Connect with us

Business

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Published

on

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

കേരളത്തിലെ വന്‍കിട കമ്പനികള്‍ നാട്ടിലെ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുത്ത് പിന്തുണ നല്‍കണമെന്ന ആശയം സംരംഭക സമ്മേളനമായ ടൈകോണിന്റെ ഭാഗമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍ മുന്നോട്ടുവച്ചിരുന്നു. സംരംഭകലോകത്തെ പ്രധാന ചര്‍ച്ചാവിഷയമാണത്.

കേരളത്തിലുള്ളത് ഏകദേശം 1830 സ്റ്റാര്‍ട്ടപ്പുകളാണ്. 200ഓളം പ്രധാന കമ്പനികളും ഇവിടുണ്ട്. എന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പിനെയെങ്കിലും ദത്തെടുത്ത് വിജയത്തിലേക്ക് നയിക്കാന്‍ ഈ കമ്പനികള്‍ താല്‍പ്പര്യപ്പെടാത്തത് എന്തെന്നായിരുന്നു ശിവശങ്കറുടെ ചോദ്യം.

സമാനമായ ആശയം തന്നെയാണ് 2018 ജനുവരി 14ന് മീഡിയ ഇന്‍കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും പങ്കുവെച്ചത്. കംഗാരു ബിസിനസ് എന്ന ആശയമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. ഒരു കംഗാരു അതിന്റെ കുഞ്ഞിനെ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ സംരക്ഷിക്കും. സമാനമായി ഇവിടുത്തെ കമ്പനികള്‍ അവര്‍ക്ക് അനുയോജ്യമായ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുത്ത് വിജയത്തിലെത്തിക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

Advertisement

Business

സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി കെഎസ് യുഎം ഐഇഡിസി ഉച്ചകോടി

ബിസിനസ് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കുന്നതിനാവശ്യമായ നൂതന നൈപുണ്യമാണ് അനിവാര്യമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം)

Published

on

തൃശൂര്‍: വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് ഗവേഷണത്തിലും പരീക്ഷണത്തിലും കരുത്തുറ്റ ചുവടുവയ്പിന് ആഹ്വാനം നല്‍കിക്കൊണ്ട് നടത്തിയ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭകത്വ സമ്മേളനമായ ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് ഓന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍) ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും വിദ്യാര്‍ഥികളുടെയും വന്‍പങ്കാളിത്തം.

ബിസിനസ് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കുന്നതിനാവശ്യമായ നൂതന നൈപുണ്യമാണ് അനിവാര്യമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച ഐഇഡിസിയുടെ നാലാം പതിപ്പില്‍ വിദഗ്ധര്‍ വ്യക്തമാക്കി. കൊടകരയിലെ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ (എസ് സിഇടി) നടന്ന സമ്മേളനം 4300 വിദ്യാര്‍ഥി സംരംഭകരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

ജനങ്ങളുടെ അറിവും നൂതനത്വത്തിന്റെ അഭിനിവേശവും സമ്മേളിക്കുന്നതാണ് സംരംഭകത്വമെന്ന് കെഎസ് യുഎം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടന സമ്മേളനത്തില്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി മറഞ്ഞിരുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനായതാണ് ഫെയ്‌സ്ബുക്ക്, ആമസോണ്‍ പോലുള്ള സംരംഭങ്ങളുടെ വിജയരഹസ്യം. ആഴത്തില്‍ പരീക്ഷണങ്ങള്‍ നടത്താവുന്ന വേദിയാണ് ഐഇഡിസി പ്രദാനം ചെയ്യുന്നത്. ധൈര്യസമേതം മുന്നിട്ടിറങ്ങുകയാണ് ഇതിന് ആവശ്യമെന്നും ഐഇഡിസിയിലൂടെ നൂതനത്വത്തിന് ഊര്‍ജ്ജം പകരുന്നതിന് ഊന്നല്‍ നല്‍കി അദ്ദേഹം വ്യക്തമാക്കി.

ലോകത്തെമ്പാടുമുള്ള ഗുണകരമല്ലാത്ത മാറ്റങ്ങളില്‍ നിന്ന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കണമെന്ന് എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ രാജശ്രീ എംഎസ് പറഞ്ഞു. സംരംഭകത്വത്തിലേക്കു വരുന്ന പതുതലമുറ ആഗോളസാധ്യതകള്‍ പ്രയോജനപ്പെടുത്തി അവരുടെ രാജ്യത്തിനും സംസ്ഥാനത്തിനും തങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ എപ്രകാരം ഗുണംചെയ്യാമെന്നു ചിന്തിക്കണം. ലോകത്തെമ്പാടുമുള്ള അനുബന്ധ മേഖലയെക്കുറിച്ച് അറിവു നേടുകയും എല്ലാ സമൂഹത്തിലേയും പ്രാദേശിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് മത്സരാത്മകമായി ആഗോളതല അളവുകോല്‍ നിര്‍ണയിക്കുകയും വേണം. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ ചലനമുണ്ടാക്കുന്ന രീതിയിലേക്ക് സംരംഭങ്ങള്‍ നയിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

എസ് സിഇടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പരേമാന്‍, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, പ്രിന്‍സിപ്പല്‍ ഡോ നിക്‌സണ്‍ കുരുവിള എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

നാലാം വ്യാവസായിക വിപ്ലവത്തിന് ആധാരമായ ആവശ്യങ്ങളേയും അഭിലാഷങ്ങളേയും വിദ്യാര്‍ത്ഥി സമൂഹത്തിന് പങ്കുവയ്ക്കുക എന്നതായിരുന്നു ‘ഇന്‍ഡസ്ട്രി 4.0 ആശയങ്ങള്‍ ത്വരിതഗതിയില്‍ രൂപീകരിക്കുക’ എന്ന പ്രമേയത്തിലൂന്നിയ ഐഇഡിസി സമ്മേളനത്തിന്റെ ലക്ഷ്യം. വിജയകരമായ സംരംഭങ്ങളെക്കുറിച്ചുള്ള അറിവു പങ്കുവച്ച സമ്മേളനത്തില്‍ മേഖലയിലെ ഇരുപത്തിയഞ്ചോളം വിദഗ്ധര്‍ പങ്കെടുക്കുകയും സാങ്കേതിക ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഐഇഡിസി വേദിയായി. സ്റ്റാര്‍ട്ടപ് പ്രദര്‍ശനം, എക്സ്റ്റന്‍ന്റഡ് റിയാലിറ്റി- ബ്ലോക്‌ചെയിന്‍ ആക്റ്റിവിറ്റി ഹബ്‌സ്, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ഐഇഡിസി സമ്മേളനത്തെ അടിസ്ഥാനമാക്കി സര്‍ക്കാര്‍, ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ‘ഇന്‍ഡസ്ട്രി 4.0’ നയം രൂപീകരിക്കുന്നതിലും വിപുലപ്പെടുത്തി നടപ്പിലാക്കുന്നതിനും മുഖ്യപങ്കുവഹിക്കും.

നൈപുണ്യം, അറിവ്, അനുഭവം, എന്നിവയടങ്ങിയ വിദ്യാര്‍ത്ഥികളുടെ വിഭവ സമാഹരണത്തിലുള്ള നിശ്ചയദാര്‍ഡ്യമാണ് രാജ്യത്തിന്റെ മത്സരക്ഷമതയ്ക്കുള്ള ‘സോഫ്റ്റ് ക്യാപിറ്റല്‍’ എന്നും സംഘാടകര്‍ വിലയിരുത്തി.

Continue Reading

Business

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

സംയുക്ത ഓങ്കോളജി സമ്മേളനം നവംബര്‍ എട്ടു മുതല്‍

Published

on

കൊച്ചി: കാന്‍സര്‍ സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (സിസിആര്‍സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാന്‍ക്യുര്‍ 2019) സംഘടിപ്പിക്കുന്നു.

‘കാന്‍സര്‍ സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ’ എന്നതാണ് കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ നവംബര്‍ എട്ടുമുതല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

കാന്‍സര്‍ പരിരക്ഷാ-പരിചരണ മേഖലയിലെ ഗവേഷണങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, കെയ്‌സ് സ്റ്റഡികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരങ്ങളാണ് സമ്മേളനം പ്രദാനം ചെയ്യുക.

സമ്മേളനത്തിന്റെ ഭാഗമായി ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന കാന്‍സര്‍ ഇന്നൊവേഷന്‍ ഹാക്കത്തോണില്‍ ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദേശിക്കാനാവും. ഈ മേഖലയിലെ പ്രമുഖര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവും ലഭിക്കും.

ചികിത്സാ മികവ്, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകളില്‍ മേഖലയിലെ നിരവധി ദേശീയ, രാജ്യാന്തര വിദഗ്ധ സംഘങ്ങളുടെ സാന്നിധ്യമുണ്ടാകും. അര്‍ബുദരോഗ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, നയകര്‍ത്താക്കള്‍, ആരോഗ്യ പരിരക്ഷാമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ അണിനിരക്കും. വിശദവിവരങ്ങള്‍ക്ക് www.canquer2019.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Continue Reading

Business

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്’ അവതരിപ്പിച്ച് എസ്ബിഐ

യോനോയിലൂടെ നടത്തുന്ന ഇടപാടുകളിലൂടെയാണ് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാം അതുവഴി ഈ പോയിന്റുകള്‍ യോനോ എസ്ബിഐ ഗ്രീന്‍ഫണ്ടിലേക്ക് നല്‍കുമെന്ന് ഉപഭോക്താവ് പ്രതിജ്ഞ എടുക്കാം

Published

on

കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിന്റെ പ്രധാന മൂല്യങ്ങളിലൊന്നായ സുസ്ഥിരതാ യാത്രയില്‍ പങ്കാളികളാകാന്‍ യോനോ ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൂതനമായ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്സ്’ അവതരിപ്പിച്ചു. ഈ പരിപാടിക്കു കീഴില്‍ എസ്ബിഐ ഉപഭോക്താക്കളെ ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാനായി പ്രോല്‍സാഹിപ്പിക്കുന്നു. ഇങ്ങനെ നേടുന്ന പോയിന്റുകള്‍ എസ്ബിഐ ഫൗണ്ടേഷനു കീഴിലുള്ള ‘യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്’ ആയി മാറും. വിവിധ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ‘യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്’ ബാങ്ക് ഉപയോഗിക്കും.

യോനോയിലൂടെ നടത്തുന്ന ഇടപാടുകളിലൂടെയാണ് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാം അതുവഴി ഈ പോയിന്റുകള്‍ യോനോ എസ്ബിഐ ഗ്രീന്‍ഫണ്ടിലേക്ക് നല്‍കുമെന്ന് ഉപഭോക്താവ് പ്രതിജ്ഞ എടുക്കാം. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങിലൂടെ യോനോ വഴി നടത്തുന്ന ഇടപാടുകകളിലൂടെയാണ് റിവാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാം. ഇത് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകളായി മാറുന്നു. പിന്നീട് ഫണ്ടായും മാറും.

പോയിന്റുകള്‍ ഫണ്ടാക്കാന്‍ സന്നദ്ധരായ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെ പിന്തുണച്ചതിന് അഭിനന്ദനമായി ‘ഗ്രീന്‍ ഇ-സര്‍ട്ടിഫിക്കറ്റ്’ നല്‍കും. ഉപഭോക്താക്കളുടെ ലാപ്സായ ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ ഇതിലേക്ക് മാറ്റുന്നതും എസ്ബിഐ അറിയിക്കും. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 200 ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ വരെ ബാങ്കിന്റെ യോഗ്യമായ സേവനങ്ങളിലൂടെ നേടാം.

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കുന്നതിനൊപ്പം സുസ്ഥിരതയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ കൂടിയാണ് ഉപഭോക്താക്കളെ ക്ഷണിക്കുന്നതെന്നും ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതിലൂടെ സമൂഹത്തിന്റെ ആവാസ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് ചെയ്യുന്നതെന്നും ഈ ഹരിത യാത്രയില്‍ പങ്കാളികളാകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എസ്ബിഐ ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business4 hours ago

സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി കെഎസ് യുഎം ഐഇഡിസി ഉച്ചകോടി

Business2 days ago

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

Sport3 days ago

‘കേശു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

Business4 days ago

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്’ അവതരിപ്പിച്ച് എസ്ബിഐ

Business4 days ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Business5 days ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business5 days ago

ബ്രിട്ടനിലെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറൊയും

Viral

Kerala2 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business6 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL6 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video7 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion8 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment8 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment10 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment11 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 weeks ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business7 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business8 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion8 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion11 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion12 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 weeks ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto1 month ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto2 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto2 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto3 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto4 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto4 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Trending