Sport
ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി
ലോകത്തിലെ ഏറ്റവും വിഷമകരമായ ട്രയാത്ലണില് ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി

ലോകത്തിലെ ഏറ്റവും വിഷമകരമായ ട്രയാത്ലണില് ഇന്ത്യക്കു വേണ്ടി അയണ്‍മാനായി സിദ്ധാര്‍ത്ഥ് മാധവ് എന്ന മലയാളി
ലോകത്തിലെ ഏറ്റവും വിഷമകരമായ സ്പോര്ട്സുകളിലൊന്നായി അറിയപ്പെടുന്ന ട്രയാത്ലണില് ഇന്ത്യയ്ക്കു വേണ്ടി ആന്‍ അയണ്മാന് ട്രയാത്ലണ് പദവി നേടി കൊച്ചിയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് മാധവ് ചരിത്രം കുറിച്ചു. പ്രശസ്ത സാഹിത്യകാരന് മാലിയുടേയും കൊച്ചിയുടെ ആദ്യ മേയര്‍ എ കെ ശേഷാദ്രിയുടേയും ചെറുമകനും കോര്‍പ്പറേറ്റ് മെന്റര്‍ വി കെ മാധവ് മോഹന്‍, രാധ എന്നിവരുടെ മകനുമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞ പത്തു വര്‍ഷമായി യുഎസിലാണ്. യുഎസിലെ മേരിലാന്‍ഡ് കേംബ്രിഡ്ജില്‍ കഴിഞ്ഞ മാസം അവസാനം നടന്ന മത്സരത്തിലാണ് 13 മണിക്കൂറും 11 മിനിറ്റുമെടുത്ത് സിദ്ധാര്‍ത്ഥ് സിദ്ധാര്‍ത്ഥ് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. സ്പോര്‍ട്സില്‍ സിദ്ധാര്‍ത്ഥം ന്യൂയോര്‍ക്കിലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സില്‍ യംഗ് മാനേജറായി ജോലി ചെയ്തുവരികയാണ് സിദ്ധാര്‍ത്ഥ്.
വേള്‍ഡ് ട്രയാത്ലണ് കോര്പ്പറേഷന് സംഘടിപ്പിച്ചു വരുന്ന ആന്‍ അയേണ്‍മാന്‍ ട്രയാത്ലണ് ഒരു ദീര്‍ഘദൂര ട്രയാത്ലണ് മത്സരമാണ്. 2.4 മൈല്‍ നീന്തല്‍ (3.86 കിമീ), 112 മൈല്‍ സൈക്കിളോട്ടം (180.25 കിമീ), 26.22 മൈല്‍ മാരത്തോണ്‍ (42.20 കിമീ) എന്നിവ ഉള്‍പ്പെട്ടതാണ് ആന്‍ അയേണ്‍മാന്‍ ട്രയാത്ലണ്. ഇടവേളയില്ലാതെയാണ് നീന്തലും സൈക്ക്ളിംഗും മാരത്തോണും പൂര്ത്തീകരിക്കേണ്ടതെന്നതാണ് ആന്‍ അയേണ്‍മാന്‍ ട്രയാത്ലണിനെ ഏറെ ദുഷ്കരമാക്കുന്നത്.
ചെറുപ്പം മുതലേ വിവിധ സ്പോര്‍ട്സുകളില്‍ തല്പ്പരനായിരുന്നു. റോളര്‍ സ്കേറ്റിംഗ്, ടെന്നീസ് എന്നിവയില്‍ ദേശീയതലത്തിലും ക്രിക്കറ്റിലും ആയോധനകലയിലും (മാര്‍ഷ്യല്‍ ആര്‍ട്സ്) സംസ്ഥാനതലത്തിലും കളിച്ചു. പക്ഷേ അമേരിക്കയില്‍ വന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി ജോലിയില്‍ കയറിയതോടെ ഇതെല്ലാമായുള്ള ടച്ച് വിട്ടുപോയി. കുട്ടിക്കാലം മുതല്‍ വെള്ളത്തോടുപേടിയുണ്ടായിരുന്നു. എന്നാല്‍ നീന്തല്‍ പഠിച്ചില്ലായിരുന്നു. ഒടുവില്‍ അതു മറികടക്കാനായി നീന്തല്‍ പഠിക്കാന്‍ തീര്‍ച്ചയാക്കി. കോസ്റ്റ റിക്ക വരെ യാത്ര ചെയ്ത് സ്കൂബാ ഡൈവിംഗ് പഠിയ്ക്കയാണ് ആദ്യം ചെയ്തത്. അപ്പോഴും പക്ഷേ നീന്തല്‍ എനിക്ക് വഴങ്ങിയില്ലായിരുന്നു. ആയിടയ്ക്കാണ് ടിവിയില്‍ ഒരു അയണ്മാന് ട്രയാത്ലണ് റേസു കണ്ടത്. സര്‍ട്ടിഫൈഡ് സൂകൂബാ ഡൈവറായ ശേഷമാണ് ഒടുവില്‍ നീന്തല്‍ പഠിക്കാന്‍ തുനിഞ്ഞത്. ആദ്യം ഒരു ലാപ് പോലും പേടിയ്ക്കാതെ എടുക്കാന്‍ പറ്റിയിരുന്നില്ല. മയാമിയില്‍ ആദ്യം ചെയ്ത ഒരു ട്രയാത്ലണില് ഏറ്റവും ഒടുവിലായാണ് ഞാന്‍ ഫിനിഷ് ചെയ്തത്. അങ്ങനെ എനിയ്ക്ക് വാശിയായി, നീന്താന്‍ ഞാന്‍ ഏറെ സമയം ചെലവിട്ടു. ഇപ്പോള്‍ നീന്തലില്‍ പരിശീലനം നല്കാവുന്ന ലെവല്‍ വരെ എത്തിയിരിക്കുന്നു,’ സിദ്ധാര്‍ത്ഥ് മാധവ് ട്രയാത്ലണിലേയ്ക്കുള്ള തന്റെ വരവ് വിശദീകരിക്കുന്നു.
ഒരു ലക്ഷ്യം മുന്നില്‍ക്കണ്ടാല്‍ നല്ല അച്ചടക്കത്തോടെ അതിലെത്തുകയാണ് എന്റെ രീതി. എന്നാല്‍ ട്രയാത്ലണ് പോലൊരു വിഷമകരമായ സ്പോര്‍ട്സില്‍ മറ്റുള്ളവരുടെ പ്രചോദനവും ഏറെ പ്രധാനമാണ്. എന്റെ മാതാപിതാക്കള്‍, ഭാര്യ, സഹോദരി, കോച്ച്, ടീമംഗങ്ങള്‍… എല്ലാവരും എനിയ്ക്ക് വലിയ പിന്തുണ തന്നു,’ സിദ്ധാര്‍ത്ഥ് പറയുന്നു.
രണ്ടു വര്‍ഷത്തെ കഠിനമായ പരിശീലനമാണ് സിദ്ധാര്‍ത്ഥ് ഈ മത്സരത്തിനു വേണ്ടി നടത്തിയത്. ഇതിനിടയില്‍ 113 കിമീ നീന്തി, 4000 കിമീ സൈക്കിളോടിച്ചു, 650 കിമീ ഓടി. ദിവസത്തില്‍ ആറു ദിവസം, ആഴ്ചയില്‍ 1520 മണിക്കൂറായിരുന്നു ഈ പരിശീലനത്തിനു വേണ്ടി ചെലവിട്ടത്. ഫിസിക്കല്‍ തെറാപ്പി, അക്യുപങ്ചര്‍, മസാജുകള്‍, ക്രയോതെറാപ്പി തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പരിശീലനം.
കൊച്ചിയിലെ ചിന്മയ വിദ്യാലയത്തില്‍ പഠിച്ച്, പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം 2009ലാണ് യുഎസിലെ തണ്ടര്‍ബേഡില്‍ നിന്ന് എംബിഎ എടുക്കാന്‍ സിദ്ധാര്‍ത്ഥ് യുഎസില്‍ പോകുന്നത്.
National
എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്സര്
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും
ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്പോര്‍ട്ട്സ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറും മര്‍ക്കന്റൈസ് പാര്ട്ട്നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.
Business
ഐപിഎല്‍ സ്പോണ്സര് ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം
440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്സര് റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്പോണ്സര് ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.
ഐപിഎല്‍ സ്പോണ്സര് ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്കാന് തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്
ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത
കാരണം, ഐപിഎല്‍ സ്പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.
ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.
ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.
Sport
ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!
ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.
അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.
ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.
ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.
-
Business1 week ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business4 weeks ago
കോവിഡില്‍ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിന്സ്; കുതിപ്പു തുടരാന്‍ പുതിയ ഉല്‍പ്പന്നങ്ങളും
-
Business1 week ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Entertainment4 weeks ago
ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ
-
Kerala4 weeks ago
ഇതാ വന്നെത്തി. കാലാവസ്ഥ മാറ്റങ്ങളും, മുന്നറിയിപ്പുകളും ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യത്തെ ആപ്പ്
-
Home3 days ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment3 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്