Connect with us

Tech

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം

Media Ink

Published

on

സാംസംഗ് ഇന്ത്യാ ഐഐടി ഗുവഹാട്ടിയില്‍ ഡിജിറ്റല്‍ അക്കാദമി
ഉദ് ഘാടനം ചെയ്തു. ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം.
ഐഐടി ഗുവഹാട്ടിയിലെ സാംസംഗ് ഇന്നോവേഷന്‍ ലാബ് വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, എംബെഡ്ഡ്ഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ പരിശീലിപ്പിച്ചു വ്യവസായത്തിന് യോജിച്ച നൈപുണ്യം അഭ്യസിക്കാന്‍ സഹായിക്കുകയും അവരെ ജോലി നേടുന്നതിന് സജ്ജരാകുകയും ചെയ്യും

Advertisement

Tech

കിടിലന്‍; കാത്തിരുന്ന പുതിയ ഫുള്‍ഫ്രെയിം മിറര്‍ രഹിത കാമറകളുമായി കാനണ്‍

8കെ സിനിമ റെക്കോഡിങ്ങിന് പറ്റിയ കാമറയാണ് ഇഒഎസ് ആര്‍5

Media Ink

Published

on

ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകള്‍ അവതരിപ്പിച്ച് കാനണ്‍. ഇഒഎസ് ആര്‍5ഉം ഇഒഎസ് ആര്‍6ഉം ആണ് കാനണ്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്.

8കെ സിനിമ റെക്കോഡിങ്ങിന് പറ്റിയ കാമറയാണ് ഇഒഎസ് ആര്‍5. 45.0 മെഗാപിക്സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ സവിശേഷതയുമുണ്ട് ഈ മോഡലിന്.

4കെ സിനിമ റെക്കോഡിങ്ങും 20.1 മെഗാപിക്സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സറുമാണ് ഇഒഎസ് ആര്‍6-ന്റെ പ്രത്യേകത. ആധുനിക ഡിജിക് എക്സ് ഇമേജിങ് പ്രോസസറും കാമറകളിലുണ്ട്.

ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും പുതിയ അനുഭവങ്ങള്‍ ഉപയോക്താക്കള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് പുതുമോഡലുകളുടെ ലക്ഷ്യമെന്ന് കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതഡ കോബയാഷി പറഞ്ഞു.

339995 രൂപയാണ് വിലയുള്ള ഇഒഎസ് ആര്‍5-ന്റെ വില. 215995 രൂപയ്ക്ക് ഇഒഎസ് ആര്‍6 ലഭിക്കും. ഓഗസ്റ്റ് മുതലാണ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാകുക.

Continue Reading

Business

ടിക് ടോക് ഡിലീറ്റ് ചെയ്യണമെന്ന് ആമസോണ്‍, പിന്നീട് തിരുത്തല്‍

ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലില്‍ കമ്പനി പറഞ്ഞത് ടിക് ടോക്ക് ഡിലീറ്റ് ചെയ്യാന്‍

Media Ink

Published

on

ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആമസോണിനും ടിക് ടോക് വലിയ തലവേദനയാകുകയാണ്. ടിക് ടോക് ആപ്പ് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആദ്യം ഇമെയില്‍ അയച്ചത്.

സുരക്ഷാ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ടിക് ടോക് തങ്ങളുടെ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആമസോണിന്റെ ആദ്യ മെയില്‍. ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ചായിരുന്നു മെയില്‍.

സംഭവം വൈറലായതോടെ ആമസോണ്‍ തിരുത്തലിനും തയാറായി. ഇത്തരമൊരു മെയില്‍ സാങ്കേതികപ്രശ്‌നത്തിന്റെ ഭാഗമായി വന്നതാണെന്നും ടിക് ടോക്കുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റമൊന്നുമില്ലെന്നുമായിരുന്നു തിരുത്തല്‍.

ചൈനയ്‌ക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത്ര താല്‍പ്പര്യമില്ലാത്ത സംരംഭകനാണ് ആമസോണ്‍ സ്ഥാപകനും ആഗോള സമ്പന്നനുമായ ജെഫ് ബെസോസ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം ട്രംപിന്റെ പ്രധാന വിമര്‍ശകരാണ്.

Continue Reading

National

ഇനി വരും ലോകോത്തര ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആപ്പുകള്‍

ഇന്ത്യയില്‍ നിന്നും ലോകോത്തര ആപ്പുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്

Media Ink

Published

on

ചൈനയ്ക്ക് നിരോധിക്കാന്‍ നല്ലൊരു ഇന്ത്യന്‍ ആപ്പ് പോലുമില്ലെന്ന ട്രോളുകളും വിമര്‍ശനങ്ങളും കേന്ദ്രത്തിന്റെ ചൈനീസ് ആപ്പ് നിരോധനത്തോട് അനുബന്ധിച്ച് വന്നിരുന്നു. എന്നാലിതാ ഇന്ത്യയില്‍ നിന്നും ലോകോത്തര ആപ്പുകള്‍ വികസിപ്പിക്കുന്നതിന് വമ്പന്‍ പദ്ധതിയുമായി കേന്ദ്രം എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ശനിയാഴ്ച്ച ഡിജിറ്റല്‍ ഇന്ത്യന്‍ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആപ്പ് അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം.

ലോകോത്തര ഇന്ത്യന്‍ ആപ്പുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. രണ്ട് ഘട്ടമായാണ് ഇന്നൊവേഷന്‍ ചലഞ്ച്. രാജ്യത്തെ ജനങ്ങള്‍ നിലവില്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആപ്പുകളെ കണ്ടെത്തുകയെന്നതാണ് ആദ്യ ഘട്ടം. കൂടുതല്‍ വളരാനും ലോകോത്തര നിലവാരത്തിലെത്താന്‍ ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തി അവരെ വളര്‍ത്തുകയെന്നതാണ് പദ്ധതി.

രണ്ടാമത്തെ ഘട്ടത്തില്‍ രാജ്യത്തിനായി മികച്ച ആപ്പുകള്‍ വികസിപ്പിക്കാന്‍ ശേഷിയുള്ള സംരംഭകരെയും കമ്പനികളെയും കണ്ടെത്തുകയെന്നതിനാണ് പ്രാധാന്യം നല്‍കുക. അത് ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും ചെയ്യുക. നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ഇന്ത്യന്‍ ആപ്പുകളും വികസിപ്പിക്കും.

ഇന്നൊവേഷനില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണമെങ്കിലും ചലഞ്ചില്‍ പങ്കെടുക്കാവുന്നതാണ്. ഓഫീസ് പ്രൊഡക്റ്റിവിറ്റി, വര്‍ക്ക് ഫ്രം ഹോം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, ഇ-ലേണിംഗ്, വിനോദം, ആരോഗ്യം, ഫിന്‍ടെക്, ന്യൂസ്, ഗെയിമുകള്‍ തുടങ്ങിയ വിഭാഗത്തിലെ ആപ്പുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രാമുഖ്യം ലഭിക്കുക.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion7 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending