Connect with us

Kerala

‘ആത്മാവില്ലാത്ത വികസനമാണ് ഏറ്റവും വലിയ അപരാധം’

ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോട് കാണിച്ച ഏറ്റവും വലിയ അപരാധമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍

Published

on

ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോട് കാണിച്ച ഏറ്റവും വലിയ അപരാധമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍

ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോട് കാണിച്ച ഏറ്റവും വലിയ അപരാധമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. ഗാന്ധിജിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നാല്‍ കായലോരത്ത് തന്നെ കിടന്നാലേ ഉറക്കം വരൂ എന്ന ചിന്ത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ മറന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് മരടിലും പ്‌ളാച്ചിമടയിലുമൊക്കെ അനുഭവിക്കുന്നത്.

കോടിപതി ആവുക എന്നതാണ് പലരുടെയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍ ഗാന്ധിജിയെ സ്വീകരിച്ചാല്‍ ലാളിത്യം ജീവിതത്തിന്റെ ഭാഗമായി മാറും. രാജ്യം നേരിടുന്ന പല സമീപകാല വെല്ലുവിളികള്‍ക്കുമുള്ള ഉത്തരം ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതലമുറയ്ക്ക് ഗാന്ധിയെ കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. പ്രശ്‌നങ്ങളുടെ നടുവിലാണ് ഇന്ന് രാജ്യം. അക്രമങ്ങളും കലാപവും വര്‍ധിച്ചു വരുന്നു. സാങ്കേതിക വിദ്യകള്‍ സമൂഹത്തില്‍ അധാര്‍മികത പറത്താന്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരം സംസ്‌കാരം സുസ്ഥിര രാജ്യമായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. അക്രമത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു എങ്ങനെ സുസ്ഥിരതാ കൈവരിക്കാന്‍ കഴിയുമെന്ന് ജയകുമാര്‍ ചോദിച്ചു. ധാര്‍മികത പൊതുജീവിതത്തിന്റെ ഭാഗമല്ലാതായി. ഗാന്ധിജി തന്റെ ജീവിതത്തില്‍ കാത്തു സൂക്ഷിച്ച ധാര്‍മ്മികതയും മൂല്യതയുമാണ് വികസന വിരുദ്ധനായിരുന്നു ഗാന്ധി എന്ന തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനം. സമകാലീന പ്രശ്‌നങ്ങളെ കുറിച്ച് നമുക്ക് നല്ല ബോധമുണ്ട്, പക്ഷെ പലതിനും ഉത്തരം ലഭിക്കുന്നില്ല. ഇവയ്‌ക്കെല്ലാമുള്ള ഏക പരിഹാരമാണ് ഗാന്ധിയെ അറിയുക എന്നത്. സമൂഹത്തെ വിഴുങ്ങുന്ന വലിയ പ്രശ്‌നങ്ങള്‍ക്കുള്ള ലളിതമായ പരിഹാരമാണ് ഗാന്ധിയെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി.

Advertisement

Business

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ബഹുമതി യു എസ് ടി ഗ്ലോബലിന്

അമേരിക്കയില്‍ ഈ ബഹുമതി നേടിയ ശേഷം ഇന്ത്യന്‍ മേഖലയിലും കമ്പനി 2019 -2020 ലെ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സെര്‍ട്ടിഫിക്കേഷന്‍ നേടി

Published

on

തിരുവനന്തപുരം, ഒക്ടോബര്‍ 11 : ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് രംഗത്തെ ലോകത്തെ മുന്‍നിര കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കിടയില്‍ 2019-2020 ലെ ഏറ്റവും മികച്ച തൊഴിലിടം എന്ന ബഹുമതിക്ക് അര്‍ഹമായി. തൊഴിലിട സംസ്‌കാരങ്ങള്‍ വിലയിരുത്തുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജി പി ടി ഡബ്ലിയു ) ആണ് യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച തൊഴില്‍ സാഹചര്യം പരിഗണിച്ച് ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഇതോടെ, ഇന്ത്യയിലെയും അമേരിക്കയിലെയും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതി യു എസ് ടി ഗ്ലോബല്‍ നേടിയിരിക്കുകയാണ്.

ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക് യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വിലയിരുത്തലും, ട്രസ്റ്റ് ഇന്‍ഡക്‌സ് സര്‍വേയും പ്രകാരമാണ് ബഹുമതിക്ക് അര്‍ഹമായിട്ടുള്ളത്. യു എസ് ടി ഗ്ലോബലിന്റെ ഇന്ത്യയിലെ വികസനം, ജീവനക്കാരുടെ തൊഴില്‍പരമായ വികസനം, വ്യക്തിഗത മികവും സുരക്ഷിതത്വവും, ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ക്കുള്ള അംഗീകാരമാണ് പുതിയ സെര്‍ട്ടിഫിക്കേഷന്‍. 1999 മുതല്‍ക്ക് സവിശേഷമായ വളര്‍ച്ച കാഴ്ചവച്ചിട്ടുള്ള യു എസ് ടി ഗ്ലോബലില്‍ ഇന്ന് ആഗോളതലത്തില്‍ 23000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ഭോപ്പാല്‍, പൂന എന്നിവിടങ്ങളിലായി ആകെ 15000ത്തിലധികം ജീവനക്കാരുണ്ട്.

ഇതോടൊപ്പം തന്നെ ജീവിത പരിവര്‍ത്തനമെന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിന്റെ വനിതാ സൗഹൃദ നയങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മിഡില്‍ ലെവല്‍, സീനിയര്‍ ലെവല്‍ തസ്തികകളില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനും, മികവ് കാട്ടുന്ന ജീവനക്കാരെ കമ്പനിയില്‍ വളര്‍ച്ച നേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ കമ്പനി നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരം നയങ്ങളുടെ ഭാഗമായി, ഈ മാസം യു എസ് ടി ഗ്ലോബല്‍ ഇന്ത്യയിലെ 100 മികച്ച വനിതാ സൗഹൃദ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം നേടി. കൂടാതെ, വര്‍ക്കിങ് മദര്‍ & അവതാര്‍100 ന്റെ മോസ്റ്റ് ഇന്‍ക്ലൂസിവ് കമ്പനീസ് ഇന്‍ഡക്‌സിലും സ്ഥാനം നേടിക്കഴിഞ്ഞു യു എസ് ടി ഗ്ലോബല്‍. നാനാത്വത്തിലും, ഉള്‍ക്കൊള്ളിക്കലിലും ഊന്നല്‍ നല്‍കികൊണ്ടുള്ള യു എസ് ടി ഗ്ലോബലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതികള്‍.

യു എസ് ടി ഗ്ലോബലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മനു ഗോപിനാഥിന്റെ അഭിപ്രായത്തില്‍, ‘വിവിധ പ്രദേശങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതികള്‍ നേടാനായതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ഥ്യമുണ്ട്. യു എസ് ടി ഗ്ലോബലിന്റെ മനുഷ്യത്വപരവും, വിനയപൂര്‍ണവും, സത്യനിഷ്ഠാപരവുമായ മൂല്യങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക്, മികച്ച വനിതാ സൗഹൃദ കമ്പനി എന്നീ ബഹുമതികള്‍ യു എസ് ടി ഗ്ലോബലിന് ലഭിച്ചതില്‍ ഞങ്ങള്‍ക്ക് ആഹ്‌ളാദമുണ്ട്. ജീവനക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ പരമായ കാര്യങ്ങളിലും, വ്യക്തിഗതമായ ലക്ഷ്യങ്ങളിലും സഹായകമാകുന്ന തരത്തില്‍ മികച്ച രീതിയിലുള്ള തൊഴിലിടം ഉറപ്പാക്കുക എന്നതിനായി കമ്പനി നിരന്തരം യത്‌നിക്കുന്നുണ്ട്. മികച്ച തൊഴില്‍ സംസ്‌കരം രൂപപ്പെടുത്തുകവഴി ജീവനക്കാരുടെ മികവ് വര്‍ധിപ്പിപ്പിക്കാനാകുമെന്നും കമ്പനി വിശ്വസിക്കുന്നു’.

