Connect with us

Books

ശിശുദിനത്തിന് സ്‌പെഷ്യല്‍ കോമിക് ബുക്കുമായി ഫോര്‍ഡ്; ഇന്ത്യയില്‍ ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ കുട്ടികള്‍ക്കായി ഫണ്‍ ഡേയും സംഘടിപ്പിച്ചു

ഡിസ്‌ക്കവര്‍ മോര്‍ വിത്ത് ഫോര്‍ഡ് (ഫോര്‍ഡിലൂടെ കൂടുതല്‍ കണ്ടെത്തൂ) എന്ന് പേരിട്ടിരിക്കുന്ന കോമിക് ബുക്ക് ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയതാണ്

Media Ink

Published

on

കൊച്ചി, നവംബര്‍ 16, 2019: കുട്ടികളിലേക്ക് റോഡ് സുരക്ഷയുടെ സന്ദേശം എത്തിക്കുന്നതിനായി ശിശു ദിനത്തില്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ച് ഫോര്‍ഡ് ഇന്ത്യ. ഡിസ്‌ക്കവര്‍ മോര്‍ വിത്ത് ഫോര്‍ഡ് (ഫോര്‍ഡിലൂടെ കൂടുതല്‍ കണ്ടെത്തൂ) എന്ന് പേരിട്ടിരിക്കുന്ന കോമിക് ബുക്ക് ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയതാണ്.

ഡ്രൈവര്‍മാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമായി റോഡ് യാത്ര സുരക്ഷിതമാക്കാന്‍ എന്തൊക്കെ കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നോ അത് സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ചു കൊടുക്കണം എന്ന അവബോധം ആളുകളില്‍ സൃഷ്ടിക്കുന്നതിനായും അതിനെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് കോമിക് ബുക്കില്‍.

Advertisement

Books

സുധീര്‍ ബാബുവിന്റെ ‘മഴനനഞ്ഞ ബുദ്ധന്‍’ പ്രകാശനം ചെയ്തു

ഡോ ശശി തരൂരാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ സുധീര്‍ ബാബുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തത്

Media Ink

Published

on

ഡോ ശശി തരൂരാണ് മാനേജ്‌മെന്റ് വിദഗ്ധന്‍ സുധീര്‍ ബാബുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തത്

മാനേജ്‌മെന്റ് വിദഗ്ധനും പ്രമുഖ എഴുത്തുകാരനും കവിയുമായ സുധീര്‍ ബാബു എഴുതിയ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധന്‍ ‘ പ്രകാശനം ചെയ്തു. അടുത്തിടെ സമാപിച്ച കൃതി പുസ്തകോത്സവത്തില്‍വച്ച് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും എംപിയുമായ ഡോ ശശി തരൂരാണ് പുസ്തകം പ്രകാശനം ചെയ്തത്.

സുധീര്‍ ബാബുവിന്റെ നാലാമത്തെ പുസ്തകമായ ”മഴ നനഞ്ഞ ബുദ്ധന്‍ ” കവി നാലപ്പാടം പത്മനാഭനാണ് തരൂരില്‍ നിന്നും സ്വീകരിച്ചത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. എന്‍ബിഎസ് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാകും.

ആദ്യപുസ്‌കമായ വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading

Books

ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞ പോലെ നമ്മള്‍ നിരീക്ഷണത്തിലാണെന്ന് സേതു

ലോകത്ത് എപ്പോഴൊക്കെ ഫാസിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍

Media Ink

Published

on

ലോകത്ത് എപ്പോഴൊക്കെ ഫാസിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍

ലോകത്ത് എപ്പോഴൊക്കെ ജനാധിപത്യത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടോ, ഫാഷിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യം, സംസ്‌കാരം, ഭരണകൂടം – സമകാലിക ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ഒരു കവി മാത്രമേ അറസ്റ്റിലായിട്ടുള്ളൂ. കഥയും കവിതയും ദുര്‍ബലമാണ്. ഫാസിസത്തിനു തൊട്ടുമുമ്പുള്ള സമയത്ത് വല്ലതും ചെയ്താലേ ജനങ്ങള്‍ക്ക് ഗുണകരമാവൂ. ഫാസിസം വന്നാല്‍ എഴുത്തിനോ കലക്കോ ഒന്നും ചെയ്യാനാവില്ല. ഇന്ത്യയിലെമ്പാടും ഭീതിയുടെ അന്തരീക്ഷം പടരുന്നു. ഇപ്പോള്‍ ഇന്ത്യകത്തും പുറത്തുമുള്ളവര്‍ അത് തിരിച്ചറിയുന്നുണ്ട്. നാടകം കളിച്ച സ്‌കൂള്‍ കുട്ടികള്‍ക്കെതിരേ പോലും നിയമ നടപടി വരുന്നു.

സ്വകാര്യ ഇടങ്ങളിലേയ്ക്കുപോലും ഈ നിയന്ത്രണം വ്യാപിക്കുന്നു. അതിന് ഉദാഹരണമാണ് യൂബര്‍ ടാക്സിയില്‍ യാത്ര ചെയ്തയാളെ ഡ്രൈവറുടെ പരാതിയില്‍ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ഓര്‍വല്‍ പറഞ്ഞപോലെ നമ്മള്‍ നിരീക്ഷണത്തിലാണെന്ന് സേതു പറഞ്ഞു. ചിന്തകളിലേക്ക് ഇരച്ചുകയറി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ രാജ്യത്താണ് ഈ പ്രശ്നങ്ങള്‍ നടക്കുന്നതെന്നോര്‍ക്കണം. എല്ലാ രംഗത്തും ഫാസിസം വളരുകയാണ്. ഇതിനെതിരേ ജാഗ്രത ആവശ്യമാണെന്നും സേതു പറഞ്ഞു.

Continue Reading

Books

സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യപരമായ സംവാദത്തിനുള്ള ഇടമല്ലാതായെന്ന് മുകുന്ദന്‍

പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നവെന്നും മുകുന്ദന്‍

Media Ink

Published

on

പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെ സാഹിത്യത്തിന് അടുത്തകാലം വരെ പ്രസാധകരെ പോലും കിട്ടുമായിരുന്നില്ലെന്നും എന്നാല്‍ അതില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
കലഹിച്ചും തിരുത്തിയുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ നടക്കേണ്ടത്.

അധികാര സ്ഥാനത്ത് നിന്ന് എഴുത്തുകാരന്‍ മാറി നില്‍ക്കണം എന്ന് പറയാറുണ്ട്. എഴുത്തുകാരല്ലാതെ ബിസിനസുകാരാണോ അക്കാദമി ഭാരവാഹിത്വം പോലുള്ള സ്ഥാനങ്ങളിലേക്ക് എത്തേണ്ടത്. ഡല്‍ഹിയില്‍ ബി.ജെ.പി പ്രതിപക്ഷത്താണ് എന്നതിനാല്‍ അധികാരത്തോട് അകലാനായി, ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ താന്‍ അവരോടൊപ്പം നില്‍ക്കുകയാണോ ചെയ്യേണ്ടത് എന്നും മുകുന്ദന്‍ ചോദിച്ചു.

മനുഷ്യന്റ ഭാവി ഉന്നതമായ ആശയങ്ങളുടെ സമുച്ചയമായ ഇടത് പക്ഷത്തിലാണെന്നും കേരളത്തില്‍ അതിനെ ലളിതവല്‍ക്കരിച്ച് കക്ഷി രാഷ്ട്രീയ സങ്കല്‍പ്പത്തിലേക്കെത്തിച്ച് ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യപരമായ സംവാദത്തിനുള്ള ഒരിടമല്ലാതെയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം ഇന്നേവരെ ഉണ്ടായി ഇന്ന് കരുതുന്നില്ലെന്ന് സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. ഫോര്‍മല്‍ ഡെമോക്രസി എന്ന ജനാധിപത്യത്തിന്റെ മിമിക്രിയാണിവിടെ. 18 വയസ്സ് വോട്ടവകാശം മാത്രമാണോ ഡെമോക്രസി. ലോകമെമ്പാടും വലതു പക്ഷത്തേക്ക് ഷിഫ്റ്റ് വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അത് വൈകി വന്നതിനു കാരണം നെഹ്റു മാത്രമാണ്.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും അടിമപ്പണി ചെയ്യുന്നവരല്ല എഴുത്തുകാരെന്നും എഴുത്തുകാരുടെ ഇടത്പക്ഷമെന്നത് ചൂഷിതരുടെ പക്ഷമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ വൈശാഖന്‍ പറഞ്ഞു. അക്കാദമി പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിയുടെ അടുത്തേക്കും താന്‍ പോയിട്ടില്ല. ആശയങ്ങളോടും ചിന്താഗതികളോടും എഴുപത്തഞ്ച് ശതമാനമെങ്കിലും ഒത്തു പോകുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയാണ് സഹയാത്രികരാകുന്നത്.

സാഹിത്യത്തിന് രാഷ്ട്രീയ മാനം കൈവരുന്നത് ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോഴാണ്. നിന്ദിതര്‍ക്കും പീഡിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിലകൊള്ളലാണ് തന്റെ പക്ഷമെന്നും വൈശാഖന്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion7 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending