Connect with us

Education

ഭാവി ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനായി ഫെവിക്രിയേറ്റ്

25 നഗരങ്ങളിലെ 650 സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദ്രയാനിനെക്കുറിച്ചു പഠിക്കാനും അനുഭവിച്ചറിയാനുമുള്ള പ്ലാറ്റ്ഫോം പിഡിലൈറ്റിന്റെ ഫെവിക്രിയേറ്റ് പദ്ധതിയുടെ കീഴില്‍ ലഭ്യമാക്കുന്നു

Published

on

കൊച്ചി: ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുന്ന അവസരത്തോടനുബന്ധിച്ച്, 25 നഗരങ്ങളിലെ 650 സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദ്രയാനിനെക്കുറിച്ചു പഠിക്കാനും അനുഭവിച്ചറിയാനുമുള്ള പ്ലാറ്റ്ഫോം പിഡിലൈറ്റിന്റെ ഫെവിക്രിയേറ്റ് പദ്ധതിയുടെ കീഴില്‍ ലഭ്യമാക്കുന്നു.

പാരമ്പര്യ പഠന രീതികള്‍ക്കപ്പുറത്ത് ‘ചെയ്തു പഠിക്കുക’ എന്ന രീതി സ്വീകരിച്ച് കുട്ടികളില്‍ ക്രിയാത്മകത വളര്‍ത്തിയെടുക്കുന്നതിനു പിഡിലൈറ്റ് മുന്‍കൈയെടുത്തു നടപ്പാക്കിവരുന്ന പദ്ധതിയാണ് ഫെവിക്രിയേറ്റ്.

ഈ പദ്ധതിയനുസരിച്ച് ഈ മാസം മുഴുവന്‍ ഭാവി ശാസ്ത്രജ്ഞന്‍മാര്‍ക്ക് അവരുടേതായ ചന്ദ്രയാന്‍ രൂപകല്‍പ്പന നടത്തുന്നതിനുള്ള സൗകര്യമാണ് പിഡിലൈറ്റ് ഒരുക്കിയിട്ടുള്ളത്. പിഡിലൈറ്റ് നല്‍കുന്ന ഫെവിക്രിയേറ്റ് ചന്ദ്രയാന്‍ 2 ഷീറ്റ് (ക്രാഫ്റ്റിംഗ് ഷീറ്റ്), ഫെവികോള്‍ എ+ എന്നിവ ഉപയോഗിച്ചാണ് ചന്ദ്രയാന്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ചന്ദ്രയാന്‍ പദ്ധതിയിലുള്ള ലാന്‍ഡര്‍, റോവര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ക്രാഫ്റ്റ് പേപ്പറിലുണ്ടായിരിക്കും. അതുപയോഗിച്ച് ഇവയുടെ മാതൃക സൃഷ്ടിക്കാനാണ് ഫെവിക്രിയേറ്റ് ഉദ്ദേശിക്കുന്നത്. ഈ ഷീറ്റില്‍ ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് സിഇഒ ശന്തനു ഭഞ്ജ പറഞ്ഞു.

ചന്ദ്രയാന്‍ മാതൃക സൃഷ്ടിക്കുന്നതിനുള്ള ഈ പദ്ധതിക്കായി ഫെവിക്രിയേറ്റ് നെഹ്റു പ്ലാനറ്റോറിയവുമായും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

Advertisement

Business

സ്പെയ്സ് പാര്‍ക്ക് പദ്ധതിക്കായി സര്‍ക്കാരിന്റെ ‘ഡിസൈന്‍ ചാലഞ്ച്’

പള്ളിപ്പുറം ടെക്നോസിറ്റിയില്‍ വിഭാവനം ചെയ്യുന്ന സ്പെയ്സ് പാര്‍ക്കിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത നിലവാരമുള്ള ഡിസൈനുകള്‍ക്കു വേണ്ടിയാണ് മത്സരം

Published

on

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളില്‍ ഏറെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്പെയ്സ് പാര്‍ക്ക് പദ്ധതിക്ക് മികച്ച രൂപകല്‍പ്പന തേടി സംസ്ഥാന സര്‍ക്കാര്‍ ‘ഡിസൈന്‍ ചാലഞ്ച്’ മത്സരം സംഘടിപ്പിക്കുന്നു.

പള്ളിപ്പുറം ടെക്നോസിറ്റിയില്‍ വിഭാവനം ചെയ്യുന്ന സ്പെയ്സ് പാര്‍ക്കിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത നിലവാരമുള്ള ഡിസൈനുകള്‍ക്കു വേണ്ടിയാണ് മത്സരം.

ഡിസി ബുക്ക്സ് ഓഗസ്റ്റ് 29 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലായ ‘സ്പെയ്സസി’നോടനുബന്ധിച്ച് നടക്കുന്ന ഡിസൈന്‍ ചാലഞ്ച് ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളമുള്ള വാസ്തുശില്‍പികളും ഡിസൈനര്‍മാരും സ്പെയ്സസ്ല് പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് ചാലഞ്ചിന്റെ ഭാഗമാകാം. ഓഗസ്റ്റ് 31നു മുമ്പാണ് പാര്‍ക്ക് ടീമിന് ഡിസൈന്‍ സമര്‍പ്പിക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ സമര്‍പ്പിക്കുന്നവരെ വിശദമായ പദ്ധതിയുടെ രൂപകല്‍പ്പനയില്‍ പങ്കെടുപ്പിക്കും. വിശദവിവരങ്ങള്‍ www.keralaarchitecturefestival.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Continue Reading

Business

വിലക്കുറവ്; ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോറില്‍ 70 ശതമാനം വരെ ഇളവുകള്‍

മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് 70ശതമാനം വരെ ഇളവ്. ഡെസ്‌ക് ലൈറ്റുകള്‍ക്ക് 299 രൂപ

Published

on

മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് 70ശതമാനം വരെ ഇളവ്. ഡെസ്‌ക് ലൈറ്റുകള്‍ക്ക് 299 രൂപ

പ്രമുഖ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമായ ആമസോണ്‍.ഇന്‍ വിദ്യാര്‍ഥികള്‍ക്കായി ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോര്‍ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്‌സുകള്‍, ഷൂസ്, ഇലക്ട്രോണിക്‌സ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മികച്ച ഇളവുകളോടെ രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാം.

സ്വിസ് മിലിറ്ററി, അമേരിക്കന്‍ ടൂറിസ്റ്റര്‍, ആമസോണ്‍ ബേസിക്‌സ്, സഫാരി, സ്‌കൈ ബാഗ്സ്, വൈല്‍ഡ് ക്രാഫ്റ്റ്സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ 70ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം. ഓര്‍പാറ്റ്, അപ്‌സര, ലുക്‌സര്‍, നടരാജ് ക്ലാസ്സ്മേറ്റ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ നോട്ട് പാടുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍, എന്നിവയും ക്യാമലിന്‍, കാമേല്‍, ഫേബര്‍ കാസ്റ്റെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകും.

ബോറോസില്‍, സെല്ലോ, പീജിയന്‍, മില്‍ട്ടണ്‍ ടപ്പര്‍വെയര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ 100രൂപ മുതല്‍ ലഭ്യമാണ്. ഡിസ്നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ 199രൂപമുതല്‍ ആരംഭിക്കും.

യോനക്‌സ്, നിവിയ, കോസ്‌കോ, സ്പീഡോ, തുടങ്ങിയ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ബ്രാന്‍ഡുകളുടെ ക്രിക്കറ്റ്, സൈക്ലിങ്, ടെന്നീസ്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ 40ശതമാനം വരെ ഇളവുകളോടെ നേടാം. ഫിലിപ്സ്, ഇഎസ്ന്‍ 999, പവര്‍ പ്ലസ്, എവരിഡേ തുടങ്ങിയവയുടെ ഡസ്‌ക് ലൈറ്റുകള്‍ 299രൂപ മുതല്‍ ലഭ്യമാകും.

Continue Reading

Business

മലയാളത്തിലുമെത്തും; ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കി ബൈജൂസ്

40,000 കോടി രൂപ മൂല്യമുള്ള സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തി. ബൈജൂസിന്റെ ഭാഗമായതില്‍ സന്തോഷമെന്ന് താരം

Published

on

40,000 കോടി രൂപ മൂല്യമുള്ള സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തി. ബൈജൂസിന്റെ ഭാഗമായതില്‍ സന്തോഷമെന്ന് താരം

ലോകത്തിലെ ഏറ്റവും മൂല്യമേറിയ എജുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസ് ലേണിങ് ആപ്, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കി കേരളം പിടിക്കാനൊരുങ്ങുന്നു. ലാലേട്ടന്‍ താരമായുളള തങ്ങളുടെ പുതിയ ടിവി പ്രചാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബൈജൂസ് പുറത്തു വിട്ടു.

കുട്ടികള്‍ പഠനത്തെ ഇഷ്ടപ്പെടുമ്പോള്‍ അവര്‍ കൂടുതല്‍ മികച്ച രീതിയില്‍ പഠിക്കാന്‍ തുടങ്ങും എന്ന ബൈജുസിന്റെ അടിസ്ഥാനപരമായ വിശ്വാസത്തെ ആസ്പദമാക്കിയുള്ള മോഹന്‍ലാല്‍ അഭിനയിക്കുന്ന പരസ്യചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ജീവിതം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അറിവു തേടലിനെക്കുറിച്ചുള്ള സന്ദേശം തങ്ങള്‍ നല്‍കുമ്പോള്‍ ലാലേട്ടന്‍ തങ്ങളോടൊപ്പമുള്ളത് വലിയ അംഗീകാരമാണെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. സാങ്കേതികവിദ്യയിലൂടെയുള്ള പഠനം തങ്ങളുടെ കുഞ്ഞിനെ മികച്ച വിദ്യാര്‍ത്ഥിയാക്കി മാറ്റും എന്ന ആത്മവിശ്വാസം മാതാപിതാക്കളില്‍ എത്തിക്കുന്നതിലാണ് തങ്ങള്‍ മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

താന്‍ കേരളത്തില്‍ നിന്നാണെന്നും ഇവിടെയുള്ള ഓരോ കുടുംബത്തിലും വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെക്കുറിച്ചു തനിക്കു ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ് അറിവ് നേടല്‍ പ്രക്രിയയെന്നും ബൈജൂസിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ് അടക്കം വന്‍കിട സ്ഥാപനങ്ങള്‍ നിക്ഷേപമിറക്കിയിട്ടുള്ള കമ്പനിയാണ് ബൈജൂസ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 month ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 month ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 month ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business5 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL5 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video6 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion7 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment7 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment9 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment10 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business6 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business7 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion10 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion1 year ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto2 days ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto3 weeks ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto1 month ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto1 month ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto2 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto3 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto3 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto3 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto3 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto3 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Trending