Connect with us

Life

ഒന്നും രണ്ടുമല്ല, മാലതി ടീച്ചർ ശബരിമല ചവിട്ടിയത് 18 തവണ!

അവകാശസമരങ്ങളുടെയും തർക്കങ്ങളുടെയും പിൻബലമില്ലാതെ 18 തവണ ശബരിമല ചവിട്ടിയ മാലതി ടീച്ചർക്ക് ശബരിമലയെന്നത് വ്യക്തി ജീവിതത്തോട് ഏറെ ചേർത്ത് വയ്ക്കാവുന്ന ഒരിടമാണ്

ലക്ഷ്മി നാരായണന്‍

Published

on

ശബരിമല ദർശനം നടത്താൻ യുവതികൾക്ക് അനുമതി നൽകിക്കൊണ്ടുണ്ടായ വിധിയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും കേരളത്തിൽ കെട്ടടങ്ങിതുടങ്ങി. എന്നാൽ ശബരിമലയ്ക്ക് പോകാനുള്ള അവകാശത്തിന്റെയും അതിനായുള്ള അവകാശസമരങ്ങളുടെയും ഒന്നും പിൻബലമില്ലാതെ 18 തവണ തുടർച്ചയായി മല ചവിട്ടിയിരിക്കുകയാണ് എറണാകുളം പാലാരിവട്ടം സ്വദേശിനിയായ മാലതി ടീച്ചർ. ആർത്തവ വിരാമത്തിനു ശേഷം നാലോ അഞ്ചോ തവണയാണ് സ്ത്രീകൾ പരമാവധി മലക്ക് പോകാറുള്ളത്. ശാരീരികമായ വൈഷമ്യങ്ങളും വാർധക്യ സഹജമായ പ്രശ്നങ്ങളും തുടർന്നുള്ള യാത്രകളിൽ സ്ത്രീകൾക്ക് തടസ്സമാകാറുണ്ട്.എന്നാൽ ഇതൊന്നും കാര്യമാക്കാതെ 18 വർഷങ്ങൾ തുടർച്ചയായി മല ചവിട്ടി ഗുരു സ്വാമിയായിരിക്കുകയാണ് എല്ലാവരും മാലതി ടീച്ചർ എന്ന് വിളിക്കുന്ന മാലതി കുഞ്ഞമ്മ.തൃക്കണാർവട്ടം എൽപി സ്‌കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച മാലതി ടീച്ചർക്ക് ശബരിമലയെന്നത് വ്യക്തി ജീവിതത്തോട് ഏറെ ചേർത്ത് വയ്ക്കാവുന്ന ഒരിടമാണ്.

18 വർഷങ്ങൾ തുടർച്ചയായി മല ചവിട്ടി ഗുരു സ്വാമി പദവിയിലേക്ക് വനിതകൾ എത്തുന്നത് ഏറെ അപൂർവമായ ഒരു കാര്യമാണ്. ഇത്തവണ തുലാമാസത്തിൽ ദീപാവലിയോടനുബന്ധിച്ച് ശബരിമല തുറന്നപ്പോൾ 18 ആം തവണ ഇരുമുടിക്കെട്ടുമായി മാലതി ടീച്ചർ മല കയറി. 18 തവണ മല ചവിട്ടുന്നവർ തെങ്ങിൻതൈ നടുന്ന പതിവുണ്ട് ശബരിമലയിൽ. അതിനായി സ്വന്തം വീട്ടിൽ മുളപ്പിച്ചെടുത്ത തെങ്ങിൻ തയ്യുമായാണ് ടീച്ചർ ഇക്കുറി മല ചവിട്ടിയത്. 50 ആം വയസിലാണ് മാലതി ടീച്ചർ ആദ്യമായി ശബരിമലക്ക് പോകുന്നത്. 2001 ൽ ആരംഭിച്ച ആ പതിവ് നാളിത് വരെ മുടക്കിയില്ല. ഓരോ തവണയും വൃശ്ചികമാസത്തിൽ 41 നൊയമ്പെടുത്ത് മല ചവിട്ടിയെത്തുമ്പോൾ തനിക്ക് വല്ലാത്ത പോസറ്റിവ് എനർജിയാണെന്ന് സ്വതവേ പോസറ്റിവ് എനർജിയുടെ നിറകുടമായ ടീച്ചർ പറയുന്നു. ഇപ്പോൾ വയസ്സ് 68 കഴിഞ്ഞു, 18 തവണ മല ചവിട്ടുകയും ചെയ്തു. എന്നാൽ അത് കൊണ്ട് മാത്രം ശബരിമല ദർശനം താൻ വേണ്ടെന്ന് വക്കില്ലെന്ന്‌ ടീച്ചർ പറയുന്നു. രണ്ടു പതിറ്റാണ്ടോളം കാലം ശബരിമല ചവിട്ടിയ ടീച്ചർക്ക് ശബരിമല ദർശനത്തെപ്പറ്റി തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടും അനുഭവങ്ങളുമാണ്. ആദ്യ യാത്ര മുതൽ തനിക്കുണ്ടായ അനുഭവങ്ങൾ മാലതി ടീച്ചർ മീഡിയഇങ്കുമായി പങ്കുവയ്ക്കുന്നു.

