മാറ്റിവയ്ക്കുന്ന തുകയെപ്പറ്റി ഒരു ബോധ്യം ഉണ്ടാകണം . കാരണം ഒരു ലക്ഷം രൂപ മുതൽ പത്തു ലക്ഷം വരെ ചെലവാക്കി അകത്തളങ്ങൾ ഒരുക്കം. ഇതിൽ ഏതാണ് നമുക്ക് വേണ്ടത് എന്ന് നേരത്തെ തീരുമാനിക്കുക. നാം ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണത്തെ ആസ്പദമാക്കിയാണ് ഡിസൈനിംഗിനായുള്ള മെറ്റിരിയലുകൾ തെരഞ്ഞെടുക്കുന്നത്.
  2. ആഡംബരത്തിനല്ല ആവശ്യങ്ങൾക്ക് മുൻഗണന

ഒരു വീടിന്റെ ഇന്റീരിയര്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഡിസൈനര്‍ പലവിധ ഡിസൈനുകള്‍ നമുക്ക് പരിചയപ്പെടുത്തും . ഇതിൽ നമുക്ക് ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നല്ല ചൂടുള്ള പ്രദേശത്തെ വീടിന്റെ മേല്‍ക്കൂരയ്ക്ക് ഉള്ളിലായി തണുപ്പ് നല്‍കാന്‍ ടെറക്കോട്ടാ ടൈലുകള്‍ ഡിസൈനര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ വൃക്ഷങ്ങളാല്‍ സമൃദ്ധമായ ഒരു സ്ഥലത്തെ വീടിനു ഇത് ആവശ്യമില്ല. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ടശേഷം മാത്രം ഡിസൈനുകൾ തെരഞ്ഞെടുക്കുക.

3 . ഓപ്പണ്‍ സ്‌പെയ്‌സുകള്‍ ആവാം

അകത്തളങ്ങളെ മനോഹരമാക്കുന്നു പുതിയ ട്രെന്‍ഡാണ്` ഓപ്പണ്‍ സ്‌പെയ്‌സുകള്‍. ഓപ്പൺ സ്‌പെയ്‌സ് വാക്കാണ് ഉദ്ദേശിച്ചിട്ടുണ്ട് എങ്കിൽ ലിവിംഗ് ഏരിയയോട് ചേര്‍ന്നതാണോ , മറ്റു മുറികളോട് ചേര്‍ന്നതാണോ എങ്ങനെയാണ് ഈ ഓപ്പണ്‍ സ്‌പെയ്‌സ് ക്രമീകരിക്കേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിക്കണം. ഇതോടൊപ്പം ഓപ്പണ്‍ സ്‌പെയ്‌സില്‍ എന്തെല്ലാം ഫര്‍ണിച്ചറുകള്‍ സ്ഥാനം പിടിക്കണം എന്നകാര്യത്തിലും ഒരു ധാരണ വേണം .

4 .പ്രകാശം നിറയട്ടെ അകത്തളങ്ങളിൽ

അകത്തളങ്ങളെ മനോഹരമാക്കുന്നു മറ്റൊരു കാര്യം അകത്തളങ്ങളിലെ പ്രകാശമാണ്.പണം എത്ര മുടക്കി പണിത വീടാണ് എങ്കിലും ആവശ്യത്തിന് വെട്ടവും വെളിച്ചവും ഇല്ലെങ്കില്‍ പിന്നെ കാര്യമില്ല . ഓപ്പൺ വിൻഡോകൾക്ക് പിറമെ, എൽ ഇ ഡി ലൈറ്റുകളും പരീക്ഷിക്കാം. വീടിന്റെ രൂപത്തിനും ആവശ്യത്തിനും ചേരുന്ന രീതിയിൽ പ്രകാശമുള്ള ബള്‍ബുകള്‍ മാത്രം ഇതിനായി ഉപയോഗിക്കുക

5 ഫ്ലോറിംഗിൽ വേണം പ്രത്യേക ശ്രദ്ധ

ടൈലുകള്‍, മാര്‍ബിളുകള്‍ എന്നിവയ്ക്ക് പുറമെ അന്‍പതില്‍ പരം നിറങ്ങളിലും ഷെയ്ഡുകളിലും റെഡ് ഓക്‌സൈഡുകളും ഇന്ന് ഫ്‌ലോറിംഗിനായി ലഭ്യമാണ്. ഫ്‌ലോറിംഗ് തീമും മുറിയുടെ തീമും ഒരുപോലെവരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

Continue Reading

Business

സ്ത്രീശാക്തീകരണത്തിന് ‘കെവിന്‍സ്’ പദ്ധതിയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്‌സ് (കെവിന്‍സ്) പദ്ധതിക്ക് തുടക്കമിടുന്നു

Published

on

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്‌സ് (കെവിന്‍സ്) എന്ന പദ്ധതിക്ക് തുടക്കമിടുന്നു.

ജോലി യോഗ്യതയുള്ളവരും പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന അതേസമയം മുഴുവന്‍ സമയ ജോലി ചെയ്യാത്ത സ്ത്രീകള്‍ക്കുവേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്‍ക്ക് സ്വതന്ത്രമായ ജോലികള്‍ ഏറ്റെടുക്കാന്‍ കെഎസ് യുഎം സഹായിക്കും.

ഈ പദ്ധതിയുടെ ഭാഗമായി ടെക്‌നിക്കല്‍ റൈറ്റിംഗില്‍ താല്പര്യമുള്ളവരും സാങ്കേതികമേഖയില്‍ ബിരുദമുള്ളവരുമായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കെഎസ് യുഎംന്റെ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിംഗ് പ്രോജക്ടുകള്‍ക്കുവേണ്ടിയാണിത്.

അപേക്ഷ പൂരിപ്പിക്കുന്നതിനൊപ്പം വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള വിഷയങ്ങളില്‍ അസല്‍ ലേഖനങ്ങള്‍ നല്‍കാന്‍ കഴിയും. ഈ ലേഖനങ്ങള്‍ പരിശോധിച്ചിട്ടായിരിക്കും യോഗ്യരായവരുടെ പട്ടിക തയാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയില്‍ നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിലേയ്ക്കും റൈറ്റിംഗ് വര്‍ക്ഷോപ്പിലേയ്ക്കും ക്ഷണിക്കും. തുടര്‍ന്ന ഇവരെ സംസ്ഥാനത്തെ ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 21.

പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life5 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf5 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment11 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business3 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business11 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion11 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto2 days ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto1 week ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto4 weeks ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto3 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto4 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Trending