Connect with us

Education

വിദ്യാര്‍ത്ഥികള്‍ക്കായി കൊച്ചി ഡിസൈന്‍ വീക്കില്‍ കേരള ഡിസൈന്‍ ചലഞ്ച്

വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്

Published

on

കൊച്ചി: നിര്‍മ്മാണ-സാങ്കേതികവിദ്യാ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് രൂപകല്പനയ്ക്കുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഡിസൈന്‍ ചാലഞ്ചുമായി കൊച്ചി ഡിസൈന്‍ വീക്ക്.

സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ട്‌സിന്റെ(ഐഎസ്സിഎ) സഹകരണത്തോടെയാണ് ഡിസൈന്‍ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.

ഡിസംബര്‍ 12 മുതല്‍ 14 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് കൊച്ചി ഡിസൈന്‍ വീക്ക് നടക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ-സാങ്കേതികവിദ്യയിലെ രൂപകല്‍പ്പനയെക്കുറിച്ച് വിശദമായ ചര്‍ച്ച ഡിസൈന്‍ വീക്കില്‍ നടക്കും. രാജ്യത്ത് ഈ മാതൃകയില്‍ നടക്കുന്ന ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്. മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നഗരത്തിലോ ഗ്രാമത്തിലോ നിര്‍ദ്ദേശിക്കാവുന്ന സുസ്ഥിര രൂപകല്‍പ്പനകള്‍ ഡിസൈന്‍ ചലഞ്ചിലൂടെ സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി ശ്രീ എം. ശിവശങ്കര്‍ പറഞ്ഞു. അതില്‍ മികച്ച രൂപകല്‍പ്പന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം, പോസ്റ്റര്‍ ഡിസൈന്‍, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവയിലൂടെ തങ്ങളുടെ വീക്ഷണങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. അതില്‍ മികച്ച സൃഷ്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് ഡിസൈന്‍ ചലഞ്ചിനപേക്ഷിക്കേണ്ടത്.

കേരള പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊച്ചി ഡിസൈന്‍ വീക്കില്‍ അവര്‍ക്ക് അവസരമൊരുക്കുന്നതെന്ന് സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. യുവമനസുകള്‍ക്ക് നവീന ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ടാകും. ഇത് ഉപയോഗപ്പെടുത്താനുള്ള വേദി ഡിസൈന്‍ വീക്കിലൂടെ ഒരുക്കുകയാണെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല, രൂപകല്‍പ്പന, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉച്ചകോടിയിലെത്തും.

യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്മന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ഐഎസ്സിഎ പ്രവര്‍ത്തിക്കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിനടത്തുള്ള നോളഡ്ജ് പാര്‍ക്കിലാണ് ഐഎസ്സിഎയുടെ കാമ്പസ്. അനിമേഷന്‍, വിഎഫ്എക്‌സ്, ഗ്രാഫിക് ഡിസൈന്‍, ഗെയിം ഡിസൈന്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു. വെസ്റ്റ് ഓഫ് സ്‌ക്കോട്ട്‌ലന്റ് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്സിഎയുടെ കോഴ്‌സുകള്‍ യു കെയിലെ ചാര്‍ട്ടേര്‍ഡ് സൊസൈറ്റി ഓഫ് ഡിസൈനേഴ്‌സ് അംഗീകൃതമാണ്.

For more details: www.kochidesignweek.org

Advertisement

Education

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ 900 ലധികം കുട്ടികളാണ് പങ്കെടുത്തത്

Published

on

കൊച്ചി: പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരമായ ടിസിഎസ് ഐടി വിസ് 2019 ന്റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ  കെ. ആദിത്യ കൃഷ്ണ-അഭിമന്യു രാജീവ് മേനോന്‍ സഖ്യം ജേതാക്കളായി. എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ അനുരാഗ് വിനോദ്കുമാര്‍- ദേവ് രാജ് ആര്‍.  ടീം രണ്ടാം സ്ഥാനം നേടി.

കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ 900 ലധികം കുട്ടികളാണ് പങ്കെടുത്തത്. ഓരോ സ്‌കൂളില്‍നിന്നും രണ്ട് പേര്‍ വീതമടങ്ങുന്ന ഒന്നിലധികം ടീമുകള്‍ക്ക് സൗജന്യമായി പങ്കെടുക്കാമായിരുന്നു. വിജയികള്‍ക്ക് കേരള ഐടി പാര്‍ക്ക്  സി.ഇ.ഒ ശശി പി.എം, ടിസിഎസ് കേരള ഡെലിവറി സെന്റര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ ദിനേശ് പി. തമ്പി എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്കി.

ഒന്നാം സ്ഥാനം നേടിയ ചിന്മയ വിദ്യാലയത്തിലെ ടീമിന് അറുപതിനായിരം രൂപ വിലമതിക്കുന്ന സമ്മാനവൗച്ചറുകളും, റണ്ണേഴ്‌സ് അപ്പ് ആയ എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ ടീമിന് നാല്‍പ്പതിനായിരം രൂപയുടെ സമ്മാനവൗച്ചറുകളും ലഭിച്ചു. ഇരു ടീമുകള്‍ക്കും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ട്രോഫിയും മെഡലുകളും ലഭിച്ചു. കൂടാതെ ഫൈനലിലെത്തിയ മറ്റ് നാല് ടീമുകള്‍ക്കും 5,000 രൂപയുടെ വൗച്ചറുകളും സമ്മാനമായി ലഭിച്ചു.

മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ട്വിറ്റര്‍ കോണ്ടസ്റ്റില്‍ വിജയികളാകുന്നവര്‍ക്ക് ട്രൈറ്റന്‍ ബോട്ടിലുകള്‍ സമ്മാനമായി ലഭിക്കും.

പ്രാഥമിക എഴുത്ത് പരീക്ഷയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. കൊച്ചി എഡിഷന്‍ മത്സര വിജയികള്‍ മുംബൈയില്‍ നടക്കുന്ന ദേശീയ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, ഇന്‍ഡോര്‍, നാഗ്പുര്‍, ഭുവനേശ്വര്‍, കൊച്ചി, ഡല്‍ഹി, മുംബെ, പൂന എന്നിങ്ങനെ പന്ത്രണ്ട് നഗരങ്ങളിലാണ് ടിസിഎസ് വിസ് 2019 സംഘടിപ്പിച്ചത്.

Continue Reading

Business

ഇതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂള്‍!

രാജ്യത്തിന്റെ അഭിമാനമായി ഐഐഎം കല്‍ക്കത്ത. ആഗോള റാങ്കിംഗില്‍ 17ാം സ്ഥാനം. ഇന്ത്യയില്‍ ഒന്നാമത്

Published

on

രാജ്യത്തിന്റെ അഭിമാനമായി ഐഐഎം കല്‍ക്കത്ത. ആഗോള റാങ്കിംഗില്‍ 17ാം സ്ഥാനം. ഇന്ത്യയില്‍ ഒന്നാമത്

മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച സ്ഥാപനം ഐഐഎം കല്‍ക്കത്ത. ആഗോള മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റാങ്കിംഗിലാണ് ഐഐഎം കല്‍ക്കത്ത മുന്നിലെത്തിയത്. ആഗോളതലത്തില്‍ 17ാം റാങ്ക് നേടിയ ഐഐഎം-സി ഇന്ത്യയില്‍ ഒന്നാമതാണ്.

മുമ്പ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് എന്നും ഇപ്പോള്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നും അറിയപ്പെടുന്ന കോഴ്‌സാണ് ഐഐഎം കല്‍ക്കത്തയ്ക്ക് നേട്ടം സമ്മാനിച്ചത്.

കോഴ്‌സിന്റെ മികച്ച ഗുണനിലവാരമാണ് പുതിയ നേട്ടത്തിന് പിന്നിലെന്ന് ഐഐഎമ്മിലെ പ്രൊഫസറും ഡീനുമായ പ്രശാന്ത് മിശ്ര പറഞ്ഞു. 1961 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഐഐഎം കല്‍ക്കത്ത മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Education

ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍; കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യു കെ യില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും

2019 ഒക്ടോബര്‍ 1 മുതല്‍ ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

Published

on

കൊച്ചി: ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മിഡ് വൈഫുമാര്‍, ദന്തിസ്റ്റുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് പ്രാക്റ്റീസ് തുടങ്ങാന്‍ ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. യു.കെ. നേഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചിട്ടുള്ള ഒറ്റ ഒ ഇ ടി ടെസ്റ്റ് മാത്രമാണ് ഇനി വേണ്ടിവരിക. 2019 ഒക്ടോബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന എല്ലാ ടയര്‍ 2 (ജനറല്‍) വിസ അപേക്ഷകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. യുണൈറ്റഡ് കിംഗ്ഡം ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആശയവിനിമയ ശേഷി വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) തിരുവനന്തപുരം, കൊച്ചി തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്‍പ്പെടെ ഒട്ടേറെ ഡോക്ടര്‍മാരും നേഴ്സുമാരും ഒ ഇ ടി പരീക്ഷയെഴുതി വിദേശത്ത് പ്രാക്റ്റീസിന് പോകുന്നുണ്ട്. ഇനിമുതല്‍ ജനറല്‍ വിസ ലഭിക്കാന്‍ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയില്‍ ഉള്ളവര്‍ക്ക് വലിയ തോതില്‍ പ്രയോജനകരമാകും. നടപടിയെ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ആഹ്‌ളാദപൂര്‍വം സ്വാഗതം ചെയ്തു.

രജിസ്‌ട്രേഷന്‍ ലഭിക്കാനായി ഡോക്ടര്‍മാര്‍ക്ക് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും മറ്റു പ്രൊഫഷണലുകള്‍ക്ക് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സിലിന്റെയും പരീക്ഷ പാസാകണം. അത് പാസായവര്‍ക്ക് ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കാന്‍ ഇനിമുതല്‍ വേറൊരു ഇംഗ്ലീഷ് പരീക്ഷ എഴുതേണ്ടതില്ല.
‘ബന്ധപ്പെട്ട പ്രൊഫഷണല്‍ ബോഡി അംഗീകരിച്ചിട്ടുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസ്സായ നേഴ്സുമാരും ഡോക്ടര്‍മാരും ദന്തിസ്റ്റുകളും മിഡ്വൈഫുമാരും ടയര്‍ 2 വിസയില്‍ യു.കെ.യിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മറ്റൊരു പരീക്ഷയ്ക്ക് ഇരിക്കേണ്ട ആവശ്യമില്ല എന്നുറപ്പാക്കി, ഹോം ഓഫീസ് ഇംഗ്ലീഷ് ഭാഷാ പരിശോധന സ്ട്രീംലൈന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ പ്രാക്ടീസുകള്‍ക്കും ആവശ്യമുള്ള ജീവനക്കാരെ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കുന്നതാണ്.’ – യു കെ സര്‍ക്കാര്‍ ഹോം ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

വിസ, രജിസ്‌ട്രേഷന്‍ എന്നീ രണ്ട് ഉദ്ദേശ്യങ്ങള്‍ക്കുമായി ഇപ്പോള്‍ ഒറ്റ ഒ.ഇ.ടി. എടുക്കാം എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് പറഞ്ഞു. ഇത് വിദേശത്ത് പഠിച്ച ശേഷം യു.കെ.യില്‍ ജോലി തേടുന്ന പ്രൊഫഷണലുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.

യു.കെ., അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ദുബായ്, നമീബിയ, സിംഗപ്പൂര്‍, യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. റിക്രൂട്ടര്‍മാര്‍, തൊഴിലുടമകള്‍, പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചുവരുന്ന ഒ ഇ ടി ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ വിസ, ഇമിഗ്രേഷന്‍ ഉദ്ദേശ്യങ്ങള്‍ക്കായും ഒ ഇ ടി ഫലങ്ങള്‍ അംഗീകരിക്കുന്നുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Books2 days ago

ശിശുദിനത്തിന് സ്‌പെഷ്യല്‍ കോമിക് ബുക്കുമായി ഫോര്‍ഡ്; ഇന്ത്യയില്‍ ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ കുട്ടികള്‍ക്കായി ഫണ്‍ ഡേയും സംഘടിപ്പിച്ചു

National2 days ago

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്ന് ആപ്പ്

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

Business5 days ago

സാംസംഗ് നൂതനമായ ഡിജിറ്റല്‍ വിന്‍ഡോ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു

Health1 week ago

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകം: ആരോഗ്യമന്ത്രി

Business1 week ago

ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന് ഡെമിംഗ്’ ഡിസ്റ്റിംഗ്യൂഷ്ഡ് സര്‍വീസ് അവാര്‍ഡ് ഫോര്‍ ഡിസെമിനേഷന്‍ ആന്‍ഡ് പ്രമോഷന്‍ ഓവര്‍സീസ്’

Viral

Kerala3 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life3 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf3 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business7 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL7 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video8 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion9 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment9 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment11 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business1 month ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business8 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business9 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion9 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion10 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 days ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto5 days ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Auto4 weeks ago

നിസ്സാന്റെ ഇലക്ട്രോണിക് കണ്‍സെപ്റ്റ് കാര്‍ അരിയ അവതരിപ്പിച്ചു

46ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്

Auto2 months ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto2 months ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto2 months ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto3 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto4 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto4 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Trending