Connect with us

Auto

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Published

on

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടുത്ത തലമുറ 125 സിസി മോട്ടോര്‍ സൈക്കിള്‍ എസ്പി 125 ബിഎസ് 6 പുറത്തിറക്കി. സാങ്കേതിക മേന്മയും രൂപഭംഗിയും ഒത്തു ചേര്‍ന്ന എസ്പി 125 ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ ആണ്.

രാജ്യത്തെ ആദ്യത്തെ ബിഎസ് 6 ഇരുചക്രവാഹനമായ ആക്ടീവ 125-ന് ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം ഞങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. ഞങ്ങളുടെ ഇടപാടുകാരുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ഹോണ്ടയോടുള്ള വിശ്വാസവും ഹോണ്ട ബ്രാന്‍ഡിലുള്ള ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കുന്ന തരത്തിലുമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ഈ നിശബ്ദ വിപ്ലവയാത്ര മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഞങ്ങള്‍ മറ്റൊരു മൗലിക ഉത്പന്നം പുറത്തിറക്കുകയാണിന്ന്. എസ്പി 125 ബിഎസ് 6, 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ സാങ്കേതികവിദ്യയുടേയും രൂപഭംഗിയുടേയും പ്രകടനത്തിന്റേയും പുതിയൊരു നിലവാരം സൃഷ്ടിക്കുകയാണ്.”ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ എസ്പി 125 മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിക്കൊണ്ടു പറഞ്ഞു.

ഹോണ്ടയുടെ മികവുറ്റ സാങ്കേതികവിദ്യ എസ്പി 125 ബിഎസ് ആറിന് മികച്ച റൈഡിംഗ് അനുഭവവും 16 ശതമാനമധികം ഇന്ധനക്ഷമതയും നല്‍കുന്നു. എസ്പി 125 ബിഎസ് 6-ലൂടെ ഈ ‘നിശബ്ദ ശക്തി’ അനുഭവിക്കാന്‍ തായാറാവുക-ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പരിവര്‍ത്തനത്തിന്റെ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുന്ന വിധത്തിലാണ് പുതിയ എസ്പി 125 ബിഎസ് 6-ന്റെ രൂപകല്‍പ്പനയും നിര്‍മാണവും. നല്‍കുന്ന പണത്തിലധികം മൂല്യം നല്‍കുന്ന സവിശേഷതകലാണ് ഇതിനുള്ളത്. ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 125 സിസി പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ സാങ്കേതിക വിദ്യ) എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) വഴി ഇതിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഭാവി സാങ്കേതിക വിദ്യ ഇന്നേ ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ്.എസ്പി 125 ബിഎസ് 6 രണ്ട് രൂപഭേദങ്ങളിലും ( ഡ്രം, ഡിസ്‌ക് എന്നിവ) നാലു നിറങ്ങളിലും ( പച്ച, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിവ) ലഭിക്കും. ഡല്‍ഹി എക്‌സ് ഷോറൂം വില 72,900 രൂപ മുതല്‍.

Advertisement

Auto

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Published

on

പൂനെ: രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡെസ് ബെന്‍സ് സുസ്ഥിര ആഡംബരം എന്ന ലക്ഷ്യവുമായുള്ള ‘ഇക്യു’ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘വൈദ്യുത ബുദ്ധിയുമായി’ ബന്ധപ്പെട്ട ഇലക്ട്രിക് ഇന്റലിജന്‍സ് എന്നതാണ് ഇക്യു എന്ന ബ്രാന്‍ഡിലുള്ള സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്യുസി വിാഗത്തിലെ ആദ്യ ഉല്‍പ്പന്നം ഈ വര്‍ഷം ഏപ്രിലിലാവും പുറത്തിറക്കുക. ഇക്യുസി ബ്രാന്‍ഡ് അവതരിപ്പിച്ച് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ മൊത്തം ഓട്ടോമോബൈല്‍ മേഖലയും വൈദ്യുതീകരിക്കും. ഇക്യുസി 1886 എന്ന സ്പെഷല്‍ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂനെ ചകനിലുള്ള നിര്‍മാണ ശാലയില്‍ മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക്്, മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ വിപണന വിഭാഗം വൈസ് പ്രസിഡന്റ്

സന്തോഷ് അയ്യറും ചേര്‍ന്ന് പുറത്തിറക്കിയത്.

ഇന്ത്യയില്‍ ആഡംബര കാറുകളുടെ തുടക്കക്കാരായ തങ്ങള്‍ ആഡംബര വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനും തുടക്കം കുറിക്കുകയാണെന്ന് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. രാജ്യത്ത് ഇക്യു ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനുള്ള കൃത്യ സമയം ഇതാണെന്നും ഈ രംഗത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അടിത്തറയിടുന്നതാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഹരിത കാര്‍ വിഭാഗം കൂടുതല്‍ വികസിപ്പിക്കുന്നതിനും ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാഹന നിര്‍മാണത്തിനായുള്ള വൈദ്യുത ആവശ്യത്തിന്റെ 20 ശതമാനത്തോളമാണ് നിലവില്‍ പുനരുപയോഗ മേഖലകളില്‍ നിന്നുള്ളത്. ഈ ത്രൈമാസത്തിന്റെ അവസാനത്തോടെ ഇത് 45 ശതമാനമായി ഉയര്‍ത്തും. 1.6 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പ്രതിവര്‍ഷം 2600 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് കുറക്കുവാനും ഇതു സഹായകമാകും.  

ഇന്റീരിയറിലും എക്സ്ടീരിയറിലും നിരവധി സവിശേഷതകളും ഉയര്‍ന്ന ഗുണ നിലവാരവും വ്യത്യസ്തകളും ഉള്‍പ്പെടുത്തിയാണ് ഇക്യുസി 1886 സ്പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഡ്രൈവിങ് അനുഭവം, സുരക്ഷ എന്നിവയും ഇതിലൂടെ ലഭ്യമാകും. മറ്റ് ഇക്യുസികളില്‍ എന്ന പോലെ തന്നെ 1886-ലും 7.4 കിലോവാട്ട് ഔട്ട്പുട്ട് ഉള്ള വാട്ടര്‍ കൂള്‍ഡ് ഓണ്‍ ബോര്‍ഡ് ചാര്‍ജറാണുള്ളത്. വീടുകളിലും പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളിലും എസി ചാര്‍ജിങ് സാധ്യമാക്കുന്നതാണിത്. ഡൈനാമിക് പവര്‍ സോക്കറ്റിനേക്കാള്‍ മൂന്നു മടങ്ങു വേഗതയാണ് മെഴ്സിഡീസ്-ബെന്‍സിന്റെ വാള്‍ ബോക്സിനുള്ളത്. ഡിസി ചാര്‍ജിങിലും ഇതിലൂടെ അതിവേഗ ചാര്‍ജിങ് സാധ്യമാകും.
Continue Reading

Auto

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Published

on

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

വൈദ്യുത വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പൊതുഗതാഗതത്തിനാകണം പ്രഥമ പരിഗണനയെന്ന് വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള 2020 അഭിപ്രായപ്പെട്ടു. സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു.

‘പ്രൊജക്ട് ഓണ്‍ മൊബിലിറ്റി ഡവലപ്മന്റ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍’ എന്ന വിഷയത്തിലാണ് അസെന്‍ഡില്‍ പാനല്‍ ചര്‍ച്ച നടന്നത്. മെട്രോ റെയില്‍ മുന്‍ എംഡിയും കെപിഎംജി ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന മേധാവിയുമായ ശ്രീ ഏലിയാസ് ജോര്‍ജ്ജ് മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ കെആര്‍ഡിസിഎല്‍ എംഡി ശ്രീ വി അജിത് കുമാര്‍, പോപുലര്‍ മെഗാ മോട്ടോര്‍സ് സിഇഒ ശ്രീ നവീന്‍ ഫിലിപ്പ്, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ ദത്ത ബിസി എന്നിവരാണ് പങ്കെടുത്തത്.

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്. അതില്‍ തന്നെ പ്രഥമ പരിഗണന പൊതുഗതാതത്തിനായിരിക്കണമെന്ന് കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. മുച്ചക്ര വിപണിയില്‍ കേരളത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. എന്നാല്‍ ഇരു ചക്രവിപണയില്‍ ഈ ഡിമാന്‍ഡ് പ്രകടമല്ല. കേരളത്തിലെ ഏറ്റവും വലിയ സാധ്യത പൊതു ഗതാഗതത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാഞ്ചൈസി മാതൃകയില്‍ ഈ വിഭാഗത്തില്‍ സ്വകാര്യമേഖലയെ പങ്കാളികളാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശുദ്ധ ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഗതാഗതത്തില്‍ കേരളത്തിലെ മാതൃകയാകാന്‍ പോകുന്ന പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോഡ് സില്‍വര്‍ ലൈന്‍ അതിവേഗ ഇടനാഴിയെന്ന് കേരള റെയില്‍ ഡവലപ്മന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി വി അജിത് കുമാര്‍ പറഞ്ഞു. 15,000 കോടി രൂപയുടെ അടിയന്തര നിക്ഷേപ സാധ്യത ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹനങ്ങളിലേക്ക് ദ്രുതഗതിയില്‍ മാറാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ബാറ്ററി നിര്‍മ്മാണ യൂണിറ്റ് തുടങ്ങുകയാണ് കേരളം ചെയ്യേണ്ടതെന്ന് ദത്ത ബിസി പറഞ്ഞു. വൈദ്യുത വാഹനത്തിന്റെ 30 ശതമാനം ചെലവ് വരുന്നത് ബാറ്ററിയില്‍ നിന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരും കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നതിനു സമാന്തരമായി അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന് പോപ്പുലര്‍ മെഗാ മോട്ടോര്‍സിന്റെ സിഇഒ നവീന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

Continue Reading

Auto

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Published

on

ന്യൂഡല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ്6 വാഹനങ്ങളായ ആക്റ്റിവ 125 ബിഎസ്-6, 125 സിസി മോട്ടോര്‍സൈക്കിളായ എസ്പി 125 എന്നീ മോഡലുകളുടെ വില്‍പ്പന റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് മറികടന്നു. രണ്ടു മോഡലുകളും ഇന്ത്യയിലുടനീളം ലഭ്യമാണ്.
ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹോണ്ടയുടെ പുതിയ ബിഎസ്-6 എഞ്ചിനില്‍ സജീവമായ സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഹോണ്ടയുടെ പേറ്റന്റ് ലഭിച്ചിട്ടുള്ള എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഉണ്ട്. ഇത് പെട്ടെന്ന്, നിശബ്ദമായി, തടസങ്ങളില്ലാതെ എപ്പോഴും സ്റ്റാര്‍ട്ട് ചെയ്യുന്നതിനും സ്ഥിരതയുള്ള പവര്‍ ലഭിക്കുന്നതിനും ഉയര്‍ന്ന ഇന്ധന ക്ഷമത ലഭിക്കുന്നതിനും പുക പുറം തള്ളല്‍ കുറയ്ക്കുന്നതിനും സഹായിക്കും.
ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ലഭിക്കുന്ന ആക്റ്റിവ 125 ബിഎസ്-6 മൂന്നു വേരിയന്റുകളിലും (സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്‌സ്) നാലു നിറങ്ങളിലും ലഭിക്കും. 67,490 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.
എസ്പി 125 ബിഎസ്-6ല്‍ എച്ച്ഇടി എഞ്ചിനാണ് ശക്തി പകരുന്നത്. പൂര്‍ണമായും ഡിജിറ്റലായ മീറ്റര്‍, എല്‍ഇഡി ഹെഡ് ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. ആറു വര്‍ഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു വേരിയന്റിലും നാലു നിറങ്ങളിലും ലഭ്യമായ മോട്ടോര്‍സൈക്കിളിന് 72,900 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.
ബിഎസ്-6 യുഗത്തിലേക്കുള്ള മാറ്റത്തിലും ഹോണ്ടയില്‍ വിശ്വാസം അര്‍പ്പിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ആദ്യമായി അവതരിപ്പിക്കുന്ന ഏറെ സവിശേഷതകളുമായാണ് പുതിയ മോഡലുകളുടെ വരവെന്നും 2020ലെ ബിഎസ്-6 സമയപരിധിക്കു മുമ്പ് തന്നെ ഹോണ്ടയുടെ ഉല്‍പ്പന്നങ്ങള്‍ 60.000 യൂണിറ്റുകള്‍ പിന്നിട്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life5 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf5 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment11 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business3 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business11 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion11 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto2 days ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto1 week ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto4 weeks ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto3 months ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto4 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Trending