ചെറുപ്പം മുതൽ മനസ്സിൽ കൂടിയ ആഗ്രഹം

ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളുമായി അടുത്ത നിൽക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്.വൃശ്ചികമാസത്തിൽ 41 ദിവസം നൊയമ്പെടുത്ത് മല ചവിട്ടുന്ന അമ്മാവന്മാരെയും ബന്ധുക്കളെയും സഹോദരനെയുമെല്ലാം കണ്ടാണ് ഞാൻ വളർന്നത്. അന്ന് മുതൽ തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും മലക്ക് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പത്ത് വയസ്സ് കഴിഞ്ഞാൽ മലക്ക് പോകാൻ കഴിയില്ല എന്നാണ് അമ്മൂമ്മയും മറ്റും അന്ന് പറഞ്ഞു തന്നിരുന്നത്. വിവാഹശേഷം ചെന്നെത്തിയ വീട്ടിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഭർത്താവ് ശ്രീധരമേനോനും അദ്ദേഹത്തിന്റെ സഹോദരങ്ങളുമെല്ലാം കൃത്യമായി എല്ലാവർഷവും മല ചവിട്ടുമായിരുന്നു. വ്രതമെടുത്ത് , അയ്യപ്പൻപാട്ട് നടത്തി കേട്ട് നിറച്ച പോകുന്നതിനു വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്ത് ഞാൻ ആദ്യാവസാനം കൂടെ നിൽക്കും. കെട്ട് നിറ തറവാട്ടിൽ വച്ചാണ് നടത്താറുള്ളത്. ഇതെല്ലാം കണ്ടും ഈ ചിട്ടകളുടെ ഭാഗമായും കഴിഞ്ഞ എനിക്ക് ആർത്തവ വിരാമത്തിന് ശേഷം എത്രയും വേഗം മല ചവിട്ടണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.

ഡോക്റ്ററുടെ അനുമതിയോടെ എടുത്ത തീരുമാനം

സാധാരണയായി 54 വയസ്സ് കഴിയുമ്പോഴാണ് സ്ത്രീകൾ ശബരിമലക്ക് പോകുന്നതിനായി ശാരീരികമായി തയ്യാറാകുക. എന്നാൽ 50 വയസ്സിൽ ആർത്തവ വിരാമമായതോടെ, മല ചവിട്ടാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഡോക്റ്ററെ കണ്ട് ശാരീരികാവസ്ഥ ഉറപ്പ് വരുത്തുകയും ചെയ്തു. തുടർന്നാണ് മാലയിട്ട് വൃതം തുടങ്ങിയത്.

ആദ്യം കെട്ട് നിറച്ച് തന്നത് അമ്മാവൻ

50 ആം വയസ്സിൽ കന്നി അയ്യപ്പനായി മല ചവിട്ടുമ്പോൾ തറവാട്ടിൽ എനിക്ക് കെട്ട് നിറച്ചു നൽകാൻ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നത് അമ്മാവന്മാരായിരുന്നു. വല്യമ്മാവനും കൊച്ചമ്മാവനും ചേർന്നാണ് തുടർന്നുള്ള യാത്രകളിലും കെട്ട് നിറച്ചു തന്നത്. അവരുടെ മരണശേഷം ഗുരുസ്വാമിയുടെ സ്ഥാനത്ത് ചേട്ടൻ വന്നു. പോയ വർഷങ്ങളിലത്രയും ഒരൊറ്റ വർഷമൊഴിച്ച് ഭർത്താവിന്റെ കൈ പിടിച്ചുതന്നെയാണ് മല ചവിട്ടിയത്. അത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എനിക്ക് രണ്ടു പെണ്മക്കളാണ് അപ്പോൾ, മക്കളുടെ കൈപിടിച്ച് മല ചവിട്ടുകയെന്നത് ഉടനെ നടക്കുന്ന കാര്യമല്ല. എന്നാൽ കൊച്ചുമക്കളുടെ കൂടെയും മല ചവിട്ടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും 20 കുടുംബാംഗങ്ങളോളം അടങ്ങുന്ന ടീമായാണ് പോകുന്നത്.

സുരക്ഷാ പരിശോധനയിൽ കുടുങ്ങി ആദ്യ വർഷം

വയസ്സ് 50 കഴിഞ്ഞിട്ടാണ് ആദ്യമായി മല ചവിട്ടുന്നതെങ്കിലും കാഴ്ചയിൽ പ്രായമായതിന്റെ ലക്ഷണങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു പ്രശ്നമായിരുന്നു. ഒരു മുടി പോലും നരച്ചിരുന്നില്ല. മെലിഞ്ഞ ശരീരവുമാണ്. ആയിടക്ക് നടി ജയമാല ശബരിമല ദർശനം നടത്തി എന്നവകാശപ്പെട്ടത് ഏറെ വിവാദമായ സമയമായിരുന്നു. അതിനാൽ ശ്കതമായ സുരക്ഷാ പരിശോധനകളാണ് നടന്നിരുന്നത്. അതിനാൽ തന്നെ പതിനെട്ടാം പടി ചവിട്ടാൻ തയ്യാറായെത്തിയ എന്നെ സന്നിധാനത്ത് വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു നിർത്തി. ഒടുവിൽ പ്രായം തെളിയിക്കുന്ന രേഖകളും ഡോക്റ്റർ നൽകിയ സർട്ടിഫിക്കറ്റും കാണിച്ചിട്ടാണ് പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചത്. ഇത്തരത്തിലുള്ള തടഞ്ഞു നിർത്തലുകളും പരിശോധനകളും തുടർന്നുള്ള ചില വർഷങ്ങളിലും ഉണ്ടായി.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മണിക്കൂറുകൾ മല ചവിട്ടി സന്നിധാനത്തെത്തി ദർശനം നടത്തെത്താൻ കഴിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ആദ്യമായി ശബരിമല ചവിട്ടുമ്പോൾ എല്ലാം ഒരു കൗതുകമായിരുന്നു. പമ്പ , ശരംകുത്തി, മാളികപ്പുറത്തമ്മയുടെ ക്ഷേത്രം, വാവരുപള്ളി തുടങ്ങി നാളത് വരെ ഒരു കഥയായി മാത്രം കേട്ടുശീലിച്ച കാര്യങ്ങൾ നേരിൽകണ്ടറിയാൻ സാധിച്ചപ്പോൾ അത് സത്യമാണോയെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യത്തെ തവണ മലയിറങ്ങുമ്പോൾ ഇനിയും പോകണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. എന്നാൽ ഇത് പോലെ 18 തവണ തുടർച്ചായി മല ചവിട്ടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിട്ടില്ല . 18 വർഷം തികഞ്ഞ ഇക്കുറി വീട്ടിൽ അയ്യപ്പപ്പൻപാട്ടും അന്നദാനവുമൊക്കെ നടത്തിയാണ് മലചവിട്ടിയത്

പ്ലാസ്റ്റിക്കിൽ നിന്നും സംരക്ഷണം ആവശ്യമാണ്

ഇക്കഴിഞ്ഞ 18 വർഷങ്ങൾ മുടക്കമില്ലാതെ ശബരിമല ചവിട്ടിയതിൽ നിന്നും എനിക്ക് മനസിലാകുന്ന ഒരു കാര്യം ശബരിമലയുടെ സംരക്ഷണത്തിൽ നാം കൂടുതൽ ശ്രദ്ധാലുവാകണം എന്നതാണ്. വികസനത്തിന്റെ പേരിൽ കാടായി കിടന്ന പ്രദേശത്തെ കോൺക്രീറ്റ് ചെയ്യുന്നതും പുതുമ പരീക്ഷിക്കുന്നതുമൊന്നും അംഗീകരിക്കാനാവില്ല. കാട് ,കാടായി സംരക്ഷിക്കുന്നിടത്താണ് നമ്മുടെ വിജയം. എന്നാൽ അത് ദേവസ്വത്തിന്റെയും സർക്കാരിന്റെയും മാത്രം ചുമതലയാണെന്ന് കരുതരുത്. അവിടെയെത്തുന്ന ഓരോ ഭക്തരും ശബരിമലയുടെയും കാടിന്റെയും സംരക്ഷണത്തിൽ ബാധ്യതയുള്ളവരാണ്. ആദ്യതവണ ഞാൻ മല ചവിട്ടുമ്പോൾ വനജീവികളെ ധാരാളമായി കാണാൻ കഴിഞ്ഞിരുന്നു. കുരങ്ങുകളും കഴുതകളുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് മൃഗങ്ങൾ വളരെ കുറവാണ്. ആളുകൾ പ്ലാസ്റ്റിക്ക് കൊണ്ടുവന്നു വലിച്ചെറിഞ് കാടിനേയും കാട്ടിലെ മൃഗങ്ങളെയും കുരുതികൊടുക്കുകയാണ് . പ്രകൃതിയെയും അതിലെ ലക്ഷക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയെയും ഇല്ലാതാക്കിക്കൊണ്ട് ക്ഷേത്ര ദർശനം നടത്തുന്നതിൽ കാര്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതിനാൽ തന്നെ മല ചവിട്ടുമ്പോഴെല്ലാം പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കാറുണ്ട്.

എല്ലായിടത്തും ബിസിനസ് കണ്ണുകൾ മാത്രം

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നൂറു ശതമാനം ഭക്തിസാന്ദ്രമായ അന്തരീക്ഷം ഇപ്പോൾ കുറഞ്ഞു വാരിയകയാണ്. ശബരിമലയിൽ എത്തുന്ന ഭക്തരിൽ നിന്നും എങ്ങനെ കൂടുതൽ പണം തട്ടാം എന്ന് ചിന്തിച്ച് എല്ലാകാര്യങ്ങളെയും ബിസിനസ് കണ്ണിലൂടെ കാണുന്നവർ ധാരാളമാണ്. സാധാരണയായി ദർശനം നടത്താൻ പോകുമ്പോൾ താമസിക്കുന്നതിനുള്ള മുറി നേരത്തെ ബുക്ക് ചെയ്യും. ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്നത് ഇവിടെയാണ്. കുളിക്കാൻ അല്പം ചൂടുവെള്ളം വേണമെങ്കിൽ ചെറിയൊരു ബക്കറ്റ് വെള്ളത്തിനു 100 രൂപ നല്കണം. നടന്നു മലകയറാൻ കഴിയാത്തവർക്ക് മഞ്ചലിൽ പോകുന്നതിനുള്ള സൗകര്യം ലഭ്യമാണ്.4500 രൂപയോളം ഇതിനു ചെലവ് വരും. കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി ചെയ്തില്ലെങ്കിൽ അബദ്ധം പറ്റാനുള്ള സാധ്യത കൂടുതലാണ്. ആദ്യമായി ശബരിമലയിൽ എത്തുന്നവർക്കാണ് ഇത്തരത്തിൽ കൂടുതൽ അബദ്ധങ്ങൾ പറ്റുന്നത്.

കണ്ണ് നിറച്ചത് പമ്പയുടെ ശോചനീയാവസ്ഥ

പമ്പ നദിയെ പുണ്യനദിയായാണ് കാണുന്നതെങ്കിലും പ്രത്യക്ഷത്തിൽ അതല്ല അവസ്ഥ. ആളുകൾ അവർക്കാവശ്യമില്ലാത്ത വസ്തുക്കൾ തള്ളുന്നതിനുള്ള ഇടമയാണ് പമ്പയെ കാണുന്നത്. മുണ്ടുകൾ, അടിവസ്ത്രങ്ങൾ, തോൾസഞ്ചികൾ, പ്ലാസ്റ്റിയ്ക്ക് കവറുകൾ എന്നിവ ഒരു മടിയും കൂടാതെ പമ്പയിൽ ഉപേക്ഷിക്കുന്നു. പലയിടത്തും വെള്ളം കെട്ടിക്കിടക്കാറുണ്ട്. എന്നാൽ ഇതിനേക്കാൾ എല്ലാം വേദനിപ്പിച്ചത് 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമുണ്ടായ പമ്പയുടെ അവസ്ഥയാണ്. വറ്റിവരണ്ട്‌ ഒരു തോട് പോലെ നേർത്ത രൂപത്തിലാണ് അന്ന് പമ്പയെ കണ്ടത്. ഒരിക്കലും മറക്കാൻ കഴിയുന്ന ഒരു കാഴ്ചയല്ല അത്. പുണ്യനദിയുടെ ഇത്തരമൊരു അവസ്ഥക്ക് പിന്നിൽ മനുഷ്യരുടെ കടന്നു കയറ്റം തന്നെയാണ്.

യുവതീപ്രവേശനത്തെഅനുകൂലിക്കുന്നില്ല #റെഡി റ്റു വെയ്റ്റ്

ഹെഡ്മിസ്ട്രസ് പദവിയിൽ നിന്നും വിരമിച്ച ഒരു വ്യക്തിയാണ് ഞാൻ. അതിനാൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഒരു ചിട്ടയും കൃത്യതയും ഉണ്ടായേക്കുന്നത് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ സ്ത്രീകൾക്ക് ശബരിമല പ്രവേശനം ലഭ്യമാക്കണം എന്നുള്ള സുപ്രീം കോടതി വിധിയെയും അതിനെത്തുടർന്നുണ്ടായ കോലാഹലങ്ങളെയും പിന്തുണക്കാൻ കഴിയില്ല. ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. 12 വയസ്സ് മുതൽ മലയ്ക്ക് പോകണം എന്നാഗ്രഹിച്ച് 50 ആം വയസ്സിൽ ആ ആഗ്രഹം പൂർത്തീകരിച്ച വ്യക്തിയാണ് ഞാൻ. കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ആശയസംഘർഷങ്ങളും മാനസീകമായി ഏറെ അസ്വസ്ഥകളുണ്ടാക്കി. കാത്തിരുന്ന് മല ചവിട്ടുന്നതിന്റെ സുഖം തല്ലുപിടിച്ചു വാങ്ങുന്ന അവകാശത്തിൽ ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Advertisement

Business

ലോക്ക്ഡൗണ്‍ ഹോബി വരുമാനമായി; സഫീനയുടെ മണ്ടല പെയിന്റിംഗുകള്‍ ഹിറ്റ്!

300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്.വീട്ടമ്മമാര്‍ക്ക് മികച്ച ബിസിനസ് അവസരമാണിത്

ലക്ഷ്മി നാരായണന്‍

Published

on

ലോക്ക്ഡൗണ്‍ കാലം യഥാര്‍ത്ഥത്തില്‍ നമുക്കിടയിലെ കലാകാരന്മാരെയും കലാകാരികളെയും സമൂഹ മധ്യത്തിലേക്ക് കൊണ്ട് വരികയായിരുന്നു. ഒന്നിനും സമയമില്ലെന്ന് സ്ഥിരം പരാതി പറഞ്ഞിരുന്നവര്‍, ഒന്നും ചെയ്യാനില്ല എന്ന പോലെ സമയം ബാക്കിയായപ്പോള്‍ തങ്ങളുടെ മനസിലെ കലാമോഹങ്ങള്‍ക്ക് ചിറകു മുളപ്പിച്ചു. ഇക്കൂട്ടത്തില്‍ വനിതകളാണ് മുന്‍പന്തിയില്‍ എന്ന് പറയാം. ബോട്ടില്‍ ആര്‍ട്ടുകളായും എംബ്രോയ്ഡറികളായും സ്ത്രീകള്‍ തങ്ങളുടെ ലോക്ക് ഡൗണ്‍ കാലം ഉല്‍പാദനക്ഷമമാക്കിയപ്പോള്‍ കൊച്ചി സ്വദേശി സഫീന രഘു കൈവച്ചത് ഡോട്ട് മണ്ടലയിലാണ്.

ഫേസ്ബുക്കിലെ പെണ്‍സൗഹൃദ കൂട്ടായ്മയായ ക്യൂന്‍സ് ലോഞ്ചിലെ സുഹൃത്തുക്കള്‍ ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നത് കണ്ടിട്ട് തോന്നിയ ഒരു കൗതുകത്തിന്റെ പുറത്താണ് ഒരു കുപ്പിയില്‍ വരയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള ചിത്രം നോക്കി സഫീന വരച്ചത്. സുഹൃത്തുക്കളുടെ അഭിപ്രായത്തിനായി തന്റെ ആദ്യ വര്‍ക്ക് കാണിച്ചപ്പോള്‍ കിട്ടിയത് അകമഴിഞ്ഞ പ്രോത്സാഹനം. കൂട്ടത്തില്‍ ശാന്തി എന്ന സുഹൃത്താണ് ഡോട്ട് മണ്ടല വരച്ചുകൂടെ നിനക്ക് എന്ന ചോദ്യവുമായി സഫീനയെ വീഴ്ത്തിയത്. മാതൃകയായി ഒരു ചിത്രവും ശാന്തി അയച്ചു കൊടുത്തു.

പലനിറത്തിലുള്ള കുത്തുകള്‍ ചേര്‍ത്തുണ്ടാക്കിയ മനോഹരമായ ആ ചിത്രത്തില്‍ സഫീന വീണു. പിന്നെ യുട്യൂബ് നോക്കി ഡോട്ട് മണ്ടല പഠിക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഇയര്‍ ബഡ്സ് ഉപയോഗിച്ചായിരുന്നു ആദ്യ ശ്രമം. കുപ്പിയില്‍ വരച്ച ആദ്യ ചിത്രം സുഹൃത്തുക്കളെ കാണിച്ചപ്പോള്‍, വീണ്ടും നല്ല അഭിപ്രായം കിട്ടി. അതോടെ അല്പം സീരിയസ് ആയി തന്നെ വരകള്‍ ആരംഭിച്ചു. ഡോട്ട് മണ്ടല എന്നത് ഒരു ആര്‍ട്ട് ഫോം ആണെന്ന്‌ മനസിലായതോടെയാണ് ഇതിനോടുള്ള താല്പര്യം വിവര്‍ധിക്കുന്നത്.

സുഹൃത്തുക്കള്‍ മുഖാന്തരം ഡോട്ട് മണ്ടല ടൂള്‍സ് ആമസോണില്‍ നിന്നും വാങ്ങിച്ചതോടെ ഇയര്‍ ബഡ്‌സിനു വിട നല്‍കി. ടൂള്‍സ് ഉപയോഗിച്ച് വരച്ച ഡോട്ട് മണ്ടല കണ്ട വീട്ടുകാര്‍ക്കും അത്ഭുതം. ലോക്ക്ഡൗണില്‍ ഒരു രസത്തിന് മകന്റെ കയ്യിലെ പെയിന്റ് എടുത്ത് വരച്ചു തുടങ്ങിയ സഫീനയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് രഘുവുമെത്തി. അദ്ദേഹം സമ്മാനമായി കൂടുതല്‍ പെയിന്റുകള്‍ വാങ്ങി നല്‍കുകയും നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തതോടെ സഫീനയ്ക്കും ഡോട്ട് മണ്ടല കൂടുതല്‍ പഠിക്കാന്‍ താല്പര്യമായി.

ഇതിനിടയ്ക്ക് തടിയിലും മറ്റും വരച്ച ചില ഡോട്ട് മണ്ടല ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തിയതോടെ സുഹൃത്തുക്കളില്‍ പലരും ഇതൊരു ബിസിനസ് ആക്കിക്കൂടെ എന്ന് ചോദിച്ചു. അപ്പോഴും സഫീനയുടെ ഉത്തരം ശ്രമിച്ചു നോക്കാം എന്ന് മാത്രമായിരുന്നു. എന്നാല്‍ ആ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം മരത്തടി, കാന്‍വാസ്, സാരി, കല്ലുകള്‍ എന്നിവയില്‍ സഫീന ഡോട്ട് മണ്ടല ചെയ്ത് നല്‍കി.

സുഹൃത്തിന്റെ ആവശ്യപ്രകാരം ചെയ്ത രാധയുടെയും കൃഷ്ണന്റെയും ഡോട്ട് മണ്ടല ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കം ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ അനുകരിച്ചുകൊണ്ടാണ് എങ്കിലും ഇപ്പോള്‍ സ്വന്തം ഡിസൈനുകളിലും സഫീന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മണ്‍ചട്ടികള്‍, കുപ്പികള്‍, കല്ലുകള്‍, മരത്തടികള്‍, കാന്‍വാസുകള്‍, സാരികള്‍ എന്നിവയില്‍ ഡോട്ട് മണ്ടല ചെയ്യാനുള്ള ഓര്‍ഡറുകള്‍ സഫീനയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ഈ കലയെ വരുമാനമാര്‍ഗമാക്കി മാറ്റുകയാണ് സഫീന. 300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്. ചെയ്യുന്ന പ്രതലം, വലുപ്പം എന്നിവ ആശ്രയിച്ച് വിലയും വര്‍ധിക്കും.

“ഇപ്പോള്‍ കയ്യില്‍ അത്യാവശ്യത്തിനു വര്‍ക്കുകള്‍ ഉണ്ട്. ഞാന്‍ ആയിട്ട് കണ്ടെത്തിയ ഒരു പ്രവര്‍ത്തനമേഖലയല്ല. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ സംഭവിച്ചതാണ്. മണിക്കൂറുകള്‍ ഇരുന്നു വരയ്ക്കാന്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. ഏറെ ഇഷ്ടമുള്ള കാര്യവുമാണ്. അതിനാല്‍ അതില്‍ നിന്നും ഒരു വരുമാനം കൂടി കിട്ടുന്നു എന്ന് പറയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്,” സഫീന മീഡിയ ഇന്‍കിനോട് പറഞ്ഞു.

കേരളത്തിലും വിദേശത്തുമായി ഇലക്ട്രോണിക്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്ന സഫീന, ഇപ്പോള്‍ സുഹൃത്തുമായി ചേര്‍ന്ന് ഒരു ടോയ് ഷോപ്പ് നടത്തിവരികയാണ്. സമയവും സംയമനവും ഉണ്ടെങ്കില്‍ അല്പം കലാബോധമുള്ള ഏതൊരു വ്യക്തിക്കും ആ കലയെ ചെറിയ രീതിയിലെങ്കിലും വരുമാനമാര്‍ഗമാക്കി മാറ്റാം എന്നാണ് സഫീന തന്റെ അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നത്.

Continue Reading

Life

പ്രധാനമന്ത്രിയുടെ ഇടപെടല്‍; വിമാനത്താവളത്തില്‍ ചായ വില 150ല്‍ നിന്ന് 15 രൂപയിലേക്ക്

കൊള്ളലാഭത്തിന് അറുതി. വിമാനത്താവളങ്ങളില്‍ ചായവില 15 രൂപയായും കാപ്പിവില 20 രൂപയായും കുറയും

Media Ink

Published

on

തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് ഫലമുണ്ടായി. വിമാനത്താവളങ്ങളില്‍ ചായയ്ക്കും കാപ്പിക്കും ഈടാക്കിയിരുന്ന കൊള്ളവില ഇതോടെ കുറയുകയാണ്.

100 രൂപയ്ക്ക് മുകളിലായിരുന്നു വിമാനത്താവളങ്ങളില്‍ ചായ വില. ഇത് 15 രൂപയായി കുറയും. കാപ്പിയുടെ വില 20 രൂപയായി കുറയും. ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്ക് കിട്ടും. ഇത് വലിയ ആശ്വാസമാണ് സാധാരണക്കാരായ യാത്രികര്‍ക്ക് നല്‍കുന്നത്.

വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് പൈസയുമൊപ്പിച്ച് യാത്രചെയ്യുന്ന സാധാരണക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ കൊള്ളവില കാരണം ചായ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

2019ല്‍ ഡെല്‍ഹി യാത്രയ്ക്കിടെ ഒരു ബ്ലാക് ടീക്ക് 150 രൂപ കൊടുക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ചാണ് തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചൂടുവെള്ളത്തില്‍ ടീ ബാഗ് ഇട്ടുതരുന്നതിന് 150 രൂപ വാങ്ങുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത സംഭവമായിട്ടാണ് സകലരും കരുതുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ കത്തയച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മറുപടി ലഭിക്കുകയുണ്ടായെന്ന് ഷാജി വ്യക്തമാക്കി. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം പോയത്.

Continue Reading

Business

മഞ്ഞളും കുരുമുളകും ചേര്‍ത്ത ഹല്‍ദി ഐസ്‌ക്രീം; നേട്ടം കൊയ്യാന്‍ അമുല്‍

കോവിഡ് കാലത്ത് ഹല്‍ദി ഐസ്‌ക്രീമുമായി അമുല്‍. മഞ്ഞളിന് പുറമെ ഇനി ഇഞ്ചിയും തുളസിയും ചേര്‍ത്ത ഐസ്‌ക്രീം പുറത്തിറക്കുമെന്നും കമ്പനി

Media Ink

Published

on

കോവിഡ് കാലത്ത് രോഗപ്രതിരോധ ശക്തി കൂട്ടാനാണ് സകലരുടെയും ഓട്ടം. ഇത് ഒരു ബിസിനസ് അവസരമായി കണ്ട് ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുകയാണ് ക്ഷീര വ്യവസായ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ അമുല്‍.

കോവിഡ് പ്രമാണിച്ച് ഹല്‍ദി ഐസ്‌ക്രീമെന്ന പുതിയ ഉല്‍പ്പന്നവുമായി എത്തിയിരിക്കയാണ് ഗുജറാത്തിലെ ഈ സഹകരണ പ്രസ്ഥാനം. മഞ്ഞള്‍ നന്നായി ചേര്‍ന്ന ഐസ്‌ക്രീമാണ്. ഒപ്പം പാലും തേനും കുരുമുളകും ഡെയ്റ്റ്‌സും ബദാമും കാഷ്യു നട്ടുമുണ്ട്.

മികച്ച ആരോഗ്യത്തിനുള്ള മാര്‍ഗമെന്ന് പറഞ്ഞാണ് അമുതല്‍ ഹല്‍ദി ഐസ്‌ക്രീം പ്രൊമോട്ട് ചെയ്യുന്നത്. ഇത് കൂടാതെ പുതിയ രണ്ട് ഐസ്‌ക്രീമുകള്‍ കൂടി കോവിഡ് പശ്ചാത്തലത്തില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഇഞ്ചി ഐസ്‌ക്രീമും മറ്റൊന്ന് തുളസി ഐസ്‌ക്രീമുമായിരിക്കും.

എന്നാല്‍ ഇന്റര്‍നെറ്റില്‍ പലരും ഇതിനെ ട്രോളാനും ഇറങ്ങിയിട്ടുണ്ട്. അത്ര നല്ല ഐസ്‌ക്രീം ഫേവറായിരിക്കില്ല മഞ്ഞളിന്റേതെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഹല്‍ദി മില്‍ക്ക് പോലെ അത്ര സ്വീകാര്യത ലഭിക്കില്ല ഹല്‍ദി ഐസ്‌ക്രീമിനെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും ഇത് വിപണി കീഴടക്കുമോയെന്നത് കണ്ടറിയണം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto5 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto6 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto1 day ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto5 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending