Connect with us

Health

പ്ലാസ്റ്റിക്ക് വിപത്തിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യം: കാനായി കുഞ്ഞിരാമന്‍

ഏകോപയോഗ പ്ലാസ്റ്റിക്കിനെതിരെ സംഘടിപ്പിച്ച ബഹുമുഖ ബോധവത്കരണ പരിപാടിയ്ക്ക് മികച്ച പ്രതികരണം

Published

on

തിരുവനന്തപുരം: പാഠപുസ്തകം പഠിപ്പിക്കുന്ന അതേ പ്രാധാന്യത്തോടു കൂടി പ്ലാസ്റ്റിക്കിന്റെ വിപത്തിനെക്കുറിച്ച് കുട്ടികളെ വീടുകളില്‍ നിന്നു പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ഏകോപയോഗ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി, ഗാന്ധിജി വിഭാവനം ചെയ്ത ഒരു സുസ്ഥിരഗ്രാമം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരു ഗ്രാമത്തെയെങ്കിലും മാതൃകയായി കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും, അതിനായി തന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായുള്ള ബഹുമുഖ പ്രചരണ കാമ്പയിന്‍ തലസ്ഥാന നഗരിയിലെ പ്രശസ്തമായ മാനവീയം വീഥിയില്‍ ചിത്രം രചിച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകായായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായിച്ചേര്‍ന്നാണ് ബഹുമുഖ പ്രചാരണ യജ്ഞം സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ബഹുമുഖ ബോധവത്കരണ പരിപാടി നടന്നത്.
പ്ലാസ്റ്റിക്ക് ഉത്പാദകര്‍ തന്നെ ഒരു കാലപരിധിക്കുശേഷം ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കണമെന്ന പൊതു വികാരം ഉയര്‍ന്നു വന്ന ബഹുമുഖ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയത് വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനവധി വിശിഷ്ട വ്യക്തിത്വങ്ങളാണ്.
സിക്കിം പോലെയുള്ള ഒരു സംസ്ഥാനത്തിന് 2002 മുതല്‍ പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സാധിച്ചു. എന്നാല്‍ കേരളം ഇത്രത്തോളം വൈകിയത് തെറ്റായി പോയി, എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ രാധാകൃഷ്ണന്‍ ഐ എ എസ് പറഞ്ഞു. ബോധവത്ക്കരണത്തോടൊപ്പം നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടേണ്ടതുണ്ട്. ഏകോപയോഗ പ്ലാസ്റ്റിക് ഉല്‍പ്പാദനം പാടില്ല എന്ന നിയമം സര്‍ക്കാര്‍ കൊണ്ട് വരണം. ഒപ്പം, ഇറക്കുമതി, വില്‍പ്പന തുടങ്ങിയവയും നിരോധിക്കണമെന്നും, എല്ലാവരും ബോധവത്ക്കരണത്തില്‍ ഒരു പോലെ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏകോപയോഗ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്ക്കരണവും ബദല്‍ വസ്തുക്കളുടെ പ്രചരണവും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് യുവാക്കളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് സിസ്സ നടപ്പാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ ബിജു കുമാര്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഉത്പാദകന്റെ അധികരിച്ച ഉത്തരവാദിത്തം നടപ്പിലാക്കാനുള്ള സമ്മര്‍ദ ശക്തിയായി സിസ്സ നിലകൊള്ളും, അദ്ദേഹം പറഞ്ഞു.
ഉത്ഘാടന വേദിയില്‍ സംസാരിച്ച ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍ സ്വച്ഛ് ഭാരത് എന്ന ആശയം പ്രചരിപ്പിക്കുവാന്‍ മുന്‍കൈ എടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഒരു സിനിമാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ നടീനടന്മാരോട് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കരുത് എന്ന് പറയും, അദ്ദേഹം ഉറപ്പു നല്‍കി.
നമ്മള്‍ വിലകുറവിന്റെയും നിരത്തിന്റെയും സൗന്ദര്യത്തിന്റെയും പിന്നാലെ പോയി എന്നതാണ് പ്ലാസ്റ്റിക്ക് ഉപയോഗം വ്യാപകമായത്, എന്ന് തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലും ശാസ്ത്രപ്രചാരകനുമായ പ്രൊഫ സി പി അരവിന്ദാക്ഷന്റെ അഭിപ്രായപ്പെട്ടു. അത് ഉപേക്ഷിക്കുക തന്നെ വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യ സംഘാടകരായ സിസ്സയുടെ ജനറല്‍ സെക്രട്ടറി ഡോ സി സുരേഷ് കുമാറിന്റെ അഭിപ്രായത്തില്‍, പ്ലാസ്റ്റിക്കിനെതിരെ പോരാടുവാന്‍ മുന്‍പ് നാം ഉപഭോക്താവിനോട് പറഞ്ഞെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു. എന്നാലിപ്പോള്‍ ഉത്പാദകരെ ലക്ഷ്യം വച്ച് കൊണ്ട് പ്ലാസ്റ്റിക്കിനെതിരെ പോരാടുവാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു എന്നത് സ്വാഗതാര്‍ഹമാണ്. അത്തരത്തില്‍ ഒരു പ്രയത്‌നത്തിന് പൊതുജന പിന്തുണയോടെ സിസ്സയും മുന്നിട്ടിറങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.
അര്‍ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ് പ്ലാസ്റ്റിക്കിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍നെത്തിയ വിശിഷ്ടാതിഥികള്‍ സിഗ്‌നേച്ചര്‍ വാളില്‍ ഒപ്പു രേഖപ്പെടുത്തി പ്ലാസ്റ്റിക്ക് ബോധവത്കരണത്തിനായി പിന്തുണ പ്രഖ്യാപിച്ചു.
യു വി ജോസ് ഐ എ എസ്, പി ആര്‍ ഡി ഡയറക്ടര്‍, എന്‍ പി രാജീവ്, വൈസ് ചെയര്‍മാന്‍, നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍; സി ജയകുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തണല്‍, അജിത് വെണ്ണിയൂര്‍, സിസ്സ തുടങ്ങി നിരവധിപ്പേര്‍ പങ്കെടുത്തു. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകയും പ്രമുഖ കവയിത്രിയുമായ സുഗതകുമാരിയുടെ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം വായിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചലച്ചിത്ര സംവിധായകന്‍ വേണു നായര്‍ തുടങ്ങി നിരവധിപ്പേര്‍ ബഹുമുഖ പ്രചാരണ പരിപാടികള്‍ സന്ദര്‍ശിച്ചു.
പ്ലാസ്റ്റിക്കിന്റെ ചരിത്രവും ദൂഷ്യങ്ങളും സംബന്ധിച്ച പോസ്റ്റര്‍ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ചിത്രരചനാ ക്യാമ്പ്, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്‌ക്കാരിക പരിപാടികള്‍, പ്ലാസ്റ്റിക്കിനു ബദലായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദര്‍ശനം, സന്നദ്ധ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ബഹുമുഖ ക്യാമ്പയിനിന്റെ ഭാഗമായി. എന്‍ സി സി യുടെ ഓള്‍ ഗേള്‍സ് ബറ്റാലിയനില്‍ നിന്നുള്ള 100 കാഡറ്റുകളും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു. ചിത്രകലാ സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചിത്ര രചനയും പരിപാടിയുടെ ഭാഗമായിരുന്നു.
യു എന്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള ആര്‍ സി ഇ തിരുവനന്തപുരം; നെഹ്റു യുവകേന്ദ്ര; നാഷണല്‍ സര്‍വീസ് സ്‌കീം, ഭാരതീയ വിചാര കേന്ദ്രം; സി 5; കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം; നാഷണല്‍ ഗ്രീന്‍ കോര്‍; എര്‍ത്ത് ഫൗണ്ടേഷന്‍; വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്; തണല്‍; ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്; ലഘു ഉദ്യോഗ് ഭാരതി; ശ്രീചിത്ര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്; തപസ്യ; ശാന്തിഗ്രാം; തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും പരിപാടിയില്‍ സജീവ പങ്കാളിത്തം വഹിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരന്‍ ഡോ ജോര്‍ജ്ജ് ഓണക്കൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തില്‍ ഗവ. ജിഎച്ച് എസ് എസ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റുഷ്ദമോള്‍ ആര്‍.എസ് ഒന്നാം സ്ഥാനവും, ഗവ. വിമന്‍സ് കോളേജിലെ ചിത്ര ശിവകാമി രണ്ടാം സ്ഥാനവും നേടി. ചിത്ര രചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാറശ്ശാല ബിവിപിസിഎസിലെ അശ്വിന്‍. ബി ജയന്‍ ഒന്നാം സ്ഥാനവും, തൈക്കാട് ഗവ .മോഡല്‍ ബിഎച്ച്എസ്എസിലെ കാര്‍ത്തിക് എസ് രണ്ടാം സ്ഥാനവും നേടിയപ്പോള്‍, തൈക്കാട് ഗവ .മോഡല്‍ ബിഎച്ച്എസ്എസിലെ മുകുന്ദന്‍ വി എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സാന്ദിപനി സ്‌കൂളിലെ വിഷ്ണു ജെ എസിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഹയര്‍ സെക്കന്ററി തലത്തില്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സി. ലക്ഷ്മി ഒന്നാം സ്ഥാനവും, ഏയ്ഞ്ചല്‍ ജി ഓസ്വിന്‍ രണ്ടാം സ്ഥാനവും, ലക്ഷ്മി എസ് മൂന്നാം സ്ഥാനവും നേടിയപ്പോള്‍ അതെ സ്‌കൂളിലെത്തന്നെ സാന്ദ്രയ്ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

Advertisement

Business

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

സംയുക്ത ഓങ്കോളജി സമ്മേളനം നവംബര്‍ എട്ടു മുതല്‍

Published

on

കൊച്ചി: കാന്‍സര്‍ സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (സിസിആര്‍സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാന്‍ക്യുര്‍ 2019) സംഘടിപ്പിക്കുന്നു.

‘കാന്‍സര്‍ സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ’ എന്നതാണ് കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ നവംബര്‍ എട്ടുമുതല്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

കാന്‍സര്‍ പരിരക്ഷാ-പരിചരണ മേഖലയിലെ ഗവേഷണങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, കെയ്‌സ് സ്റ്റഡികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരങ്ങളാണ് സമ്മേളനം പ്രദാനം ചെയ്യുക.

സമ്മേളനത്തിന്റെ ഭാഗമായി ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന കാന്‍സര്‍ ഇന്നൊവേഷന്‍ ഹാക്കത്തോണില്‍ ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദേശിക്കാനാവും. ഈ മേഖലയിലെ പ്രമുഖര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവും ലഭിക്കും.

ചികിത്സാ മികവ്, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകളില്‍ മേഖലയിലെ നിരവധി ദേശീയ, രാജ്യാന്തര വിദഗ്ധ സംഘങ്ങളുടെ സാന്നിധ്യമുണ്ടാകും. അര്‍ബുദരോഗ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, നയകര്‍ത്താക്കള്‍, ആരോഗ്യ പരിരക്ഷാമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ അണിനിരക്കും. വിശദവിവരങ്ങള്‍ക്ക് www.canquer2019.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Continue Reading

Education

ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍; കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യു കെ യില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും

2019 ഒക്ടോബര്‍ 1 മുതല്‍ ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

Published

on

കൊച്ചി: ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മിഡ് വൈഫുമാര്‍, ദന്തിസ്റ്റുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് പ്രാക്റ്റീസ് തുടങ്ങാന്‍ ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. യു.കെ. നേഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചിട്ടുള്ള ഒറ്റ ഒ ഇ ടി ടെസ്റ്റ് മാത്രമാണ് ഇനി വേണ്ടിവരിക. 2019 ഒക്ടോബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന എല്ലാ ടയര്‍ 2 (ജനറല്‍) വിസ അപേക്ഷകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. യുണൈറ്റഡ് കിംഗ്ഡം ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആശയവിനിമയ ശേഷി വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) തിരുവനന്തപുരം, കൊച്ചി തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്‍പ്പെടെ ഒട്ടേറെ ഡോക്ടര്‍മാരും നേഴ്സുമാരും ഒ ഇ ടി പരീക്ഷയെഴുതി വിദേശത്ത് പ്രാക്റ്റീസിന് പോകുന്നുണ്ട്. ഇനിമുതല്‍ ജനറല്‍ വിസ ലഭിക്കാന്‍ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയില്‍ ഉള്ളവര്‍ക്ക് വലിയ തോതില്‍ പ്രയോജനകരമാകും. നടപടിയെ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ആഹ്‌ളാദപൂര്‍വം സ്വാഗതം ചെയ്തു.

രജിസ്‌ട്രേഷന്‍ ലഭിക്കാനായി ഡോക്ടര്‍മാര്‍ക്ക് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും മറ്റു പ്രൊഫഷണലുകള്‍ക്ക് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സിലിന്റെയും പരീക്ഷ പാസാകണം. അത് പാസായവര്‍ക്ക് ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കാന്‍ ഇനിമുതല്‍ വേറൊരു ഇംഗ്ലീഷ് പരീക്ഷ എഴുതേണ്ടതില്ല.
‘ബന്ധപ്പെട്ട പ്രൊഫഷണല്‍ ബോഡി അംഗീകരിച്ചിട്ടുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസ്സായ നേഴ്സുമാരും ഡോക്ടര്‍മാരും ദന്തിസ്റ്റുകളും മിഡ്വൈഫുമാരും ടയര്‍ 2 വിസയില്‍ യു.കെ.യിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മറ്റൊരു പരീക്ഷയ്ക്ക് ഇരിക്കേണ്ട ആവശ്യമില്ല എന്നുറപ്പാക്കി, ഹോം ഓഫീസ് ഇംഗ്ലീഷ് ഭാഷാ പരിശോധന സ്ട്രീംലൈന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ പ്രാക്ടീസുകള്‍ക്കും ആവശ്യമുള്ള ജീവനക്കാരെ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കുന്നതാണ്.’ – യു കെ സര്‍ക്കാര്‍ ഹോം ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

വിസ, രജിസ്‌ട്രേഷന്‍ എന്നീ രണ്ട് ഉദ്ദേശ്യങ്ങള്‍ക്കുമായി ഇപ്പോള്‍ ഒറ്റ ഒ.ഇ.ടി. എടുക്കാം എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് പറഞ്ഞു. ഇത് വിദേശത്ത് പഠിച്ച ശേഷം യു.കെ.യില്‍ ജോലി തേടുന്ന പ്രൊഫഷണലുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.

യു.കെ., അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ദുബായ്, നമീബിയ, സിംഗപ്പൂര്‍, യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. റിക്രൂട്ടര്‍മാര്‍, തൊഴിലുടമകള്‍, പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചുവരുന്ന ഒ ഇ ടി ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ വിസ, ഇമിഗ്രേഷന്‍ ഉദ്ദേശ്യങ്ങള്‍ക്കായും ഒ ഇ ടി ഫലങ്ങള്‍ അംഗീകരിക്കുന്നുണ്ട്.

Continue Reading

Business

സുവിധി ജൈവ പൊടിയരി വിപണിയിലേക്ക്

സമ്പൂര്‍ണ്ണമായി ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്ത 83 ഏക്കര്‍ പാടത്തെ വിളവില്‍ നിന്നാണ് അരി ഉല്‍പ്പാദിപ്പിച്ചത്

Published

on

അടാട്ട് ഗ്രാമപഞ്ചായത്തിലെ ഒന്‍പതുമുറി പാടശേഖരത്തില്‍ വിളയിച്ചെടുത്ത കലര്‍പ്പില്ലാത്തതെന്ന് അവകാശപ്പെടുന്ന ജൈവ പൊടിയരി സുവിധി ഇസാഫിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തി.

സമ്പൂര്‍ണ്ണമായി ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്ത 83 ഏക്കര്‍ പാടത്തെ വിളവില്‍ നിന്നാണ് അരി ഉല്‍പ്പാദിപ്പിച്ചത്.
തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ജൈവ ക്യഷിയുടെ ഉപാസകനും നടനുമായ ശ്രീനിവാസന്‍ അരിയുടെവിപണന ഉദ്ഘാടനം നിര്‍വഹിച്ചു.

സുവിധിയുടെ ആദ്യപാക്കറ്റ് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ്സ്ഥാപകന്‍
കെ പോള്‍ തോമസില്‍ നിന്നും ശ്രീനിവാസന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, അനില്‍ അക്കര എം.എല്‍.എ, ഇസാഫ്
പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

അന്തര്‍ദേശീയ ജൈവ സര്‍ട്ടിഫിക്കേഷന്‍
കമ്പനിയായ ലാക്കോണ്‍ സാക്ഷ്യപ്പെടുത്തിയ സുവിധിയുടെ വിപണനം ഇസാഫ് റീട്ടെയില്‍ മുഖേനയാണ് നടക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business3 hours ago

സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി കെഎസ് യുഎം ഐഇഡിസി ഉച്ചകോടി

Business2 days ago

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

Sport3 days ago

‘കേശു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

Business4 days ago

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്’ അവതരിപ്പിച്ച് എസ്ബിഐ

Business4 days ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Business5 days ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business5 days ago

ബ്രിട്ടനിലെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറൊയും

Viral

Kerala2 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business6 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL6 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video7 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion8 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment8 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment10 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment11 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 weeks ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business7 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business8 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion8 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion11 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion12 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 weeks ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto1 month ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto2 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto2 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto3 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto4 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto4 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Trending