Connect with us

Health

ഒ.ഇ.ടി. ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം വിജയകരമായി സംഘടിപ്പിച്ചു

സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ മേഖലയില്‍ സേവനങ്ങള്‍ അനുഷ്ഠിക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായവും ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വാഗ്ദാനം ചെയ്ത് കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ്

Media Ink

Published

on

കൊച്ചി: ആരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഒരേയൊരു അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് വിജയകരമായ സമാപനം. കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് ആമുഖ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കാളികളായി. യു കെ, ആസ്ത്രേലിയ തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍ സംബന്ധിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടന്നു. ആരോഗ്യപരിചരണ വ്യവസായം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത്‌കെയര്‍ ജോബ് റിക്രൂട്ട്‌മെന്റ് എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസ-അക്കാദമിക മേഖലകളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സേവനമികവും നൂതന സംരംഭങ്ങളും പരിഗണിച്ചാണ് ഒ.ഇ.ടി അതിന്റെ രണ്ടാമത് ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം കൊച്ചിയില്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലും ആഗോള തലത്തിലും ആരോഗ്യപരിചരണ പ്രൊഫഷന്‍ നേരിടുന്ന വെല്ലുവിളികള്‍, സാധ്യതകള്‍, സമകാലീന പ്രവണതകള്‍ എന്നിവ ഫോറത്തില്‍ ചര്‍ച്ചാവിഷയമായി.

‘ആരോഗ്യരക്ഷയില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് അധ്യക്ഷത വഹിച്ചു. ‘ജോലിസ്ഥലത്തെ വിജയത്തിന് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം വികസിപ്പിക്കല്‍’; ‘ ആരോഗ്യപരിചരണ പ്രൊഫഷണലുകളെ ഭാവിയിലേക്ക് സജ്ജമാക്കല്‍ ‘; ‘ആരോഗ്യപരിചരണ രംഗത്തെ വര്‍ക്ക്ഫോഴ്സ് പ്രതിസന്ധി പരിഹരിക്കല്‍’; ആരോഗ്യപരിചരണ മേഖലയിലെ ക്ലിനിക്കല്‍ ആശയവിനിമയത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക്’ തുടങ്ങി നിരവധി വിഷയങ്ങളാണ് ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുമ്പോള്‍ അവിടെ വിജയം കൈവരിക്കാനുള്ള ഇംഗ്ലീഷ് ഭാഷാ ശേഷി ഉണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഒ.ഇ.ടി നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് അഭിപ്രായപ്പെട്ടു. വിദേശത്തുനിന്നും കൈവരിച്ച ഇത്തരം അറിവും അനുഭവങ്ങളുമായി അവര്‍ നാട്ടില്‍ തിരികെയെത്തുമ്പോള്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അത് പ്രയോജനകരമായി മാറുന്നു. സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ മേഖലയില്‍ സേവനങ്ങള്‍ അനുഷ്ഠിക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായവും ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അവര്‍ അറിയിച്ചു.

ശശിധരന്‍ നായര്‍, ചെയര്‍മാന്‍, ഓവര്‍സീസ് ഡെവലപ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് (ഒഡേപെക്, കേരള സര്‍ക്കാര്‍); എലിന്‍ സാന്‍ഡ്ബെര്‍ഗ്, ഹെഡ് ഓഫ് പ്രോഗ്രാംസ് – ഗ്ലോബല്‍ എന്‍ഗേജ്മെന്റ്, ഹെല്‍ത്ത് എജൂക്കേഷന്‍ ഇംഗ്ലണ്ട്, യു കെ; ഡോ. ഇന്ദു അര്‍ണേജ, സ്ഥാപക, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍, ന്യൂ ഡല്‍ഹി; ഡോ. ബാലകൃഷ്ണ ഷെട്ടി, വൈസ് ചാന്‍സലര്‍, സിദ്ധാര്‍ഥ യൂണിവേഴ്‌സിറ്റി, ബാംഗ്‌ളൂര്‍; പ്രൊഫ. റോയ് കെ. ജോര്‍ജ്, പ്രസിഡന്റ്, ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി.എന്‍.എ.ഐ.), ന്യൂ ഡല്‍ഹി എന്നിവരും ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഹെല്‍ത്ത്‌കെയര്‍ ആശയവിനിമയ രംഗത്ത് ലോകമെങ്ങും അറിയപ്പെടുന്നതാണ് ഒ.ഇ.ടി ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം. ആരോഗ്യവ്യവസായ മേഖലയില്‍ നിന്നുള്ളവരും സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലുടമകളും അക്കാദമിക്കുകളും ആശയവിനിമയ പഠന രംഗത്തെ വിദഗ്ധരുമെല്ലാം ഇതില്‍ ഭാഗഭാക്കാവുന്നു.

വിവര സാങ്കേതിക വിദ്യയുടെ കാലത്ത് വിവരങ്ങളുടെ കുത്തൊഴുക്കാണ് സംഭവിക്കുന്നത്. ചുരുങ്ങിയ നേരത്തേക്കു മാത്രമുള്ള ശ്രദ്ധയും ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന വ്യതിചലനങ്ങളുമെല്ലാം ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്. ആരോഗ്യപരിചരണ പ്രൊഫഷണലുകളെ സംബന്ധിച്ച് കാര്യക്ഷമായ ആശയവിനിമയം അനിവാര്യമാണ്. രോഗികളുമായി അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ചോദിച്ചറിയുന്നതിനു മുന്നോടിയായി നടത്തുന്ന ചെറിയ സംഭാഷണങ്ങളും ഗുണകരമായ കൊച്ചുകൊച്ചു നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ തദ്ദേശീയ ജനതയുടെ സാമൂഹിക, സാംസ്‌കാരിക സവിശേഷതകള്‍ അറിഞ്ഞിരിക്കുന്നതും വലിയതോതില്‍ പ്രയോജനം ചെയ്യും.

രോഗീസുരക്ഷയില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെപ്പറ്റി കൂടുതലറിയാനായി ഒ.ഇ.ടിയുടെ സൗജന്യ വൈറ്റ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Download a free OET whitepaper on the role of communication in patient safety.

യു.കെ., അയര്‍ലന്‍ഡ്, ആസ്ത്രേലിയ, ന്യൂസിലന്‍ഡ്, ദുബായ്, സിംഗപ്പൂര്‍, മാള്‍ട്ട, നമീബിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ പ്രധാന ആരോഗ്യപരിചരണ ബോര്‍ഡുകളും കൗണ്‍സിലുകളും രജിസ്ട്രേഷന്‍ ആവശ്യത്തിനുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ രേഖയായി ഒ.ഇ.ടി.യെ അംഗീകരിച്ചിട്ടുണ്ട്. ആസ്ത്രേലിയയിലൂം ന്യൂസിലന്‍ഡിലും വിസ, എമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കും ഒ.ഇ.ടി സ്വീകരിക്കപ്പെടുന്നു.

Advertisement

Health

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Media Ink

Published

on

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡന്‍ എംപി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ കോവിഡ്കാലത്ത് സുഹാസിനെ പോലുള്ളവര്‍ ജനങ്ങള്‍ക്കായി സഹിക്കുന്ന ത്യാഗങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹൈബി കുറിപ്പില്‍ പറയുന്നത്.

ഹൈബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ കൊറോണക്കാലത്തിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരില്‍ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടല്‍ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോര്‍ക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കല്‍ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്‌ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Continue Reading

Education

കോവിഡിനെ തോല്‍പ്പിക്കാന്‍ അണുനശീകരണ ബോക്‌സ് വികസിപ്പിച്ച് ഐഐടി റൂര്‍കി

മെഡിക്കല്‍ ഉപകരണങ്ങളും നമ്മുടെ വസ്ത്രങ്ങളുമെല്ലാം അണുമുക്തമാക്കാന്‍ ഈ ‘പെട്ടി’ക്കാകും

Media Ink

Published

on

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ ബോക്‌സ് വികസിപ്പിച്ചിരിക്കുകയാണ് ഐഐടി റൂര്‍കിയിലെ ഗവേഷകര്‍. വ്യക്തിപരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ വരെ അണുമുക്തമാക്കാന്‍ ഇവര്‍ വികസിപ്പിച്ച ബോക്‌സിന് സാധിക്കുമെന്ന് പ്രമുഖ എജുക്കേഷന്‍-സയന്‍സ് മാധ്യമമായ എജുക്കേഷന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂണിസേവിയര്‍ ബോക്‌സെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും (പിപിഇ), വസ്ത്രങ്ങളുമെല്ലാം ഇതുപയോഗിച്ച് അണുമുക്തമാക്കാം.

അള്‍ട്രാ വയലറ്റ് വികിരണങ്ങളുപയോഗിച്ചാണ് അണുമുക്തമാക്കുന്നത്. ഹെര്‍ബല്‍ ആന്റി ബാക്റ്റീരിയല്‍ ലെയറുകളും ആന്റി വൈറല്‍ ലെയറുകളും ബോക്‌സിനുണ്ട്.

Continue Reading

Health

പിസിആര്‍ കിറ്റുകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ വക 1344000 രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കി

Media Ink

Published

on

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിന് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ സംഭാവന നല്‍കി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന്‍ 1344000 രൂപ നല്‍കിയതായി വ്യവസായ വകുപ്പ് അറിയിച്ചു.

ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ റീജിയന്‍ ഹെഡ് സന്തോഷ്‌കുമാര്‍ കളക്ട്രേറ്റിലെത്തിയാണ് ചെക് നല്‍കിയത്. മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, കളക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion7 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending