Connect with us
MIAD

Business

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

സംയുക്ത ഓങ്കോളജി സമ്മേളനം നവംബര്‍ എട്ടു മുതല്‍

Published

on

കൊച്ചി: കാന്‍സര്‍ സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (സിസിആര്‍സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാന്‍ക്യുര്‍ 2019) സംഘടിപ്പിക്കുന്നു.

‘കാന്‍സര്‍ സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ’ എന്നതാണ് കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ നവംബര്‍ എട്ടുമുതല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

കാന്‍സര്‍ പരിരക്ഷാ-പരിചരണ മേഖലയിലെ ഗവേഷണങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, കെയ്‌സ് സ്റ്റഡികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരങ്ങളാണ് സമ്മേളനം പ്രദാനം ചെയ്യുക.

സമ്മേളനത്തിന്റെ ഭാഗമായി ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന കാന്‍സര്‍ ഇന്നൊവേഷന്‍ ഹാക്കത്തോണില്‍ ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദേശിക്കാനാവും. ഈ മേഖലയിലെ പ്രമുഖര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവും ലഭിക്കും.

ചികിത്സാ മികവ്, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകളില്‍ മേഖലയിലെ നിരവധി ദേശീയ, രാജ്യാന്തര വിദഗ്ധ സംഘങ്ങളുടെ സാന്നിധ്യമുണ്ടാകും. അര്‍ബുദരോഗ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, നയകര്‍ത്താക്കള്‍, ആരോഗ്യ പരിരക്ഷാമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ അണിനിരക്കും. വിശദവിവരങ്ങള്‍ക്ക് www.canquer2019.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisement

Business

മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു

ഇതിന്‍പ്രകാരം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സില്‍ മണി ഗ്രാം സേവനങ്ങള്‍ ലഭ്യമാകും

Published

on

അബുദാബി: മണി ഗ്രാം ഇന്റര്‍നാഷണല്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ഉടമ്പടി ഒപ്പ് വച്ചു. ഇതിന്‍പ്രകാരം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സില്‍ മണി ഗ്രാം സേവനങ്ങള്‍ ലഭ്യമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ലുലു ഉപഭോക്താക്കള്‍ക്ക് മണി ഗ്രാമിലൂടെ സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലും കൃത്യതയോടെയും ലഭിക്കും. ഏഷ്യ, പസഫിക് റീജിയനുകളിലും ഒമാനിലുമുള്ള ലുലു മണി നെറ്റ്വര്‍ക്കുകളിലും അന്‍പതിനായിരത്തിലധികം വരുന്ന വിശ്വസ്ത ഏജന്റുമുഖേനെയും ഇത് ലഭ്യമാണ്. കിഴക്കന്‍ ഏഷ്യയും പസഫിക്കുമടങ്ങുന്ന മേഖലയിലേക്ക് 149 ബില്യണ്‍ യു.എസ് ഡോളറിന്റെ ധനവിനിമയമാണ് ഇപ്പോള്‍ നടന്നുവരുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുകയും ചെയ്യും. സാങ്കേതിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങള്‍ മേഖലയിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ധനവിനിമയത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുമെന്ന യു.എന്‍ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. ഈ പങ്കാളിത്തം ധനവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കാരണമാവുകയെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ധനവിനിമയ രംഗത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ പുതിയ കാലഘട്ടത്തിന് കൂടിയാണ് ഇത് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ധനവിനിയമത്തിലെ ഡിജിറ്റല്‍ വത്കരണത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്ന് മണി ഗ്രാം ചെയര്‍മാനും സി.ഇ.ഒയുമായ അലക്‌സ് ഹോംസ് പറഞ്ഞു.

Continue Reading

Auto

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Published

on

ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ പിയാജിയോ വെഹിക്കിള്‍സ് (ഇന്ത്യാ) ലിമിറ്റഡിന്റെ ത്രിചക്ര വാഹനങ്ങളെല്ലാം മലിനീകരണം പരമാവധി കുറക്കാന്‍ സഹായകമാം വിധം ഭാരത് സ്റ്റേജ് (ബിഎസ്) 6 മാനദണ്‍ഡത്തില്‍ ലഭ്യമായിത്തുടങ്ങി. എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ.

'ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്' എന്ന നാമകരണത്തോടെ ഡീസല്‍, സിഎന്‍ജി, എല്‍പിജി വാഹനങ്ങള്‍ കമ്പനി ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. 7 കിലോ വാട്ട് കരുത്തും 23.5 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 599 സിസി എഞ്ചിനാണ് പുതിയ ഡീസല്‍ വാഹനങ്ങളുടേത്. 5 -സ്പീഡ് ഗിയര്‍ ബോക്‌സും  പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ഇവയുടെ ക്യാബിന്‍ വലുപ്പവും ഉയരവും കൂടിയതായതിനാല്‍ ഡ്രൈവര്‍ക്ക് സൗകര്യപ്രദമായി ജോലിചെയ്യാന്‍ കഴിയും.പുതിയ ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കായി സുരക്ഷാ വാതിലുകളുണ്ട്. സിഎന്‍ജി, എല്‍പിജി ഓട്ടോറിക്ഷകളില്‍ 230 സിസി 3-വാള്‍വ് ഹൈ-ടെക് എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ള്. ശബ്ദം കുറഞ്ഞ അനായാസമായ യാത്ര ഇതുവഴി സാദ്ധ്യമാകുന്നു.ഈ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിയതോടെ ത്രിചക്ര ചരക്ക്-യാത്രാ  വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ് പിയാജിയോ. 

പുതിയ ബിഎസ്6 ശ്രേണിയുടെ വില (എക്‌സ്-ഷോറൂം) ഡീസലാണെങ്കില്‍ അതേ മോഡല്‍ ബിഎസ്4-നെക്കാള്‍ 45,000 രൂപയും ഇതര ഇന്ധന മോഡലുകളാണെങ്കില്‍ 15,000 രൂപയും കൂടുതലായിരിക്കും.

എല്ലാ ഉല്‍പന്നങ്ങളും ബിഎസ് 6 മാനദണ്‍ഡത്തില്‍ വിപണിയിലിറക്കുന്ന രാജ്യത്തെ പ്രഥമ ത്രിചക്ര വാഹന നിര്‍മാതാക്കളാവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡിയഗോ ഗ്രാഫി പറഞ്ഞു. വളരെ മുന്‍പ് തന്നെ തയ്യാറെടുപ്പാരംഭിച്ചതിനാലാണ് ബിഎസ്4-ല്‍ നിന്ന് ബിഎസ് 6-ലേക്കുള്ള മാറ്റം ഇത്ര വേഗം സാധിച്ചത്. 

പുതുമയും മികവുറ്റ സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്ന സേവനം ലഭ്യമാക്കാനുള്ള കമ്പനിയുടെ കഴിവും ഒരിക്കല്‍കൂടി വിളിച്ചോതുന്നതാണ് പുതിയ 'പെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്' എന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കാര്‍ഗോ വെഹിക്കിള്‍സ് വിഭാഗം ബിനസ് തലവനുമായ സാജൂ നായര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഭാരം വഹിക്കാനും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും സഹായകമായ 'പവര്‍മാക്‌സ്' ഡീസല്‍ ശ്രേണി വാഹന ഉടമകള്‍ക്ക് അനുഗ്രഹമാകും. കൂടാതെ 42 മാസത്തെ വാറണ്ടിയും മെയിന്റനന്‍സ് ഇന്റര്‍വല്‍ പരിഷ്‌കരിച്ചതും  അവര്‍ക്ക് സാമ്പത്തിക നേട്ടം തന്നെയാണ്. അതുപോലെ തന്നെ സ്മാര്‍ട് എഎഫ് ഏറ്റവും മികച്ച പിക്-അപ്, എന്‍വിഎച്ച് അര്‍ബന്‍ ഡ്രൈവബിലിറ്റി എന്നിവയുടെ പരമകോടിയാണ്. 36 മാസത്തെ വാറണ്ടി മൂലം മെയിന്റനന്‍സ് ചാര്‍ജ് കുറയുന്നതും സൂപ്പര്‍ സേവര്‍ ഫ്രീ മെയിന്റനന്‍സ് സ്‌കീമും കൂടിയാവുമ്പോള്‍ ഇത് വാഹനം സ്വന്തമാക്കുന്നവരെ സംബന്ധിച്ചേടത്തോളം മികച്ച തീരുമാനം തന്നെയായിരിക്കുമെന്ന് സാജൂ നായര്‍ പറഞ്ഞു.

ബിഎസ് 6-ലേക്ക് നേരത്തെ തന്നെ ചേക്കേറാന്‍ കഴിഞ്ഞത് സമയത്ത് സ്റ്റൊക്കെത്തിക്കാന്‍ കമ്പനിക്ക് സഹായകമാവുമെന്ന് മാര്‍ക്കറ്റിങ്, പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് ആന്റ് ചാനല്‍ മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് മലിന്ദ് കപൂര്‍ അഭിപ്രായപ്പെട്ടു. 2020-ഏപ്രില്‍ ഒന്നാണ് ബിഎസ്6-ലേക്ക് മാറാനുള്ള അവസാന തീയതി എന്നിരിക്കെ കാര്യങ്ങള്‍ എളുപ്പമാകും. ഡീസല്‍ വിഭാഗത്തില്‍ പിയാജിയോ എന്നും ഒന്നാം സ്ഥാനത്തായിരുന്നു. പുതുതായി പുറത്തിറങ്ങിയ പവര്‍-മാക്‌സ് 599 സിസി ബിഎസ്6 ഈ വിഭാഗത്തില്‍ കമ്പനിയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് തീര്‍ച്ചയാണെന്ന് കപൂര്‍ പറഞ്ഞു.
Continue Reading

Business

പി എം ഐ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ‘ഹാച്ച് 2020’ തിരുവനന്തപുരത്ത് നടന്നു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയുള്ള പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കാളികളായി

Published

on

തിരുവനന്തപുരം: പി എം ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഹാച്ച് 2020 എന്ന പേരില്‍ സമ്മേളനം നടന്നത്. തലസ്ഥാനത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ നടന്ന ഉച്ചകോടിയില്‍ അമ്പതിലേറെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പങ്കെടുത്തു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഉന്നമനവും വളര്‍ച്ചയും ലക്ഷ്യമിട്ട് പി എം ഐ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു. പ്രോജക്റ്റ് മാനേജ്‌മെന്റ് സങ്കേതങ്ങള്‍ കണ്ണിചേര്‍ത്തുകൊണ്ടാവണം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടത്. ലാഭാധിഷ്ഠിതമായല്ലാതെ, സാമൂഹിക വികാസം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ മുന്‍നിര പ്രൊഫഷണല്‍ കൂട്ടായ്മയായ പ്രോജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനപദ്ധതികളും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ വഹിക്കാനാവുന്ന പങ്കുമുള്‍പ്പെടെ സമഗ്രമായ അവബോധപരിപാടിയാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
വിവിധ രംഗങ്ങളിലെ സ്റ്റാര്‍ട്ടപ്പ് പ്രമുഖരെ ഒരു പൊതുവേദിയില്‍ കൊണ്ടുവന്ന് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു ഉദ്ദേശ്യം. ഏയ്ഞ്ചല്‍ നിക്ഷേപകരും വന്‍കിട നിക്ഷേപകരുമായി ഒരു കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയതിലൂടെ നവസംരംഭകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും അവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനുമായി. സെന്‍സ് എ ഐ വെന്‍ച്വര്‍സ് മാനേജിങ് ഡയറക്ടര്‍ വിനീഷ് കതൂരിയ സ്റ്റാര്‍ട്ടപ്പ് മേഖല അഭിമുഖീകരിക്കുന്ന പരാജയ ഭീതി എന്ന സുപ്രധാനവിഷയത്തില്‍ ഊന്നിയാണ് സംസാരിച്ചത്. നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിലും അനുയോജ്യരായ വ്യാപാര പങ്കാളികളെ കണ്ടെത്തുന്നതിലും തന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് കമ്പനി തുടക്കത്തില്‍ അഭിമുഖീകരിച്ച വെല്ലുവിളികളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
സ്റ്റാര്‍ട്ടപ്പുകളിലെ ഊര്‍ജസ്വലരായ സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു പൊതുവേദി ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി എം ഐ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രീനി ശ്രീനിവാസന്‍ പറഞ്ഞു. യുവ സംരംഭകര്‍ പങ്കുവെച്ച അനുഭവങ്ങളും ആശയങ്ങളും ആഹ്‌ളാദം പകര്‍ന്നെന്ന് പി എം ഐ തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. കൃഷ്ണകുമാര്‍ ടി ഐ അഭിപ്രായപ്പെട്ടു. സെമിനാറുകളും ഓപ്പണ്‍ ഫോറങ്ങളും അടക്കം യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ രാജ്യത്ത് പ്രൊഫഷണലുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാന്‍ അതിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാല നേട്ടങ്ങളെ മുന്‍നിര്‍ത്തി കെ എസ് യു എം ടീമിനെ ചടങ്ങില്‍ ആദരിച്ചു. രാജ്യത്തെ ഏറ്റവും മികച്ചതെന്ന് കേള്‍വികേട്ട സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കാണ് കെ എസ് യു എം വഹിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് വ്യവസായരംഗത്തെ വളര്‍ച്ചയും ഉത്തേജനവും മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പി എം ഐക്കൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വിപണിയിലേക്കുള്ള പ്രവേശനം, പുതിയ വിപണികള്‍ കണ്ടെത്തല്‍, പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങി സ്റ്റാര്‍ട്ടപ്പ് രംഗം നേരിടുന്ന സവിശേഷ പ്രശ്‌നങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കല്‍, വ്യവസായമേഖലയുമായി ബന്ധപ്പെടുത്തല്‍ എന്നിവക്കൊപ്പം പ്രോജക്ട് മാനേജ്‌മെന്റ് മേഖലയുമായും നവസംരംഭകരെ കണ്ണിചേര്‍ക്കേണ്ടത് സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അത്യാവശ്യമാണ്’ – അദ്ദേഹം വിശദമാക്കി.
രാവിലെ നടന്ന സെഷനില്‍ ഐബിസ് ഫ്രഷ്, ജോണ്‍സണ്‍ മെഡികോം, ഇന്‍ഫോറിച്ച് ടെക്നോളജി, സിഗ്‌നിഫിക്കന്റ് ഓണ്‍ലൈന്‍, ജന്‍ശ്രീ, സ്‌ക്രീന്‍ ഫ്യുവല്‍ പ്രൊഡക്ഷന്‍സ് തുടങ്ങി നിരവധി കമ്പനികള്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷമുള്ള സെഷനില്‍ ഡാഡ്.ഐ ഒ(ബധിരര്‍ക്കുള്ള ഡിജിറ്റല്‍ ആര്‍ട്‌സ് അക്കാദമി); ഹയര്‍സ്റ്റാര്‍ (സംസ്ഥാനത്തെ പ്രഥമ സംയോജിത ജോബ് പോര്‍ട്ടല്‍); ട്രാവല്‍ എസ് പി ഒ സി (മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി); ഫ്രീലാന്‍സ്.ഡി സി, ഫൊര്‍ഫിറ്റ് ടെക്നോളജീസ്, ഇറാലൂം, പൊട്ടാഫോ, ഫ്‌ലോക്ഫോര്‍ജ്, ഡ്രീംസ്‌റോക്ക് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചക്ക് പി എം ഐ തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. കൃഷ്ണകുമാര്‍ ടി ഐ മോഡറേറ്ററായി. അശോക് കുര്യന്‍ (ഹെഡ്, ബിസിനസ് ലിങ്കേജസ് & ഇന്‍ക്യൂബേഷന്‍); നിഷോര്‍ സി എല്‍ (ഡയറക്ടര്‍, എഞ്ചിനീയറിംഗ് സര്‍വീസസ്, സി ടി എസ്); ബ്രജേഷ് കൈമള്‍ (സ്ഥാപകാംഗം, പി എം ഐ കേരള; ഡയറക്ടര്‍, എക്‌സ്പീരിയന്‍ ടെക്നോളജീസ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പ്രോജക്റ്റ്, പ്രോഗ്രാം, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായായ പി എം ഐക്ക് ആഗോള തലത്തില്‍ മുന്നൂറോളം ചാപ്റ്ററുകളുണ്ട്. ഡല്‍ഹി, മുംബൈ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി എട്ടു ചാപ്റ്ററുകളാണ് ഇന്ത്യയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pmi.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Education12 hours ago

മനുഷ്യന്റെ ഭാവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണം: ജര്‍മന്‍ അംബാസഡര്‍

Uncategorized12 hours ago

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

Business12 hours ago

മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു

Auto13 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

Education2 days ago

രാജ്യത്ത് ഹാര്‍ഡ്വെയര്‍ മേഖലയില്‍ കുതിച്ചു ചാട്ടവുമായി ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

Business3 days ago

പി എം ഐ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ‘ഹാച്ച് 2020’ തിരുവനന്തപുരത്ത് നടന്നു

Education3 days ago

രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസ്

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life6 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf6 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment12 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business4 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business12 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion12 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto13 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto5 days ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto6 days ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 week ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto2 weeks ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto1 month ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Trending