Connect with us

Tech

ലെനോവോ എ6 നോട്ട്, കെ10 നോട്ട്, സെഡ്6 പ്രോ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

7,999 രൂപ വിലയുള്ള എ6, 13,999 രൂപ വിലയുള്ള കെ10 നോട്ട്, 33,999 രൂപ വിലയുള്ള സെഡ്6 പ്രോ എന്നീ ഫോണുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്

Media Ink

Published

on

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനായി ലെനോവോ മൂന്ന് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ചു. 7,999 രൂപ വിലയുള്ള എ6, 13,999 രൂപ വിലയുള്ള കെ10 നോട്ട്, 33,999 രൂപ വിലയുള്ള സെഡ്6 പ്രോ എന്നീ ഫോണുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍, എഐ പിന്തുണയുള്ള ക്യാമറ, സുഗമമായ പ്രകടനം, ദീര്‍ഘനേരം നീണ്ട് നില്‍ക്കുന്ന ബാറ്ററി എന്നിങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉപയോക്താക്കള്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ഈ ഫോണുകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

13 എംപി + 2 എംപി ഡ്യുവല്‍ എഐ റിയര്‍ ക്യാമറയാണ് എ6 നോട്ടില്‍ ഉള്ളത്. 16എംപി + 5എംപി + 8എംപി എഐ സ്മാര്‍ട്ട് ട്രിപ്പിള്‍-ലെന്‍സ് റിയര്‍ ക്യാമറയും 5 എംപി ഡെപ്ത് സെന്‍സര്‍, 2ഃ ഒപ്റ്റിക്കല്‍ സൂം ലെന്‍സ് എന്നിവയും കെ10 മോഡലില്‍ ഉണ്ട്.

ആറാം തലമുറ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക്, 48 എംപി (മെയിന്‍) + 16 എംപി (വൈഡ് ആംഗിള്‍) + 8 എംപി (ടെലി) + 2 എംപി (വീഡിയോ , ഒഐഎസ് + ഇഐഎസ്) പിഡിഎഎഫ്, ലേസര്‍ ഡ്യുവല്‍ ഫോക്കസിംഗ് എന്നിവയുള്ള റിയര്‍ ക്യാമറയാണ് സെഡ്6 പ്രോയിലുള്ളത്. എ6, സെഡ്6 എന്നിവ സെപ്റ്റംബര്‍ 11 മുതലും കെ10 സെപ്റ്റംബര്‍ 16 മുതലും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. നിരവധി ലോഞ്ച് ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

Education

ഒരു വാട്‌സാപ്പ് മെസേജ്, അതിന്റെ വില 2,300 കോടി രൂപ!

ബൈജു രവീന്ദ്രന്റെ ഒരു വാട്‌സാപ്പ് മെസേജ്, 18 മാസം പ്രായമുള്ള സ്റ്റാര്‍ട്ടപ്പിന് ലഭിച്ചത് 2,300 കോടി!

Media Ink

Published

on

ആറാഴ്ച്ച മുമ്പായിരുന്നു അത്. കരണ്‍ ബജാജ് എന്ന യുവസംരംഭകന്‍ മലയാളി ബൈജൂ രവീന്ദ്രനില്‍ നിന്ന് ഒരു വാട്‌സാപ്പ് മെസേജ് ലഭിച്ചു. കരണ്‍ ഉണ്ടാക്കിയ സ്റ്റാര്‍ട്ടപ്പിനെ കുറിച്ചായിരുന്നു അത്.

വൈറ്റ്ഹാറ്റ് ജൂനിയറെന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ പേര്. പന്ത്രണ്ടാം വയസ് വരെയുള്ള കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്ന ആപ്പാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. സംരംഭം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞേയുള്ളൂ. അപ്പോഴാണ് ബൈജുവിന്റെ മെസേജ്.

ഏകദേശം 80,000 കോടി രൂപ മൂല്യമുള്ള, ലോകത്തെ തന്നെ ഏറ്റവും വലിയ എജുക്കേഷന്‍ ടെക്‌നോളജി കമ്പനിയുടെ മേധാവിയില്‍ നിന്നുള്ള മെസേജ് കരണിനെ അല്‍ഭുതപ്പെടുത്തി. ബജാജ് വൈറ്റ്ഹാറ്റ് ജൂനിയര്‍ വികസിപ്പിച്ച കഥ വളരെ ആകര്‍ഷണീയമാണെന്നായിരുന്നു ബൈജു രവീന്ദ്രന്റെ മെസേജ്.

ആ വാട്‌സാപ്പ് മെസേജ്, ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് തുടക്കമിട്ടു. ഒടുവിലത് ഒരു വമ്പന്‍ ഡീലായും മാറി. കേവലം 18 മാസം മാത്രം പ്രായമുള്ള വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏകദേശം 2,300 കോടി നല്‍കി ബൈജൂസ് അങ്ങ് ഏറ്റെടുത്തു. ആറാഴ്ച്ചയ്ക്കുള്ളില്‍ ഡീലുമായി ബന്ധപ്പെട്ട സകല പരിപാടികളും കഴിഞ്ഞു.

വൈറ്റ് ഹാറ്റില്‍ കരണിന് 40-50 ശതമാനം ഓഹരിയും ജീവനക്കാര്‍ക്ക് 10-15 ശതമാനം ഓഹരിയും നിക്ഷേപകര്‍ക്ക് 45-50 ശതമാനം ഓഹരിയുമാണുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം തന്നെ ലോട്ടറി അടിച്ചു. പ്രധാന നിക്ഷേപകരായ നെക്‌സസ് 5 മില്യണ്‍ ഡോളറായിരുന്നു ആദ്യം നിക്ഷേപിച്ചത്. പുതിയ നിക്ഷേപകന്‍ വന്ന് അവര്‍ പുറത്തുപോകുമ്പോള്‍ അത് 66 മില്യണായി മാറി.

3 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ഒമിഡിയാറിന് ലഭിച്ചതാകട്ടെ 45 മില്യണ്‍ ഡോളര്‍. 3 മില്യണ്‍ തന്നെ നിക്ഷേപിച്ച ഔള്‍ വെഞ്ച്വേഴ്‌സിനാകട്ടെ 30 മില്യണ്‍ ഡോളറും. ബൈജൂസും വൈറ്റ് ഹാറ്റ് ജൂനിയറും ചേര്‍ന്ന് ആറോളം രാജ്യങ്ങളില്‍ തങ്ങളുടെ സേവനം അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്.

Continue Reading

Tech

75,000 രൂപ അധികം തരും; ഒരു വര്‍ഷം വീട്ടിലിരുന്ന് ജോലി ചെയ്യാം

2021 വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഫേസ്ബുക്ക്. ഹോം ഓഫീസ് ആവശ്യങ്ങള്‍ക്ക് 1,000 ഡോളര്‍ അധികം തരും

Media Ink

Published

on

ജീവനക്കാരോടുള്ള സമീപനത്തിന്റെ പേരില്‍ പ്രശസ്തമാണ് ഫേസ്ബുക്കും ഗൂഗിളുമെല്ലാം. പരമാവധി ജീവനക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇവര്‍ കൈക്കൊള്ളുന്നത്. കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും ഇവരുടെ സമീപനം അങ്ങനെ തന്നെയാണ്.

2021 ജൂലൈ മാസം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കിയിരിക്കയാണ് ഫേസ്ബുക്ക്. ഹോം ഓഫീസ് ആവശ്യങ്ങള്‍ക്ക് മാത്രമായി ശമ്പളത്തിന് പുറമെ 1,000 ഡോളര്‍ അധികം നല്‍കുകയും ചെയ്യും.

നേരത്തെ ഗൂഗിളും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. 2021 ജൂണ്‍ വരെ ജീവനക്കാരോട് ഓഫീസില്‍ വന്ന് ജോലി ചെയ്യേണ്ടതില്ലെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ഓഫീസില്‍ നിര്‍ബന്ധമായും വരേണ്ടതില്ലാത്ത ജീവനക്കാരോടാണ് വര്‍ക്ക് ഫ്രം ഹോം ചെയ്താല്‍ മതിയെന്ന് പറഞ്ഞിരിക്കുന്നത്.

ഒരു വിഭാഗം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഐടി ഭീമന്‍ ഇന്‍ഫോസിസും നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍ഫോസിസിലെ 95 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം അവസ്ഥയിലാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

Continue Reading

Tech

ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്തും; മൈക്രോസോഫ്റ്റ് പ്ലാന്‍ ഇങ്ങനെ

ഇന്ത്യയിലേതും യൂറോപ്പിലേതും ഉള്‍പ്പടെ ടിക് ടോക്കിന്റെ ആഗോള ബിസിനസ് മുഴുവന്‍ വാങ്ങാനാണ് മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത്

Media Ink

Published

on

ഒന്നര മാസത്തിനുള്ളില്‍ അമേരിക്കന്‍ കമ്പനിക്ക് ടിക് ടോക്ക് വിറ്റില്ലെങ്കില്‍ യുഎസില്‍ ഈ ജനകീയ ആപ്പിനെ നിരോധിക്കുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ടിക് ടോക്ക് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

ടിക് ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് മാത്രം ഏറ്റെടുത്ത് അവിടുത്തെ നിരോധനത്തില്‍ നിന്ന് കമ്പനിയെ രക്ഷിക്കും മൈക്രോസോഫ്റ്റ് എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ടിക് ടോക്കിന്റെ ആഗോള ബിസിനസുകളെല്ലാം തന്നെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്നാണ്.

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ടിക് ടോക് ബിസിനസുകള്‍ ഏറ്റെടുക്കാനായിരുന്നു നേരത്തെ മൈക്രോസോഫ്റ്റിന്റെ പ്ലാന്‍. എന്നാല്‍ ആഗോള മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടിക് ടോക് സജീവമായ സകല രാജ്യങ്ങളിലെയും ബിസിനസ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകളിലാണ് മൈക്രോസോഫ്റ്റ്.

ഇതില്‍ ഇന്ത്യയും യൂറോപ്പും പെടും. മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്താല്‍ മോദി സര്‍ക്കാര്‍ നിലവില്‍ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം മാറാനാണ് സാധ്യത. ടിക് ടോക്കിന്റെ ഇന്ത്യന്‍ പതിപ്പിന്റെ മാത്രം മൂല്യം 80,000 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍.

ടിക് ടോക്ക് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായി ചര്‍ച്ചയിലാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ബൈറ്റ്ഡാന്‍സ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life1 week ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto1 day ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto3 days ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto4 days ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto7 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto1 week ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto1 week ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto1 week ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto1 week ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Trending