Connect with us

Life

ക്രിസ്മസിനെ വരവേല്‍ക്കാന്‍ മാരിയറ്റില്‍ 10 മീറ്ററോളം നീളമുള്ള ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍

ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ ഇന്‍സ്റ്റലേഷന്‍ നടന്‍ ദിലീപ് അനാഛാദനം ചെയ്തു

Published

on

ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ ഇന്‍സ്റ്റലേഷന്‍ നടന്‍ ദിലീപ് അനാഛാദനം ചെയ്തു

ക്രിസ്മസ് ആഘോഷവേളയെ വരവേല്‍ക്കാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ഒരുക്കിയ ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ ഇന്‍സ്റ്റലേഷന്‍ ജനപ്രിയ നടന്‍ ദിലീപ് അനാഛാദനം ചെയ്തു. ക്രിസ്മസ് ഓണ്‍ വീല്‍സ് എന്ന തീമിന്റെ പ്രതീകമായാണ് രാജ്യത്തെ തന്നെ ഏറ്റവും വലുതായ ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ സജ്ജമാക്കിയത്. മാരിയറ്റിലെ ഒമ്പതംഗ പാചകവിദഗ്ധരുടെ ടീം 15 ദിവസം പരിശ്രമിച്ചാണ് ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ സാക്ഷാത്കരിച്ചത്.

ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ട്രെയിനിന് 9.69 മീറ്റര്‍ നീളവും 1.93 മീറ്റര്‍ ഉയരവുമുണ്ട്. ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമാണ്. ചെറുതും വലുതുമായ 3000 ജിഞ്ചര്‍ ബ്രെഡ് പാനലുകള്‍ ട്രെയിനിന്റെ രൂപകല്‍പനക്ക് വേണ്ടിവന്നു.

50 കിലോഗ്രാം ഐസിംഗ് ഷുഗര്‍, ഏഴ് കിലോ ഇഞ്ചിപ്പൊടി, 15 ലിറ്റര്‍ തേന്‍, മൂന്നു ലിറ്റര്‍ കാരാമല്‍, 250 കിലോ മാവ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. എക്സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിംഗ് പന്‍വാര്‍, ബേക്കറി ടീമിലെ ഷെഫ് രാഹുല്‍ എന്നിവരാണ് ഈ വര്‍ഷത്തെ വിപുലമായ ജിഞ്ചര്‍ബ്രെഡ് ടവര്‍ നിര്‍മ്മിച്ച ടീമിന് നേതൃത്വം നല്‍കിയത്.

Advertisement

Entertainment

ആക്ഷന്‍ രാജകുമാരന്‍ ടൈഗര്‍ ഷ്രോഫും ഹെലോയില്‍ ചേര്‍ന്നു

എക്കൗണ്ട് സൃഷ്ടിച്ച ആദ്യദിനം തന്നെ ടൈഗറിന് ആറു ലക്ഷം ഫോളോവേഴ്സിനെയാണ് ലഭിച്ചത്

Published

on

എക്കൗണ്ട് സൃഷ്ടിച്ച ആദ്യദിനം തന്നെ ടൈഗറിന് ആറു ലക്ഷം ഫോളോവേഴ്സിനെയാണ് ലഭിച്ചത്

പ്രമുഖ ബോളിവുഡ് നടനായ ടൈഗര്‍ ഷ്രോഫ് രാജ്യത്തെ ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോയില്‍ ചേര്‍ന്നു. ആക്ഷന്‍ ഹീറോയുടെ ഫിറ്റ്നസ്, ഡാന്‍സ്, അണിയറയ്ക്കു പിന്നിലെ സീനുകള്‍, ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി ആരാധകര്‍ക്ക് ഹെലോയിലൂടെ കാണാം, 15 വ്യത്യസ്ത ഭാഷകളില്‍ പിന്തുടരാം.

