Connect with us

Tech

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബീല്‍ ആപ്പ് ഇതാ

പൊതുജനങ്ങള്‍ക്കും ടൈല്‍ ഡിസൈന്‍ ചെയ്യാം: മൊബീല്‍ ആപ്പ് ഇതാ

Published

on

സ്വന്തം ഡിസൈന്‍ തന്നെ പരസഹായം കൂടാതെ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ മേന്മ

ഡിസൈനര്‍ ടൈലുകളുടെ ക്രമീകരണം ലക്ഷ്യമാക്കി ഉപഭോക്താവിന് നല്‍കുന്ന മൊബീല്‍ ആപ്പായ ‘ഫ്രീ ഹാന്‍ഡു’മായി കൊച്ചി ഡിസൈന്‍ വീക്ക്. ഡിസൈന്‍ വീക്കിന്റെ ഓപ്പണ്‍ ഹൗസ് പരിപാടിയുടെ ഭാഗമായി നിറ്റ്‌കോ ടൈല്‍ കമ്പനിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന കളരിയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ദമ്പതികളായ ലിജോ ജോസും റെനി ലിജോയുമാണ് ടൈലുകളൊരുക്കിയത്.

ഇടപ്പള്ളിയിലുള്ള നിറ്റ്‌കോയുടടെ ലി സ്റ്റുഡിയോയില്‍ നടന്ന പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ പ്രമുഖരടക്കം നിരവധി പേരെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കിന്റെ വേദി ബോള്‍ഗാട്ടി പാലസാണെങ്കിലും നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട നിരന്തര ആശയവിനിമയങ്ങളും ചര്‍ച്ചയും സംഘടിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.

ഒരു പെയിന്റ് ബ്രഷ് കൊണ്ട് വരയ്ക്കുന്ന മാതൃകയിലാണ് രണ്ട് നിറങ്ങളില്‍ ടൈലുകള്‍ ഡിസൈന്‍ ചെയ്തതെന്ന് ലിജോ ജോസ് പറഞ്ഞു. ഫ്രീ ഹാന്‍ഡ് എന്ന മൊബീല്‍ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന് വിവിധ രീതിയില്‍ ഇത് ക്രമീകരിച്ച് ഇഷ്ടമുള്ള ഡിസൈനിലേക്കെത്തിക്കാം. സ്വന്തം ഡിസൈന്‍ തന്നെ പരസഹായം കൂടാതെ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

ടൈലുകളില്‍ നല്‍കുന്ന ഡിസൈന്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള അവസരം ഉപഭോക്താവിന് നല്‍കുകയാണ് നിറ്റ്‌കോ ചെയ്തതെന്ന് ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് സുബ്രത ബസു ചൂണ്ടിക്കാട്ടി. ‘ഫ്രീ ഹാന്‍ഡ്’ എന്ന ആപ്പ് ഇതിന്റെ ഭാഗമാണ്. രൂപകല്‍പ്പനയിലെ ഏറ്റവും വലിയ ഈ മേളയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കിയത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം പേരാണ് പങ്കെടുത്തത്. ഉച്ചകോടി ശനിയാഴ്ച സമാപിക്കും.

Advertisement

Auto

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Published

on

പൂനെ: രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡെസ് ബെന്‍സ് സുസ്ഥിര ആഡംബരം എന്ന ലക്ഷ്യവുമായുള്ള ‘ഇക്യു’ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘വൈദ്യുത ബുദ്ധിയുമായി’ ബന്ധപ്പെട്ട ഇലക്ട്രിക് ഇന്റലിജന്‍സ് എന്നതാണ് ഇക്യു എന്ന ബ്രാന്‍ഡിലുള്ള സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്യുസി വിാഗത്തിലെ ആദ്യ ഉല്‍പ്പന്നം ഈ വര്‍ഷം ഏപ്രിലിലാവും പുറത്തിറക്കുക. ഇക്യുസി ബ്രാന്‍ഡ് അവതരിപ്പിച്ച് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ മൊത്തം ഓട്ടോമോബൈല്‍ മേഖലയും വൈദ്യുതീകരിക്കും. ഇക്യുസി 1886 എന്ന സ്പെഷല്‍ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂനെ ചകനിലുള്ള നിര്‍മാണ ശാലയില്‍ മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക്്, മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ വിപണന വിഭാഗം വൈസ് പ്രസിഡന്റ്

സന്തോഷ് അയ്യറും ചേര്‍ന്ന് പുറത്തിറക്കിയത്.

ഇന്ത്യയില്‍ ആഡംബര കാറുകളുടെ തുടക്കക്കാരായ തങ്ങള്‍ ആഡംബര വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനും തുടക്കം കുറിക്കുകയാണെന്ന് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. രാജ്യത്ത് ഇക്യു ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനുള്ള കൃത്യ സമയം ഇതാണെന്നും ഈ രംഗത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അടിത്തറയിടുന്നതാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഹരിത കാര്‍ വിഭാഗം കൂടുതല്‍ വികസിപ്പിക്കുന്നതിനും ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാഹന നിര്‍മാണത്തിനായുള്ള വൈദ്യുത ആവശ്യത്തിന്റെ 20 ശതമാനത്തോളമാണ് നിലവില്‍ പുനരുപയോഗ മേഖലകളില്‍ നിന്നുള്ളത്. ഈ ത്രൈമാസത്തിന്റെ അവസാനത്തോടെ ഇത് 45 ശതമാനമായി ഉയര്‍ത്തും. 1.6 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പ്രതിവര്‍ഷം 2600 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് കുറക്കുവാനും ഇതു സഹായകമാകും.  

ഇന്റീരിയറിലും എക്സ്ടീരിയറിലും നിരവധി സവിശേഷതകളും ഉയര്‍ന്ന ഗുണ നിലവാരവും വ്യത്യസ്തകളും ഉള്‍പ്പെടുത്തിയാണ് ഇക്യുസി 1886 സ്പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഡ്രൈവിങ് അനുഭവം, സുരക്ഷ എന്നിവയും ഇതിലൂടെ ലഭ്യമാകും. മറ്റ് ഇക്യുസികളില്‍ എന്ന പോലെ തന്നെ 1886-ലും 7.4 കിലോവാട്ട് ഔട്ട്പുട്ട് ഉള്ള വാട്ടര്‍ കൂള്‍ഡ് ഓണ്‍ ബോര്‍ഡ് ചാര്‍ജറാണുള്ളത്. വീടുകളിലും പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളിലും എസി ചാര്‍ജിങ് സാധ്യമാക്കുന്നതാണിത്. ഡൈനാമിക് പവര്‍ സോക്കറ്റിനേക്കാള്‍ മൂന്നു മടങ്ങു വേഗതയാണ് മെഴ്സിഡീസ്-ബെന്‍സിന്റെ വാള്‍ ബോക്സിനുള്ളത്. ഡിസി ചാര്‍ജിങിലും ഇതിലൂടെ അതിവേഗ ചാര്‍ജിങ് സാധ്യമാകും.
Continue Reading

Tech

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം

Published

on

സാംസംഗ് ഇന്ത്യാ ഐഐടി ഗുവഹാട്ടിയില്‍ ഡിജിറ്റല്‍ അക്കാദമി
ഉദ് ഘാടനം ചെയ്തു. ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം.
ഐഐടി ഗുവഹാട്ടിയിലെ സാംസംഗ് ഇന്നോവേഷന്‍ ലാബ് വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, എംബെഡ്ഡ്ഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ പരിശീലിപ്പിച്ചു വ്യവസായത്തിന് യോജിച്ച നൈപുണ്യം അഭ്യസിക്കാന്‍ സഹായിക്കുകയും അവരെ ജോലി നേടുന്നതിന് സജ്ജരാകുകയും ചെയ്യും

Continue Reading

Business

കാശില്ലേ…ഷഓമി തരും ഇനി വ്യക്തിഗത വായ്പ

ഷഓമി ഫോണുണ്ടോ, ഒരു ലക്ഷം രൂപ വായ്പ നേടാന്‍ ഇനി എളുപ്പം. ഇതിനോടകം 28 കോടി നല്‍കി

Published

on

ഷഓമി ഫോണുണ്ടോ, ഒരു ലക്ഷം രൂപ വായ്പ നേടാന്‍ ഇനി എളുപ്പം. ഇതിനോടകം 28 കോടി നല്‍കി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമിയുടെ ധനകാര്യ സേവന ഉല്‍പ്പന്നമായ മി ക്രെഡിറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മി പേയ്ക്ക് ശേഷം ഷവമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ സേവനമാണിത്. ഇന്ത്യക്കാര്‍ക്ക് ഇതിലൂടെ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം വിജയമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ നടത്തിയ പരീക്ഷണാടിസ്ഥാന സേവനത്തിലൂടെ 28 കോടി രൂപയുടെ വായ്പാ കൈമാറ്റം മി ക്രെഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടന്നു. ആദിത്യാ ബിര്‍ള, ഏര്‍ളി സാലറി പോലുള്ള ക്രെഡിറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഷവമി മി ക്രെഡിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ ആപ്പില്‍ സൌജന്യമായി ക്രഡിറ്റ് സ്‌കോറും പരിശോധിക്കാം.

ഷഓമി ഫോണുകളില്‍ ഈ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ഡ് ആയിരിക്കും. കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ തുക എന്നതാണ് കമ്പനി മുന്നോട്ട് വെക്കുന്ന ബിസിനസ് ആശയം. മി ക്രെഡിറ്റ് ഉപയോക്താക്കളുടെ ഡാറ്റ ആമസോണ്‍ ക്ലൗഡ് സേവനങ്ങളിലൂടെ ഇന്ത്യയില്‍ തന്നെ ആയിരിക്കും സൂക്ഷിക്കുക എന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ 10 സംസ്ഥാനങ്ങളിലായി 1500 പിന്‍ കോഡുകളില്‍ ക്രെഡിറ്റ് സേവനം ലഭിക്കും. 2019 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 100 ശതമാനം പിന്‍ കോഡുകളിലും എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നാല് വര്‍ഷം മുമ്പ് ചൈനയില്‍ തുടങ്ങിയ മിക്രെഡിറ്റ് അവിടെ വന്‍ വിജയമായിരുന്നു. ഇന്ത്യയിലും മി ക്രെഡിറ്റിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് ഷഓമി കരുതുന്നുതെന്ന് ഇന്ത്യ തലവന്‍ മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life5 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf5 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment11 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business3 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business11 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion11 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto2 days ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto1 week ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto4 weeks ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto3 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto4 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Trending