Connect with us

Education

ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍; കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യു കെ യില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും

2019 ഒക്ടോബര്‍ 1 മുതല്‍ ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

Media Ink

Published

on

കൊച്ചി: ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മിഡ് വൈഫുമാര്‍, ദന്തിസ്റ്റുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് പ്രാക്റ്റീസ് തുടങ്ങാന്‍ ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. യു.കെ. നേഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചിട്ടുള്ള ഒറ്റ ഒ ഇ ടി ടെസ്റ്റ് മാത്രമാണ് ഇനി വേണ്ടിവരിക. 2019 ഒക്ടോബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന എല്ലാ ടയര്‍ 2 (ജനറല്‍) വിസ അപേക്ഷകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. യുണൈറ്റഡ് കിംഗ്ഡം ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആശയവിനിമയ ശേഷി വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) തിരുവനന്തപുരം, കൊച്ചി തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്‍പ്പെടെ ഒട്ടേറെ ഡോക്ടര്‍മാരും നേഴ്സുമാരും ഒ ഇ ടി പരീക്ഷയെഴുതി വിദേശത്ത് പ്രാക്റ്റീസിന് പോകുന്നുണ്ട്. ഇനിമുതല്‍ ജനറല്‍ വിസ ലഭിക്കാന്‍ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയില്‍ ഉള്ളവര്‍ക്ക് വലിയ തോതില്‍ പ്രയോജനകരമാകും. നടപടിയെ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ആഹ്‌ളാദപൂര്‍വം സ്വാഗതം ചെയ്തു.

രജിസ്‌ട്രേഷന്‍ ലഭിക്കാനായി ഡോക്ടര്‍മാര്‍ക്ക് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും മറ്റു പ്രൊഫഷണലുകള്‍ക്ക് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സിലിന്റെയും പരീക്ഷ പാസാകണം. അത് പാസായവര്‍ക്ക് ടയര്‍ 2 (ജനറല്‍) വിസയ്ക്ക് അപേക്ഷിക്കാന്‍ ഇനിമുതല്‍ വേറൊരു ഇംഗ്ലീഷ് പരീക്ഷ എഴുതേണ്ടതില്ല.
‘ബന്ധപ്പെട്ട പ്രൊഫഷണല്‍ ബോഡി അംഗീകരിച്ചിട്ടുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസ്സായ നേഴ്സുമാരും ഡോക്ടര്‍മാരും ദന്തിസ്റ്റുകളും മിഡ്വൈഫുമാരും ടയര്‍ 2 വിസയില്‍ യു.കെ.യിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മറ്റൊരു പരീക്ഷയ്ക്ക് ഇരിക്കേണ്ട ആവശ്യമില്ല എന്നുറപ്പാക്കി, ഹോം ഓഫീസ് ഇംഗ്ലീഷ് ഭാഷാ പരിശോധന സ്ട്രീംലൈന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ പ്രാക്ടീസുകള്‍ക്കും ആവശ്യമുള്ള ജീവനക്കാരെ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കുന്നതാണ്.’ – യു കെ സര്‍ക്കാര്‍ ഹോം ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

വിസ, രജിസ്‌ട്രേഷന്‍ എന്നീ രണ്ട് ഉദ്ദേശ്യങ്ങള്‍ക്കുമായി ഇപ്പോള്‍ ഒറ്റ ഒ.ഇ.ടി. എടുക്കാം എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് പറഞ്ഞു. ഇത് വിദേശത്ത് പഠിച്ച ശേഷം യു.കെ.യില്‍ ജോലി തേടുന്ന പ്രൊഫഷണലുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.

യു.കെ., അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ദുബായ്, നമീബിയ, സിംഗപ്പൂര്‍, യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. റിക്രൂട്ടര്‍മാര്‍, തൊഴിലുടമകള്‍, പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചുവരുന്ന ഒ ഇ ടി ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ വിസ, ഇമിഗ്രേഷന്‍ ഉദ്ദേശ്യങ്ങള്‍ക്കായും ഒ ഇ ടി ഫലങ്ങള്‍ അംഗീകരിക്കുന്നുണ്ട്.

Advertisement

Education

ഒരു വാട്‌സാപ്പ് മെസേജ്, അതിന്റെ വില 2,300 കോടി രൂപ!