Continue Reading

Business

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Published

on

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

കേരളത്തിലെ വന്‍കിട കമ്പനികള്‍ നാട്ടിലെ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുത്ത് പിന്തുണ നല്‍കണമെന്ന ആശയം സംരംഭക സമ്മേളനമായ ടൈകോണിന്റെ ഭാഗമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍ മുന്നോട്ടുവച്ചിരുന്നു. സംരംഭകലോകത്തെ പ്രധാന ചര്‍ച്ചാവിഷയമാണത്.

കേരളത്തിലുള്ളത് ഏകദേശം 1830 സ്റ്റാര്‍ട്ടപ്പുകളാണ്. 200ഓളം പ്രധാന കമ്പനികളും ഇവിടുണ്ട്. എന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പിനെയെങ്കിലും ദത്തെടുത്ത് വിജയത്തിലേക്ക് നയിക്കാന്‍ ഈ കമ്പനികള്‍ താല്‍പ്പര്യപ്പെടാത്തത് എന്തെന്നായിരുന്നു ശിവശങ്കറുടെ ചോദ്യം.

സമാനമായ ആശയം തന്നെയാണ് 2018 ജനുവരി 14ന് മീഡിയ ഇന്‍കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും പങ്കുവെച്ചത്. കംഗാരു ബിസിനസ് എന്ന ആശയമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. ഒരു കംഗാരു അതിന്റെ കുഞ്ഞിനെ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ സംരക്ഷിക്കും. സമാനമായി ഇവിടുത്തെ കമ്പനികള്‍ അവര്‍ക്ക് അനുയോജ്യമായ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുത്ത് വിജയത്തിലെത്തിക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

Continue Reading

Fashion

ഇന്ത്യന്‍ ക്രാഫ്റ്റുകളുടെ ശേഖരണവുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍

പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്.

Published

on

കൊച്ചി: ഇന്ത്യയുടെ സമ്പന്നമായ കരകൗശല പൈതൃകം ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചുകൊണ്ട് ഗൂഗിളിന്റെ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍. ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ ഏറ്റവും പുതിയ എക്സിബിഷന്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ പുറത്തിറക്കി. ടൂറിസം മന്ത്രാലയം, ദസ്തകരി ഹാത് സമിതി തുടങ്ങി 20ല്‍ അധികം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. g.co/craftedinindia എന്ന വെബ്സൈറ്റിലൂടെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കരകൗശല രൂപങ്ങളുടെ ശേഖരം കാണാന്‍ സാധിക്കും. തുണിത്തരങ്ങള്‍, എംബ്രോയിഡറി, വാള്‍ പെയിന്റിംഗുകള്‍, കല്ലുപണികള്‍, മെറ്റല്‍ കാസ്റ്റിംഗ്, മരം കൊത്തുപണി വരെയുള്ളവ ഇതിലുണ്ട്. കേരളം മുതല്‍ കശ്മീര്‍ വരെയും കച്ച് മുതല്‍ കൊഹിമ വരെയുമുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്ന് 50ലധികം കരകൗശല വസ്തുക്കള്‍ ഇപ്പോള്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ യില്‍ ലഭിക്കും. ഇന്ത്യന്‍ കരകൗശല ശേഖരത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ എക്സിബിഷനാണിത്. സമൂഹിക ചുറ്റുപാടുകള്‍ക്കും പ്രാദേശിക പരിലാളനത്തിനും കരകൗശല വസ്തുക്കള്‍ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ പുരാതന ലോഹ കരകൗശല വസ്തുക്കള്‍. പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ലോഹം കൊണ്ടുള്ള കുത്തുവിളക്കുകള്‍, ഉരുളി, ഡോര്‍ ഹാന്റില്‍ തുടങ്ങി കലാപരമായ ലോഹ കരകൗശല വസ്തുക്കള്‍ എക്സിബിഷനില്‍ കാണാന്‍ സാധിക്കും. അംഗമി നാഗാസ് ബാസ്‌ക്കറ്ററി, ഗുജറാത്തി മാതാ നി പച്ചേഡി വസ്ത്രങ്ങള്‍ തുടങ്ങി 280ല്‍ അധികം വൈവിധ്യങ്ങളാണ് എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ചന്നപത്ന കളിപ്പാട്ടങ്ങള്‍, ഒഡീഷയിലെ ചാഹു മാസ്‌ക്കുകള്‍, 500 വര്‍ഷം പഴക്കമുള്ള കാശ്മീരി എംബ്രോയിഡറികളും ആന്ത്രാ പ്രദേശിലെ പുരാതന ലെതര്‍ പാവ നിര്‍മ്മാണവും എക്സിബിഷനില്‍ കാണാനാകും.

ലോകത്തിലെ കലാ, സാംസ്‌കാരിക സമ്പത്ത് കാത്തു സൂക്ഷിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന് ആഗോള ശ്രദ്ധ നല്‍കുന്ന നിരവധി പ്രോജക്ടുകള്‍ വര്‍ഷങ്ങളായി തങ്ങള്‍ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പത്തുള്ള ഇന്ത്യന്‍ കരകൗശല വസ്തുക്കളാണ് ഇപ്പോള്‍ എക്സിബിഷനിലുള്ളതെന്നും ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സീനിയര്‍ ഡയറക്ടര്‍ അമിത് സൂദ് പറഞ്ഞു. എക്സിബിഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കാനും, ടൂറിസം മന്ത്രാലയത്തിന്റെയും ദസ്തകരി ഹാത് സമിതിയുടെയും പങ്കാളിത്തത്തോടെ കരകൗശല പാരമ്പര്യങ്ങളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറില്‍ അവതതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അമിത് സൂദ് പറഞ്ഞു.

‘ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മികച്ച ഒരു അവസരമാണ്. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെയും അവിടുത്തെ ജനങ്ങളുടെയും ആഴത്തിലുള്ള കലയാണ് എക്സിബിഷനില്‍ പറയുന്നത്. വ്യത്യസ്ത പാരമ്പര്യങ്ങള്‍, സമൂഹങ്ങള്‍, ഭാഷകള്‍, വസ്ത്രധാരണരീതി, ജീവിതശൈലി എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ എക്സിബിഷനിലൂടെ ലോകം ഈ ജീവിത പാരമ്പര്യങ്ങളെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ദസ്തകരി സാത്ത് സമിതി പ്രസിഡന്റ് ജയ ജെയ്റ്റ്ലി പറഞ്ഞു.

അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍, ആവണി സൊസൈറ്റി, ചത്രപതി ശിവജി വാസ്തു സാഗ്രഹാലയ തുടങ്ങി 21 സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സിബിഷനില്‍ പങ്കാളികളായിരിക്കുന്നത്. ഇന്ത്യയില്‍ 75ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിത്തമുള്ളത്. 80 രാജ്യങ്ങളിലായി 2000ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിയാണ്.50 മില്യണ്‍ ആളുകളാണ് ഗൂഗിള്‍ ആര്‍ട്സ് പ്രാറ്റഫോം പ്രതിമാസം ഉപയോഗിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business2 hours ago

സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി കെഎസ് യുഎം ഐഇഡിസി ഉച്ചകോടി

Business2 days ago

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

Sport3 days ago

‘കേശു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

Business4 days ago

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്’ അവതരിപ്പിച്ച് എസ്ബിഐ

Business4 days ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Business5 days ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business5 days ago

ബ്രിട്ടനിലെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറൊയും

Viral

Kerala2 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business6 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL6 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video7 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion8 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment8 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment10 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment11 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 weeks ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business7 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business8 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion8 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion11 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion12 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 weeks ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto1 month ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto2 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto2 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto3 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto4 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto4 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Trending