എക്കൗണ്ട് സൃഷ്ടിച്ച ആദ്യദിനം തന്നെ ടൈഗറിന് ആറു ലക്ഷം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഹെലോയില്‍ ചേര്‍ന്നതിന്റെ ആവേശത്തിലാണ് താനെന്നും പ്ലാറ്റ്ഫോമിലെ തന്റെ ആരാധകരുമായി സംവദിക്കാന്‍ കാത്തിരിക്കുകയാണെന്നും എല്ലാ ആരാധകരിലേക്കും എത്തിപ്പെടണമെന്നാണ് ആഗ്രഹമെന്നും ആരാധകരുമായി അവരുടെ സ്വന്തം ഭാഷയില്‍ വിനമയത്തിന് അവസരമൊരുക്കിയ ഹെലോയോട് നന്ദിയുണ്ടെന്നും ടൈഗര്‍ ഷ്രോഫ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രിയപ്പെട്ട താരമാണ് ഷ്രോഫ്. ടൈഗറിന്റെ എളിമ ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നു. സെര്‍ബിയയില്‍ പുതിയ ചിത്രമായ ‘ബാഗി 3’ യുടെ ചിത്രികരണത്തിലാണ് ഇപ്പോള്‍ താരം. ശില്‍പ്പ ഷെട്ടി, വിജയ് ദേവരകൊണ്ട, ഹന്‍സിക മോട്ട്വാനി തുടങ്ങി ഒട്ടേറെ താര പ്രമുഖര്‍ ഹെലോയിലുണ്ട്.

Continue Reading

Life

അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു

ഹിസ്റ്ററി ടിവി 18 സംപ്രേക്ഷണം ചെയ്യുന്ന യേ മേരേ ഇന്ത്യയില്‍ മലയാളിയായ ഇടുക്കി സ്വദേശിയായ അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങളും

Published

on

ഇടുക്കി: അന്യനാടുകളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ കടയില്‍പ്പോയി വാങ്ങി ജീവിതം ഘോഷിക്കുന്നവരാണ് മലയാളികള്‍. അരി മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയുള്ള മിക്കവാറും എല്ലാ സാധനങ്ങളുടേയും കഥ ഇതു തന്നെ. ഇവിടെയാണ് അരുണ്‍ കുമാര്‍ പുരുഷോത്തമന്‍ വ്യത്യസ്തനാകുന്നത്. തീര്‍ത്തും വ്യത്യസ്തനായ ഒരു മലയാളി പിതാവാകുന്നത്. തന്റെ കുട്ടിക്ക് വിലകൂടിയ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാന്‍ പണമില്ലാതിരുന്നതിനാലാണ് സ്വന്തമായി ഒരു ഓട്ടോറിക്ഷയുടെ മിനിയേച്ചര്‍ നിര്‍മിക്കാന്‍ അരുണ്‍ കുമാര്‍ തുനിഞ്ഞത്. പണി തീര്‍ന്നപ്പോഴോ, അതീവ മനോഹരമായ ആ മിനിയേച്ചര്‍ ഓട്ടോറിക്ഷ അരുണ്‍ കുമാറിന്റെ വീടും നാടും വിട്ട് സോഷ്യല്‍ മീഡിയിലൂടെ പ്രശസ്തമായി. ഇടുക്കി സ്വദേശിയും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ അരുണ്‍ കുമാര്‍ ഒടുവിലിതാ ദേശീയ ചാനലായ ഹിസ്റ്ററി 18 സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിസായ യേ മേരേ ഇന്ത്യയിലും ഇടം പിടിച്ചിരിക്കുന്നു. ഈ വരുന്ന ഡിസംബര്‍ 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന യേ മേരാ ഇന്ത്യയുടെ ആറാം എഡിഷന്റെ പുതിയ എപ്പിസോഡിലാണ് അരുണ്‍ കുമാര്‍ എന്ന സൂപ്പര്‍ ഡാഡി അങ്ങനെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്നത്.

അരുണ്‍ കുമാറിനെപ്പോലുള്ള വ്യക്തികളുടെ വിസ്മയകരവും പ്രചോദനം പകരുന്നതുമായ യഥാര്‍ത്ഥ കഥകളാണ് ഉള്ളടക്കമെന്നതിനാല്‍ ലോകമെങ്ങുമുള്ള ടിവി പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായിരിക്കയാണ് യേ മേരേ ഇന്ത്യ.

സ്വന്തം കുട്ടിക്ക് കളിപ്പാട്ടമായി നിര്‍മിച്ചു നല്‍കിയ ഓട്ടോറിക്ഷ ഇങ്ങനെ ജനപ്രീതിയാര്‍ജിച്ചതോടെ മറ്റു വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മാണത്തിലേയ്ക്കും തിരിഞ്ഞു എന്നതാണ് അരുണ്‍ കുമാറിന്റെ കലാവിരുതിനെ ശ്രദ്ധേയമാക്കുന്നത്. യഥാര്‍ത്ഥ വാഹനങ്ങളിലുള്ള മിക്കവാറും എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചു കൊണ്ടാണ് അരുണിന്റെ നിര്‍മാണമെന്നതും എടുത്തു പറയണം. അങ്ങനെ ഓട്ടോറിക്ഷകള്‍ക്കു പിന്നാലെ ചെറിയ ജീപ്പും മോട്ടോര്‍ സൈക്കിളും കൂടി അരുണ്‍ നിര്‍മിച്ചു കഴിഞ്ഞു.

ഉപയോശൂന്യമായ വസ്തുക്കളാണ് അദ്ദേഹം മിനിയേച്ചറുകളുടെ നിര്‍മാണത്തിനായി ഏറെയും ഉപയോഗിക്കുന്നത്. പഴയ ഡിഷ് ടിവി, സ്റ്റൗ, തടി, ഷൂ സോള്‍, മൊബൈല്‍ ചാര്‍ജര്‍, മെമ്മറി കാര്‍ഡ് സ്ലോട്ട്, സ്പീക്കര്‍ എന്നിവയൊക്കെ ഇങ്ങനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിപണിയില്‍ ലഭ്യമായ ഇത്തരം കളിപ്പാട്ടങ്ങളേക്കാള്‍ അറുപത് ശതമാനം വരെ വിലക്കുറവില്‍ ഇവ നിര്‍മിക്കാനാവുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ആവശ്യക്കാരിലേയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അരുണ്‍ ഇപ്പോള്‍. അതിനൊപ്പം ആശുപത്രികള്‍ക്കായി സാധാരണവിലയുടെ പകുതി വിലയ്ക്ക് വീല്‍ ചെയര്‍ നിര്‍മിക്കുച്ചു ന്ല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

Continue Reading

Life

മോഷ്ടാക്കളിൽ നിന്നും രക്ഷ നേടാൻ ചില വഴികൾ !

വീടിന്റെ സുരക്ഷക്കായി ബര്‍ഗ്ളര്‍ അലാറം, സിസിടിവി ,വീഡിയോ ഡോര്‍ ഫോണ്‍ ഇനീ സംവിധാനങ്ങളാണ് പരക്കെ ഉപയോഗിച്ച് വരുന്നത്

Published

on

ലക്ഷങ്ങൾ മുടക്കി പണിത വീട്ടിൽ അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കുമായി പണം ചെലവഴിക്കുന്നത് പോലെ തന്നെ പരമപ്രധാനമാണ് വീടിന്റെ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കുക എന്നത്. പത്രം തുറന്നാൽ ചരുങ്ങിയത് ഒരു മോഷണ വാർത്തയെങ്കിലും ഉണ്ടാകും .വീടിനുള്ളിൽ എത്ര ആളുകൾ ഉണ്ടായാലും ചില മോഷണങ്ങൾ തടയാൻ കഴിയാറില്ല.മോഷ്ടാക്കളിൽ നിന്നും ജീവനും സ്വത്തും സംരക്ഷിക്കണം എങ്കിൽ വീടിന് മതിയായ സുരക്ഷ മുൻകരുതലുകൾ എടുക്കേണ്ടതായുണ്ട്.
വീടിന്റെ സുരക്ഷക്കായി ബര്‍ഗ്ളര്‍ അലാറം, സിസിടിവി ,വീഡിയോ ഡോര്‍ ഫോണ്‍ ഇനീ സംവിധാനങ്ങളാണ് പരക്കെ ഉപയോഗിച്ച് വരുന്നത്.

ബര്‍ഗ്ളര്‍ അലാറം

വീട്ടിൽ കവർച്ച തടയാന്‍ ഈ ഉപകരണം സഹായിക്കുന്നു. അനധികൃതമായി ആരെങ്കിലും വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ചാൽ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിയ്ക്കുന്ന അലാറം വലിയ ശബ്ദത്തിൽ മുഴങ്ങും. ഇപ്രധാന വാതിലുകളോട് ചേർന്നാണ് ബര്‍ഗ്ളര്‍ അലാറം വയ്ക്കുക.

സിസിടിവി

വീടിന്റെ പ്രധാനകവാടങ്ങളെ ചുറ്റിപ്പറ്റിയും കോമ്പൗണ്ട് വാളിന് ഉള്ളിലുമാണ് സിസി ടിവി സ്ഥാപിക്കുക. സിസി ടിവി സ്ഥാപിക്കുക വഴി വീടിന് ചുറ്റും നടക്കുന്ന സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും അപകടം നടക്കുന്ന പക്ഷം തെളിവുകൾ അവശേഷിക്കുകയും ചെയ്യുന്നു.

ഇന്റര്‍കോം

ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്ന് കൊണ്ട് മൈക്രോഫോണ്‍, ലൌഡ് സ്പീക്കര്‍ എന്നിവ വഴി പുറമെയുള്ളവരോട് ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഇന്റർകോം. ഇന്റർകോം സംവിധാനത്തെ ടെലിഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ഡോര്‍ ക്യാമറകള്‍ എന്നിവ വഴി ബന്ധിപ്പിച്ച് പ്രവർത്തിക്കാൻ കഴിയും.ഈ മാര്ഗങ്ങള് വഴിയും മേൽപ്പറഞ്ഞ രീതിയിൽ പായ സന്ദേശങ്ങൾ കൈമാറാനാകും.

വീഡിയോ ഡോര്‍ ഫോണ്‍

ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വീഡിയോ സിസ്റ്റമാണത്. രണ്ടു കാമറകൾ ഇതിൽ ഉണ്ടായിരിക്കും. ഒന്ന് മുന്‍വശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. ക്യാമറ, ലോക്കിംഗ്, അലാം, വിവരസാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്പ്സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടോമേഷന്‍ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business6 hours ago

സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആസ്ഥാനം ആഡംബര ഹോട്ടലാക്കി യൂസഫലി

Business22 hours ago

നിസ്സാരം, നമുക്ക് പറ്റും ! ഹോട്ടല്‍ സപ്ലയറായി തുടക്കം, ഇന്ന് ശമ്പളം 857 കോടി രൂപ

Business22 hours ago

പപ്പടവട ബാക്ക് ഇൻ ആക്ഷൻ ; ഇനി സ്വാദിന്റെ മാമാങ്കം

Education2 days ago

ഐഐടി ബോബെയിലെ നാലാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിക്ക് 50 ലക്ഷം രൂപയുടെ പ്രീ-പ്ലേസ്‌മെന്റ് ഓഫര്‍

Education2 days ago

യു എസ് ടി ഗ്ലോബല്‍ ഡി3കോഡ് വിജയികളെ പ്രഖ്യാപിച്ചു

Business2 days ago

സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി ആധുനിക സാങ്കേതികവിദ്യ: കേന്ദ്ര സര്‍ക്കാരിന്റെ ‘സ്പര്‍ശ്’ കേന്ദ്രം മേക്കര്‍വില്ലേജിന്

Business2 days ago

അന്ന് 60 ഡോളര്‍ ഇല്ല, ഇന്ന് ലോകം ഭരിക്കുന്ന ആല്‍ഫബെറ്റ് സിഇഒ

Life2 weeks ago

ഒന്നും രണ്ടുമല്ല, മാലതി ടീച്ചർ ശബരിമല ചവിട്ടിയത് 18 തവണ!

Business4 days ago

കിടിലന്‍ കച്ചോടം, 1 വര്‍ഷത്തിനുള്ളില്‍ നേടിയത് 400 കോടി വരുമാനം

Entertainment4 weeks ago

രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റിന് ഡിസൈന്‍ വീക്ക് ആതിഥ്യമരുളും

Business2 days ago

അന്ന് 60 ഡോളര്‍ ഇല്ല, ഇന്ന് ലോകം ഭരിക്കുന്ന ആല്‍ഫബെറ്റ് സിഇഒ

Life1 week ago

അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു

Education4 weeks ago

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

Health4 weeks ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Viral

Kerala4 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life4 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf4 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL8 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video9 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion10 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment10 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment12 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business10 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion10 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto1 week ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto3 weeks ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto3 weeks ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto1 month ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto2 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto3 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto4 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto4 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Trending