ബൈജു രവീന്ദ്രന്റെ ഒരു വാട്‌സാപ്പ് മെസേജ്, 18 മാസം പ്രായമുള്ള സ്റ്റാര്‍ട്ടപ്പിന് ലഭിച്ചത് 2,300 കോടി!

Media Ink

Published

on

ആറാഴ്ച്ച മുമ്പായിരുന്നു അത്. കരണ്‍ ബജാജ് എന്ന യുവസംരംഭകന്‍ മലയാളി ബൈജൂ രവീന്ദ്രനില്‍ നിന്ന് ഒരു വാട്‌സാപ്പ് മെസേജ് ലഭിച്ചു. കരണ്‍ ഉണ്ടാക്കിയ സ്റ്റാര്‍ട്ടപ്പിനെ കുറിച്ചായിരുന്നു അത്.

വൈറ്റ്ഹാറ്റ് ജൂനിയറെന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ പേര്. പന്ത്രണ്ടാം വയസ് വരെയുള്ള കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്ന ആപ്പാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. സംരംഭം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞേയുള്ളൂ. അപ്പോഴാണ് ബൈജുവിന്റെ മെസേജ്.

ഏകദേശം 80,000 കോടി രൂപ മൂല്യമുള്ള, ലോകത്തെ തന്നെ ഏറ്റവും വലിയ എജുക്കേഷന്‍ ടെക്‌നോളജി കമ്പനിയുടെ മേധാവിയില്‍ നിന്നുള്ള മെസേജ് കരണിനെ അല്‍ഭുതപ്പെടുത്തി. ബജാജ് വൈറ്റ്ഹാറ്റ് ജൂനിയര്‍ വികസിപ്പിച്ച കഥ വളരെ ആകര്‍ഷണീയമാണെന്നായിരുന്നു ബൈജു രവീന്ദ്രന്റെ മെസേജ്.

ആ വാട്‌സാപ്പ് മെസേജ്, ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് തുടക്കമിട്ടു. ഒടുവിലത് ഒരു വമ്പന്‍ ഡീലായും മാറി. കേവലം 18 മാസം മാത്രം പ്രായമുള്ള വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏകദേശം 2,300 കോടി നല്‍കി ബൈജൂസ് അങ്ങ് ഏറ്റെടുത്തു. ആറാഴ്ച്ചയ്ക്കുള്ളില്‍ ഡീലുമായി ബന്ധപ്പെട്ട സകല പരിപാടികളും കഴിഞ്ഞു.

വൈറ്റ് ഹാറ്റില്‍ കരണിന് 40-50 ശതമാനം ഓഹരിയും ജീവനക്കാര്‍ക്ക് 10-15 ശതമാനം ഓഹരിയും നിക്ഷേപകര്‍ക്ക് 45-50 ശതമാനം ഓഹരിയുമാണുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം തന്നെ ലോട്ടറി അടിച്ചു. പ്രധാന നിക്ഷേപകരായ നെക്‌സസ് 5 മില്യണ്‍ ഡോളറായിരുന്നു ആദ്യം നിക്ഷേപിച്ചത്. പുതിയ നിക്ഷേപകന്‍ വന്ന് അവര്‍ പുറത്തുപോകുമ്പോള്‍ അത് 66 മില്യണായി മാറി.

3 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ഒമിഡിയാറിന് ലഭിച്ചതാകട്ടെ 45 മില്യണ്‍ ഡോളര്‍. 3 മില്യണ്‍ തന്നെ നിക്ഷേപിച്ച ഔള്‍ വെഞ്ച്വേഴ്‌സിനാകട്ടെ 30 മില്യണ്‍ ഡോളറും. ബൈജൂസും വൈറ്റ് ഹാറ്റ് ജൂനിയറും ചേര്‍ന്ന് ആറോളം രാജ്യങ്ങളില്‍ തങ്ങളുടെ സേവനം അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്.

Continue Reading

Business

സ്‌കൂള്‍ ഫീസടയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ്;പൂജ്യം പലിശയില്‍ ഇഎംഐ ‌

കുട്ടികളുടെ ഫീസടയ്ക്കും ഇവര്‍. സീറോ ഇഎംഐ കോസ്റ്റില്‍ പലിശയില്ലാതെ നിങ്ങള്‍ക്ക് തിരിച്ചടയ്ക്കാം

Media Ink

Published

on

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഫൈനാന്‍സ്പീര്‍. എന്നാല്‍ ഇവര്‍ക്കൊരു പ്രത്യേകതയുണ്ട്. കുട്ടികളുടെ സ്‌കൂള്‍ ഫീസടയ്ക്കാന്‍ സഹായിക്കലാണ് പ്രധാന സേവനം. ഏകദേശം 2000 സ്‌കൂളുകളിലായി 9 ലക്ഷം കുട്ടികള്‍ക്ക് ഇതിനോടകം സേവനം ഉപകാരപ്പെട്ടുവെന്നാണ് ഇവരുടെ അവകാശവാദം.

സ്‌കൂള്‍ ഫീസടയ്ക്കാന്‍ ഇവര്‍ കാശ് തരും. ഇഎംഐ ആയി അത് തിരിച്ചടച്ചാല്‍ മതി. ഇഎംഐ ചാര്‍ജ് ഇല്ല. തരുന്ന തുകയ്ക്ക് പലിശയുമില്ല. രക്ഷിതാക്കള്‍ക്കായി ഫൈനാന്‍സ്പീര്‍ നേരിട്ടാണ് സ്‌കൂളില്‍ ഫീസടയ്ക്കുക. ഒമ്പത് മുതല്‍ 12 ഇന്‍സ്റ്റാള്‍മെന്റുകളായി ഫീസ്തുക തിരിച്ചടച്ചാല്‍ മതി.

ഇതിനായി ഫൈനാന്‍സ്പീര്‍ നിരവധി സ്‌കൂളുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ഫീസ് നല്‍കുന്നതിന് ചെറിയൊരു ശതമാനം പലിശ സ്‌കൂളുകള്‍ ഫൈനാന്‍സ്പീറിന് നല്‍കണം. അക്കാഡമിക് വര്‍ഷം തുടങ്ങുന്ന ദിവസം തന്നെ മുഴുവന്‍ ഫീസും ഫൈനാന്‍സ് പീര്‍ അടയ്ക്കും. അതിലൂടെ സ്‌കൂളിന് തുക ഒന്നായി കിട്ടുമെന്നതാണ് മെച്ചം.

കുട്ടികളുടെ പഠനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട് ഫൈനാന്‍സ് പീര്‍. 100 പേരാണ് ഈ സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്നത്. രോഹിത്, നവീഷ്, ദേബി പ്രസാദ്, സുനിത് തുടങ്ങിയവരാണ് ഈ സ്റ്റാര്‍ട്ടപ്പിന് പിന്നിലുള്ളത്.

ഗൂഗിള്‍ ലോഞ്ച്പാഡ് ഇന്‍ക്യുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പാണിത്.

Continue Reading

Education

മാസ്‌ക് വെന്‍ഡിംഗ് മെഷീന്‍ മുതല്‍ കൊവിഡ് കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വരെ…

നമ്മുടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത് മാസ്‌ക് വെന്‍ഡിംഗ് മെഷീന്‍ മുതല്‍ കൊവിഡ് കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍

Media Ink

Published

on

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇനോവേഷന്‍സ് അണ്‍ലോക്ഡ് പരിപാടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് മാസ്‌ക് വെന്‍ഡിംഗ് മെഷീന്‍ മുതല്‍ കൊവിഡ് രോഗം കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍ വരെയുള്ള ഉത്പന്നങ്ങള്‍.

ലോക്ഡൗണ്‍ സമയത്ത് കൊറോണ പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളുമാണ് ഈ വെര്‍ച്വല്‍ പരിപാടിയില്‍ അവതരിപ്പിച്ചത്. മുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 150 ല്‍ പരം ആശയങ്ങളും മാതൃകകളുമാണ് അവതരിപ്പിച്ചത്. ഇതില്‍ 21 മോഡലുകള്‍ പ്രാഥമിക വിലയിരുത്തലിനു ശേഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊവിഡ് പശ്ചാത്തലമാക്കി നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന പരിപാടി രാജ്യത്ത് ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്. വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്‌ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു ഇത്.

അടിയന്തര ചികിത്സാ ഉപകരണങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള സമ്പര്‍ക്കരഹിത ഉപകരണങ്ങള്‍, വലിയ ഇടങ്ങള്‍ സാനിറ്റൈസ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, പരിശോധനാ ഉപകരണങ്ങള്‍, പിപിഇ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നൂതനാശയങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കോര്‍പറേറ്റുകളുടെ സഹകരണത്തോടെ പ്രി-ഇന്‍കുബേഷന്‍ സംവിധാനവും ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto11 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto11 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto1 day ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto6 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending