Connect with us

Politics

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായി ട്രൂഡോയുടെ പാര്‍ട്ടി

Media Ink

Published

on

ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായി ട്രൂഡോയുടെ പാര്‍ട്ടി

കാനഡയില്‍ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തപ്പെട്ട ട്രൂഡോ പലരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചാണ് വിജയം കൊയ്തത്. ആകെയുള്ള 338 സീറ്റില്‍ 157 എണ്ണത്തില്‍ ലിബറല്‍ പാര്‍ട്ടി ജയിച്ചു.

പ്രതിപക്ഷമാകുന്ന ടോറികള്‍ക്ക് 121 സീറ്റുകളാണ് ലഭിച്ചത്. തുറന്ന സമൂഹത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പ്രതീകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ട്രൂഡോയുടെ പ്രതിച്ഛായയ്ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് മങ്ങലേറ്റിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തുടര്‍ച്ച നിലനിര്‍ത്തിയതിലൂടെ താന്‍ തന്നെയാണ് കാനഡയിലെ ജനസമ്മതനായ നേതാവെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

Advertisement

Opinion

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

രാജീവ് ചന്ദ്രശേഖര്‍

Published

on

ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വര്‍ഷമായി 2020 മാറും. കോവിഡ് 19 വൈറസ് ചൈനയില്‍ പിറവിയെടുത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തി എന്നതു മാത്രമല്ല അതിന് കാരണം, ലോകവുമായും ഇന്ത്യയുമായുമുള്ള ചൈനയുടെ ബന്ധം പുനക്രമീകരിക്കപ്പെട്ടു എന്നതുകൂടിയാണ്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന വളര്‍ന്നു, ലോകത്തില്‍ നിന്നും വലിയ ലാഭമെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണയോ നിയമവിരുദ്ധമായി പടിഞ്ഞാറിന്റെ സാങ്കേതികവിദ്യ അവര്‍ മോഷ്ടിക്കുന്നതോ മറ്റിടങ്ങളിലേക്ക് സാങ്കേതികതലത്തില്‍ കടന്നുകയറുന്നതോ ഒന്നും ആരും അത്ര ഗൗനിച്ചില്ല.

അല്‍പ്പം വൈകിയാണെങ്കിലും ചൈന ഭീഷണിയാണെന്ന് ലോകം തിരിച്ചറിഞ്ഞത് നല്ല കാര്യം തന്നെ.

ഗാല്‍വാനിലെ ചതിക്ക് ശേഷം ചൈനയുമായുള്ള സാമ്പത്തിക ബന്ധം പൊളിച്ചെഴുതാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകുകയാണ്. ഇന്ത്യന്‍ വിപണിയെയും ഉപഭോക്താക്കളെയും ചൈനയ്ക്കായി തുറന്നു നല്‍കിയ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നമ്മുടെ രാജ്യത്തും അവര്‍ക്ക് ശുഭസമയം തുടങ്ങിയത്.

Illustration: Jijin MK/Media Ink

ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാര കമ്മി വലിയ തോതില്‍ കൂടുന്നതിന് അത് വഴിവെച്ചു. ഇന്നത് പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറെന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ കയറ്റുമതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായതുമില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കൂടി. ഇന്ത്യന്‍ ഉല്‍പ്പാദകരെയും തൊഴിലുകളെയും അത് സാരമായി ബാധിച്ചു. ഇന്ത്യന്‍ വിപണികള്‍ ചൈനയിലേക്ക് ജോലി കയറ്റി അയക്കുന്നതിന് സമാനമായിരുന്നു അത്.

ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയെ തളര്‍ത്തിയ ശേഷം ചൈനയുടെ ശ്രദ്ധ നമ്മുടെ ടെക്‌നോളജി രംഗത്തേക്കായിരുന്നു. ഇന്റര്‍നെറ്റ് ജനകീയമായതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് ഇക്കണോമികളില്‍ ഒന്നാകന്‍ തയാറെടുക്കുകയാണ്. ഇന്റര്‍നെറ്റ് ലഭ്യമാകുന്നവരുടെ എണ്ണം ഒരു ബില്യണിലേക്ക് എത്താറാകുകയും ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു

ഡിജിറ്റല്‍ ഉപഭോക്താവ്, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍-ഇവ മൂന്നും ബന്ധപ്പെടുത്തിയുള്ള തന്ത്രപരമായ സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ.

സ്റ്റാര്‍ട്ടപ്പുകളെ നോട്ടമിട്ട ചൈന

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്നൊവേഷന്‍ സംസ്‌കാരം കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുക്കുകയും ചെയ്തു. രാജ്യത്തെ 30 യുണികോണ്‍ സംരംഭങ്ങളില്‍ (അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണുകള്‍) 18 എണ്ണത്തില്‍ വലിയ ഓഹരിയെടുത്ത് ചൈന തന്ത്രപരമായ നീക്കം നടത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം നിക്ഷേപം വളരെ കുറവാണ്, മൂന്ന് ബില്യണ്‍ മാത്രം. കഴിഞ്ഞ എട്ട് വര്‍ഷത്തെ മൊത്തം വ്യാപാര കമ്മി പരിഗണിക്കുമ്പോഴാണ് അതെത്ര തുച്ഛമാണെന്ന് ബോധ്യമാകുക.

എന്നാല്‍ സ്വകാര്യത, ഡേറ്റ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തമല്ലാത്തതു കാരണം സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായ ടെക് സംരംഭക മേഖലയില്‍ ചൈന കാര്യമായ സ്വാധീനം നേടി. രണ്ട് ഡസണ്‍ ചൈനീസ് ടെക് കമ്പനികള്‍ ഏകദേശം 92ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയത്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്

ലോകത്തങ്ങോളമിങ്ങോളം ചൈന ഈ തന്ത്രം പയറ്റി. കൊറോണ വൈറസ് ആഘാതത്തിനും ഒരുപാട് മുമ്പ് ഞാന്‍ ചൈനീസ് ഭീഷണിയെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. ടെക്‌നോളജി രംഗത്ത് ചൈനയ്ക്ക് സൗജന്യ പാസ് നല്‍കുന്നത് ലോകത്തെ ജനാധിപത്യങ്ങള്‍ക്കെല്ലാം ഭീഷണിയാണെന്ന് ഞാന്‍ വാദിച്ചുകൊണ്ടിരുന്നതുമാണ്.

ചരിത്രം പരിശോധിച്ചു നോക്കുക. സാങ്കേതിക വിദ്യ, പ്രത്യേകിച്ചും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ടെക്‌നോളജി പിറവിയെടുത്തതെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലാബുകളിലോ യൂണിവേഴ്‌സിറ്റികളിലോ ഗരാജുകളിലോ ആണ്. ഈ ലാബുകളിലേക്കുള്ള കടന്നുകയറ്റവും സംഘടിതമായ ടെക്‌നോളജി ചാര പ്രവര്‍ത്തനവുമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ വിവിധ വിഭാഗങ്ങളെ വച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ അഭാവവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ചൈനയുടെ സമീപനവും ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമനടപടികളെടുക്കുന്നത് പരിമിതപ്പെടുത്തി. അടുത്തിടെ വാവെയ് കമ്പനിക്കെതിരെ യുഎസില്‍ നടപടി വന്നതാണ് ഇതിനൊരപവാദം.

എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഭാവിയെ പരുവപ്പെടുത്താനും അതിനെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ അഭിലാഷങ്ങളാണ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. ഐസിഎഎന്‍എന്നിനെ ഹൈജാക് ചെയ്യാന്‍ ചൈന നടത്തിയ ശ്രമവും ഇപ്പോള്‍ ഓര്‍ക്കേണ്ടതാണ്. അന്ന് ചൈനയെ ഇന്ത്യ പിന്തുണച്ചിരുന്നു. പാര്‍ലമെന്റില്‍ അതിനെതിരെ ഞാന്‍ ശക്തമായി ശബ്ദമുയര്‍ത്തി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ലോകാരോഗ്യ സംഘടനയെ ചൈന പിടിച്ചടക്കിയ രീതി നോക്കൂ. 2011ല്‍ തന്നെ ഇന്റര്‍നെറ്റിനെ വരുതിയിലാക്കാന്‍ ചൈന നടത്തിയ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചു നോക്കുക.

മാറ്റം വന്നുകഴിഞ്ഞു

രണ്ട് ഘടകങ്ങളാണ് ഇന്ന് ദേശീയതലത്തില്‍ തന്നെ ചൈനയോടുള്ള നിലപാടില്‍ മാറ്റം വരാന്‍ കാരണമായിരിക്കുന്നത്. ഒന്ന് ഗാല്‍വാനില്‍ ചൈന നടത്തിയ ചതിയാണ്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈന ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നില്ലെന്നത് നേരത്തെ തന്നെ വ്യക്തമാണ്. ഗാല്‍വാന്‍ അത് ഒന്നുകൂടി ബോധ്യപ്പെടുത്തി. ചൈന വിശ്വാസ്യതയുള്ള ഒരു സൗഹൃദ രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല.

രണ്ടാമത്തെ ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയഭാതരം (ആത്മനിര്‍ഭര്‍ ഭാരത്) എന്ന ദീര്‍ഘവീക്ഷണമാണ്. കൊറോണ വൈറസ് ആക്രമണത്തിന് ശേഷം ലോക സമ്പദ് വ്യവസ്ഥ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. ആ സാഹചര്യത്തിലാണ് സാമ്പത്തിക, സാങ്കേതികവിദ്യ മേഖലകളില്‍ കൂടുതല്‍ സുരക്ഷിതത്വവും സ്വാശ്രയത്വവും നേടാന്‍ ആത്മനിര്‍ഭര്‍ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഈ പശ്ചാത്തലത്തില്‍ നിന്നുവേണം 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചതിനേയും നോക്കിക്കാണാന്‍. ഇപ്പോള്‍ ഉപഭോക്താക്കള്‍ ചൈനീസ് ബ്രാന്‍ഡുകള്‍ വലിച്ചെറിയുകയാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ചൈനയില്‍ നിന്നും അവരുടെ വിതരണ ശൃംഖലകള്‍ മാറ്റുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ വന്ന പുനക്രമീകരണം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. എന്നാല്‍ ഇന്ത്യയിലെ മൊബീല്‍ ആപ്പ് ടെക് മേഖലയ്ക്ക് ഇത് പുതിയ ദിശ നല്‍കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ആഗോളതലത്തില്‍ മൊബീല്‍ ആപ്പ് ബിസിനസ് ഏകദേശം 600 ബില്യണ്‍ ഡോളറിന്റേതാണ്. വരുന്ന വര്‍ഷങ്ങളില്‍ അതൊരു ബഹുട്രില്യണ്‍ ഡോളര്‍ ബിസിനസായി മാറും. തങ്ങളുടെ വലിയ ഉപഭോക്തൃശൃംഖലയെ ഉപയോഗപ്പെടുത്തി ഈ വിപണിയെ നിയന്ത്രിക്കാന്‍ ചൈന ശ്രമിച്ചു. ചൈനീസ് ഇതര ഡിജിറ്റല്‍ ബ്രാന്‍ഡുകളെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അവര്‍ അടുപ്പിച്ചുമില്ല.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക

ഈ വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതുവരെ വലിയ സാന്നിധ്യമില്ല. ആഗോളതലത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് മൊബീല്‍ ആപ്പ് വിപണി രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ വളര്‍ച്ച അതിലും കൂടുതലാകും. ലോകത്തിലെ ഏറ്റവും വലുതും തന്ത്രപരവുമായ ഉപഭോക്തൃ ടെക് വിപണിയാണ് ഇന്ത്യയെന്ന് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഇന്ത്യയുടെ തുറന്നതും വൈവിധ്യം നിറഞ്ഞതുമായ ഉപഭോക്തൃ ശക്തിതന്നെയാകും വരുന്ന കുറേ പതിറ്റാണ്ടുകളിലേക്ക് ആഗോള ടെക്‌നോളജി രംഗത്തിന്റെ ഭാവി നിര്‍വചിക്കുക. ഇത് മുതലെടുത്ത് നേട്ടം കൊയ്യാന്‍ ഇന്ത്യ ശ്രമിക്കണം. അതിന് നമുക്ക് സ്വകാര്യതയുമായി ബന്ധപ്പെട്ടും ഡേറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടും ശക്തമായ നിയമങ്ങള്‍ വേണം. ഇന്ത്യന്‍ ഉപഭോക്താക്കളെ മുതലെടുക്കുന്നതില്‍ നിന്നും ചൈനീസ് ആപ്പുകളെ വിലക്കാന്‍ അതിലൂടെ സാധിക്കും.

2014 മേയ് മാസത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ഏതാനും ഗ്രൂപ്പുകളെ മാത്രം ആശ്രയിച്ചുനിന്നതില്‍ നിന്നും ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഊര്‍ജത്തില്‍ അത് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ആ ഊര്‍ജമായിരിക്കും നമ്മുടെ സമ്പദ് വ്യവസ്ഥയെ നയിക്കുക.

കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ഇന്ത്യയെന്നത് നമ്മുടെ ദേശീയ താല്‍പ്പര്യമാണ്. ആത്മനിര്‍ഭര്‍ ഭാരത് ആ മുന്നേറ്റത്തിന് ഉത്‌പ്രേരകമാവുകയാണ്.

Continue Reading

Business

കൊവിഡ്; നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളത്തിന് സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ്

ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ തയാറെടുക്കുന്ന വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളം ശ്രമിക്കും

Media Ink

Published

on

കേരളത്തിലെ വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനും അതിനുള്ള നടപടികള്‍ ലഘൂകരിക്കാനും സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ്. ഇതിനായി പ്രത്യേക കര്‍മ പരിപാടി തയാറാക്കും. സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം വ്യാഴാഴ്ച്ച ചേര്‍ന്നു.

ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ തയാറെടുക്കുന്ന വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചതാണ് ഈ കര്‍മസമിതി.

ലൈഫ് സയന്‍സസ്, ആരോഗ്യപരിരക്ഷ, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം, നഗര അടിസ്ഥാന വികസനം, ഔഷധ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ കേരളത്തെ ആകര്‍ഷക നിക്ഷേപ ലക്ഷ്യസ്ഥാനമായി ബ്രാന്‍ഡ് ചെയ്യാനുള്ള പദ്ധതികളായിരിക്കും തയാറാക്കുക.

നിക്ഷേപം നടത്താനും പദ്ധതികള്‍ തുടങ്ങുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കും. സുതാര്യവുമാക്കും. ഇതിനായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ ലളിതവല്‍കരണം, വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ സഹകരണം, തൊഴിലവസര സൃഷ്ടി തുടങ്ങിയവ സുഗമമാക്കാനും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദക സംസ്ഥാനമാക്കാനും സമിതി നടപടികള്‍ക്ക് രൂപം നല്‍കും.

Continue Reading

National

നിരോധനം; കേന്ദ്രത്തിനെതിരെ നിയമപോരാട്ടം നടത്താന്‍ ടിക് ടോക്ക് തുനിയില്ല

കേന്ദ്ര തീരുമാനത്തിനെതിരെ ടിക് ടോക് നിയമപരമായി പോരാടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു

Media Ink

Published

on

59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ഹ്രസ്വ വിഡിയോ ആപ്പായ ടിക് ടോക്കിനായിരുന്നു. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈറ്റ്ഡന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് ആപ്പാണ് ടിക് ടോക്ക്.

എന്നാല്‍ നിരോധനത്തെ ടിക് ടോക് നിയമപരമായി നേരിടാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തീരുമാനത്തിനെതിരെ ടിക് ടോക് കോടതിയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് നിരോധനം മാറ്റുന്നതിനുള്ള ശ്രമങ്ങളിലാകും കമ്പനി ഏര്‍പ്പെടുക. സര്‍ക്കാരിന്റെ എല്ലാ ആശങ്കകളും ഉള്‍ക്കൊണ്ട് അതിനെ ദുരീകരിക്കാനുള്ള ശ്രമമാകും ടിക് ടോക് നടത്തുകയെന്നാണ് സൂചന.

ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയ്‌ക്കോ, രാജ്യത്തന്റെ അഖണ്ഡതയ്‌ക്കോ ടിക് ടോക് വെല്ലുവിളി ഉയര്‍ത്തില്ലെന്ന് സ്ഥാപിക്കാനാകും കമ്പനി ശ്രമിക്കുക.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health6 days ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion7 days ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion5 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending